Search
  • Follow NativePlanet
Share
» »ഭഗവതിയെ മാറ്റി കൃഷ്ണനെ പ്രതിഷ്ഠിച്ച ക്ഷേത്രം

ഭഗവതിയെ മാറ്റി കൃഷ്ണനെ പ്രതിഷ്ഠിച്ച ക്ഷേത്രം

തൃശൂരിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം.

ആചാരങ്ങളിലും വിശ്വാസങ്ങളിലും ഒക്കെ വ്യത്യസ്തത പുലർത്തുന്ന നൂറുകണക്കിന് ക്ഷേത്രങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ നോക്കുമ്പോൾ ധാരാളം പ്രത്യേകതക
ളുള്ള ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നാടാണ് തൃശൂർ. അതിപുരാതന ക്ഷേത്രങ്ങളായ വടക്കുനാഥൻ ക്ഷേത്രവും പാറമേൽക്കാവ് ക്ഷേത്രവും ഐരാണിക്കുളം മഹാദേവ ക്ഷേത്രവും ഒക്കെ തൃശൂരിനെ ക്ഷേത്രനഗരങ്ങൾക്കിടയിൽ വേറിട്ടതാക്കുന്നു. അത്തരത്തിൽ ഇവിടുത്തെ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം...

തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തൃശൂരിലെ വടക്കുനാഥ ക്ഷേത്രത്തിനോടും പാറമേൽക്കാവിനോടും ഒപ്പം പഴക്കം അവകാശപ്പെടാനില്ലങ്കിലും ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം.

PC:Aruna

എവിടെയാണിത്

എവിടെയാണിത്

തൃശൂർ നഗരപരിധിയിൽ തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. നഗരത്തിൽ നിന്നു വെറും ഒരു കിലോമീറ്റർ അകലെയാണിതുള്ളത്.

തൃശൂര്‍ പൂരത്തിലെ പ്രധാന ക്ഷേത്രം

തൃശൂര്‍ പൂരത്തിലെ പ്രധാന ക്ഷേത്രം

തൃശൂരിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന ആഘോഷങ്ങളിലൊന്നായ തൃശൂർ പൂരത്തിന് പങ്കെടുക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശൂർ പൂരത്തിന്റെ പ്രധാന ചടങ്ങുകളായ മേള, പ‍ഞ്ചവാദ്യാഘോഷം,കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയവയിലെല്ലാം തിരുവമ്പാടി ക്ഷേത്രത്തിന് കൃത്യമായ കാര്യങ്ങളുണ്ട്.

PC:Sarinsoman

ഭഗവതിക്കാവായിരുന്ന ക്ഷേത്രം

ഭഗവതിക്കാവായിരുന്ന ക്ഷേത്രം

തിരുവമ്പാടി ക്ഷേത്രത്തിൻരെ ചരിത്രത്തിലേക്ക് കടക്കുകയാണങ്കിൽ ആദ്യകാലത്ത് ഇതൊരു ഭഗവതിക്കാവ് ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് ഇവിടെ കൃഷ്ണവിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നുവത്രെ. അതിനു പിന്നിലും ഒരു കഥയുണ്ട്.

PC:Rameshng

ടിപ്പുവിന്‌റെ പടയോട്ടവും കൃഷ്ണ വിഗ്രഹം

ടിപ്പുവിന്‌റെ പടയോട്ടവും കൃഷ്ണ വിഗ്രഹം

ടിപ്പു സുൽത്താന്റെ പടയോട്ടം നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പട്ടാളക്കാർ ഈ നാട്ടിലുമെത്തി. അങ്ങനെ പട്ടാളത്തെ ഭയന്ന് എ ടക്കളത്തൂർ എന്ന സ്ഥലത്തു നിന്നും ശാന്തിക്കാരൻ എടുത്തുകൊണ്ട് ഓടിയ കൃഷ്ണന്റെ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ആദ്യം ഈ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത് തൃശൂരിലെ വടക്കേ അങ്ങാടിയിൽ കണ്ടൻകാവിലായിരുന്നു. എന്നാൽ കൃഷ്ണവിഗ്രഹം ആദ്യം കാറ്റാനപ്പുള്ളി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നു എന്നും ഐതിഹ്യങ്ങളുണ്ട്. പിന്നീട് കാലം കടന്നു പോയപ്പോൾ തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ കൃഷ്ണനെ പ്രതിഷ്ഠിക്കുകയും ഭഗവതിയെ എടത്തരുകത്തേയ്ക്ക് മാറ്റുകയും ചെയ്തു എന്നാണ് വിശ്വാസം.

wikimedia

 തിരുവമ്പാടി കണ്ണനും തിരുവമ്പാടി അമ്മയും

തിരുവമ്പാടി കണ്ണനും തിരുവമ്പാടി അമ്മയും

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ തിരുവമ്പാടി കൃഷ്ണനാണ്. ബാലരൂപത്തിലുള്ള ഭദ്രകാളിയെയാണ് തിരുവമ്പാടി അമ്മയായി ആരാധിക്കുന്നത്. ഗണപതി, ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഹനുമാൻ, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ, ഘണ്ഠാകർണൻ, ഭൈരവൻ തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകളും ഇവിടെയുണ്ട്.

PC:wikipedia

വേലയും പൂരവും

വേലയും പൂരവും

ആഘോഷങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വലിയ പ്രാധാന്യം കല്പിക്കുന്ന ക്ഷേത്രമാണിത്. ഭഗവതിയുടെ ആഘോഷങ്ങളായി കണക്കാക്കുന്നത് ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവുമാണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിക കൃഷ്ണനുള്ള ആഘോഷങ്ങളാണ്.

PC:Ashish2py

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ നഗരത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയയാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ വടക്കുഭാഗത്ത് പട്ടുരായ്ക്കൽ-ഷൊർണ്ണൂർ റോഡിലാണ് ക്ഷേത്രമുള്ളത്. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിക്കണം.

റോക്കറ്റ് ഉപയോഗിച്ച് യുദ്ധം ചെയ്ത ടിപ്പു സുൽത്താനും ഷിമോഗയും!! റോക്കറ്റ് ഉപയോഗിച്ച് യുദ്ധം ചെയ്ത ടിപ്പു സുൽത്താനും ഷിമോഗയും!!

പ്രളയ ഭീഷണി.. കേരളത്തിലെ ജലബോംബുകള്‍.. നിര്‍മ്മിച്ചിരിക്കുന്നത് ഐസ് മുതല്‍ വെന്ത കളി മണ്ണ് വരെ ഉപയോഗിച്ച്പ്രളയ ഭീഷണി.. കേരളത്തിലെ ജലബോംബുകള്‍.. നിര്‍മ്മിച്ചിരിക്കുന്നത് ഐസ് മുതല്‍ വെന്ത കളി മണ്ണ് വരെ ഉപയോഗിച്ച്

ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളുംആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X