Search
  • Follow NativePlanet
Share
» »തൃക്കാര്‍ത്തികയുടെ ഐശ്വര്യം നേടുവാന്‍ ഈ ക്ഷേത്രങ്ങള്‍

തൃക്കാര്‍ത്തികയുടെ ഐശ്വര്യം നേടുവാന്‍ ഈ ക്ഷേത്രങ്ങള്‍

തൃക്കാര്‍ത്തികയുടെ ഐശ്വര്യം നേടുവാന്‍ ഈ ക്ഷേത്രങ്ങള്‍

വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാള്‍ വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാന ദിനങ്ങളിലൊന്നാണ്. ദേവി വിശ്വാസികള്‍ ഏറ്റവും ആഘോഷപൂര്‍വ്വം കൊണ്ടാ‌ടുന്ന ആഘോഷങ്ങളിലൊന്ന്. ദേവിയുടെ ആഘോഷം മാത്രമല്ല, സുബ്രഹ്മണ്യന്‍റെ അധിദേവതാ ദിനം, തുളസീദേവിയുടെ ജന്മദിനം. മഹാവിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കുന്ന നാള്‍ എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ തൃക്കാര്‍ത്തികയ്ക്കുണ്ട്. തൃക്കാര്‍ത്തികയു‌ടെ പ്രത്യേകതകളെക്കുറിച്ചും ഈ നാളില്‍ സന്ദര്‍ശിക്കേണ്ട പ്രധാന ദേവി ക്ഷേത്രങ്ങളെക്കുറിച്ചും വായിക്കാം...

തൃക്കാര്‍ത്തിക

തൃക്കാര്‍ത്തിക

ഒട്ടേറെ ഐതിഹ്യങ്ങള്‍ തൃക്കാര്‍ത്തിക ആഘോഷവുമായി ചേര്‍ന്നു കിടപ്പുണ്ട്. മഹിഷാസുര നിഗ്രഹത്തിനു ശേഷം വിജയിച്ചു വരുന്ന ദേവിയെ സ്വീകരിച്ചു സ്തുതിക്കുന്നതാണ് തൃക്കാര്‍ത്തിക എന്നാണ് ഒരു വിശ്വാസം. പാര്‍വ്വതി സുബ്രഹ്മണ്യനെ എടുത്ത ദിനമാണ് തൃക്കാര്‍ത്തിക എന്നാണ് മറ്റൊരു വിശ്വാസം.

തൃക്കാര്‍ത്തിക തൊഴുതാല്‍

തൃക്കാര്‍ത്തിക തൊഴുതാല്‍

തൃക്കാര്‍ത്തിക തൊഴുതാല്‍ ഏറെ പുണ്യങ്ങളുണ്ടെന്നാണ് വിശ്വാസം,മഹാലക്ഷ്മിയുടേയും സുബ്രഹ്മണ്യന്‍റെയും പരമേശ്വരന്‍റെയും വിഷ്ണുവിന്‍റെയും അനുഗ്രഹം ലഭിക്കും എന്നും മനസ്സിനു സ്വസ്ഥതയും സന്തോഷവും ഇതിന്റെ ഫലമാണ്. ജീവിതത്തില്‍ ഐശ്വര്യം ലഭിക്കുവാനും കുടുംബത്തില്‍ അഭിവൃദ്ധി കൊണ്ടുവരുവാനും തൃത്താര്‍ത്തിക തൊഴുതാല്‍ മതി. കാര്‍ത്തിക ദീപം തെളിക്കുന്ന നാളില്‍ ലക്ഷ്മി ദേവി കുടിയിരിക്കും എന്നാണ് മറ്റൊരു വിശ്വാസം.

തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രം

തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിലൊന്നാണ് തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രം. പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പണ്ട് വള്ളുവനാട് രാജാക്കന്മാരുടെ കുലദേവതാ ക്ഷേത്രമായിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗങ്ങളിലൊന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. വിശ്വാസങ്ങളനുസരിച്ച് രണ്ടായി പിളര്‍ന്ന ശിവലിംഗമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം. ദേവിയുടെ ആഘോഷങ്ങളെല്ലാം ഇവിടെ പ്രധാനപ്പെട്ടതു തന്നെയാണ്. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഇവിടുത്തെ ഗണപതിക്ക്‌ നടത്തുന്ന വഴിപാടാണ് ഇവി‌ടെ പ്രധാനം.

PC:Rojypala

കാടാമ്പുഴ ദേവി ക്ഷേത്രം

കാടാമ്പുഴ ദേവി ക്ഷേത്രം


ആദിപരാശക്തിയെ കിരാതരൂപത്തിൽ ആരാധിക്കുന്ന അപൂര്‍വ്വ ദേവി ക്ഷേത്രമാണ് കാടാമ്പുഴ ദേവി ക്ഷേത്രം. കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ദേവി ക്ഷേത്രം കൂടിയാണിത്. ഇവിടെ വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടില്ല. ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ശ്രീകോവിൽ എന്ന പ്രത്യേകതയും ഉണ്ട്. ദേവിയ്ക്ക് വനദുർഗ്ഗാ ഭാവം കൂടിയുള്ളതിനാലാണ് മേൽക്കൂരയില്ലാത്തത്. ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത് ശങ്കരാചാര്യരാണെന്നാണ് വിശ്വസം

ചോറ്റാനിക്കര ദേവി ക്ഷേത്രം

ചോറ്റാനിക്കര ദേവി ക്ഷേത്രം

കേരളത്തില്‍ ഏറ്റവുമധികം വിശ്വസികളെത്തിച്ചേരുന്ന മറ്റൊരു പ്രധാന ദേവി ക്ഷേത്രമാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം. മഹാവിഷ്ണുവിനെയും ഭഗവതിയെയും തുല്യപ്രാധാന്യത്തില്‍ ആരാധിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. അഞ്ചു ഭാവങ്ങളില്‍ ദേവി ഇവിടെ പ്രത്യക്ഷപ്പെടുന്നതിനാല്‍ അമ്മയെ രാജരാജേശ്വരി സങ്കല്പത്തിലാണ് ഇവിടെ ആരാധിക്കുന്നത്
മേൽക്കാവ്, കീഴ്ക്കാവ് എന്നീ രണ്ടു ക്ഷേത്രങ്ങള്‍ ചേരുന്നതാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം. ഇതില്‍ പ്രധാനപ്പെട്ടത് മേല്‍ക്കാവാണ്. മേല്‍ക്കാവിലാണ് ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒപ്പം മഹാവിഷ്ണുവിന്‍റെ സാന്നിധ്യവും ഇവിടെ കാണാം. മേല്‍ക്കാവിനു താഴെയാണ് കീഴ്ക്കാവ് സ്ഥിതി ചെയ്യുന്നത്. പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളിയാണ് ഇവി‌ടുത്തെ പ്രതിഷ്ഠ. കീഴ്കകാവിലമ്മ എന്നാണ് ഇവിടുത്തെ ദേവി അറിയപ്പെ‌ടുന്നത്. ഗുരുതി പൂജയാണ് കീഴ്ക്കാവിലെ പ്രത്യേകത,

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം

രജസ്വലയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം എന്ന രീതിയില്‍ പ്രസിദ്ധമാണ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം. മഹാദേവന്റെ പേരിലാണ് ക്ഷേത്രമെങ്കിലും ദേവിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്ന ഇവിടെ പരമേശ്വരനെയും മഹാദേവിയേയും ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പെരുന്തച്ചന്‍ പണിത് പരശുരാമന്‍ പണിത ക്ഷേത്രമെന്ന നിലയിലാണ് ഇവിടം കൂ‌ടുതല്‍ പ്രസിദ്ധമായിരിക്കുന്നത്. ദേവി രജസ്വലയാകുന്ന ആഘോഷങ്ങളില്‍ പങ്കെടുത്തു പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. സുഖകരമായ ദാമ്പത്യത്തിനും വിവാഹം നടക്കുവാനും സന്താന ലബ്ദിക്കും ഒക്കെ ഈ ദിവസങ്ങളിൽ ഇവിടെയെത്തി പ്രാർഥിച്ചാൽ മതിയത്രെ.

ക‌ൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രം

ക‌ൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രം

ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമായാണ് കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ ഭദ്രകാളി ക്ഷേത്രം കൂടിയാണിത്. ശിവക്ഷേത്രത്തിനു സമാനമായാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഭരണിയാണ് ഇവിടുത്തെ പ്രധാന ആഘോഷം
PC:Aruna

പനയന്നാർകാവ് ദേവി ക്ഷേത്രം

പനയന്നാർകാവ് ദേവി ക്ഷേത്രം

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം,കൊടുങ്ങല്ലൂർകുരുംബ ഭഗവതി ക്ഷേത്രം എന്നീ മൂന്നു ദേവി ക്ഷേത്രങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് പനയന്നാര്‍ക്കാവ് ദേവി ക്ഷേത്രം, പത്തനംതിട്ട ജില്ലയിൽ പമ്പാ നദിയുടെ തീരത്താണ് ഈ ക്ഷേത്രമുള്ളത്. ചുവര്‍ ശില്പങ്ങളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത
PC:RajeshUnuppally

ചെ‌ട്ടിക്കുളങ്ങര ദേവി ക്ഷേത്രം

ചെ‌ട്ടിക്കുളങ്ങര ദേവി ക്ഷേത്രം

ഭഗവതിയെ മൂന്നു ഭാവത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രം ആദിശങ്കരന്റെ ശിഷ്യനായ പത്മപാദ ആചാര്യനാണ് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. 1200 വര്‍ഷം പഴക്കം ക്ഷേത്രത്തിനുണ്ട്. ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ മകളാണെന്നും വിശ്വാസമുണ്ട്. എല്ലാ മതക്കാര്‍ക്കും ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശനം ഉണ്ടെന്നതാണ് ഒരു പ്രധാന പ്രത്യേകത. ആദ്യ കാലങ്ങളില്‍ ഇത് ബുദ്ധ ക്ഷേത്രമായിരുന്നുവെന്നാണ് വിശ്വാസം.

PC:Hellblazzer

ആറ്റുകാല്‍ ദേവി ക്ഷേത്രം

ആറ്റുകാല്‍ ദേവി ക്ഷേത്രം

സ്ത്രീകളുടെ ശബരിമല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാല്‍ ദേവി ക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവത്തിലാണ് ആറ്റുകാലമ്മയെ ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. ആശ്രയിച്ചെത്തുന്നവരെ ഒരിക്കലും ആറ്റുകാലമ്മ കൈവിടില്ലെന്നാണ് വിശ്വാസം. ശ്രീപാര്‍വതിയുടെ അവതാരമായ കണ്ണകിയാണ് ഇവിടുത്തെ പ്രതിഷ്ട.
ഭദ്രകാളി തന്നെയാണ് ആറ്റുകാലമ്മയെന്നാണ് വിശ്വാസം.ഓരോ വർഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം പ്രാപിക്കുവാനായി ഇവിടെ എത്തുന്ന വിശ്വാസികളാ സ്ത്രീകളുടെ എണ്ണത്തിൽ വൻ വര്‍ധനവാണുള്ളത്.

ചക്കുളത്ത് കാവ് ദേവി ക്ഷേത്രം

ചക്കുളത്ത് കാവ് ദേവി ക്ഷേത്രം

വനദുർഗ്ഗാസങ്കൽപ്പത്തിൽ ആദിപരാശക്തിയെ ആരാധിക്കുന്ന ക്ഷേത്രമാണ് ചക്കുളത്ത് കാവ് ദേവി ക്ഷേത്രം. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിലാണ് ഇവിടുത്തെ കാർത്തിക പൊങ്കാല നടക്കുന്നത്. ഇവിടുത്തെ പ്രസിദ്ധമായ ആഘോഷമാണിത്. നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർത്ഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയവ ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. ദുർഗ്ഗാ സങ്കൽപ്പത്തിൽ സ്ത്രീകളെ പൂജിക്കുന്ന അനുഷ്ഠാനമാണിത്.
PC:keralatourism

ദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന കേരളത്തിലെ ക്ഷേത്രംദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന കേരളത്തിലെ ക്ഷേത്രം

ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാന്‍ കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രം!ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാന്‍ കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രം!

തൂണിലെ ഭദ്രകാളിയും വേല്‍ തലകീഴായി പി‌ടിച്ച സുബ്രഹ്മണ്യനും!!തൂണിലെ ഭദ്രകാളിയും വേല്‍ തലകീഴായി പി‌ടിച്ച സുബ്രഹ്മണ്യനും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X