Search
  • Follow NativePlanet
Share
» »ഒരിക്കൽ ബലിയർപ്പിച്ചാൽ വർഷം മുഴുവൻ അർപ്പിക്കുന്ന പുണ്യം.. തിരുവല്ലം പരശുരാമ ക്ഷേത്രവിശേഷങ്ങള്‍

ഒരിക്കൽ ബലിയർപ്പിച്ചാൽ വർഷം മുഴുവൻ അർപ്പിക്കുന്ന പുണ്യം.. തിരുവല്ലം പരശുരാമ ക്ഷേത്രവിശേഷങ്ങള്‍

നൂറുകണക്കിന് ക്ഷേത്രങ്ങൾ നിർമ്മിച്ച പരശുരാമന്റെ പേരിൽ അറിയപ്പെടുന്ന ഏക ക്ഷേത്രമാണ് തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം. ഒട്ടേറെ പ്രത്യേകതകൾ കൊണ്ടും അപൂർവ്വതകൾ കൊണ്ടും പ്രശസ്തമാണ് ഇത്.

By Elizabath Joseph

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരവും മഴു എറിഞ്ഞ് കേരളത്തെ സൃഷ്ടിക്കുകയും ചെയ്ത പരശുരാമനെക്കുറിച്ച് കേൾക്കാത്തവരായി ആരും കാണില്ല. നൂറുകണക്കിന് ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളും ദുർഗാലയങ്ങളും ഒക്കെ സ്ഥാപിച്ച പരശുരാമന്റെ പേരിൽ കേരളത്തിൽ ഒരേയൊരു ക്ഷേത്രം മാത്രമേയുള്ളു എന്നതാണ് സത്യം. തിരുവനന്തപുരം തിരുവല്ലത്ത് സ്ഥിതി ചെയ്യുന്ന തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം ഒട്ടേറെ പ്രത്യേകതകൾ കൊണ്ടും അപൂർവ്വതകൾ കൊണ്ടും പ്രശസ്തമാണ്. ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയേണ്ടേ? തുടർന്നു വായിക്കൂ!!

 എവിടെയാണിത് ?

എവിടെയാണിത് ?

തിരുവനന്തപുരം ജില്ലയിൽ മൂന്നു നദികളുടെ സംഗമ സ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരമനയാറും പാർവ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിനടുത്താണ് തിരുവല്ലം ക്ഷേത്രമുള്ളത്. കഴക്കൂട്ടം -കോവളം ബൈപ്പാസ് റോഡിലാണ് ക്ഷേത്രമുള്ളത്. കോവളം ബീച്ചിൽ നിന്നും ആറു കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററും മാറിയാണ് ഇതുള്ളത്.

അമ്മയെ വധിച്ച പാപം തീർക്കാൻ

അമ്മയെ വധിച്ച പാപം തീർക്കാൻ

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് നിരവധി കഥകളും ഐതിഹ്യങ്ങളും ഒക്കെ പ്രചാരത്തിലുണ്ട്. പിതാവിൻറെ വാക്കു കേട്ട് സ്വന്തം മാതാവിനെ വധിച്ചതിന്റെ പാപം തീർക്കാനായാണ് പരശുരാമൻ ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. പാപമോചനത്തിനായി ശിവനോട് പ്രാർഥിച്ചപ്പോൾ ശിവനിൽ നിന്നും കിട്ടിയ നിർദ്ദേശമനസരിച്ച് ത്രിവേണി സംഗമവേദിയായ തിരുവല്ലത്തു വന്നെത്തി ഇവിടെ അമ്മയുടെ ആത്മാവിന്റെ ശാന്തിക്കായി ബലിതർപ്പണം നടത്തി എന്നാണ് വിശ്വാസം.

PC:Arayilpdas

ഒരിക്കൽ ബലിയർപ്പിച്ചാൽ വർഷം മുഴുവൻ അർപ്പിക്കുന്ന പുണ്യം

ഒരിക്കൽ ബലിയർപ്പിച്ചാൽ വർഷം മുഴുവൻ അർപ്പിക്കുന്ന പുണ്യം

കർക്കിടക വാവു ദിവസത്തിൽ ഇവിടെ എത്തി ബലിയർപ്പിച്ചാൽ വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശങ്കരാചാര്യർ ഇവിടെ എത്തി തന്റെ അമ്മയ്ക്ക് ബലിതർപ്പണം നടത്തിയതായും വിശ്വാസമുണ്ട്.
ബലിതർപ്പണം നടത്തിയതിലൂടെ തന്റെ മാതാവിന് പുനർജൻമം നല്കി? പരശുരാമനാണ് ഇവിടെ എത്തിയത്. അതുകൊണ്ടുതന്നെ ഇവിടം വന്ന് ബലി തർപ്പണം ചെയ്യുന്നത് മറ്റെവിടെ ചെയ്യുന്നതിലും ഫലം നല്കുന്നതാണ് എന്നും ഭക്തർക്കിടയിൽ വിശ്വാസമുണ്ട്. കേരളത്തിൽ എല്ലാ ദിവസവും ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങളുള്ള ക്ഷേത്രവും ഇതുതന്നെയാണ്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് ഇവിടെ ബലിതർപ്പണം നടത്തുന്നത് എന്ന ഒരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

PC:Ranjithsiji

അനന്തപത്മനാഭന്റെ തല ഭാഗം

അനന്തപത്മനാഭന്റെ തല ഭാഗം

തിരുവനന്തപുരം അനന്തപത്മനാഭ സ്വാമിയുമായും ഈ ക്ഷേത്രത്തിന് ബന്ധമുണ്ട്. പതമനാഭ സ്വാമിയുടെ തലഭാഗമാണ് തിരുവല്ലം ക്ഷേത്രം എന്നാണ് വിശ്വാസം. വല്ലം എന്നാൽ തല എന്നുകൂടി അർഥമുണ്ട്. ഈ വിശ്വാസമനുസരിച്ച് സ്വാമിയുടെ ഉടൽഭാഗം അനന്തൻകാടും പാദങ്ങൾ വെച്ചിരിക്കുന്നിടം തൃപ്പപ്പൂർ എന്നുമാണ് വിശ്വാസം.

PC:pranav

ശങ്കരാചാര്യരുടെ പ്രതിഷ്ഠ

ശങ്കരാചാര്യരുടെ പ്രതിഷ്ഠ

ഒരിക്കൽ തന്റെ അമ്മയുടെ പിതൃതർപ്പണതതിനായി ഇവിടെ എത്തിയ ശങ്കരാചാര്യർ അവിടെ ബലിയിട്ടു. പിന്നീട് ആറ്റിൽ നിന്നും മണൽ മുങ്ങിയെടുത്ത് അതുകൊണ്ട് ഒരു പരശുരാമ വിഗ്രഹം നിർമ്മിക്കുകയും അതിനെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ക്ഷേത്ര്തതിൽ ത്രിമൂർത്തികളെ പ്രതിഷ്ഠിച്ചതും ശങ്കരാചാര്യരാണ്.
വിഷ്ണുവിന്റെ പരമ ഭക്തനായ വില്വമംഗലം സ്വാമികൾ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നും ഒരു വിശ്വാസമുണ്ട്.
ചേരരാജാവായിരുന്ന അതിയാമൻ പെരുമാളാണ് 12-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനും ഇടയില്‍ ഈ ക്ഷേത്രം നിർമ്മിക്കുന്നത്.

PC:Ranjithsiji

ബലിതർപ്പണം

ബലിതർപ്പണം

അമാവാസി നാളിലാണ് ഇവിടെ ബലിയിടുന്നതിന് കൂടുതൽ ഈളുകൾ എത്തിച്ചേരുന്നത്. എന്നാൽ വർഷം മുഴുവൻ ബലിയിടാൻ സാധിക്കുന്ന ക്ഷേത്രമായതിനാൽ എല്ലാ ദിവസങ്ങലിലും ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ക്ഷേത്രമുറ്റത്തിന്റെ ഉള്ളിലായുള്ള ബലിമണ്ഡപങ്ങളിലാണ് ബലിതർപ്പണം നടത്തേണ്ടത്.

PC:Challiyan

കരിങ്കല്ലിൽ തീർത്ത ക്ഷേത്രം

കരിങ്കല്ലിൽ തീർത്ത ക്ഷേത്രം

പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം പൂർണ്ണമായും കരിങ്കല്ലിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായുള്ള നിർമ്മാണ ശാലിയാണ് ഈ ക്ഷേത്രത്തിൽ കാണാൻ കഴിയുന്നത്.

PC:Ranjithsiji

പരശുരാമൻ മഹാവിഷ്ണു രൂപത്തിൽ

പരശുരാമൻ മഹാവിഷ്ണു രൂപത്തിൽ

പരശുരാമനെ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ വിഷ്ണുവിന്റെ കയ്യിലെ താമരയ്ക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണ് കാണാന്‍ സാധിക്കുക. ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രത്തിൻറെ മുഖമണ്ഡപം നിർമ്മിച്ചിരിക്കുന്നത്. രണ്ടു കൊടിമരങ്ങളുള്ള അപൂർവ്വ ക്ഷേത്രം കൂടിയാണിത് . മഹാഗണപതി, മഹാദേവന്‍, ബ്രഹ്മാവ്, പരശുരാമന്‍, ശാസ്താവ്, ശ്രീകൃഷ്ണന്‍ , കന്നിമൂല ഭഗവതി, സുബ്രഹ്മണ്യന്‍, വേദവ്യാസന്‍, മത്സ്യമൂര്‍ത്തി, മഹിഷാസുര മര്‍ധിനി, നാഗരാജാവ്, ഉടയവർ, ഉടയവരമ്മ എന്നീ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.
പത്മനാഭ സ്വാമിക്ക് അഭിമുഖമായാണ് പരശുരാമനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Edwin549

തടാക ക്ഷേത്രം!

തടാക ക്ഷേത്രം!

കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X