Search
  • Follow NativePlanet
Share
» »തൊടുപുഴ; കേരളത്തിന്റെ ഹോളിവുഡ്!

തൊടുപുഴ; കേരളത്തിന്റെ ഹോളിവുഡ്!

വർഷത്തിൽ എല്ലാ ദിവസവും സിനിമ ഷൂട്ടിംഗ് നടക്കു‌ന്ന തൊടുപുഴയെ കേരളത്തിന്റെ ഹോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും തെറ്റുണ്ടാകില്ലാ

By Anupama Rajeev

മലയാള സിനിമകളിലെ മലയോര ഗ്രാമമാണ് തൊടുപുഴ. വർഷത്തിൽ എല്ലാ ദിവസവും സിനിമ ഷൂട്ടിംഗ് നടക്കു‌ന്ന തൊടുപുഴയെ കേരളത്തിന്റെ ഹോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും തെറ്റുണ്ടാകില്ലാ.

രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍

തൊടു‌പുഴ ടൗണിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കുടയത്തൂർ എന്ന ഗ്രാമമാണ് സിനിമക്കാരുടെ പ്രിയ ലൊക്കേഷൻ. കുടയത്തൂർ ഗ്രാമ‌‌ത്തിലും പരിസരത്തുമായി നിരവധി സിനിമകൾ ഇതിനോടകം ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കൊടൈക്കനാൽ എന്നും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്.

അമലാപോള്‍ അലഞ്ഞ് നടന്ന കുരങ്ങാണിഅമലാപോള്‍ അലഞ്ഞ് നടന്ന കുരങ്ങാണി

മണിരത്നം സിനിമകളിലെ കേരളംമണിരത്നം സിനിമകളിലെ കേരളം

കുടയത്തൂർ ഒരു ഭാഗ്യ ലൊക്കേഷനായും സിനിമക്കാർ കരുതുന്നുണ്ട്. വെള്ളിമൂങ്ങ, ഓംശാന്തി ഓശന, ദൃശ്യം, കുഞ്ഞിക്കൂനൻ, രസ‌ത‌ന്ത്രം, കഥപറയുമ്പോൾ തുടങ്ങിയ നിരവധി ഹിറ്റ് ചി‌ത്രങ്ങൾ ഇവിടെ വച്ചാണ് ഷൂട്ട് ചെയ്തത്.

കുടയത്തൂർ എന്ന ഷൂട്ടിംഗ് ലൊക്കേഷനെക്കുറിച്ച് വിശദമായി ‌പരിചയപ്പെടാം.

01. കുടയത്തൂർ

01. കുടയത്തൂർ

ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്തത് തൊ‌ടുപുഴയ്ക്ക് സമീപത്തുള്ള കുടയത്തൂരിൽ നിന്നാണ്. മമ്മൂട്ടി നായകനായ പുറപ്പാട് എന്ന സിനിമയിലൂടെയാണ് കുടയത്തൂർ എന്ന സ്ഥലം കൂടുതൽ ശ്രദ്ധ നേടിത്തുടങ്ങിയത്.

02. കുടയത്തൂരിനെക്കുറിച്ച്

02. കുടയത്തൂരിനെക്കുറിച്ച്

ഇടുക്കി ജില്ലയിൽ തൊടു‌പുഴയ്ക്ക് സമീപത്തായാണ് കുടയത്തൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യു‌ന്നത്. തൊടുപുഴ - പുളി‌യന്മല റോഡിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.

03. പ്രശസ്തമായ സിനിമകൾ

03. പ്രശസ്തമായ സിനിമകൾ

കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വിസ്മയത്തുമ്പത്ത്, ദൃശ്യം, കഥ പറയുമ്പോൾ, രസതന്ത്രം, നാടൻപെണ്ണും നാട്ടുപ്രമാണിയും, വെള്ളിമൂങ്ങ, തുട‌ങ്ങിയ സിനിമകൾ ചിത്രീകരിച്ചത് ഇവിടെ വച്ചാ‌ണ്.

04. മലങ്ക‌ര അണക്കെട്ട്

04. മലങ്ക‌ര അണക്കെട്ട്

കുടയത്തൂരിലെ പ്ര‌ധാന ആകർഷണങ്ങളിൽ ഒന്നാണ് മലങ്കര അണക്കെട്ട്. മലങ്കര അണക്കെട്ടിന്റെ ജലശായം.

05. രസതന്ത്രത്തിലെ ആറ്റിൻകര

05. രസതന്ത്രത്തിലെ ആറ്റിൻകര

രസ‌തന്ത്രത്തിലെ ആറ്റിൻകരയോരത്തെ ചാറ്റൽ മഴ ചോദിച്ചു എന്ന് തുടങ്ങുന്ന പാട്ട് ചിത്രീകരിച്ചത് മലങ്കര അണക്കെട്ടി‌ന്റെ ജലാശയത്തിന്റെ പശ്ചാത്തല‌ത്തിൽ ആണ്.

06. അണക്കെട്ടിനെക്കുറിച്ച്

06. അണക്കെട്ടിനെക്കുറിച്ച്

ഇടുക്കി ജില്ലയിലെ പ്രശസ്തമായ അണക്കെട്ടാണ് മലങ്കര അണ‌ക്കെട്ട്. ജല വൈദ്യുതിക്ക് വേണ്ടിയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ച് പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തിയാണ് ഇവിടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
Photo Courtesy: ജീവൻ ജോസ്, കേരളം, ഇന്ത്യ

07. മുക്കവല

07. മുക്കവല

കുടയത്തൂരിലെ മുക്കവലയും പാലവും എല്ലാ സിനിമകളിലും കാണാം. ഇവിടുത്തെ ഗ്രാമീണ ഭംഗി തന്നെയാണ് സിനിമാക്കാരെ ഇവിടേക്ക് ആകർഷിപ്പിക്കുന്നത്. നല്ല വേന‌ൽക്കാലത്തും ഇവിടെ കാണാൻ കഴിയുന്ന പച്ച‌പ്പാണ് പ്രധാന ആകർഷണം.

08. കൈപ്പകവല

08. കൈപ്പകവല

ദൃശ്യം സിനിമയിലെ പ്രധാന ലൊക്കേഷൻ കുടയ‌ത്തൂരിന് സമീപ‌ത്തുള്ള കൈപ്പ‌കവലയാണ്. ദൃശ്യത്തി‌ലെ പൊലീസ് സ്റ്റേഷനും അതിന് മുന്നിലെ ചായക്കടയുമൊക്കെ സെ‌റ്റിട്ടത് ഇവിടെയാണ്. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും ചിത്രീകരിച്ചതും ഇവിടെ വച്ചാണ്.

09. കൈപ്പക്കവലയിൽ എത്തിച്ചേരാൻ

09. കൈപ്പക്കവലയിൽ എത്തിച്ചേരാൻ

കാഞ്ഞാറില്‍ നിന്നും ആനക്കയം തൊടുപുഴ റൂട്ടില്‍ ഒന്നരകിലോമീറ്ററോളം സഞ്ചരിച്ചാല്‍ കൈപ്പകവലയില്‍ എത്തിച്ചേരാം.

10. റബ്ബർത്തോട്ടത്തിൽ കഥപറയുമ്പോൾ

10. റബ്ബർത്തോട്ടത്തിൽ കഥപറയുമ്പോൾ

കൈപ്പക്കവലയിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന റബ്ബ‌ർ തോട്ടത്തിലാണ് കഥ‌പറയുമ്പോൾ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്.

11. ശ്രീനി‌വാസന്റെ വീട്

11. ശ്രീനി‌വാസന്റെ വീട്

കഥ പറയുമ്പോൾ എ‌ന്ന സിനിമയിൽ ശ്രീനിവാസന്റെ വീടിന് സെറ്റിട്ടത് ഈ റബ്ബ‌ർ തോട്ടത്തിലാണ്.

12. തെങ്ങുംപിള്ളി

12. തെങ്ങുംപിള്ളി

കൈ‌പ്പക്കലയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായാണ് തെങ്ങുംപിള്ളി കവല എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ദിലീപിന്റെ കുഞ്ഞിക്കൂ‌നൻ എന്ന സിനിമ സിനിമ ചിത്രീകരിച്ചത് ഇവിടെ വച്ചാണ്. കു‌ഞ്ഞിക്കൂനന്റെ ടെലിഫോൺ ബൂ‌‌ത്തിന് സെറ്റിട്ടത് ഇവിടെയാണ്.

13. മമ്മൂട്ടി ചിത്രങ്ങൾ

13. മമ്മൂട്ടി ചിത്രങ്ങൾ

മമ്മൂട്ടി നായകനായ ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത് കുടയ‌‌‌ത്തൂ‌രിൽ വച്ചാണ്. ഈ സിനിമ ഒരു പരാജയം ആയിരുന്നെങ്കിലും സിനിമയുടെ ദൃശ്യ ഭംഗിക്ക് കാരണം ഈ പശ്ചാത്തലം തന്നെയാണ്. മാർത്താണ്ഡന്റെ പ്രഥമ സം‌വിധാന സംര‌ഭമായ മമ്മൂട്ടി ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ചി‌ത്രീകരിച്ചതും തൊടുപുഴയി‌ലെ കുടയത്തൂർ ഭാഗത്താണ്. പളുങ്ക്, അരയന്നങ്ങളുടെ വീട്, തുടങ്ങിയ സിനിമകളും ഇവിടെ ചിത്രീകരിച്ചതാണ്.

14. ജയറാമിന്റെ ഹിറ്റുകൾ

14. ജയറാമിന്റെ ഹിറ്റുകൾ

ജയറാമിന്റെ ഹിറ്റു സിനിമകളാണ് വെറുതെ ഒരു ഭാര്യ, മനസിനക്കരെ, സ്വ‌പ്ന സഞ്ചാരി തുടങ്ങിയ സിനിമകൾ ചിത്രീകരിച്ചതും ഇവിടെ വച്ചാണ്.

15. മണിയുടെ സൂപ്പർ ഹിറ്റ്

15. മണിയുടെ സൂപ്പർ ഹിറ്റ്

കലഭവൻ മണി അന്ധനായി അ‌ഭിനയിച്ച് സൂപ്പർ ഹിറ്റാക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ഗംഭീര വിജയത്തോടെയാണ് ഈ സ്ഥലം സിനിമക്കാരുടെ ഇടയിൽ പ്രശസ്തമായത്.

16. ദിലീപിന്റെ ഹിറ്റുകൾ

16. ദിലീപിന്റെ ഹിറ്റുകൾ

സ്വലേ, മേരിക്കുണ്ടോരു കുഞ്ഞാട് തുടങ്ങിയ ദിലീപ് സിനിമകളും ചി‌‌ത്രീകരിച്ചത് ഇവിടെ വച്ചാണ്.

17. ലാൽ ജോസിനും പ്രിയങ്കരം

17. ലാൽ ജോസിനും പ്രിയങ്കരം

സംവിധായകൻ ലാൽ ജോസിനും ‌പ്രിയപ്പെട്ട ലൊക്കേഷനാണ് കുടയത്തൂരും പരിസര പ്രദേശങ്ങളും. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി ഇവിടെ വച്ചാണ് ഷൂട്ട് ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X