Search
  • Follow NativePlanet
Share
» »മഹാരാഷ്ട്രയിലെ 'മൂന്നര ശക്തിപീഠങ്ങൾ', വിശ്വാസകേന്ദ്രങ്ങളായ നാല് ക്ഷേത്രങ്ങൾ!

മഹാരാഷ്ട്രയിലെ 'മൂന്നര ശക്തിപീഠങ്ങൾ', വിശ്വാസകേന്ദ്രങ്ങളായ നാല് ക്ഷേത്രങ്ങൾ!

മൂന്നര ശക്തിപീഠങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഹൈന്ദവ വിശ്വാസങ്ങളിൽ സവിശേഷമായ പ്രാധാന്യം അർഹിക്കുന്നവയാണ് ശക്തിപീഠ ക്ഷേത്രങ്ങൾ. സതീദേവിയുടെ ശരീരഭാഗങ്ങൾ വീണ സ്ഥലങ്ങളിൽ ആദിപരാശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തി പീഠങ്ങൾ എന്നറിയപ്പെടുന്നത്. നമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 52 ശക്തിപീഠ ക്ഷേത്രങ്ങളുണ്ട്. അവയിൽ നാല് എണ്ണം മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. എണ്ണത്തിൽ നാലുണ്ടെങ്കിലും ഇവ അറിയപ്പെടുന്നത് മൂന്നര ശക്തിപീഠങ്ങൾ എന്നാണ്. മൂന്നര ശക്തിപീഠങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

മൂന്നര ശക്തിപീഠങ്ങൾ

മൂന്നര ശക്തിപീഠങ്ങൾ

കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രം, തുൾജാപൂരിലെ തുൾജാ ഭവാനി ക്ഷേത്രം, മഹൂരിലെ രേണുക ക്ഷേത്രം (മാത്രിപൂർ), വാണിയിലെ സപ്തശൃംഗി ക്ഷേത്രം എന്നിവയാണ് മഹാരാഷ്ട്രയിലെ നാല് ശക്തിപീഠ ക്ഷേത്രങ്ങൾ. ഇവയിൽ ആദ്യത്തെ മൂന്നു ക്ഷേത്രങ്ങളെ ശക്തിപീഠ ക്ഷേത്രങ്ങളായും വാണിയിലെ സപ്തശൃംഗി ക്ഷേത്രത്തെ അർധശക്തിപീഠവുമായാണ് കണക്കാക്കുന്നത്. ക്ഷേത്ര വിശ്വാസങ്ങളിൽ ഇങ്ങനെയൊന്ന് പറയുന്നില്ലെങ്കിലും സതീ ദേവിയുടെ വലതു കൈയ്യുടെ ഭാഗം വന്നുപതിച്ച വാണിയിലെ സപ്തശൃംഗി ക്ഷേത്രം അർധപീഠമായാണ് കാലാകാലങ്ങളായി കരുതി പോരുന്നത്.

PC:wikipedia

മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പൂർ

മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പൂർ

മഹാരാഷ്ട്രയിൽ കോലാപ്പൂരിലാണ് ശക്തിപീഠ ക്ഷേത്രങ്ങളില്‍ ഒന്നായ മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്കന്ദപുരാണത്തിൽ പറഞ്ഞിട്ടുള്ള 18 മഹാശക്തിപീഠങ്ങളിലൊന്നും മറ്റു വിശ്വാസങ്ങളിലെ 52 ശക്തിപീഠങ്ങളിൽ ഒന്നുമാണ് മഹാലക്ഷ്മി ക്ഷേത്രം സതീദേവിയുടെ മൂന്ന് കണ്ണുകളും ഈ ക്ഷേത്രിരിക്കുന്ന സ്ഥാനത്താണ് വന്നുപതിച്ചതെന്നാണ് വിശ്വാസം. ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ വർഷവും സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രം കൂടിയാണിത്. തെലങ്കാന, മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് തീർത്ഥാടകർ ഇവിടേക്ക് എത്തുന്നത്.

PC:Lovelitjadhav

മോക്ഷം ലഭിക്കുവാൻ

മോക്ഷം ലഭിക്കുവാൻ

തിരുമല വെങ്കിടേശ്വര ക്ഷേത്രം, കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രം, പദ്മാവതി ക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളും ഒരുമിച്ച് ഒറ്റയാത്രയിൽ സന്ദർശിക്കുന്നത് മോക്ഷം നല്കുമെന്നാണ് വിശ്വാസം. ആഗ്രഹങ്ങളിൽ നിന്നെല്ലാം മാറി മോക്ഷം നേടുവാന് സഹായിക്കുകയോ അല്ലെങ്കിൽ ഒരാളുടെ ജീവിതാഭിലാഷങ്ങളെല്ലാം നേടുവാനും സഹായിക്കുന്ന ക്ഷേത്രമാണിതെന്നും വിശ്വസിക്കപ്പെടുന്നു.

PC:wikipedia

തുൽജാ ഭവാനി ക്ഷേത്രം

തുൽജാ ഭവാനി ക്ഷേത്രം

മഹാരാഷ്ട്രയിലെ രണ്ടാമത്തെ ശക്തിപീഠ ക്ഷേത്രമാണ് ഒസ്മാനാബാദ് ജില്ലയിലെ തുൽജാപ്പൂരിൽ സ്ഥിതി ചെയ്യുന്ന തുൽജാ ഭവാനി ക്ഷേത്രം. പാർവ്വതി ദേവിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവി തുൽജാ ഭവാനിയുടെ രൂപത്തിൽ ഇവിടെ വസിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രം
മഹാരാഷ്ട്ര, തെലങ്കാന, വടക്കൻ കർണാടക, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടകർ പ്രത്യേക പ്രാർത്ഥനകളം വഴിപാടുകളുമായി ഇവിടെ എത്തുന്നു.

PC:wikipedia

ഛത്രപതി ശിവാജിയും തുൽജാ ഭവാനി ക്ഷേത്രം

ഛത്രപതി ശിവാജിയും തുൽജാ ഭവാനി ക്ഷേത്രം

മറാത്താ ചക്രവർത്തിയായിരുന്ന ഛത്രപതി ശിവാജിയുടെ ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്ന ക്ഷേത്രമാണ് തുൽജാ ഭവാനി ക്ഷേത്രം . അദ്ദേഹം പതിവായി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ദേവി തന്‍റെ കടുത്ത ഭക്തനായ ശിവാജിക്ക് ഭവാനി ഖഡ്ഗ എന്ന പേരിൽ ഒരു വാൾ നല്കിയിരുന്നു എന്നും വിശ്വാസമുണ്ട്. നയഥാർത്ഥ ശക്തിയുടെ ജീവനും ഉറവിടവും നല്കുന്ന ദേവിയാണ് തുൽജാ ഭവാനി എന്നാണ് വിശ്വാസം.
PC:Anjali Sajan

മഹൂർ രേണുക ക്ഷേത്രം (മാത്രിപൂർ)

മഹൂർ രേണുക ക്ഷേത്രം (മാത്രിപൂർ)

മഹാരാഷ്ട്രയിലെ ശക്തിപീഠങ്ങളിൽ മൂന്നാമത്തെ ക്ഷേത്രമാണ് മഹൂരിലെ ണുക ക്ഷേത്രം. പരശുരാമന്റെ അമ്മയായ രേണുക മഹർ ദേവി മാതാ ക്ഷേത്രം മഹൂരിലെ മൂന്ന് പർവ്വതങ്ങളിൽ ഒന്നിന്റെ മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. മഹൂരിലെ ശക്തിയെ രേണുക ദേവി എന്നാണ് വിളിക്കുന്നത്.

PC:V.narsikar

സപ്തശൃംഗി ക്ഷേത്രം

സപ്തശൃംഗി ക്ഷേത്രം


മഹാരാഷ്ട്രയിലെ സപ്തശൃംഗി ക്ഷേത്രം ആണ് അർധശക്തിപീഠം എന്ന പേരിൽ അറിയപ്പെടുന്നത്. സതീ ദേവിയുടെ വലതു കൈയ്യുടെ ഭാഗം ആണ് ഇവിടെ വന്നുപതിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 510 പടികൾക്കു മുകളിലായി സ്ഥിതി ചെയ്യുന്ന സപ്തശൃംഗി ക്ഷേത്രം നാസിക്കിനടുത്ത് നന്ദൂരി എന്ന സ്ഥലത്താണുള്ളത്. മഹിഷാസുരനെ വധിച്ച ശേഷം ദുർഗ്ഗാ ദേവി ഇവിടെ വന്നാണ് സ്വരൂപം പ്രാപിച്ചതെന്നും വിശ്വാസമുണ്ട്. സപ്തശൃംഗി ക്ഷേത്രത്തിലെ ദേവിയുടെ പ്രതിഷ്ഠ സ്വയംഭൂ ആണ്.

PC:AmitUdeshi

ശക്തിപീഠങ്ങളിലെ അര്‍ദ്ധ ശക്തിപീഠം, ദേവീ മാഹാത്മ്യം എഴുതപ്പെട്ടയിടം,, 500 പടികള്‍ക്കു മുകളിലെ ക്ഷേത്രംശക്തിപീഠങ്ങളിലെ അര്‍ദ്ധ ശക്തിപീഠം, ദേവീ മാഹാത്മ്യം എഴുതപ്പെട്ടയിടം,, 500 പടികള്‍ക്കു മുകളിലെ ക്ഷേത്രം

നവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെനവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെ

Read more about: navaratri temple maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X