Search
  • Follow NativePlanet
Share
» »തിടപ്പള്ളിയോ‌ട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രം

തിടപ്പള്ളിയോ‌ട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രം

അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങളുടെയും നാടാണ് പത്തനംതിട്ട. ശബരിമല ഉള്‍പ്പെ‌‌ടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ആത്മീയ ഭൂപടത്തില്‍ പത്തനംതി‌ട്ടയ്ക്ക് പ്രത്യേകമായ സ്ഥാനം നല്കുന്നു. ഇവിടുത്തെ വിശ്വാസങ്ങളോ‌ട് ചേര്‍ത്തു നിര്‍ത്തുന്ന മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് തൃപ്പാറ മഹാദേവ ക്ഷേത്രം. അച്ചന്‍കോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിര്‍മ്മാണത്തിലും പൂജകളിലും ആചാരങ്ങളിലുമെല്ലാം അല്പം വ്യത്യസ്തമാണ്. തൃപ്പാറ മഹാദേവ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

തൃപ്പാറ മഹാദേവർ ക്ഷേത്രം, പത്തനംതിട്ട

തൃപ്പാറ മഹാദേവർ ക്ഷേത്രം, പത്തനംതിട്ട

പുരാണങ്ങളോ‌ട് ചേര്‍ന്നു നില്‍ക്കുന്ന കഥകളുള്ള തൃപ്പാറ മഹാദേവർ ക്ഷേത്രം വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. മഹാദേവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രം അച്ചന്‍കോവിലാറിനോട് ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. വാസ്തുപരമായും ഈ ക്ഷേത്രം വേറിട്ടു നില്‍ക്കുന്നു.തൃപ്പാറ അപ്പൂപ്പന്‍ എന്നാണ് വിശ്വാസികള്‍ ഇവിടെ മഹാദേവനെ വിശ്വാസപൂര്‍വ്വം വിളിക്കുന്നത്.

PC:അരുണ്‍

അര്‍ജുനനും മഹാദേവനും

അര്‍ജുനനും മഹാദേവനും

പുരാണങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന . തൃപ്പാറ മഹാദേവർ ക്ഷേത്രം എങ്ങനെയാണ് ഇവി‌ടെ നിര്‍മ്മിച്ചത് എന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാഭാരത കാലത്ത് പാണ്ഡവരുടെ വനവാസത്തിനിടയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും കൂടി കാട്ടിലൂടെ ന‌ടക്കുകയായിരുന്നു. ഒരു പ്രദോഷ ദിവസമായിരുന്നു അത്. ന‌ടന്ന് ന‌ടന്നു വിശപ്പ് അനുഭവപ്പെ‌ട്ട അവര്‍ അച്ചന്‍കോവിലാറിനു തീരത്തെത്തി. യോജിച്ച സ്ഥലം കണ്ടെത്തി അര്‍ജുനനന്‍ ഭക്ഷണം പാകം ചെയ്തു. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് സ്ഥിരമായി അര്‍ജുനന്‍ ശിവ പൂജ ചെയ്യുന്ന പതിവുണ്ട്. ഇക്കാര്യം കൃഷ്ണനോ‌ട് പറയുകയും കാ‌ടിനുള്ളില്‍ എവി‌ടെ പൂജ ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ കൃഷ്ണൻ തന്റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവസങ്കല്പത്തിൽ പൂജ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് അര്‍ജുനന്‍ കൃഷ്ണപാദത്തില്‍ അർജ്ജുനൻ ശിവപൂജ ചെയ്തു. പിന്നീ‌ട് ശിവസാന്നിധ്യമുള്ള ഇത് തൃപ്പാറയായി മാറിയെന്നാണ് വിശ്വാസം. പിന്നീട് കാലങ്ങളോളം കാ‌ടുപിടിച്ചു കിടന്ന ഇവി‌ടം അപ്രതീക്ഷിതമായി കണ്ടെത്തുകയും ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു.

PC: അരുണ്‍

ക്ഷേത്രം ഇങ്ങനെ

ക്ഷേത്രം ഇങ്ങനെ

അച്ചന്‍കോവിലാറിനോട് ചേര്‍ന്നാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളീയ ശൈലിയിയാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഭിഷേക ജലം ഒഴുകുന്നത് അച്ചന്‍കോവിലാറിലേക്ക് ആണ്. മൂലഗണപതിയുടെ അവതാരമായ ചലന ഗണപതി, നാഗ രാജാവ്, നാഗയക്ഷി എന്നിവരുടെ സാന്നിധ്യവും ഇവിടെ കാണുവാന്‍ സാധിക്കും.
ദേവി സങ്കല്‍പ്പത്തിലുള്ള അഞ്ച് വിളക്കുമാ‌ടങ്ങളും ഇവിടെ കാണാം.

PC:Gnlogic

 കുഴിയിലെ ശിവപൂജ

കുഴിയിലെ ശിവപൂജ

തി‌ടപ്പള്ളിയോ‌ട് ചേര്‍ന്നാണ് ഇവിടെ ശ്രീകോവിലുള്ളത്. ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ശ്രീകോവിലിനും പ്രത്യേകതകള്‍ ഏറെയുണ്ട്. സാധാരണഗതിയിയിലുള്ള വൃത്തമോ സമചതുരമോ അല്ല ഇവിടുത്തെ ശ്രീകോവില്‍. പകരം മേൽക്കൂര ഇല്ലാതെ ദീർഘചതുരാകൃതിയിൽ മുഴുവനായും കരിങ്കല്ലിൽ നിര്‍മ്മിച്ചതാണ് ഇവി‌ടുത്തെ ശ്രീകോവിൽ. ശ്രീകോവിലിന്റെ നടുവില്‍ നിന്നും പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പ്രധാന പൂജ നടക്കുന്നത്. ഈ കുഴിയിൽ ശിവസങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽശിലയിൽ ആണ് പൂജ. ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല. ശ്രീകോവിലിനെ ചുറ്റി ധാരാളം കല്‍വിളക്കുകളും കാണാം.

 ആറ് സര്‍പ്പസങ്കല്‍പങ്ങളില്‍ ഒന്ന്

ആറ് സര്‍പ്പസങ്കല്‍പങ്ങളില്‍ ഒന്ന്

സര്‍പ്പാരാധനയ്ക്കും തൃപ്പാറ മഹാദേവർ ക്ഷേത്രം പ്രസിദ്ധമാണ്. കേരളത്തിലെ ആറ് റു പ്രധാന സർപ്പപ്രതിഷ്ഠകളിൽ ഒന്നാണ് ഇവിടുത്തേത്. വെട്ടിക്കോട്, ആമേട, മണ്ണറശ്ശാല, നാഗർകോവിൽ, പാമ്പുമേക്കാട് എന്നിവയാണ് മറ്റുള്ള സര്‍പ്പ സങ്കല്പങ്ങള്‍. സര്‍പ്പ ദോഷങ്ങള്‍ മാറുവാനായാണ് വിശ്വാസികള്‍ കൂടുതലും ഇവിടെ എത്തുന്നത്. കന്നിമാസത്തിലെ ആയില്യം നാളില്‍ ധാരാളം വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നു. സര്‍പ്പദോഷം മാറുവാന്‍ മഞ്ഞള്‍പ‌ൊ‌ടി സമര്‍പ്പണം എന്ന പ്രത്യേക ച‌ടങ്ങളും ഇവി‌‌‌‌ടെ ന‌ടക്കുന്നു.

ക്ഷേത്രത്തോളം പഴക്കമുള്ള കൂവളമരം

ക്ഷേത്രത്തോളം പഴക്കമുള്ള കൂവളമരം

ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കൂവള മരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കൊടിമരത്തിന്‍റെ ഇടതു ഭാഗത്തായാണ് ഇതുള്ളത്. എന്നും കൂവളം കായ്ച്ചു നില്‍ക്കുന്ന മരം കൂടിയാണിത്.

PC:Thrippara sree Mahadevar Temple, vallicod Facebook Page

 ക്ഷേത്രാഘോഷങ്ങളും സമയവും

ക്ഷേത്രാഘോഷങ്ങളും സമയവും

ശിവനുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ഇവിടെ നടത്താറുണ്ട്. ശിവരാത്രി തന്നെയാണ് പ്രധാന ആഘോഷം. കന്നി മാസത്തിലെ ആയില്യം പൂജയ്ക്ക് നിരവധി വിശ്വാസികള്‍ എത്തിച്ചേരുന്നു. പുലര്‍ച്ചെ 5.00 മുതല്‍ 12.00 വരെയും വൈകുന്നേരം 5.00 മുതല്‍ 8.00 വരെയുമാണ് ക്ഷേത്രദര്‍ശന സമയം.
മൃത്യുഞ്ജയഹോമം ദിവസവും നടക്കുന്ന ക്ഷേത്രമാണിത്.
ചില അവസരങ്ങളില്‍ അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ക്ഷേത്രത്തിലെ പൂജകള്‍ക്ക് മുടക്കം സംഭവിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ പൂജകള്‍ തൃക്കോവിൽ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലാണ് നടക്കുന്നത്.

PC:Thrippara sree Mahadevar Temple, vallicode

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

പത്തനംതിട്ട കോന്നി റൂ‌ട്ടില്‍ കൈപ്പാട്ടൂരില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്ക് വള്ളിക്കോട് എന്ന സ്ഥലത്താണ് ക്ഷേത്രമുള്ളത്. 30 കിലോമീറ്റര്‍ അകലെ തിരുവല്ലയിലാണ് ഏറ്റവുമ‌ടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

ശ്രീവിദ്യാ സ്വരൂപിണിയായി ബാലദുർഗ്ഗ ; ഇവിടെ കുഞ്ഞാണ് ദൈവംശ്രീവിദ്യാ സ്വരൂപിണിയായി ബാലദുർഗ്ഗ ; ഇവിടെ കുഞ്ഞാണ് ദൈവം

ശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രംശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രം

തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X