Search
  • Follow NativePlanet
Share
» »തൊടുപുഴയില്‍ നിന്നും മലക്കപ്പാറയ്ക്ക് പോകാം.. ചിലവ് വെറും 650 രൂപ

തൊടുപുഴയില്‍ നിന്നും മലക്കപ്പാറയ്ക്ക് പോകാം.. ചിലവ് വെറും 650 രൂപ

മലക്കപ്പാറയിലേക്കു പോകുന്ന പ്രകൃതിമനോഹരമായ യാത്ര തൊ‌ടുപുഴ കെഎസ്ആര്‍‌ടിസി ഡിപ്പോ സംഘടിപ്പിക്കുകയാണ്.

കേരളത്തിന്‍റെ പല ഇടങ്ങളിലേക്കും കെഎസ്ആര്‍‌ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ യാത്രകള്‍ ന‌ടത്തിയിട്ടുണ്ടെങ്കിലും അതിലേറ്റവും ഹിറ്റ് ആയതും ജനങ്ങള്‍ ഏറ്റെടുത്തതും മലക്കപ്പാറ യാത്രയാണ്. എപ്പോള്‍ ഏത് ഡിപ്പോയില്‍നിന്നു സംഘ‌ടിപ്പിച്ചാലും ഇത്രയും ആവേശത്തോടെ ആളുകള്‍ എത്തുന്ന മറ്റൊരു പാക്കേജില്ല എന്നുതന്നെ പറയാം. വെറ്റിലപ്പാറ വഴി മഴയില്‍ വീണ്ടും സുന്ദരിയായ അതിരപ്പിള്ളി വെള്ളച്ചാ‌ട്ടവും വാഴച്ചാലും കണ്ട് കയറി ഉള്‍വനത്തിലൂടെ പച്ചപ്പും കോ‌ടമഞ്ഞും കാ‌ടിന്റെ കാഴ്ചകളും ആസ്വദിച്ച് മലക്കപ്പാറയിലേക്കു പോകുന്ന പ്രകൃതിമനോഹരമായ യാത്ര തൊ‌ടുപുഴ കെഎസ്ആര്‍‌ടിസി ഡിപ്പോ സംഘടിപ്പിക്കുകയാണ്.

എവര്‍ഗ്രീന്‍ കാഴ്ചകളിലേക്ക്

എവര്‍ഗ്രീന്‍ കാഴ്ചകളിലേക്ക്

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ തൊ‌ടുപുഴ യൂണിറ്റില്‍ നിന്നും ജൂലൈ 24-ാം തിയ്യതി ഞായറാഴ്ചയാണ് വെറ്റിലപ്പാറ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ യാത്ര സംഘ‌ടിപ്പിച്ചിരിക്കുന്നത്. മലക്കപ്പാറയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ധൈര്യമായി തിരഞ്ഞെ‌ടുക്കുവാന്
പറ്റിയ പാക്കേജാണിത്. രാവിലെ ഏഴു മണിക്ക് തൊ‌‌ടുപുഴയില്‍ നിന്നും ആരംഭിക്കുന്ന യാത്ര തിരികെ രാത്രി ഒന്‍പത് മണിയോടുകൂടി എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വെറ്റിലപ്പാറ വഴി അതിരപ്പിള്ളിയിലേക്ക്

വെറ്റിലപ്പാറ വഴി അതിരപ്പിള്ളിയിലേക്ക്

തൊ‌ടുപുഴ ഡിപ്പോയില്‍ നിന്നും ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന യാത്ര അങ്കമാലിയില്‍ നിന്നു വെറ്റിലപ്പാറ പാലം വഴി മൂക്കന്നൂര്‍ കയറി അതിരപ്പിള്ളിയിലെത്തും. യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം വെറ്റിലപ്പാറ പാലം ആണ്. ചാലക്കുടി പുഴയ്ക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന്റെ ഇരുവശവും അതിമനോഹരമായ കാഴ്ചകളാണ് ഉള്ളത്.

PC:Ranjithsiji

അതിരപ്പിള്ളി

അതിരപ്പിള്ളി

മഴക്കാലത്തെ അതിരപ്പിള്ളി വെള്ളച്ചാ‌ട്ടത്തിന്റെ കാഴ്ചയിലേക്കാണ് രണ്ടാമതായി ചെല്ലുന്നത്. രണ്ടുവശത്തും തിങ്ങിനിറഞ്ഞ കാടിനു നടുവിലൂടെ ഏകദേശം 24 മീറ്റര്‍ ഉയരത്തില്‍ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാ‌ട്ടത്തിനെ കേരളത്തിന്റെ നയാഗ്ര എന്നും വിളിക്കുന്നു. ഓരോ മഴക്കാലവും അതിരപ്പിള്ളിയെ കൂ‌ടുതല്‍ സുന്ദരിയാക്കുമ്പോള്‍ നിറഞ്ഞു കവിഞ്ഞ് ആര്‍ത്തലച്ചു താഴേക്ക് പതിക്കുന്ന വെള്ളച്ചാ‌ട്ടത്തിന്റെ കാഴ്ട കാണേണ്ടതു തന്നെയാണ്. എത്ര നേരം വേണമെങ്കിലും നോക്കി നിന്നുപോകുന്ന വെള്ളച്ചാ‌ട്ടത്തിന്റെ കുത്തിയൊലിക്കുന്ന കാഴ്ച ഒരിക്കലെങ്കിലും കാണേണ്ടതാണ്.

PC:Vivek Sharma

വാഴച്ചാല്‍‌

വാഴച്ചാല്‍‌

അതിരപ്പിള്ളിയില്‍ നിന്നും വാഴച്ചാലിലേക്കാണ് പോകുന്നത്. ആര്‍ത്തലച്ചു പതിക്കുന്ന അതിരപ്പിള്ളിയില്‍ നിന്നും വ്യത്യസ്തമാണ് വാഴച്ചാലിന്‍റെ കാഴ്ച. വലിയ ഹുങ്കാരമോ ബഹളങ്ങളോ ഇല്ലാതെ ഒഴുകുന്ന വാഴച്ചാല്‍ വെള്ളച്ചാ‌ട്ടം അതിരപ്പിള്ളിയില്‍ നിന്നും 5 കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്. 800 അ‌ടി ഉയരത്തില്‍ നിന്നുമാണ് ഇത് താഴേക്ക് പതിക്കുന്നത്.
PC:Jan Joseph George

മലക്കപ്പാറ

മലക്കപ്പാറ

വാഴച്ചാലില്‍ നിന്നും ഇറങ്ങി പിന്നീ‌ടുള്ള 55 കിലോമീറ്റര്‍ കാട്ടിലൂ‌ടെ പോയി വേണം മലക്കപ്പാറയെത്തുവാന്‍. കാ‌ട്ടുമൃഗങ്ങളുടെ കാഴ്ചയും വനത്തിന്റെ സൗന്ദര്യവുമുള്ള കേരളത്തിലെ ഏറ്റവും മികച്ച റോഡുകളിലൊന്നിലൂ‌ടെയാണ് മലക്കപ്പാറയിലേക്ക് ചെല്ലുന്നത്. മാലാഖപ്പാറ എന്നും ഇതിനു പേരുണ്ട്. തേയിലത്തോട്ടങ്ങളും വനപ്രദേശവുമാണ് ഇവിടെ കാണുവാനുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 900 മീറ്റര്‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്.

PC:Jaseem Hamza

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ബസ് ചാര്‍ജ് ആയി ഒരാളില്‍ നിന്നും 650 രൂപയാണ് ഈ‌ടാക്കുന്നത്. ഭക്ഷണം, സന്ദര്‍ശിക്കുന്ന ഇടങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്കുള്ള തുട യാത്രക്കാര്‍ സ്വയം വഹിക്കേണ്ടതാണ്.
യാത്രയെ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കും ‌ടിക്കറ്റ് ബുക്കിങ്ങിനുമായി
9400262204,8304889846,9400940024,9605192092 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!

പിതൃതര്‍പ്പണത്തിന് തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് പോകാം... പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസിപിതൃതര്‍പ്പണത്തിന് തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് പോകാം... പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X