Search
  • Follow NativePlanet
Share
» »ഗരുഡൻ ശിവനെ പ്രതിഷ്ഠിച്ച തിരുവേഗപ്പുറ ക്ഷേത്രം

ഗരുഡൻ ശിവനെ പ്രതിഷ്ഠിച്ച തിരുവേഗപ്പുറ ക്ഷേത്രം

പാലക്കാട് ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുവേഗപ്പുറ ശങ്കരനാരായണക്ഷേത്രം.

പുരാതനങ്ങളായ ക്ഷേത്രങ്ങൾ കൊണ്ട് ഏറെ സമ്പന്നമായ നാടാണ് പാലക്കാട്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒരുപടി മുന്നിൽ നിൽക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് എന്നും പ്രിയപ്പെട്ട ഇടങ്ങളാണ്. എടുത്തു പറയുവാൻ ഒരുപാട് ക്ഷേത്രങ്ങളുണ്ടെങ്കിലും അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് തിരുവേഗപ്പുറം ക്ഷേത്രം. തൂതപ്പുഴയുടെ തീരത്ത് ഒരു മഹാ ക്ഷേത്രത്തിന്‍റെ എല്ലാ ഗാംഭീര്യത്തോടും കൂടി തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്...

പാലക്കാടിന്‍റെ അഭിമാനം

പാലക്കാടിന്‍റെ അഭിമാനം

തിരുവേഗപ്പുറം ശങ്കരനാരായണ ക്ഷേത്രം പാലക്കാടിന്റെ വിശ്വാസ ചരിത്രത്തോടും ഐതിഹ്യത്തോടും ചേർന്നു കിടക്കുന്ന ഒന്നാണ്. തിരുവേഗപ്പുറ ശിവ-ശങ്കരനാരായണ-മഹാവിഷ്ണുക്ഷേത്രം എന്നാണ് ക്ഷേത്രത്തിന്‍റെ യഥാര്‍ഥ പേര്. ശിവൻ, പാർവ്വതീദേവി, വിഷ്ണു, ശങ്കരനാരായണൻ എന്നീ ദേവതകൾ പ്രധാന മൂർത്തികളായി വാഴുന്ന ഈ ക്ഷേത്രം പട്ടാമ്പിക്കടുത്ത് കുന്തിപ്പുഴയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Argopal

മൂന്നു ശ്രീകോവിലും മൂന്ന് കൊടമരങ്ങളും

മൂന്നു ശ്രീകോവിലും മൂന്ന് കൊടമരങ്ങളും

ഒരു ക്ഷേത്രമതിലിനുള്ളിൽ മൂന്നു ശ്രീകോവിലുകളും മൂന്ന് കൊടിമരങ്ങളും തുല്യ പ്രാധാന്യത്തോടെ ആരാധിക്കുന്ന ക്ഷേത്രം എന്ന നിലയിലുള്ള അപൂ‍ര്‍വ്വത ഈ ക്ഷേത്രത്തിനുണ്ട്. വിശ്വാസികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന കാര്യവും ദൈവങ്ങളുടെ ഈ അപൂർവ്വ സംഗമവും ഐക്യവും തന്നെയാണ്. ഇത് കൂടാതെ ക്ഷേത്ര കവാടത്തിൽ മൂന്ന് ബലിക്കല്ലുകളും കാണാം.

PC: Argopal

ഗരുഡൻ വേഗം പറന്നയിടം

ഗരുഡൻ വേഗം പറന്നയിടം

തിരുവേഗപ്പുറ ക്ഷേത്രത്തെ സംബന്ധിച്ച് ഒരുപാട് കഥകൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഗരുഡനുമായി ബന്ധപ്പെട്ടതാണ്. ഈ ക്ഷേത്രത്തിലെ ശിവലിംഗം ഹിമാലയത്തിൽ നിന്നും കൊണ്ടുവന്നതാണത്രെ. ഇതുമായി ഗരുഡനാണ് ഉവിടേക്ക് പറന്നു വന്നത്. മുഹൂർത്തം അടുക്കുന്ന സമയമായിട്ടും ക്ഷേത്രത്തിലെത്തുവാൻ ഗരുഡന് കഴിഞ്ഞില്ല. അപ്പോൾ ഭഗവാൻ ഗരുഡനോട് വേഗം പറക്കൂ എന്നു പറഞ്ഞുവെന്നും അങ്ങനെ ഇവിടം തിരുവേഗപ്പുറ ആയിയെന്നുമാണ് വിശ്വാസം.

PC: Argopal

വിഷ്ണു ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ

വിഷ്ണു ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ

ശിവപ്രതിഷ്ഠയുള്ള വിഷ്ണു ക്ഷേത്രം എന്ന നിലയിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഗരുഡനാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. അതിനു പിന്നിലും ഒരു കഥയുണ്ട്. പാലാഴി മഥന സമയത്ത് പർവ്വതം ഉയർത്തിയും നാഗങ്ങളെ ഭക്ഷണമാക്കിയും ഗരുഡൻ ആകെ ക്ഷീണിക്കുകയുണ്ടായി. അതിനുള്ള പ്രതിവിധിയായി ഗരുഡനോട് ഗയയില്‍ നിന്നും ശിവലിംഗം കൊണ്ടുവന്ന് ഈ വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് പ്രാർഥിക്കുവാനാണ്. അങ്ങനെയാണ് ഇവിടെ വിഷ്ണു ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ ഉണ്ടാതെന്നാണ് വിശ്വാസം. ആർക്കും ഒരു വിഷമവും അനുഭവപ്പെടാത്ത എന്ന അർഥത്തിൽ ഇവിടം അശോകപുരം എന്നു പുരാണകാലത്ത് അറിയപ്പെട്ടിരുന്നു എന്നൊനു വിശ്വാസവും ഈ ക്ഷേത്രകഥകളോടൊപ്പം കൂട്ടി വായിക്കാം.

PC: Argopal

പൂജാ സമയവും ക്ഷേത്രത്സവവും

പൂജാ സമയവും ക്ഷേത്രത്സവവും

പുലർച്ചെ നട തുറക്കുന്ന ക്ഷേത്രം 9.30ന് നട അടയ്ക്കും. പിന്നീട് ഉച്ചകഴിഞ്ഞ് തുറക്കുന്ന ക്ഷേത്രത്തിന്റെ നട 7.30ന് അടയ്ക്കും.
ശിവരാത്രി, അഷ്ടമി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. പ്രധാന ഉത്സവം കുംഭമാസത്തിലെ ഉത്രട്ടാതിനാളിൽ കൊടിയേറി എട്ടു ദിവസത്തിനു ശേഷം തൂതപ്പുഴയിലെ ആറാട്ടോടെ സമാപിക്കും.

PC:Argopal

രോഗശാന്തിക്ക്

രോഗശാന്തിക്ക്

ഗരുഡൻ തൻറെ രോഗശാന്തിക്കായി വന്നതുപോലെ ഇവിടെ കൂടുതലും ആളുകൾ രോഗശാന്തിക്കായാണ് ഈ ക്ഷേത്രം സന്ദർശിക്കുന്നത്. ഇതോടൊപ്പം തന്നെ പൂന്താനം നമ്പൂതിരിക്ക് ശ്രീകൃഷ്ണൻ ദർശനം നല്കിയെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രവും ഇതു തന്നെയാണ്.

PC:Argopal

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലായാണ് തിരുവേഗപ്പുറ ശങ്കരനാരായണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളാഞ്ചേരിയിൽ നിന്നും കൊപ്പത്തിനു പോകുന്ന വഴിയിൽ കുന്തിപ്പുഴ കഴിഞ്ഞാൽ ക്ഷേത്രത്തിലെത്താം. പട്ടാമ്പി-വളാഞ്ചേരി റൂട്ടിലാണ് ക്ഷേത്രമുള്ളത്. ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ കുറ്റിപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. പാലക്കാട്, പട്ടാമ്പി, വാളഞ്ചേരി എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്. അമ്പലനട എന്നാണ് ബസ് സ്റ്റോപ്പിന്‍റെ പേര്. വളാഞ്ചേരിയിൽ നിന്നും 5.2 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാംതിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ശിവനേക്കാളും പാർവ്വതി ദേവി പ്രസിദ്ധമായ ക്ഷേത്രങ്ങൾശിവനേക്കാളും പാർവ്വതി ദേവി പ്രസിദ്ധമായ ക്ഷേത്രങ്ങൾ

അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾഅർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X