Search
  • Follow NativePlanet
Share
» » വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!

വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!

വണ്ണപ്പുറത്തെക്കുറിച്ചും ഇവിടുത്തെ അ‍ഞ്ച് വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും വായിക്കാം...

ഇടുക്കിയിലേക്കു കയറുമ്പോള്‍ ഏതു ഇടവഴിയിലേക്ക് തിരിഞ്ഞാലും ഒന്നെങ്കില്‍ കിടിലന്‍ കാഴ്ചകളോ അല്ലെങ്കില്‍ രുചികരമായ ഭക്ഷണം ലഭിക്കുന്ന ഇടങ്ങളോ ആയിരിക്കും. അറിയാത്ത വഴികളും കാണാത്ത കാഴ്ചകളും തേടിപോകുവാന്‍ ഏറ്റവും പറ്റിയ നാടാണ് ഇടുക്കി. ഏതു കോണിലും മനസ്സിനെ കുളിരണിയിപ്പിക്കുന്ന ഒരു വെള്ളച്ചാട്ടമോ, പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന പാതയോരങ്ങളോ അല്ലെങ്കില്‍ മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന താഴ്വാരങ്ങളോ ഒക്കെ കാണുവാന്‍ സാധിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇടുക്കിയിലെ എണ്ണപ്പെട്ട കുറേയധികം കാഴ്ചകളുമായി നില്‍ക്കുന്ന ഒരു പഞ്ചായത്തുണ്ട്, വണ്ണപ്പുറം. ഒന്നും രണ്ടുമല്ല അഞ്ച് കിടിലന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഈ പഞ്ചായത്തില്‍ മാത്രമായുള്ളത്. വണ്ണപ്പുറത്തെക്കുറിച്ചും ഇവിടുത്തെ അ‍ഞ്ച് വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും വായിക്കാം...

വണ്ണപ്പുറം

വണ്ണപ്പുറം

ഇടുക്കി വിനോദ സഞ്ചാരരംഗത്ത് ഏറ്റവും സംഭാവനകള്‍ നല്കിവരുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് വണ്ണപ്പുറം. തൊടുപുഴ താലൂക്കിന്‍റെ ഭാഗമായ വണ്ണപ്പുറം ഇടുക്കിയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തിരഞ്ഞെത്തുന്ന ചില ഇടങ്ങളുടെ സ്ഥാനം കൂടിയാണ്. ഏറെ പ്രസിദ്ധമായ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം ഉള്‍പ്പെടെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്

തൊമ്മൻകുത്ത്

തൊമ്മൻകുത്ത്

ഇടുക്കി ജില്ലയിലെ ഏറ്റവും പേരുകേട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. നാടും നഗരവും കഴിഞ്ഞ് കാട്ടുവഴികളിലൂടെ ചെന്നുകയറുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം യഥാര്‍ത്ഥത്തില്‍ ഒറ്റവെള്ളച്ചാട്ടമല്ല. എഴുനിലക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്. കുടച്ചിയാല്‍ കുത്ത്. ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ചേരുന്നതാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം.
പാസ് എടുത്ത് കയറിച്ചെല്ലുന്നതാണ് തൊമ്മന്‍കുത്ത്. ഇവിടെ നിന്നുമാണ് മറ്റുവെള്ളച്ചാട്ടങ്ങളിലേക്കു പോകുന്നത്. സാധാരണ ടിക്കറ്റില്‍ ആദ്യ രണ്ടു വെള്ളച്ചാട്ടങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കുവാന്‍ സാധിക്കുക. ബാക്കി മുകളിലേക്ക് കയറണമെങ്കില്‍ അത് ട്രക്കിങ് പാക്കേജിന്റെ ഭാഗമാണ്. വേനല്‍ക്കാല ട്രക്കിങ്ങിന് ഇവിടം ഏറെ അനുയോജ്യമാണ്.

PC:keralatourism

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൊടുപുഴയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരെയായി വണ്ണപ്പുറം, കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽ നിന്നും കരിമണ്ണൂർ വഴി 19 ഇവിടേക്കെത്താം. . എറണാകുളത്തുനിന്നും വരുമ്പോൾ മൂവാറ്റുപുഴ വണ്ണപ്പുറം വഴി 34 കിലോമീറ്റർ ദൂരമുണ്ട്.

PC:Tharun Alex Thomas

കാറ്റാടിക്കടവ്

കാറ്റാടിക്കടവ്

കാറ്റും കോടമഞ്ഞുമായി സഞ്ചാരികളെ സ്വീകരിക്കുന്ന വണ്ണപ്പുറത്തെ മറ്റൊരു ഇടമാണ് കാറ്റാടിക്കടവ്. കൃത്യമായ വഴിയില്ലാത്തതിനാല്‍ ഒരു ട്രക്കിങ്ങിന്‍റെ സുഖത്തില്‍ രണ്ടു കിലോമീറ്ററ്‍ നടന്ന് വേണം മുകളിലേത്തുവാന്‍. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിയാൽ രണ്ട് മലകളാണുള്ളത്. അതില്‍ ആദ്യമെത്തുന്ന മലയാണ് കാറ്റാടിക്കൊവ്. മുനിയറകളാണ് ഇവിടുത്തെ ആകര്‍ഷണം. അവിടുന്ന് പിന്നെയും പോയാല്‍ മരതകമലയിലെത്താം, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത്, ഭൂതത്താൻ അണക്കെട്ട് തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണുവാന്‍ സാധിക്കും.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൊടുപുഴയിൽ നിന്നും വരുമ്പോൾ 24 കിലോമീറ്റർ ദൂരമുണ്ട്. തൊടുപുഴ - വണ്ണപ്പുറം -മുണ്ടൻമുടി വഴി കാറ്റാടി കടവ് എത്താം. മൂവാറ്റുപുഴ - വണ്ണപ്പുറം -മുണ്ടൻമുടി വഴിയും കാറ്റാടികടവിലെത്താം. വണ്ണപ്പുറത്തു നിന്നും ഇവിടേക്ക് 8 കിലോമീറ്റർ ദൂരമുണ്ട്. മുവാറ്റുപുഴയില്‍ നിന്നും 34 കിലോമീറ്ററാണ് ദൂരം.

മീനുളിയാന്‍ പാറ

മീനുളിയാന്‍ പാറ

വണ്ണപ്പുറം പഞ്ചായത്തിലെ മൂന്നാമത്തെ വിസ്മയമാണ് മീനുളിയാന്‍ പാറ. പാറകയറികയറി ചെല്ലുന്ന, നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന മീനുളിയാന്‍ പാറ ഏകദേശം 500 ഏക്കറിലധികം സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. പാറയുടെ മുകളില്‍ രണ്ട് ഏക്കറിലധികം വരുന്ന നിത്യഹരിതവനമാണ് മറ്റൊരു കാഴ്ച. ലോവര്‍ പെരിയാര്‍, ഭൂതത്താന്‍ അണക്കെട്ട്, . ഇടുക്കി ഡാം തുറക്കുമ്പോൾ പെരിയാറിലേക്കുള്ള നീരൊഴുക്ക്, , അടിമാലി, കോതമംഗലം,നേര്യമംഗലം, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരക്കാഴ്ച ഇവിടെ നിന്നും ദൃശ്യമാകും.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൊടുപുഴയിലെ വണ്ണപ്പുറം പഞ്ചായത്തിലാണ് മീനുളിയന്‍പാറ സ്ഥിതി ചെയ്യുന്നത്. കുമളി റൂട്ടിൽ വെണ്മണി കവലയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു യാത്ര ചെയ്താല്‍ പാറയുടെ താഴെയ്ക്കുള്ള വഴി തുടങ്ങുന്നിടത്ത് എത്താം. വെണ്‍മണിയില്‍ നിന്നും പട്ടയക്കുടി വഴി മൂന്ന് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മൂവാറ്റുപുഴയില്‍ നിന്നും 47 കിലോമീറ്ററും തൊടുപുഴയില്‍ നിന്നും 51 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

 കോട്ടപ്പാറ

കോട്ടപ്പാറ

ഇടുക്കിയിലെ തന്നെ മീശപ്പുലിമലയോട് മത്സരിച്ചു നില്‍ക്കുന്ന മറ്റൊരു പ്രദേശമാണ് കോട്ടപ്പാറ. വണ്ണപ്പുറം മുള്ളരിങ്ങാട് റൂട്ടിലാണ് കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത്. കുന്നുകള്‍ക്കിടയിലായി പരന്നു കിടക്കുന്ന മേഘങ്ങളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. തൂവെള്ള തിരമാലകള്‍ പോലെ കിടക്കുന്ന ഈ കാഴ്ച കൊളക്കുമലയിലെയും മീശപ്പുലിമലയിലേയും ഒക്കെ പുലരികളോട് സാദൃശ്യമുള്ളതാണ്. പുലര്‍ച്ചെ ഏഴു മണിക്കു മുന്‍പായി എത്തിയാല്‍മാത്രമേ ഈ ദൃശ്യം കാണുവാന്‍ സാധിക്കുകയുള്ളൂ.

PC:OneIndia Malayalam

ആനയടിക്കുത്ത് വെള്ളച്ചാട്ടം

ആനയടിക്കുത്ത് വെള്ളച്ചാട്ടം

വണ്ണപ്പുറം പഞ്ചായത്തിലെ അഞ്ചാമത്തെ ഇടമാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. വളരെ കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് മാത്രം സഞ്ചാരികള്‍ എത്തിച്ചേരുവാന്‍ തുടങ്ങിയ
ആനയടിക്കുത്ത് വെള്ളച്ചാട്ടം പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകളാല്‍ സമ്പന്നമാണ്. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. അധികം ആഴവും അപകൊ സാധ്യതയും ഇല്ലാത്തതിനാല്‍ കുടുംബമായും കുട്ടികളുമായും എത്തുന്നതിനും ഇവിടം യോജിച്ചതാണ്.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. തൊമ്മന്‍കുത്ത് ടൗണില്‍ നിന്നും വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!<br />പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

ഊട്ടിയും മൂന്നാറും മാറ്റാം... അപരന്മാരെ തേടിയൊരു യാത്രഊട്ടിയും മൂന്നാറും മാറ്റാം... അപരന്മാരെ തേടിയൊരു യാത്ര

പോകാം കൊല്ലംകാരു‌ടെ സ്വര്‍ഗ്ഗമായ മരുതിമലയിലേക്ക്പോകാം കൊല്ലംകാരു‌ടെ സ്വര്‍ഗ്ഗമായ മരുതിമലയിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X