Search
  • Follow NativePlanet
Share
» »ശ്രീകോവിലിനുള്ളിൽ സുഹൃത്തുക്കളെ കുടിയിരുത്തിരിക്കുന്ന ക്ഷേത്രം

ശ്രീകോവിലിനുള്ളിൽ സുഹൃത്തുക്കളെ കുടിയിരുത്തിരിക്കുന്ന ക്ഷേത്രം

ശൈവഭക്തരുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുവഞ്ചിക്കുളം ശിവക്ഷേത്രം. 275 പാടൽ പെട്ര സ്ഥലങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക ക്ഷേത്രം കൂടിയാണിത്.

തിരുവഞ്ചിക്കുളം ശിവക്ഷേത്രം...ക്ഷേത്രങ്ങളുടെ നാടായ തൃശൂരിന്റെ മറ്റൊരു തിലകക്കുറിയാണ് പ്രത്യേകതകൾ ധാരാളമുള്ള തിരുവഞ്ചിക്കുളം ശിവക്ഷേത്രം. ചേരരാജാക്കൻമാരുടെ കുടുംബ ക്ഷേത്രം എന്ന നിലയിൽ ചരിത്രത്തോട് ചേർന്നു കിടക്കുന്നതാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം....

തിരുവഞ്ചിക്കുളം ശിവക്ഷേത്രം

തിരുവഞ്ചിക്കുളം ശിവക്ഷേത്രം

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ തൃക്കുലശേഖരപുരം ശിവക്ഷേത്രം ഇതിനു സമീപത്താണുള്ളത്.

PC:Ssriram mt

ശിവൻ നൃത്തമാടിയ ഇടം

ശിവൻ നൃത്തമാടിയ ഇടം

തിരുവഞ്ചിക്കുളം ശിവക്ഷേത്തെ സംബന്ധിച്ച് ധാരാളം വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. സുന്ദരമൂർത്തി നായനാർ എന്ന പുരാണ കാലത്ത കവി ഒരിക്കൽ ഇവിടെ ക്ഷേത്രസന്നിധിയിൽ വെച്ച് ശിവന്റെ കീർത്തനങ്ങൾ പാടുകയുണ്ടായി. അതിൽ ആകൃഷ്ടനായ ശിവന്‍ ക്ഷേത്രത്തിൽ നൃത്തം ചെയ്തുവെന്നും ശിവന്റെ ചിലമ്പൊലി ക്ഷേത്രത്തില്‍ അലയടിച്ചു എന്നാണ് കഥ. മാത്രമല്ല, മഹാശിവരാത്രി ദിവസം പാർവ്വതിയോടൊപ്പമാണ് ശിവൻ ഇവിടെ എഴുന്നള്ളുന്നത് എന്നാണ് കഥ.

ഏറ്റവും അധികം ഉപദേവതമാരുള്ള ക്ഷേത്രം

ഏറ്റവും അധികം ഉപദേവതമാരുള്ള ക്ഷേത്രം

കേരളത്തിൽ ഏറ്റവും അധികം ഉപദേവതമാരുള്ള ക്ഷേത്രമെന്ന ബഹുമതിയും തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിനാണുള്ളത്. ഗോപുരം തേവർ, ദക്ഷിണാമൂർത്തി, പശുപതി, നടക്കൽ ശിവൻ, സന്ധ്യാവേള ശിവൻ, പള്ളിയറ ശിവൻ, ഉണ്ണിതേവർ, കൊന്നക്കൽ തേവർ എന്നീ വിവിധഭാഗങ്ങളിൽ ശിവന്റെ ഉപപ്രതിഷ്ഠകൾ ഉണ്ട്. രക്ഷസും ഗംഗയും അടക്കം ഇരുപത്തിയഞ്ചിൽ അധികം ഇപദേവതകളാണ് ഈ ക്ഷേത്രത്തിനുള്ളത്

PC:Aruna

വിവാഹം നടക്കുവാന്‍

വിവാഹം നടക്കുവാന്‍

തൃശൂരിൽ നിന്നു മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്താറുണ്ട്. വിവാഹം നടക്കാത്ത പെൺകുട്ടികൾ ഇവിടെ എത്തി പ്രാർഥിക്കുന്നതും വിവാഹിതരായവർ ദീർഘമാംഗല്യത്തിനായി ഇവിടെ എത്തുന്നതും സ്ഥിരം കാഴ്ചയാണ്.

PC:Challiyan

കേരളത്തിലെ ഏക ക്ഷേത്രം

കേരളത്തിലെ ഏക ക്ഷേത്രം

മുൻപ് പറഞ്ഞതുപോലെ പ്രത്യേകതകൾ ധാരാളമുള്ള ക്ഷേത്രമാണ് തിരുവഞ്ചിക്കുളം. ആറാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ടു വരെ ശൈവനായനാർമാരുടെ കാവ്യങ്ങൾ വഴി പ്രശസ്തമായ 275 ക്ഷേത്രങ്ങളിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള ഒരേയൊരു ക്ഷേത്രമാണ് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം. പാടൽപെട്ര സ്ഥലങ്ങള്‍ എന്നാണ് ഈ 275 ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്.

PC:Ssriram mt

ശ്രീകോവിലിനുള്ളിലെ ചേരമാനും സുഹൃത്തും

ശ്രീകോവിലിനുള്ളിലെ ചേരമാനും സുഹൃത്തും

കേരളത്തിന്റെ ചരിത്രവുമായും തിരുവഞ്ചിക്കുളത്തിന് മാറ്റി നിർത്തുവാൻ പറ്റാത്തത്ര ബന്ധമുണ്ട്. ചേരരാജാക്കൻമാരുടെ കുടുംബ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിക്കുന്നത് ചേരമാൻ പെരുമാളുടെ കാലത്താണ്. കടുത്ത ശിവഭക്തരായിരുന്ന പെരുമാളും സുഹൃത്തായ സുന്ദരമൂർത്തി നായനാരും ശിവകീർത്തനങ്ങൾ പാടി ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ചുവത്രെ. പിന്നീട് അവർ ഇരുവരും ക്ഷേത്രത്തിൽ വെച്ച് മരണപ്പെട്ടു എന്നുമാണ ചരിത്രം പറയുന്നത്. ശിവഭക്തരായിരുന്ന ഇവരുടെ വിഗ്രഹങ്ങൾ ഒരുമിച്ചിരിക്കുന്ന നിലയിൽ ശ്രീകോവിലിനുള്ളിൽ കാണാം.

കേരളത്തനിമയുള്ള നിർമ്മിതി

കേരളത്തനിമയുള്ള നിർമ്മിതി

കേരളത്തനിമയുള്ള നിർമ്മാണ രീതിയാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.മാത്രമല്ല, ഹിന്ദു പുരാണങ്ങളെ ആസ്പദമാക്കിയുള്ള ചുവർ ചിത്രങ്ങളും മറ്റും ഇവിടെ കാണാം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. ചേരരാജാവ് എട്ടാം നൂറ്റാണ്ടിലാണിത് നിർമ്മിച്ച ഇതിന് നാലുവശങ്ങളിലും പ്രവേശന കവാടങ്ങളുണ്ട്. ശ്രീ കോവിലിനു മുന്നില് 16 തൂണുകളിലായി നിർമ്മിച്ചിരിക്കുന്ന നമസ്കാര മണ്ഡപം കാണേണ്ട കാഴ്ച തന്നെയാണ്.

PC:Ssriram mt

കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രം

കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രം

പല പുരാതന ഗ്രന്ഥങ്ങളിലും അഞ്ചൈക്കുളം എന്നാണ് തിരുവഞ്ചിക്കുളത്തിനെ പരാമർശിച്ചിരിക്കുന്നത്. പെരുമാളുടെ കാലശേഷം ക്ഷേത്രം ഭരിച്ചിരുന്നത് പെരുമ്പടപ്പ് രാജവംശമായിരുന്നു. ആ സമയങ്ങളിലുണ്ടായ സാമൂതിരിയുടെ അക്രമണം മൂലം അവർ തലസ്ഥാനം വഞ്ചിയൂരിലേക്ക് മാറ്റുകയും അങ്ങനെ കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രമായി തിരുവഞ്ചിക്കുളം മാറുകയും ചെയ്തു.

PC:Ssriram mt

ടിപ്പു തകർത്ത ക്ഷേത്രം

ടിപ്പു തകർത്ത ക്ഷേത്രം

കാലാകാലങ്ങളോളം പ്രശ്നങ്ങളൊന്നുമില്ലാതെ പോയെങ്കിലും അക്രമങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഡച്ചുകാരാണ് ഈ ക്ഷേത്രത്തെ ആദ്യം അക്രമിക്കുന്നത്. പിന്നീട് ടിപ്പുവിന്റെ പടയോട്ടകാലത്തും ഇവിടം അക്രമിക്കപ്പെട്ടിട്ടുണ്ട്,. പിന്നീട് എ‍ി 1801 ലാണ് ക്ഷേത്രം പുതുക്കിപ്പണിയുന്നതും പുനപ്രതിഷ്ഠ നടത്തുന്നതും.

PC:Challiyan

ചിദംബരവും തിരുവഞ്ചിക്കുളവും

ചിദംബരവും തിരുവഞ്ചിക്കുളവും

തമിഴ്നാട്ടിലെ ചിദംബരം ക്ഷേത്രവും തിരുവഞ്ചിക്കുളം ക്ഷേത്രവും തമ്മിൽ ഒരു ബന്ധമുണ്ട്. ക്ഷേത്രം പുതുക്കിപ്പണിത് പുനപ്രതിഷ്ഠ നടത്തിയപ്പോൾ ചിദംബരത്തു നിന്നുമാണ് വിഗ്രഹം കൊണ്ടുവന്നത്.

PC:Ssriram mt

 പൂജാ സമയം

പൂജാ സമയം

പ്രധാനമായും നാലു സമയങ്ങളിലാണ് ക്ഷേത്രത്തിൽ പൂജകൾ നടക്കുന്നത്. രാവിലെ എട്ടിന് കാലാശാന്തി, 12ന് ഉച്ചികാലം വൈകിട്ട് ആറിന് സായരക്ഷായ് എന്നിവയാണവ,. അമാവാസി, പൗർണ്ണമി തുടങ്ങിയവയും ഇവിടെ ആഘോഷിക്കുവാറുണ്ട്. തമിഴ്മാസമായ വൈകാശിയിലെ ബ്രഹ്മോത്സവമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ കേരളത്തിൽ നിന്നുമ മാത്രമല്ല, തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വിശ്വാസികൾ എത്താറുണ്ട്.

PC:Ssriram mt

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുവഞ്ചിക്കുളം ക്ഷേത്രം കൊടുങ്ങല്ലൂരിൽ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണുള്ളത്. തൃശൂരിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഇവിടേക്ക് എല്ലായപ്പോഴും ബസുകളു മറ്റ് വാഹനങ്ങളും ലഭ്യമാണ്.

ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!

മാർത്താണ്ഡൻപിള്ള അമ്പൂരിയ നാട്... ആരും കാണാത്ത അമ്പൂരിയെ അറിയാംമാർത്താണ്ഡൻപിള്ള അമ്പൂരിയ നാട്... ആരും കാണാത്ത അമ്പൂരിയെ അറിയാം

മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ശിവനും പാർവ്വതിയും..വിചിത്രമാണ് എറണാകുളത്തെ ഈ ക്ഷേത്രങ്ങൾ!!<br />മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ശിവനും പാർവ്വതിയും..വിചിത്രമാണ് എറണാകുളത്തെ ഈ ക്ഷേത്രങ്ങൾ!!

ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളുംആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X