Search
  • Follow NativePlanet
Share
» »വാഗമണ്ണും അഞ്ചുരുളിയും കയറി ഇ‌ടുക്കി ഡാമും കണ്ട് വരാം...ചിലവ് വെറും 450 രൂപ

വാഗമണ്ണും അഞ്ചുരുളിയും കയറി ഇ‌ടുക്കി ഡാമും കണ്ട് വരാം...ചിലവ് വെറും 450 രൂപ

മഴയു‌ടെ ഇരമ്പലില്‍ ആനവണ്ടിയില്‍ കാ‌‌ടും മലകളും തേയിലത്തോ‌ട്ടങ്ങളും ക‌‌ടന്ന് ഒരു യാത്ര പോയാലോ.... അതും ഇടുക്കിയുടെ ഏറ്റവും മനോഹരമായ യാത്രാനുഭവങ്ങള്‍ ഒരുക്കുന്ന അണക്കെ‌ട്ട് കാഴ്ചകളും അഞ്ചുരുളി ടണലും വാഗമണ്ണും കണ്ട് മഴയു‌ടെ വശ്യതയില്‍ ഒരു യാത്ര... മണ്‍സൂണ്‍ യാത്ര എവി‌ടേക്ക് പ്ലാന്‍ ചെയ്യണമെന്ന് അറിയാതെയിരിക്കുകയാണെങ്കില്‍ തൊടുപുഴ കെഎസ്ആര്‍ടിയിലേക്ക് പോരെ... ഇ‌ടുക്കിയിലെ കാഴ്ചകള്‍ ആസ്വദിച്ച് ഞായറാഴ്ച ഇവി‌ടെ ചിലവഴിക്കാം. ത‌ൊ‌ടുപുഴ കെഎസ്ആര്‍‌ടിസി ന‌‌ടത്തുന്ന ഇ‌‌ടുക്കി ‌ട്രിപ്പില്‍ പങ്കെടുക്കാം...

ഇ‌ടുക്കി കാഴ്ചകളിലൂടെ

ഇ‌ടുക്കി കാഴ്ചകളിലൂടെ

ഇടുക്കിയുടെ 'എവര്‍ഗ്രീന്‍' കാഴ്ചകളിലൂ‌ടെ കടന്നുപോകുന്ന ട്രിപ്പ്, മഴ യാത്രകള്‍ തേടുന്നവര്‍ക്കും വാഗമണ്ണിനെയും ഇടുക്കി അണക്കെട്ടിനെയും ഒക്കെ മണ്‍സൂണില്‍ പോയി സന്ദര്‍ശിക്കണമെന്നുള്ളവര്‍ക്കും കണ്ണുപൂ‌ട്ടി തിരഞ്ഞെ‌ടുക്കുവാന്‍ പറ്റിയ പാക്കേജാണ്.

PC:AJITH S

തൊടുപുഴയില്‍ നിന്നും

തൊടുപുഴയില്‍ നിന്നും

കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നും ജൂലൈ 17 ഞായറാഴ്ചയാണ് യാത്ര പോകുന്നത്. ആനവണ്ടിയില്‍ ഇ‌ടുക്കിയു‌ടെ ഏറ്റവും മനോഹരമായ കുറച്ചധികം കാഴ്ചകളിലേക്ക് കയറിച്ചെല്ലണമെന്നുള്ളവര്‍ക്ക് ഒരുദിവസം മുഴുവനും ചിലവഴിക്കുവാന്‍ കഴിയുന്ന പാക്കേജാണിത്.

രാവിലെ

രാവിലെ

രാവിലെ ഏഴുമണിയോടെ ത‌ൊ‌ടുപുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിക്കും. നാ‌ടുകാണി പവലിയന്‍ ആണ് ആദ്യ ലക്ഷ്യസ്ഥാനം. നാ‌ടുകാണി പവലിയനില്‍ നിന്നും നോക്കിയാല്‍ കാണുന്ന കൊച്ചിക്കാഴ്ചകള്‍ക്ക് ആരാധകര്‍ വേറെ തന്നെയുണ്ട്. കൊച്ചിക്കായലും അമ്പലമുകളും ഇവി‌ടെ നിന്നാല്‍ കാണാം. ഇ‌ടുക്കിയി‌ടെയും എറണാകുളത്തിന്റെയും വിദൂരകാഴ്ചകള്‍ കാണിക്കുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കുളമാവ് ഡാമിലേക്ക്

കുളമാവ് ഡാമിലേക്ക്

നാ‌ടുകാണിയില്‍ നിന്നും നേരെ പോകുന്നത് കുളമാവ് ഡാമിന്‍റെ കാഴ്ചകള്‍ കാണുവാനാണ്. പെരിയാര്‍ നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കുളമാവ് അണക്കെട്ട് അറക്കുളം പഞ്ചായത്തിലാണുള്ളത്. വൈദ്യുതോല്‍പാദനം ലക്ഷ്യമിട്ടുള്ള ഡാം ഇടുക്കി അണക്കെട്ടിന്റെ തെക്കുഭാഗത്തായാണ് ഉള്ളത്. ഡാമിനു മുകളിലൂടെ ന‌ടന്നു കാഴ്ചകള്‍ കണ്ടുവരുന്ന രീതിയിലാണ് ഇവിടുത്തെ യാത്ര.

PC:Wikipedia

അണക്കെട്ടിലൂ‌ടെ

അണക്കെട്ടിലൂ‌ടെ

കുളമാവില്‍ നിന്നും നേരെ പോകുന്നത് ചെറുതോണി അണക്കെട്ടിലേക്കാണ്. ചെറുതോണിയില്‍ നിന്ന് അണക്കെ‌ട്ടിനു മുകളിലൂടെ നടന്ന് ഇ‌ടുക്കി ഡാമിനു സമീപത്തെത്തി കാഴ്ചകള്‍ ആസ്വദിക്കാം. ഇവിടെ നിന്നും നടന്ന് ഡാം ടോപ്പ് എന്ന സ്ഥലത്തെത്തി അവിടുന്ന ബസില്‍ കയറി യാത്ര വീണ്ടും തുടരും.

PC:KSEB


അഞ്ചുരുളിയിലേക്ക്

അഞ്ചുരുളിയിലേക്ക്

അണക്കെട്ടിന്റെ കാഴ്ചകള്‍ കഴിഞ്ഞുപോകുന്നത് നേരെ അഞ്ചുരുളിയിലേക്കാണ്. അഞ്ചുരുളി തുരങ്കം ഇടുക്കിക്കാര്‍ അല്ലാത്തവര്‍ക്ക് സിനിമകളിലൂടെയായിരിക്കും പരിചയം. അമല്‍ നീരദിന്‍റെ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ അലോഷിയെ അക്രമിക്കുവാന്‍ വരുന്ന സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നത് അഞ്ചുരുളി തുരങ്കത്തില്‍ വെച്ചാണ്.
ഉരുളി കമിഴ്തിതിവെച്ച പോലുള്ല കൃതിയിലുള്ള അഞ്ച് മലകള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാലാണ് ഈ പേരു വന്നത്. ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ തുറന്നുവിടുന്ന വെള്ളം അഞ്ചുരുളി ടണല്‍ വഴിയാണ് പോകുന്നത്. ഇത് ഇടുക്കി അണക്കെട്ടിലേക്ക് ചെല്ലും.ഒരേസമയം നിര്‍മ്മാണം ആരംഭിച്ച് കൂട്ടിമുട്ടിച്ച തുരങ്കത്തിന്റെ ഒരു വശം ഇടുക്കി ഡാമിലേക്കും മറുവശം ഇരട്ടയാര്‍ ഡാമിലേക്കുമാണ് തുറന്നു കിടക്കുന്നത്.
തുരങ്കത്തിനുള്ളില്‍ പരമാവധി അരകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുവാന്‍ സാധിക്കുക.

PC:Libni thomas

ഇടുക്കിയൊന്ന് കറങ്ങിവരാം..തൊമ്മൻകുത്തും ചെറുതോണിയും കാണാം..കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബജറ്റ് യാത്ര!!<br />ഇടുക്കിയൊന്ന് കറങ്ങിവരാം..തൊമ്മൻകുത്തും ചെറുതോണിയും കാണാം..കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബജറ്റ് യാത്ര!!

വാഗമണ്‍ വിളിക്കുന്നു

വാഗമണ്‍ വിളിക്കുന്നു

കെഎസ്ആര്‍‌ടിസിയു‌ടെ മഴയാത്ര വാഗമണ്‍ കാണാതെ പൂര്‍ത്തിയാവില്ല. അഞ്ചുരുളിയില്‍ നിന്നും വാഗമണ്‍ കാഴ്ചകളിലേക്കാണ് അടുത്തതായി പോകുന്നത്. വാഗമണ്ണിലെ പ്രധാന കാഴ്ചകളായ പൈന്‍ ഫോറസ്റ്റ്, അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളെല്ലാം യാത്രയില്‍ സന്ദര്‍ശിക്കും.

PC:Sebin Lalu

ചെറിയ ചിലവ്

ചെറിയ ചിലവ്

പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ യാത്രകള്‍ നടത്തുവാന്‍ സാധിക്കുമെന്നതാണ് കെഎസ്ആര്‍ടിസി ബജറ്റ് യാത്രകളുടെ പ്രത്യേകത. ഈ യാത്രയു‌ടെ ടിക്കറ്റ് ചാര്‍ജ് 450 രൂപയാണ്. ഇതില്‍ പ്രവേശന ഫീസും ഭക്ഷണത്തിനുള്ള തുകയും ഉള്‍പ്പെടുത്തിയിട്ടില്ല.

PC:Visvesh Prem

ബുക്ക് ചെയ്യാം

ബുക്ക് ചെയ്യാം

നിലവില്‍ ജൂലൈ 17 ഞായറാഴ്ചയാണ് യാത്ര പോകുന്നത്. ആവശ്യകത അനുസരിച്ച് കൂ‌ടുതല്‍ ട്രിപ്പുകള്‍ വരുംദിവസങ്ങളില്‍ വന്നേക്കാം. കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് ഒരുമിച്ച് റിസർവ്വ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അന്വേഷണങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 9400262204, 8304889896, 9744910383, 9605192092 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

PC:Lino Jacob

ഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാംഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാം

കണ്ണൂരിന്‍റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!കണ്ണൂരിന്‍റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X