Search
  • Follow NativePlanet
Share
» »വിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം

വിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം

ഉണ്ണിക്കണ്ണന്റെ ഗുരുവായൂര്‍ ക്ഷേത്രത്തിനൊപ്പം തന്നെ വിശ്വാസികളുടെ മനസ്സില്‍ ഇടം നേടിയ തിരുവാര്‍പ്പ് ക്ഷേത്രത്തിന് പ്രത്യേകതകള്‍ നിരവധിയുണ്ട്.

ആചാരങ്ങളിലും വിശ്വാസങ്ങളിലും കേരളത്തില്‍ അറെ വ്യത്യസ്ഥത പുലര്‍ത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേതം. ഉണ്ണിക്കണ്ണന്റെ ഗുരുവായൂര്‍ ക്ഷേത്രത്തിനൊപ്പം തന്നെ വിശ്വാസികളുടെ മനസ്സില്‍ ഇടം നേടിയ തിരുവാര്‍പ്പ് ക്ഷേത്രത്തിന് പ്രത്യേകതകള്‍ നിരവധിയുണ്ട്. ഈ വിഷുക്കാലത്ത് ഉണ്ണിക്കണ്ണനെ ആരാധിക്കുന്ന ഈ അപൂര്‍വ്വ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളറിയാം...

ഉരുളിയില്‍ നില്‍ക്കുന്ന കൃഷ്ണന്‍

ഉരുളിയില്‍ നില്‍ക്കുന്ന കൃഷ്ണന്‍

റ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിരവധി കാര്യങ്ങള്‍ തിരുവാര്‍പ്പ് ക്ഷേത്രത്തിനെ പ്രസിദ്ധമാക്കുന്നു. ക്ഷേത്രത്തിന്‍രെ നിര്‍മ്മാണവും പ്രതിഷ്ഠയും നട തുറക്കുന്ന സമയവും ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥകളുമെല്ലാം ഇവിടെ ഏറെ പ്രത്യേകതയുള്ളവയാണ്. ഇവിടുത്തെ വിഗ്രഹം ആദ്യകാലത്ത് ആലപ്പുഴ മുഹമ്മയ്ക്ക് സമീപത്തുള്ള ഏതോ ക്ഷേത്രത്തിലായിരുന്നുവത്രെ പ്രതിഷ്ഠിച്ചിരുന്നത്. അവിടെ തീപിടുത്തമോ മറ്റ് അത്യാഹിതമെന്തോ സംഭവിച്ചപ്പോള്‍ ഈ വിഗ്രഹം ഒരു വാര്‍പ്പില്‍, അതായത് ഉരുളിയില്‍ കയറ്റി കായലിലൂടെ ഒഴുക്കിവിട്ടു. ഇങ്ങനെ വാര്‍പ്പില്‍ ഒഴുകി നടക്കുന്ന വിഗ്രഹം വില്ല്യമംഗലം സ്വാമി കാണുകയും അദ്ദേഹം അതെടുക്കുകയും ചെയ്തു. അത് പ്രതിഷ്ഠിക്കുന്നതിനു മുന്‍പായി ഉരുളിയില്‍തന്നെ വെച്ച് അദ്ദേഹം കുളിക്കുവാന്‍ പോവുകയും തിരികെ വന്നപ്പോള്‍ വിഗ്രഹം ഉരുളിയില്‍ ഉറച്ചിരിക്കുന്നത് കാണുകയും ചെയ്തു എന്നാണ് വിശ്വാസം. ശേഷം പ്രദേശവാസികളുടെ സഹായത്തോടെ അദ്ദേഹം ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അതാണ് ഇന്നു കാണുന്ന തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

വിശന്നു വലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്‍

വിശന്നു വലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്‍

ബാലനായ കൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. കംസവധത്തിനു ശേഷം വിശന്ന് വലഞ്ഞ് നില്‍ക്കുന്ന കൃഷ്ണനായതിനാല്‍ നിവേദ്യം എന്തു സംഭവിച്ചാലും മുടക്കരുത് എന്നുമുണ്ട്. അതിനു കണക്കാക്കിയാണ് ഇവിടെ പൂജയും മറ്റു കാര്യങ്ങളും. ഇതേ വിശ്വാസം കൊണ്ടാണ് ഗ്രഹണ സമയത്ത് മറ്റു ക്ഷേത്രങ്ങള്‍ നടതുറക്കാത്തപ്പോള്‍ പോലും ഇവിടെ നടതുറന്ന് സാധാരണ പോലെ പൂജകള്‍ നടത്തുന്നത്.

താക്കോലിനൊപ്പം കോടാലിയും

താക്കോലിനൊപ്പം കോടാലിയും

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് തിരുവാര്‍പ്പ് ക്ഷേത്രത്തിനുള്ളത്. പണ്ട് കാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ പൂജാരിയെ നിയമിക്കുമ്പോള്‍ താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നുവത്രെ. എന്തു സംഭവിച്ചാലും പുലര്‍ച്ചെ നട കൃത്യ സമയത്ത് തുറക്കണമെന്നാണ്. താക്കോല്‍ കൊണ്ട് തുറക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കോടാലി കൊണ്ട് ക്ഷേത്രത്തിന്റെ നട പൊളിച്ച് പൂജ നടത്തുവാനായിരുന്നുവത്രെ ഇത്. മേല്‍ശാന്തിക്കോ പൂജാരിമാര്‍ക്കോ നടതുറക്കുവാന്‍ കഴിയാതെ വന്നാല്‍ ഈ കോടാലി ഉപയോഗിച്ച് ആര്‍ക്കും നട തുറക്കുന്നതിന് അനുമതിയുണ്ട്.

 പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന നട

പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന നട

എന്തുസംഭവിച്ചാലും പുലര്‍ച്ചെ രണ്ട് മണിക്ക് ഇവിടെ നട തുറന്നിരിക്കണം എന്നാണ്. ഗ്രഹണം ആയാലും മറ്റെന്ത‌ൊക്കെ സംഭവിച്ചാലും ഇവി‌ടെ ന‌‌ട തുറക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പുലര്‍ച്ചെ രണ്ടിന് കൃഷ്ണനെ പള്ളിയുണണര്‍ത്തി രണ്ടര മണിക്ക് നട തുറക്കും. മൂന്നരയ്ക്ക് ഉഷപ്പായസം നിവേദിക്കും. കൃത്യ സമയത്ത് നിവേദ്യം കിട്ടിയില്ലെങ്കില്‍ വിശന്നുവലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്റെ ഊര്‍ന്നു പോകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അമ്പലപ്പുഴയിലും പദ്മനാഭ സ്വാമി ക്ഷേത്രത്തിലും എത്തുന്ന കൃഷ്ണന്‍‌

അമ്പലപ്പുഴയിലും പദ്മനാഭ സ്വാമി ക്ഷേത്രത്തിലും എത്തുന്ന കൃഷ്ണന്‍‌

ഇവിടുത്തെ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ കൃഷ്ണന്‍ ഉച്ചപൂജയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലുംഅത്താഴപൂജയ്ക്ക് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തിരുവമ്പാ‌ടി കോവിലിലും എത്തുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഈ രണ്ടു ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഉച്ചപൂജയും അത്താഴപൂജയും വളരെ നേരത്തേയാണ് നടക്കുന്നത്.

പാലക്കോല്‍ വേലിക്കാകാ

പാലക്കോല്‍ വേലിക്കാകാ

ക്ഷേത്രത്തിന്റെ പഴക്കം ഏകദേശം രണ്ടായിരത്തിലധികം വര്‍ഷമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ സ്ഥാപകദിനത്തെ ഓര്‍മ്മിപ്പിച്ച് രേഖപ്പെടുത്തിയിരിക്കുന്ന കലിദിന സംഖ്യയില്‍ നിന്നുമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 'പാലക്കോല്‍ വേലിക്കാകാ' എന്നാണ് ഇവിടുത്തെ കലിദിന സംഖ്യ. അങ്ങനെ നോക്കുമ്പോള്‍ രണ്ടായിരത്തിലധികം വര്‍ഷം ക്ഷേത്രത്തിനുണ്ട് എന്നു കണക്കാക്കാം.

മഹാത്മാ ഗാന്ധി സന്ദര്‍ശിച്ച ക്ഷേത്രം‌

മഹാത്മാ ഗാന്ധി സന്ദര്‍ശിച്ച ക്ഷേത്രം‌

മഹാത്മാ ഗാന്ധി തന്റെ കേരളാ സന്ദര്‍ശനത്തിനിടയില്‍ ഒരിക്കല്‍ ഈ ക്ഷേത്രവും സന്ദര്‍ശിച്ചിട്ടുണ്ട്. 1937 ജനുവരി 19നാണ് ഗാന്ധിജി തിരുവാര്‍പ്പ് ക്ഷേത്രം സന്ദര്‍ശിച്ചത്.

തിരുവാര്‍പ്പ് ഉത്സവം

തിരുവാര്‍പ്പ് ഉത്സവം

കോട്ടയംകാര്‍ക്കും ആലപ്പുഴക്കാര്‍ക്കും ഇടയില്‍ ഏറെ പ്രസിദ്ധമായ ഉത്സവമാണ് തിരുവാര്‍പ്പ് ഉത്സവം. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം അഞ്ചാം പുറപ്പാട്, മാതൃക്കയില്‍ ദര്‍ശനം, ആനയോട്ടം, പുറത്തേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഉത്സവത്തിന്റെ പത്തു ദിവസവും നീണ്ടുനില്‍ക്കുന്ന വിളപ്പെടുപ്പാണ് മറ്റ‌ൊരു പ്രധാന ച‌ടങ്ങ്. 2020 ലെ ഉത്സവത്തിലെ ആഘോഷങ്ങള്‍ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒഴിവാക്കി. ഭക്തര്‍ക്ക് പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല.

 ക്ഷേത്ര സമയം

ക്ഷേത്ര സമയം

പുലർച്ചെ രണ്ടിന് (പത്തു വെളുപ്പിന്) പള്ളിയുണർത്തലോടെ ക്ഷേത്രം തുറക്കും. പൂജകൾക്ക് ശേഷം ഉച്ചക്ക് 12.15-ന് പൂജ കഴിഞ്ഞ് നടയടയ്ക്കും. പിന്നീട് വൈകിട്ട് അഞ്ചു മണിക്ക് വീണ്ടും നട തുറക്കും. ശേഷം രാത്രി ഏഴരയോടെ അത്താഴബബലി കഴി‍ഞ്ഞ് നട അടയ്ക്കും.

ജഡ്ജിയെ ആരാധിക്കുന്ന ജഡ്ഡി അമ്മാവന്‍ കോവില്‍...ന്യായത്തിനു വേണ്ടി ഇവിടെ പ്രാര്‍ഥിക്കാംജഡ്ജിയെ ആരാധിക്കുന്ന ജഡ്ഡി അമ്മാവന്‍ കോവില്‍...ന്യായത്തിനു വേണ്ടി ഇവിടെ പ്രാര്‍ഥിക്കാം

സന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രംസന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രം

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽസ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ

ചിത്രങ്ങള്‍ക്കു കടപ്പാട്-Thiruvarppu Sreekrishna Swami Temple

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X