Search
  • Follow NativePlanet
Share
» »പതഞ്ഞൊഴുകി പാൽപോലെ വരുന്ന തൂവാനം!!

പതഞ്ഞൊഴുകി പാൽപോലെ വരുന്ന തൂവാനം!!

തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന തൂവാനം വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ...

പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം...കാടിനുള്ളിൽ ഒരു കൊച്ചു സ്വർഗ്ഗം തീർത്ത് സഞ്ചാരികളെയു സാഹസികരെയും കാത്തിരിക്കുന്ന ഇടം... ഇടുക്കിയിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കാടിനുള്ളിലൂടെ ട്രക്ക് ചെയ്ത് മാത്രമെത്തുവാൻ സാധിക്കുന്ന തൂവാനം എന്നും നിറ‍ഞ്ഞൊഴുകുന്ന അപൂർവ്വം വെള്ളച്ചാട്ടങ്ങളിലൊന്നു കൂടിയാണ്. തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന തൂവാനം വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ...

തൂവാനം വെള്ളച്ചാട്ടം

തൂവാനം വെള്ളച്ചാട്ടം

ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തൂവാനം വെള്ളച്ചാട്ടം. 84 അടി മുകളിൽ നിന്നും താഴേക്ക് പതിഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടം പക്ഷേ, അല്പം സാഹസികർക്കു മാത്രം എത്തിച്ചേരുവാൻ പറ്റുന്ന ഒന്നാണ്.

വന്യജീവി സങ്കേതത്തിനുള്ളിൽ

വന്യജീവി സങ്കേതത്തിനുള്ളിൽ

ജൈവവൈവിധ്യം കൊണ്ട് അമ്പരപ്പിച്ച ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാർ എന്ന സ്ഥലത്തായാണ് വെള്ളച്ചാട്ടമുള്ളത്.

പേരുവന്നവഴി

പേരുവന്നവഴി

തൂവെള്ള നിറത്തിൽ പതഞ്ഞ് പാലുപോലെ കുത്തിയൊഴുകുന്നതു കൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിനു തൂവാനം എന്ന പേര് വന്നത്.

തൂവാനം ട്രക്കിങ്ങ്

തൂവാനം ട്രക്കിങ്ങ്

വന്യജീവി സങ്കേതത്തിൽ നിന്നും ഇവിടേക്ക് ട്രക്കിങ്ങ് വഴി മാത്രമേ എത്തിച്ചേരുവാൻ സാധിക്കൂ. മൂന്നാറിലെ തന്നെ പ്രസിദ്ധമായ ട്രക്കിങ്ങ് റൂട്ടുകളിലൊന്നാണിത്.

ട്രക്കിങ്ങിൽ

ട്രക്കിങ്ങിൽ

ആലാംപട്ടി ചെക്ക് പോസ്റ്റിൽ നിന്നുമാണ് ഇവിടേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്നത്. വനത്തിലൂടെ ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന ട്രക്കിങ്ങിലൂടെയാണ് കാടിനുള്ളിലെ വെള്ളച്ചാട്ടത്തിലെത്താനാവൂ. വെള്ളച്ചാട്ടം അടുത്തു നിന്നും കാണാം എന്നതു മാത്രമല്ല, അതിലിറങ്ങുവാനും കുളിക്കുവാനും ഒക്കെ സൗകര്യം ഇതിലുണ്ടാവും. ഇന്ത്യക്കാർക്ക്225 രൂപയും വിദേശികൾക്ക് 600 രൂപയുമാണ് ട്രക്കിങ്ങ് ഫീസായി ഈടാക്കുന്നത്.

PC:Jaseem Hamza

ചിത്രശലഭങ്ങളും പക്ഷികളും

ചിത്രശലഭങ്ങളും പക്ഷികളും

കേരളത്തിന്റെ കാലാവസ്ഥയിൽ നിന്നും കുറച്ച് വിഭന്നമായാണ് ഇവിടെ അനുഭവപ്പെടുന്നത്. തമിഴ്നാടിന്റേതിന് സമാനമായ അന്തരീക്ഷമാണ് ഇവിടുത്തേത്. വ്യത്യസ്ത തരത്തിലുള്ള ധാരാളം പക്ഷികൾ ഇവിടെയുണ്ട്. ഇതിനെ നിരീക്ഷിക്കുവാനായി വിദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്. ഇതുകൂടാതെ 40 ൽ അധികം തരത്തിലുള്ള ചിത്രശലഭങ്ങളെയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എല്ലായ്പ്പോഴും എത്തിച്ചേരുവാൻ പറ്റിയ ഇടമാണിത്. എന്നാൽ കനത്ത മഴ പെയ്താൽ വെള്ളച്ചാട്ടത്തിന് ശക്തി കൂടും എന്നതുകൊണ്ട് ആ സമയത്ത് വെള്ളത്തിൽ ഇറങ്ങുവാൻ അനുവദിക്കാറില്ല.

PC: Wikimedia

താമസസൗകര്യം

താമസസൗകര്യം

തടികൊണ്ടുണ്ടാക്കിയ ലോഗാ ഹൗസ് താമസമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ചിന്നാറിലെ രാത്രികളും പ്രകൃതിയും ഒക്കെ മനസ്സിലാക്കുവാൻ ഇതിലും മികച്ച ഒരു താമസ സൗകര്യം ഇവിടെ ലഭിക്കുവാനില്ല. കാടിനു നടുവിൽ, കാട്ടുമൃഗങ്ങളുടെ നടുവിൽ ഒരു രാത്രി ചിലവഴിക്കുവാൻ സാധിക്കുക എന്നതാണ് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നത്.
നാലായിരം രൂപയാണ് രണ്ടുപേർക്ക് ചാർജ് ഈടാക്കുന്നത്. അധികമായി വരുന്ന ഒരാൾക്ക് ആയിരം രൂപ നല്കണം. ഉച്ചക്ക് രണ്ടു മണിക്ക് കയറിയാൽ പിറ്റേ ദിവസം രാവിലെ 10 മണിയാണ് ചെക്ക് ഔട്ട് ടൈം.
ഇതു കൂടാതെ വെള്ളച്ചാട്ടത്തിനടുത്തും താമസ സൗകര്യങ്ങൾ ലഭ്യമാണ്.

പാമ്പാറിൽ നിന്നും

പാമ്പാറിൽ നിന്നും

കേരളത്തിൽ നിന്നും ഉത്ഭവിച്ച് തമിഴ്നാട്ടിലൂടെ ഒഴുകുന്ന പാമ്പാറിൽ നിന്നാണ് തൂവാനം വെള്ളച്ചാട്ടം വരുന്നത്. ഇരവികുളത്തു നിന്നുമാണ് പാമ്പാർ ഉത്ഭവിക്കുന്നത്.കേരളത്തിലൂടെ 29 കിലോമീറ്റര്‍ ദൂരം ഇത് ഒഴുകുന്നുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മൂന്നാറിൽ നിന്നും മറയൂർ-ചിന്നാർ വഴി വന്യജീവി സങ്കേതത്തിലെത്താം. മറയൂർ - ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

പ്രളയശേഷമുള്ള മൂന്നാറിനെ കാണാം ചിത്രങ്ങളിലൂടെ.... പ്രളയശേഷമുള്ള മൂന്നാറിനെ കാണാം ചിത്രങ്ങളിലൂടെ....

മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..<br />മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..

മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!! മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X