Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തു നിന്നും കൊല്ലൂരിലേക്ക് കെഎസ്ആര്‍ടിസി

തിരുവനന്തപുരത്തു നിന്നും കൊല്ലൂരിലേക്ക് കെഎസ്ആര്‍ടിസി

തിരുവനന്തപുരത്തു നിന്നും കൊല്ലൂരിലേക്ക് കെഎസ്ആര്‍ടിസി

തിരുവനന്തപുരത്തു നിന്നും ഇനി കൊല്ലൂരിലേക്കുള്ള യാത്രകള്‍ കെഎസ്ആര്‍ടിസി വഴിയാക്കാം... കഴിഞ്ഞ കുറച്ചു കാലമായി നിര്‍ത്തിവെച്ചിരുന്ന തിരുവനന്തപുരം-കൊല്ലൂര്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഫെബ്രുവരി 18 മുതല്‍ പുനരാരംഭിക്കുന്നു.

തിരുവനന്തപുരം-കൊല്ലൂര്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം-കൊല്ലൂര്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ആലപ്പുഴ, എറണാകുളം തൃശ്ശൂർ,
കോഴിക്കോട്, മംഗലാപുരം വഴി കൊല്ലൂര്‍ എത്തുന്നു.
തിരുവനന്തപുരത്തു നിന്നും ഉച്ചകഴിഞ്ഞ് 2.00 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.35 ന് കൊല്ലൂരെത്തും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.20 ന് കൊല്ലൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.35 ന് തിരുവനന്തപുരത്തെത്തിച്ചേരുന്ന
വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
1418 രൂപയാണ് ടിക്കറ്റ് നിരക്ക്.

 കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം


മലയാളികളുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കര്‍ണ്ണാ‌ടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കലാകാരന്മാരുടെയും അക്ഷരപ്രേമികളുടെയും പ്രിയപ്പെട്ട ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്. മൂകാംബിക ദേവിയോട് പ്രാര്‍ഥിച്ചാല്‍ സര്‍വ്വ ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. കലകളിലും സാഹിത്യത്തിലും ഉയര്‍ച്ചയുണ്ടാകാനും പഠനത്തില്‍ മുന്നിലെത്താനുമായി ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം.
PC:Vedamurthy.j

സരസ്വതി ദേവി

സരസ്വതി ദേവി

പാര്‍വ്വതി ഭാവമുള്ള സരസ്വതി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവന്റെ സ്വയംഭൂ വിഗ്രഹത്തിന് പിന്നിലായാണ് സരസ്വതി ദേവിയെ ശ്രീചക്രത്തില്‍ ആണ് ശങ്കരാചാര്യര്‍ ഇവിടെ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തില്‍ ഇവിടെ വിദ്യാരംഭം നടത്തുന്നതും അരങ്ങേറ്റം നടത്തുന്നതും ഏറെ പ്രത്യേകതയുള്ളതായി കണക്കാക്കുന്നു.

PC: Yogesa

 സൗപര്‍ണ്ണിക തീര്‍ത്ഥം

സൗപര്‍ണ്ണിക തീര്‍ത്ഥം

കൊല്ലൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ സൗപര്‍ണ്ണികയില്‍ കുളിച്ചു കയറണം എന്നാണ് വിശ്വാസം. കുടജാദ്രിയില്‍ നിന്നുത്ഭവിച്ച് ക്ഷേത്രത്തിനു സമീപത്തുകൂടെ ഒഴുകുന്ന നദിയാണ് സൗപര്‍ണ്ണികാ നദി. ഇവിടുത്തെ നദിയിലെ വെള്ളത്തിന് ഏറെ ഔഷധഗുണങ്ങള്‍ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Wikipedia

 കുടജാദ്രി ട്രക്കിങ്

കുടജാദ്രി ട്രക്കിങ്

കൊല്ലൂരിലെ മറ്റൊരു ആകര്‍ഷണം കുടജാദ്രിയിലേക്കുള്ള ട്രക്കിങ് ആണ്. ക്ഷേത്രത്തിനു മുന്നില്‍ നിന്നും ജീപ്പുകള്‍ ഇവിടേക്ക് ലഭ്യമാണ്. കൊല്ലൂർ ക്ഷേത്രത്തിൽ നിന്നും കുടജാദ്രിയിലേക്ക് ഒന്നര മണിക്കൂർ ജീപ്പ് യാത്രയുണ്ട്. ഓഫ് റോഡ് യാത്രയുടെ യഥാര്‍ത്ഥ അനുഭവം ഇവിടെ നിന്നും ലഭിക്കും. മുകളിലെത്തിയാൽ പിന്നെ ഒന്നര മണിക്കൂർ നടന്നാണ് കയറേണ്ടത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നറിയപ്പെടുന്ന ആദിമൂകാംബിക ക്ഷേത്രം ,
സർവജ്ഞപീഠം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

PC:Vijayakumarblathur

 അന്വേഷിക്കാം

അന്വേഷിക്കാം


കൊവി‍ഡ് പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന യാത്രകളില്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നിനാല്‍ അതറിഞ്ഞ ശേഷം മാത്രം യാത്ര പ്ലാന്‍ ചെയ്യുക. ബസിന്റെ സമയക്രമത്തിനായി ഡിപ്പോയില്‍ അന്വേഷിക്കുക.

വിശദ വിവരങ്ങൾക്ക്
തിരുവനന്തപുരം
0471-2323886,18005994011
എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

PC:Rakhi Raveendran

അക്ഷരപ്രേമികളുടെയും കലാകാരന്‍മാരുടെയും കേന്ദ്രമായ മൂകാംബിക ക്ഷേത്രംഅക്ഷരപ്രേമികളുടെയും കലാകാരന്‍മാരുടെയും കേന്ദ്രമായ മൂകാംബിക ക്ഷേത്രം

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

Read more about: travel thiruvananthapuram kollur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X