Search
  • Follow NativePlanet
Share
» » സാംസ്കാരിക നഗരം ഒരുങ്ങുന്നു, തൃശൂര്‍ പൂരം 23ന് , പ്രൗഢിയോടെ കാണാം!!

സാംസ്കാരിക നഗരം ഒരുങ്ങുന്നു, തൃശൂര്‍ പൂരം 23ന് , പ്രൗഢിയോടെ കാണാം!!

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൂരത്തിന്റെ ആരവവും ആഹ്ലാദവും തിരികെ പിടിക്കുവാനൊരുങ്ങുകയാണ് തൃശൂര്‍

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൂരത്തിന്റെ ആരവവും ആഹ്ലാദവും തിരികെ പിടിക്കുവാനൊരുങ്ങുകയാണ് തൃശൂര്‍. ഈ വര്‍ഷം ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം നടക്കുക. പ്രൗഢി ഒട്ടും കുറയാതെ പൂരം കെങ്കേമമാക്കുവാനുള്ള ഒരുക്കത്തിലാണ് ജില്ല. മുന്‍വര്‍ഷങ്ങളിലേത് പോലെ തന്നെ ചടങ്ങളുകളെല്ലാം തന്നെ ഇത്തവണ പൂരത്തിനുണ്ടാവും. എന്നാല്‍ കൊവിഡ് സാഹചര്യം പരിഗണിച്ച് കൃത്യമായ നിയന്ത്രണങ്ങളോടു കൂടിയായിരിക്കും ഇത്തവണ പൂരം.

Pooram

പൂരത്തിന്റെ വരവറിയിക്കുന്ന തെക്കേ വാതില്‍ തള്ളിത്തുറക്കല്‍ മുതല്‍ കുടമാറ്റവും വെടിക്കെട്ടും പകല്‍പ്പൂരവുമെല്ലാം ഇത്തവണത്തെ പൂരത്തിനുണ്ടാവും. കൂടാതെ പൂരം എക്സിബിഷനും അനുമതി നല്കിയിട്ടുണ്ട്. ഏപ്രില്‍ പത്തിന് പൂരം എക്സിബിഷന്‍ ആരംഭിക്കുവാനുള്ള സംഘാടകരുടെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. സ്റ്റാളുകളുടെ എണ്ണം ഇത്തവണ മൂന്നിലൊന്നായി ചുരുക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗാമായാണ് ഈ നടപടി. 45 ദിവസമായിരിക്കും ഇത്തവണത്തെ പൂരം പ്രദര്‍ശനം നടക്കുക.

കൊവിഡ് പ്രൊട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇത്തവണ പൂരം മറ്റു പരിപാടികളും നടത്തുക. ജനപങ്കാളിത്തം നിയന്ത്രിക്കുമെങ്കിലും മുന്‍വര്‍ഷങ്ങളലേതു പോലെ തന്നെ പകിട്ടിലൊ‌ട്ടും കുറവുണ്ടാകാതെ ഇത്തവണയും പൂരം നടക്കും. പൂരപ്പറമ്പില്‍ പ്രവേശിക്കുന്നവര്‍ക്ക് മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

യാത്രകളില്‍ ആശ്വാസം കണ്ടെത്തുവാന്‍ പോകാം ഈ ദ്വീപുകളിലേക്ക്!!യാത്രകളില്‍ ആശ്വാസം കണ്ടെത്തുവാന്‍ പോകാം ഈ ദ്വീപുകളിലേക്ക്!!

ഏകാന്ത യാത്രകളില്‍ കൂട്ടാവുന്ന മഹാരാഷ്ട്രയിലെ ബീച്ചുകള്‍ഏകാന്ത യാത്രകളില്‍ കൂട്ടാവുന്ന മഹാരാഷ്ട്രയിലെ ബീച്ചുകള്‍

ദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രംദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രം

50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X