Search
  • Follow NativePlanet
Share
» »തൊടുപുഴയില്‍ നിന്നു ജംഗിള്‍ സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!

തൊടുപുഴയില്‍ നിന്നു ജംഗിള്‍ സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!

മാങ്കുളം കയറി ലക്ഷ്മി എസ്റ്റേറ്റിലെ അതിമനോഹരമായ ഭൂപ്രകൃതിയിലൂടെ ഒരു യാത്ര..

മാമലക്കണ്ടത്തിന്‍റെ കാഴ്ചകളിലൂടെ പ്രകൃതിയൊരുക്കിയിരിക്കിന്ന അത്ഭുതക്കാഴ്ചകള്‍ കണ്ട് മാങ്കുളം കയറി ലക്ഷ്മി എസ്റ്റേറ്റിലെ അതിമനോഹരമായ ഭൂപ്രകൃതിയിലൂടെ ഒരു യാത്ര.. അതും നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസിയില്‍. . ഏതൊരു ആനവണ്ടി പ്രേമിയേയും കൊതിപ്പിക്കുന്ന ഈ റൂട്ടിലേക്ക് ഇനി തൊടുപുഴയില്‍ നിന്നും പോകാം.

Thodupuzha KSRTCs Jungle Safari

PC:Rakesh Jagarlamudi

തൊടുപുഴ കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ ഈ വരുന്ന ഓഗസ്റ്റ് 14-ാം തിയ്യതി ഞായറാഴ്ച നടത്തുന്ന ജംഗിള്‍ സഫാരിയിലേക്ക് ബുക്കിങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞു. രാവിലെ 7 മണിക്ക് തൊടുപുഴയില്‍ നിന്നും ആരംഭിക്കുന്ന യാത്ര പച്ചപ്പിന്റെ വൈവിധ്യവുമായി നില്‍ക്കുന്ന മാമലക്കണ്ടത്താണ് ആദ്യമെത്തുന്നത്. കാടിനുള്ളിലൂടെയുള്ള ഈ യാത്ര നേരെ ചെന്നെത്തുക മാങ്കുളത്തേയ്ക്കാണ്. വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ കേരളത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യക്തമായ ഇടം നേടിയ മാങ്കുളം വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഏറെ പ്രിയപ്പെട്ട ഇടമാണ്. കലര്‍പ്പില്ലാത്ത പശ്ചിമഘട്ടത്തിന്റെ ഭംഗി അതിന്‍റെ എല്ലാ ഭംഗിയിലും ഇവിടെ ആസ്വദിക്കാം.

കാട്ടാനകള്‍ വെള്ളം കുടിക്കുവാനായി എത്തുന്ന ആനക്കുളമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. കാട്ടരുവികളും പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടവും പീച്ചാട് വെള്ളച്ചാട്ടവും കണ്ട് ലക്ഷ്മി എസ്റ്റേറ്റിലൂടെ യാത്ര തുടരും. തേയിലത്തോട്ടങ്ങളുടെ നടുവിലൂടെ വെള്ളച്ചാട്ടങ്ങള്‍ പിന്നിട്ടും ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കണ്ട് മൂന്നാറിലേക്കുള്ള ഈ വഴി സഞ്ചാരികള്‍ ഒരിക്കലെങ്കിലും പോകുവാനായി കാത്തിരിക്കുന്ന ഇടമാണ്. മൂന്നാറില്‍ നിന്നും അന്നുതന്നെ നേരെ തിരികെ തൊടുപുഴയ്ക്ക് മടങ്ങും.

യാത്രയില് ഒരാള്‍ക്കുള്ള തുക 750 രൂപയാണ്. ടിക്കറ്റ് നിരക്കും ഉച്ചയ്ക്ക് മീന്‍കറി കൂട്ടിയുള്ള ഊണും വൈകിട്ടത്തെ ചായയും ഉള്‍പ്പെടെയുള്ള നിരക്കാണിത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 9400262204,,8304889896,9744910383,,9605192092, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X