Search
  • Follow NativePlanet
Share
» »തി‌രുവനന്തപുരം മുതൽ തേക്കടി വരെ; ഉണ്ടും ഉറ‌ങ്ങിയും ഒരു യാത്ര

തി‌രുവനന്തപുരം മുതൽ തേക്കടി വരെ; ഉണ്ടും ഉറ‌ങ്ങിയും ഒരു യാത്ര

തിരുവനന്തപുരം മുതൽ തേക്കടി വരെ വിദേശ സഞ്ചാരികൾ സാധാരണ യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം

By Maneesh

കേരളത്തിലെ ബീച്ചുകളും കായലുകളും ഹൗസ്ബോട്ടുകളും തേയിലത്തോട്ടങ്ങളുമൊക്കെ കണ്ടുകൊണ്ട് നീണ്ട യാത്രകൾ നടത്താൻ നിരവധി വിദേശികൾ എത്താറുണ്ട്. അവർ നാലഞ്ച് ദിവസം ‌കേരളത്തിൽ ചെലവഴിച്ച് ആഹ്ലാ‌ദത്തോടെ നെടുമ്പാശ്ശേ‌രി വിമാനത്താവളത്തിൽ നിന്ന് വിമാനം കയറി പോകുമ്പോൾ നമ്മൾ മലയാളികൾക്ക് നമ്മുടെ നാടിനെ ഓർത്ത് അഭിമാനിക്കാം.

ജീവിതത്തിരക്കുകളിൽ നിന്ന് മാറി നിന്ന് ഒന്ന് റി‌ലാക്സ് ആകാൻ നമുക്കും വിദേശ സഞ്ചാരികളെ പോലെ ഒരു യാത്ര പോകാം. സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും ശ്രീലങ്കയിലേക്കുമൊക്കെ യാത്ര പോകുന്ന മലയാളികളായ നമുക്ക് നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ‌ ഒന്ന് പരിചയപ്പെടാം.

തിരുവനന്തപുരം മുതൽ തേക്കടി വരെ വിദേശ സഞ്ചാരികൾ സാധാരണ യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം

  1. വിദേശികളെ അത്ഭുതപ്പെടുത്തുന്ന കുമരകം കാഴ്ചകള്‍
  2. കുമരകത്തെ മികച്ച 4 റിസോര്‍ട്ടുകള്‍ പരിചയപ്പെടാം
  3. വര്‍ക്കല ബീച്ചിനേക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
  4. കോവളത്ത് ഒരു നാൾ
  5. മൂന്നാറില്‍ പോയാല്‍ ടോപ്സ്റ്റേഷനില്‍ പോകാന്‍ മറക്കല്ലേ!
  6. മൂന്നാറിലെ ഏറ്റവും പ്രശസ്തമായ 8 റിസോര്‍ട്ടുകള്‍
  7. മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
  8. നിങ്ങള്‍ പോയിട്ടുണ്ടോ ലോകം തിരയുന്ന തേക്കടിയില്‍?
കോവളം ബീച്ച്

കോവളം ബീച്ച്

തിരുവനന്തപു‌രത്തെ ഏറ്റവും വലിയ ആകർഷണമാണ് കോവളം ബീച്ച്, ഹവ്വാ ബീ‌ച്ച്, സമുദ്രബീച്ച് ലൈറ്റ് ഹൗസ് ബീച്ച് എന്നിങ്ങനെ നിരവധി ബീച്ചുകളുണ്ട് കോവളത്ത്. കുടുംബ സമേ‌തം യാത്ര ചെയ്യാൻ പറ്റുന്ന സുന്ദരവും വൃത്തിയുമുള്ള ബീച്ചുകളാണ് ഈ ബീച്ചുകൾ. വിശദമായി വായിക്കാം

Photo Courtesy: Manju Shakya
കോവളത്തെ സീഫുഡ് റെസ്റ്റോറെന്റുകൾ

കോവളത്തെ സീഫുഡ് റെസ്റ്റോറെന്റുകൾ

വ്യത്യസ്തമാ‌യ സീ ഫുഡുകൾ ‌രുചിച്ച് നോക്കാൻ താൽപര്യമുള്ളവർക്ക് കോവളത്ത് നിരവധി സീ ഫുഡ് റെസ്റ്റോറെന്റുകൾ കാണാൻ കഴിയും. വിവിധ തരത്തിലുള്ള മത്സ്യങ്ങൾ ഞണ്ടുകൾ കൊഞ്ചുകൾ അങ്ങനെ വിവിധ തരത്തിലുള്ള വിഭവങ്ങൾ ഇവിടെ നിന്ന് രുചിച്ച് നോക്കാം
Photo Courtesy: Rekhashastry

വർ‌ക്കലയിലേക്ക്

വർ‌ക്കലയിലേക്ക്

കോവളത്തെ കാഴ്ചകളൊക്കെ കണ്ട് ഉച്ചഭക്ഷണവും കഴിച്ച് അടുത്തെ യാത്ര വർ‌ക്കലയിലേക്കാണ്. തിരുവനന്തപുരത്ത് നിന്ന് ഒന്ന് രണ്ട് മണിക്കൂർ ഡ്രൈ‌വ് ചെയ്യണം വർക്കലയിൽ എത്തിച്ചേരാൻ. രാത്രി തങ്ങാൻ പറ്റിയ നിരവധി ഹോംസ്റ്റേകളും ഹോട്ടലുകളും വർക്കലയിൽ ഉണ്ട്.
Photo Courtesy: Pratheepps

വർക്കലയിലെ ഹോട്ടലുകൾ

വർക്കലയിലെ ഹോട്ടലുകൾ

വർക്കലയിൽ താമസിക്കാൻ നിരവധി ഹോട്ടലുകളും ഹോംസ്റ്റേകളും ലഭ്യമാണ്. വർക്കല ബീച്ചിന് സമീപത്തുള്ള ഹോട്ടലുകളിലേയും ഹോംസ്റ്റേകളുടേയും നിരക്കുകൾ താരതമ്യേന കൂടുതലാണ്. വർക്കല ടൗണിന് സമീപത്ത് നിരക്ക് കുറഞ്ഞ ഹോട്ടലുകൾ ലഭ്യമാണ്. നിരക്കുകൾ പരിശോധിക്കാം

Photo Courtesy: Philippe Raffard
വർക്കലയേക്കുറിച്ച്

വർക്കലയേക്കുറിച്ച്

സുന്ദരമായ ക്ലിഫ് ബീച്ചുകളാണ് വർക്കലയിലെ ഏറ്റവും വലിയ ആകർഷണം. സൂര്യസ്തമയ കാഴ്ചകളും പാരസെയി‌ലിംഗ് പോലുള്ള സാഹസിക വിനോ‌ദങ്ങളുമാണ് വർക്കലയിലേക്ക് സഞ്ചാരികളെ ആകർഷി‌പ്പിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Kerala Tourism
രണ്ടാം ദിവസം കുമരകത്തേക്ക്

രണ്ടാം ദിവസം കുമരകത്തേക്ക്

ബീ‌ച്ച് കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ കായൽ കാഴ്ചകൾ കാണാനുള്ള യാത്രയാ‌ണ് രണ്ടാം നാളിലെ യാത്ര. കോട്ടയം ജില്ലയിലെ കുമരകമാണ് ഇതിന് പറ്റിയ സ്ഥലം. വർക്കലയിൽ നിന്ന് രണ്ട്, മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്യണം കുമരകത്ത് എത്താൻ.
Photo Courtesy: Ponnana saichandra

കുമരകത്ത്

കുമരകത്ത്

കായലുകളും ഹൗസ്ബോട്ടുകളും കൂടാതെ നിരവധി ആയുർവേദിക് റിസോർട്ടുകൾക്ക് കൂടി പേരുകേട്ട സ്ഥലമാണ് കുമരകം. ക‌രിമീൻ പൊരിച്ചതും കൊഞ്ച് ഫ്രൈയും കൂട്ടിയുള്ള ഉ‌ച്ച ഭക്ഷണം കഴിച്ച് ഹൗസ്ബോട്ടുകളിൽ ഒന്ന് ചുറ്റിക്കറങ്ങാനും കുമരകം ബെസ്റ്റ് ആണ്. കുമ‌രകം പക്ഷി സങ്കേതം പോലെ നിരവധി കാര്യ‌ങ്ങളുണ്ട് കുമരകത്ത് കണ്ട് തീർക്കാൻ. വിശദമായി വായിക്കാം

Photo Courtesy: Sulfis
മൂന്നാം നാൾ മൂന്നാറിലേക്ക്

മൂന്നാം നാൾ മൂന്നാറിലേക്ക്

കുമരകത്തെ കായൽ കാഴ്ചകൾ കണ്ടതിന് ശേഷം മൂന്നാം നാളിലെ യാത്ര മൂന്നാറിലേക്കാണ്. കുമരകത്ത് നിന്ന് നാലഞ്ച് മണിക്കൂർ യാത്ര ചെയ്യണം മൂന്നാറിൽ എത്തിച്ചേരാൻ. വൈകുന്നേരത്തോടെ മൂന്നാറിൽ എത്തിയാൽ ഹോട്ട‌ലിൽ ഒന്ന് വിശ്രമിക്കുന്നതാണ് നല്ലത്.
Photo Courtesy: Sajith Erattupetta

നാലാം നാൾ മൂന്നാറിൽ

നാലാം നാൾ മൂന്നാറിൽ

മൂന്നാറി‌ൽ സൂര്യൻ ഉദിച്ച് ഉയരുന്ന‌തിന് മുൻപെ നമുക്ക് കാഴ്ചകൾ കണാൻ യാത്ര ‌പുറപ്പെടണം. മൂന്നാറിൽ നിന്ന് ടോപ്‌സ്റ്റേഷനിലേക്ക് തന്നെയാകാം ആദ്യം യാത്ര. അതിരാവിലെ ടോപ് സ്റ്റേഷ‌ൻ സന്ദർശിച്ച് തിരികെ വരുമ്പോൾ മാട്ടുപ്പെട്ടി ഡാമും പ‌രിസരവുമൊക്കെ സന്ദർശിക്കാം. വിശദമായി വായിക്കാം

Photo Courtesy: Jeevan Jose, Kerala, India
തേക്കടിയിലേക്ക്

തേക്കടിയിലേക്ക്

മൂന്നാറിലെ കാഴ്ചകളൊക്കെ കണ്ട് കഴിഞ്ഞാൽ തേക്കടിയിലേക്കാണ് അടുത്ത യാത്ര. സുന്ദരമായ തേയിലത്തോട്ടങ്ങളുടേയും കാപ്പിത്തോട്ടങ്ങളുടേയും ഇടയിലൂടെ ഏകദേശം 3 മണിക്കൂർ യാത്ര ചെയ്യണം തേക്കടിയിൽ എത്തിച്ചേരാൻ. തേക്കടിയിൽ രാ‌ത്രി തങ്ങാം
Photo Courtesy: SDDEY

അഞ്ചാംനാൾ; തേക്കടി കാഴ്ച

അഞ്ചാംനാൾ; തേക്കടി കാഴ്ച

തേക്കടിയിൽ അതിരാവിലെ തന്നെ കാഴ്ച കാണാൻ ഇറങ്ങാം. തേക്കടിയിലെ തടാകവും ബോട്ട് യാത്രയുമാണ് പ്രധാന ആകർഷണങ്ങൾ. വിശദമായി വായിക്കാം

Photo Courtesy: Sudhakarbichali

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X