Search
  • Follow NativePlanet
Share
» »അത്ഭുതങ്ങളുടെ നെറ്റിപ്പട്ടം ചൂടിയ തൃശൂര്‍ പൂരം! 200 ല്‍ അധികം വര്‍ഷത്തെ പഴക്കം,പൂരത്തിന്‍റെ ചരിത്രത്തിലൂടെ!!

അത്ഭുതങ്ങളുടെ നെറ്റിപ്പട്ടം ചൂടിയ തൃശൂര്‍ പൂരം! 200 ല്‍ അധികം വര്‍ഷത്തെ പഴക്കം,പൂരത്തിന്‍റെ ചരിത്രത്തിലൂടെ!!

അത്ഭുതങ്ങളുടെ നെറ്റിപ്പട്ടം ചൂടിയ തൃശൂര്‍ പൂരം! 200 ല്‍ അധികം വര്‍ഷത്തെ പഴക്കം,പൂരത്തിന്‍റെ ചരിത്രത്തിലൂടെ!!

മലയാളികള്‍ക്ക് പൂരമെന്നാല്‍ തൃശൂര്‍ പൂരമാണ്. വെടിക്കെട്ടും കുടമാറ്റവും ആവോളം ആവേശവും ആഹ്ലാദവും നിറയ്ക്കുന്ന പൂരം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. കേരളത്തിലെ ക്ഷേത്രാഘോഷങ്ങളുടെ അവസാന വാക്കാണ് തൃശൂര്‍ പൂരം. പൂരങ്ങളിലെ മുടിചൂടാമന്നനായ തൃശൂര്‍ പൂരം സാസംകാരിക കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷം കൂടിയാണ്. പഞ്ചവാദ്യവും കുടമാറ്റവും എല്ലാം ചേര്‍ന്ന് മേളപ്പെരുക്കം സൃഷ്ടിക്കുന്ന തൃശൂര്‍ പൂരത്തിനെക്കുറിച്ചറിയാം.

200 വര്‍ഷത്തെ പഴക്കം

200 വര്‍ഷത്തെ പഴക്കം

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ട്. കൊച്ചി രാജാവായിരുന്ന ശക്തന്‍ രാജാവാണ് തൃശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്നത്. 1798ൽ കൊച്ചി രാജാവായ ശക്തൻ‌ തമ്പുരാന്റെ കാലത്താണ് ആദ്യത്തെ തൃശൂർ പൂരം നടന്നതെന്നാണ് ചരിത്രം പറയുന്നത്.

ആ കഥ ഇങ്ങനെ

ആ കഥ ഇങ്ങനെ

അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്ന പൂരമായിരുന്നു ആറാട്ടുപുഴ പൂരം. സമീപത്തെ മിക്ക ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന ഘോഷയാത്രകളായിരുന്നു ആറാട്ടുപുഴ പൂരത്തിന്റെ ജീവന്‍. ഭൂമിയിലെ എല്ലാ ദൈവങ്ങളും ആറാട്ടുപുഴ പൂരത്തിനെത്തുമെന്നാണ് വിശ്വാസം. ഒരിക്കല്‍, അതായത് 1796 ലെ പൂരത്തിനു അപ്പോഴുണ്ടായ കനത്ത മഴയും കാറ്റും കാരണം കുറേയേറെ ക്ഷേത്രങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങള്‍ക്കായിരുന്നു എത്തിച്ചേരുവാന്‍ സാധിക്കാതെ വന്നത്. കൃത്യമായി വരാതിരുന്നതു കാരണം ഈ ക്ഷേത്രങ്ങള്‍ക്കു പൂരത്തില്‍ നിന്നും ഭ്രഷ്ട് കൽപ്പിക്കപ്പെട്ടുവത്രെ. ഇതറിഞ്ഞ ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (972 മേടം) തൃശൂർ പൂരം ആരംഭിച്ചു.അന്നുമുതല്‍ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ് തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളികള്‍.

പൂരം നടക്കുന്നത്

പൂരം നടക്കുന്നത്

മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന് തൃശൂര്‍ പൂരം നടക്കും.

പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും

പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും

പാറമേക്കാവ് ഭഗവതീ ക്ഷേത്രത്തിലെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. . തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ഒന്നായ ബാലഭദ്രകാളിയാണ് ഇവി‌‌‌ടെ നിന്നും പൂരത്തില്‍ പങ്കെടുക്കുന്നത്. . വേറെയും എട്ടു ചെറു പൂരങ്ങള്‍ കൂടി തൃശൂര്‍ പൂരത്തിന്റെ ഭാഗമാണെങ്കിലും തൃശൂര്‍ പൂരം മുഴുവന്‍ ചുറ്റി നില്‍ക്കുന്നത് ഈ രണ്ടു ക്ഷേത്രങ്ങളിലാണ്. പൂരത്തിന്റെ പ്രത്യേക അവകാശങ്ങള്‍ പലതും ഈ രണ്ടു ക്ഷേത്രങ്ങള്‍ക്കും മാത്രമായുള്ളതാണ്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ

 എട്ടു ചെറുപൂരങ്ങള്‍

എട്ടു ചെറുപൂരങ്ങള്‍

എട്ടു ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായുള്ളത്. കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരത്തിനായി എത്തുന്നത്. പ്രധാന പൂര ദിവസമാണ് ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പ് നടക്കുന്നത്. ഈ പൂരങ്ങളെല്ലാം വടക്കുംനാഥന്റെ മുന്നില്‍ മാത്രമാണ് അരങ്ങേറുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
PC:Arun Jayan

പുറപ്പാട് എഴുന്നള്ളത്ത്

പുറപ്പാട് എഴുന്നള്ളത്ത്

പൂരത്തിനു മുന്നോടിയായുള്ള ചടങ്ങുകളിലെ ആദ്യത്തേതാണ് പുറപ്പാട് എഴുന്നള്ളത്ത്, തിരുവമ്പാടി ഭഗവതിയുടെ തിടമ്പെടുത്ത് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ് ആണിത്.
PC:Arunjayantvm

 മഠത്തില്‍ വരവ്

മഠത്തില്‍ വരവ്

ബ്രഹ്മസ്വം മഠത്തിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിടമ്പ് വടക്കും നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് ആണിത്,
രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. 'ഇറക്കി പൂജ' കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങൾ സ്വീകരണം) പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ എണ്ണം 15 ആകുന്നു. മഠത്തില്‍ വരവിന്റെ പഞ്ചവാദ്യമാണ് പ്രസിദ്ധം. . 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഇതിലുണ്ടാകണമെന്നാണ് നിര്‍ബന്ധം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക എന്നിവ നിര്‍ബന്ധമാണ്. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. തുടര്‍ന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നുതാണ് ചടങ്ങ്.

PC:Arun Jayan

പാറമേക്കാവിന്റെ പുറപ്പാട്

പാറമേക്കാവിന്റെ പുറപ്പാട്

പാറമേക്കാവിന്റെ പൂരം തുടങ്ങുമ്പോള്‍ 12 മണി അടുപ്പിച്ചാവും. പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാരവിഭൂഷിതയായി ആണ് പാറമേക്കാവ് ഭഗവതി എഴുന്നള്ളുന്നത്. ചെമ്പട മേളം, പാണ്ടി മേളം, പാണ്ടി മേളം കലാശം എന്നിവയോടെ എഴുന്നള്ളത്ത് വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തും.
PC:Arunjayantvm

 ഇലഞ്ഞിത്തറ മേളം

ഇലഞ്ഞിത്തറ മേളം

വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ വച്ച് ഭഗവതിയുടെ എഴുന്നള്ളെത്ത് അവസാനിക്കും. തുടർന്നാണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം അരങ്ങേറു‌ന്നത്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഇത് ഇലഞ്ഞിത്തറ മേളം എന്നറിയപ്പെടുന്നത്. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളമാണിത്. ഉരുട്ട് ചെണ്ടക്കാർ 15 , ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ എന്നിങ്ങനെയാണ് കണക്കെങ്കിലും മിക്ക വര്‍ഷങ്ങളിലുെ അതിലധികവും ആളുകള്‍ എത്താറുണ്ട്.

തെക്കോട്ടിറക്കം

തെക്കോട്ടിറക്കം

പാറമേക്കാവിലെയും തിരുവമ്പാടിയിലെയും ഭഗവതിമാർ തേക്കി‌‌ൻകാട് മൈതാനത്ത് പ്രവേശിക്കുന്ന ചടങ്ങാണ് ഇത്. വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെയാണ് ഇവര്‍ പ്രവേശിക്കുന്നത്.

PC:Manojk

കൂടിക്കാഴ്ച

കൂടിക്കാഴ്ച

തേക്കിൻ‌കാട് മൈതാനത്ത് വച്ചാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ കൂടിക്കാഴ്ച നടത്തുന്നത്.മുഖാമുഖമാണ് ഈ നില്‍പ്
PC:Manojk

മുഖാമുഖം

മുഖാമുഖം

തൃശൂർ പൂരത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് കുടമാറ്റം. ഇരു വിഭാഗവും മത്സര ബുദ്ധിയോടെ ആനപ്പുറത്ത് വിവിധ നിറത്തിലും ഡിസൈനിലും നിർമ്മിച്ച കുടകൾ മാറി മാറി ഉയർത്തുന്ന ചടങ്ങാണ് ഇത്. ഒരു പ്രാവിശ്യം കുട ഉയർത്തിക്കഴിഞ്ഞാൽ മൂന്ന് പ്രാവിശ്യം ആലവട്ടവും വെൺചാമരവും ഉയർത്തുന്നു. തുടര്‍ന്ന് അടുത്ത് കുട ഉയർത്തും. ഈ വിധത്തിലാണ് ഇരു വിഭാഗങ്ങളും കുടമാറ്റം നടത്തുന്നത്. ഇതേത്തുടർന്ന് ചെറിയ വെടിക്കെട്ടും പഞ്ചവാദ്യവും നടക്കും. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കുടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും എന്ന പ്രത്യേകതയും ഉണ്ട്.

PC:SARATH SOMAN P

വെ‌ടിക്കെട്ട്

വെ‌ടിക്കെട്ട്

പൂരത്തിന്റെ പ്രധാന ആകര്‍ഷണമാണ് വെടിക്കെട്ട്. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ വെടിക്കെട്ട് ആരംഭിക്കുന്നത്.
PC:The.Radiance.Photography

പകല്‍പ്പൂരം

പകല്‍പ്പൂരം

പൂരം നാളിൽ പകൽ നടക്കുന്ന പൂരമാണ് പകൽപ്പൂരം. പാണ്ടിമേളവും കുടമാറ്റവും പകൽപ്പൂരത്തിന് ഉണ്ടാകും. മാത്രമല്ല ചെറിയ ഒരു വെടിക്കെട്ടും ഉണ്ടാകും. തുടന്ന് ഇരു ക്ഷേത്രങ്ങളിലേയും ദേവിമാർ അടുത്ത പൂരത്തിന് കാണാം എന്ന് പറഞ്ഞ് ഉപചാരം ചൊല്ലി പിരിയുന്നതോടേ തൃശൂർ പൂരം അവസാനിക്കും.
PC:Jigesh

ഇത്തവണയും ചടങ്ങുകള്‍ മാത്രം

ഇത്തവണയും ചടങ്ങുകള്‍ മാത്രം

കഴിഞ്ഞ രണ്ടു വര്‍ഷവും കൊവിഡ് സ്ഥിതി പരിഗണിച്ച് പൂരം നടത്തിയിരുന്നില്ല.അനുഷ്ഠാനങ്ങള്‍ മാത്രമായി ആയിരുന്നു പൂരം നടത്തിയിരുന്നത്. ഇത്തവണ കൊവിഡ് നിബന്ധനകള്‍ പാലിച്ചാണ് പൂരം നടത്തുന്നത്. പൂരം കാണുവാനെത്തുന്ന ആളുകള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വെള്ളവും തൊപ്പിയും കരുതാം. മാസ്ക് ധരിക്കുവാനും സാനിറ്റൈസര്‍ ഉപയോഗിക്കുവാനും മറക്കരുത്.

1962 ല്‍ ഇന്തോ-ചൈന യുദ്ധം നടന്നപ്പോഴും 2020ല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുമാണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.

PC:Joseph Lazer

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X