Search
  • Follow NativePlanet
Share
» »അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

ഇന്ത്യൻ റെയിൽവേ യാത്രികർക്കു നല്കുന്ന ടിക്കറ്റ് ഇളവുകളെക്കുറിച്ച് അറിഞ്ഞിരിക്കാം

ഏറ്റവും സൗകര്യപ്രദമായി എളുപ്പത്തിൽ യാത്ര ചെയ്യുവാൻ മിക്കവരും ആശ്രിയിക്കുന്നത് ട്രെയിനാണ്. കുറഞ്ഞ ചിലവിൽ എത്തിച്ചേരാം എന്നൊരു മെച്ചവും ട്രെയിൻ യാത്രകൾക്കുണ്ട്. രാജ്യത്തെ ഓരോ മുക്കിനേയും മൂലയേയും വരെ ബന്ധിപ്പിക്കുന്ന ട്രെയിനുകൾ ഒരുപാട് യാത്രാ ഇളവുകൾ യാത്രികർക്ക് നല്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്കും രോഗികൾക്കും നല്കുന്ന യാത്രാ ഇളവുകളേക്കാൾ കൂടുതലായി അധികമാർക്കും അറിയുകയുമില്ല. കൃഷിക്കാർ, വിദ്യാർഥികൾ., കലാകാരന്മാർ, പത്രപ്രവർത്തകർ, വീട്ടിലേക്കു പോകുന്ന വിദ്യാർഥികൾ, ഇന്ത്യയിലെത്തിയ വിദേശി വിദ്യാർഥികൾ, ഗവേഷക വിദ്യാർഥികൾ തുടങ്ങിയ ആളുകൾക്ക് ട്രെയിന്‍ യാത്രകളിൽ 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ലഭിക്കാറുണ്ട്. കൂടുതലറിയുവാനായി വായിക്കാം...

ഭിന്നശേഷിക്കാർക്ക്

ഭിന്നശേഷിക്കാർക്ക്

ഭിന്നശേഷിയുള്ള യാത്രികർക്ക് 75 ശതമാനം വരെ ആനുകൂല്യം ഇന്ത്യൻ റെയിൽവേ ടിക്കറ്റിൽ ലഭിക്കാറുണ്ട്. കാലിനും കൈയ്ക്കും വയ്യാതായി അംഗഭംഗം സംഭവിച്ചവർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, കാഴ്ച ശക്തിയില്ലാത്തവർ എന്നിർക്ക് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ, ഫസ്റ്റ് ക്ലാസ്, തേർഡ് എസി, എസി ചെയർ കാർ എന്നീ ടിക്കറ്റുകൾക്ക് 75 ശതമാനവും ഫസ്റ്റ് എസി, സെക്കൻഡ് എസി യാത്രയ്ക്ക് 50 ശതമാനവും രാജധാനി ശതാബ്ദി എക്സ്പ്രസുകളിൽ കേർഡ് എസി, എസി ചെയര്‍ കാറിന് 25 ശതമാവനും മന്ത്ലി സീസൺ ടിക്കറ്റ്, ക്വാർട്ടേര്‍ലി സീസൺ ടിക്കറ്റ് എന്നിവയിൽ 50 ശതമാനവും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. ഇവരോടൊപ്പം കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും ഈ ആനുകൂല്യങ്ങളെല്ലാം ലഭ്യമാകും.
ബധിരനും മൂകനുമായ ആൾക്കും അവരോടൊപ്പം യാത്ര ചെയ്യുന്ന എസ്കോർട്ടിനും സെക്കൻഡ് ക്ലാസ്, സ്ലീപ്പർ, ഫസ്റ്റ് ക്ലാസ്, ടിക്കറ്റുകൾക്കും മന്ത്ലി സീസൺ ടിക്കറ്റ്, ക്വാർട്ടേര്‍ലി സീസൺ ടിക്കറ്റിനും 50 ശതമാനം ഇളവ് ലഭിക്കും.

ക്യാൻസർ രോഗികൾക്ക്

ക്യാൻസർ രോഗികൾക്ക്

ചികിത്സയ്ക്കും ചെക്ക് അപ്പുകൾക്കുമായി യാത്ര ചെയ്യേണ്ടി വരുന്ന ക്യാന്‍സർ രോഗികൾക്ക് റെയിൽവേ ഇളവുകൾ നല്കുന്നുണ്ട്.
സെക്കൻഡ്, ഫസ്റ്റ് ക്ലാസ്, എസി ചെയർ കാർ ടിക്കറ്റുകളിൽ 75 ശതമാനവും സ്ലീപ്പർ, തേർഡ് എസി ടിക്കറ്റുകളിൽ 100 ശതമാനവും ഫസ്റ്റ് എസി, സെക്കൻഡ് എസി ടിക്കറ്റുകളിൽ 50 ശതമാനവും ഇളവ് ലഭിക്കും. കൂടാതെ എസ്കോർട് പോകുന്ന ആൾക്ക് സ്ലീപ്പർ, തേർഡ് എസി എന്നിവയിലൊഴികെ രോഗിക്ക് ലഭിക്കുന്ന അതേ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

മറ്റു രോഗികൾ

മറ്റു രോഗികൾ

ഹൃദ്രോഗികൾ, തലാസീമിയ രോഗികൾ, കിഡ്നി സംബന്ധമായ പ്രശ്നങ്ങളുള്ളവർ, ഹീമോഫീലിയ രോഗികൾ, ക്ഷയ രോഗികൾ, ലെപ്രസി രോഗികൾ, എയ്ജ്സ് രോഗികൾ ഓസ്ടോമി രോഗികൾ തുടങ്ങിയവർക്കും 75 ശതമാനം മുൽ 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ലഭിക്കും.

 മുതിർന്ന പൗരന്മാർ

മുതിർന്ന പൗരന്മാർ

60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് എല്ലാ ക്ലാസുകളിലും 40 ശതമാനവും 58 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് എല്ലാ ക്ലാസുകളിലും 50 ശതമാനവും രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ ഉൾപ്പെടെ ടിക്കറ്റ് ഇളവ് ലഭിക്കും.

പുരസ്കാരങ്ങൾ ലഭിച്ചവർക്ക്

പുരസ്കാരങ്ങൾ ലഭിച്ചവർക്ക്

പ്രസിഡന്‍റിന്‍റെ പോലീസ് മെഡൽ ലഭിച്ച 60 വയസ്സിനു മുകളിലുള്ളവർ, ഇന്ത്യൻ പോലീസ് അവാർഡ് ലഭിച്ചവർ എന്നിവർക്കും ട്രെയിൻ ടിക്കറ്റിൽ ഇളവിന് അർഹതയുണ്ട്. പുരുഷന്മാർക്ക് 50 ശതമാനവും സ്ത്രീകൾക്ക് 60 ശതമാനവും രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ ഉൾപ്പെടെ ടിക്കറ്റ് ഇളവ് ലഭിക്കും.
പ്രധാന മന്ത്രിയുടെ ശ്രാം പുരസ്കാരം ലഭിച്ചവർക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്ലാസിലും 75 ശതമാനവും ദേശീയ അവാർഡ് ലഭിച്ച അധ്യാപകർക്ക് സ്ലീപ്പർ ക്ലാസിൽ 50 ശതമാനവും ധീരതയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് സെക്കൻഡ് ക്ലാസിൽ 50 ശതമാനവും ടിക്കറ്റ് ഇളവ് ലഭിക്കും.

വാർ വിഡോസ്

വാർ വിഡോസ്

യുദ്ധത്തിൽ മരിച്ച ജവാന്മാരുടെ വിധവകൾക്ക് ട്രെയിൻ യാത്രയിൽ പ്രത്യേക ഇളവുകൾ ലഭിക്കും. ശ്രീലങ്കയിൽ കൊല്ലപ്പെട്ട ഐ.പി.കെ.എഫ് ഭടന്മാരുടെ വിധവകൾ, തീവ്രവാദി അക്രമങ്ങളിൽ കൊല്ലപ്പെട്ട പോലീസ്, പാരാമിലിട്ടറി ആളുകളുടെ വിധവകൾ, തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രതിരോധ സൈനികരുടെ വിധവകൾ, ഓപ്പറേഷൻ വിജയ് ലെ രക്ത സാക്ഷികളുടെ വിധവകൾ എന്നിവർക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്ലാസിലും 75 ശതമാനവും ടിക്കറ്റ് ഇളവ് ലഭിക്കും.

വിദ്യാർഥികൾ

വിദ്യാർഥികൾ

പഠന സ്ഥലത്തു നിന്നും നാട്ടിലേക്കു പോകുന്ന വിദ്യാർഥികൾ, പഠന യാത്രയ്ക്ക് പോകുന്ന വിദ്യാർഥികൾ തുടങ്ങിയവരിൽ ജനറൽ കാറ്റഗറിയിലുള്ളവർക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്ലാസിലും 50 ശതമാനവും മന്ത്ലി സീസൺ ടിക്കറ്റ്, ക്വാർട്ടേര്‍ലി സീസൺ ടിക്കറ്റിനും 50 ശതമാനം ഇളവ് ലഭിക്കും. എസ് സി, എസ്ടി വിഭാഗക്കാർക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്ലാസിലും 75 ശതമാനവും മന്ത്ലി സീസൺ ടിക്കറ്റ്, ക്വാർട്ടേര്‍ലി സീസൺ ടിക്കറ്റിനും 75 ശതമാനം ഇളവ് ലഭിക്കും.
പെൺകുട്ടികൾക്ക് ബിരുദ പഠനം വരെയും ആൺ കുട്ടികൾക്ക് പന്ത്രണ്ടാം ക്ലാസ് വരെയും വീട്ടിൽ നിന്നും സ്കൂളിലേക്കും തിരിച്ചും പോകുന്നതിന് മന്ത്ലി സീസൺ ടിക്കറ്റിൽ സൗജന്യമായി യാത്ര ചെയ്യാം. മദ്രസയിൽ പോകുന്നവർക്കും ഇത് ബാധകമാണ്.
ഗ്രാമ പ്രദേശങ്ങളിൽ സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വർഷത്തിലൊന്ന് പഠന യാത്ര പോകുന്നതിന് സെക്കൻഡ് ക്ലാസിൽ 75 ശതമാനവും ദേശീയ പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന സർക്കാർ സ്കൂളുകളിൽ നിന്നും പങ്കെടുക്കുന്ന പെൺകുട്ടികൾക്ക് സെക്കൻഡ് ക്ലാസിൽ 75 ശതമാനവും യുപിഎസ്സി, സെൻട്രൽ സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ നടത്തുന്ന എഴുത്തു പരീക്ഷകള്‍ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് സെക്കൻഡ് ക്ലാസിൽ 75 ശതമാനവും ഇളവ് ലഭിക്കും. ഇന്ത്യയിൽ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാർഥികൾക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യ നടത്തുന്ന ക്യാംപുകളിലും സെമിനാറുകളിലും പങ്കെടുക്കുന്നതിന് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനം ഇളവ് ലഭിക്കും.
35 വയസ്സു വരെയുള്ള ഗവേഷക വിദ്യാർഥികൾക്ക് ഗവേഷക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനവും വിദ്യാർഥികൾക്കും അല്ലാത്തവർക്കും വർക് ക്യാംപുകളില്‍ പങ്കെടുക്കുന്നതിന് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനം ഇളവ് ലഭിക്കും.

യുവാക്കൾക്ക്

യുവാക്കൾക്ക്

നാഷണൽ യൂത്ത് പ്രോജക്ടിൽ പങ്കെടുക്കുന്ന യുവാക്കൾക്ക് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനവും മാനവ് ഉഥാൻ സേവാ സമിതിയിൽ പങ്കെടുക്കുന്നവർക്ക് 40 ശതമാനവും സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ ഇളവ് ലഭിക്കും.അത് കൂടാതെ തൊഴിൽ രഹിതരായവർക്ക് പ്രത്യേക മേഖലകളിലേക്കുള്ള ജോലി ഇന്‍റർവ്യൂവിന് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനവും സംസ്ഥാന സർക്കാരിന്‍റെയോ കേന്ദ്ര സർക്കാരിന്‍റെയോ ഇന്‍റർവ്യൂവിൽ പങ്കെടുക്കുന്നതിന് സെക്കൻഡ് ക്ലാസിൽ സൗജന്യ യാത്രയും സ്ലീപ്പർ ക്ലാസിൽ 50 ശതമാനം ഇളവും ലഭിക്കും.
സ്കൗട്ടിങ് ഡ്യൂട്ടിക്ക് പോകുന്ന സ്കൗട്ട് ആൻഡ് ഗൈഡുകൾക്ക് സ്ലീപ്പർ ക്ലാസിൽ 50 ശതമാനവും ഇളവ് ലഭിക്കും.

 കർഷകര്‍ക്ക്

കർഷകര്‍ക്ക്

കർഷകർ, വ്യവസായ മേഖലയിലെ ജീവനക്കാർ എന്നിവർക്ക് കാര്‍ഷിക വ്യവസായ പ്രദർശനങ്ങൾക്കു പോകുവാൻ സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 25 ശതമാനം ഇളവ്, സർക്കാർ സ്പോൺസർ ചെയ്ത പ്രത്യേക ട്രെയിനുകളിൽ യാത്ര ചെയ്യുന്ന കർഷകർക്ക് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 33 ശതമാനം ഇളവ്, കർഷകർ, ക്ഷീര കർഷകർ എന്നിവർക്ക് ദേശീയ സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കുവാൻ സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനം ഇളവ് എന്നിവ ലഭിക്കും. ഇത് കൂടാതെ ഭാരത് കൃഷക് സമാജ്, വാർധയിലെ സർവ്വോദയാ സമാജ് എന്നിവയിൽ പങ്കെടുക്കുവാൻ പോകുന്ന പ്രത്യേക ക്ഷണിതാക്കൾക്കും സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 50 ശതമാനം ഇളവ് ലഭിക്കും.

കലാകാര്‍ക്കും സ്പോർട് താരങ്ങൾക്കും

കലാകാര്‍ക്കും സ്പോർട് താരങ്ങൾക്കും

പ്രകനത്തിനു പോകുന്ന കലാകാരന്മാർ, സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾക്കു പോകുന്ന ഫിലിം ടെക്നീഷ്യന്മാർ എന്നിവർക്ക് 75 ശതമാനം മുതൽ 50 ശതമാനം വരെ യാത്രാ ഇളവ് ലഭിക്കും.
ഓൾ ഇന്ത്യ, സ്റ്റേറ്റ് ടൂർണമെന്‍റുകള്‍ക്കു പോകുന്ന കായിക താരങ്ങള്‍ക്ക് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്സാസ് എന്നിവയിൽ 75 ശതമാനവും ഫസ്റ്റ് ക്സാസിൽ 50 ശതമാനവും ദേശീയ മത്സരങ്ങള്‍ക്ക് പോകുന്നവർക്ക് സെക്കൻഡ് ക്ലാസ്, സ്ലീപ്പർ, ഫസ്റ്റ് ക്ലാസ് എന്നിയിൽ 75 ശതമാനവും ഇളവ് ലഭിക്കും.
ഐഎംഎഫ് സംഘടിപ്പിക്കുന്ന മൗണ്ടെയ്നീറിങ് എക്സ്പെഡിഷനു പോകുന്നവർക്ക് സെക്കൻഡ് ക്ലാസിലും സ്ലീപ്പർ ക്സാസിലും 75 ശതമാനവും ഫസ്റ്റ് ക്ലാസിൽ 50 ശതമാനവും ഇളവുണ്ട്.
അക്രെഡിറ്റേഷൻ ലഭിച്ച പത്രപ്രവർത്തകർക്ക് രാജധാനി, ശതാബ്ദി, ജനശതാബ്ദി ട്രെയിനുകൾ ഉൾപ്പെടെയുള്ളവയിൽ 50 ശതമാനവും കൂടെപോകുന്ന പങ്കാളി, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവര്‍ക്ക് വർഷത്തിൽ രണ്ടു തവണ വീതം 50 ശതമാനവും ഇളവ് ലഭിക്കും.

മെഡിക്കൽ

മെഡിക്കൽ

രാജധാനി, ശതാബ്ദി, ജനശതാബ്ദി ട്രെയിനുകൾ ഉൾപ്പെടെയുള്ളവയിൽ 10 ശതമാനം ഇളവാണ് ഡോക്ടർമാർക്ക് റെയിൽവേ നല്കുന്ന യാത്രാ ആനുകൂല്യം. നഴ്സുമാർ, മിഡ് വൈവ്സ് എന്നിവർക്ക് സെക്കൻ ക്ലാസ്, സ്ലീപ്പർ എന്നിവയിൽ 25 ശതമാനവും ഇളവുണ്ട്.

മറ്റുള്ളവർ

മറ്റുള്ളവർ


ഇത് കൂടാതെ വാര്‍ഷിക കോൺഫറൻസുകളിൽ സംബന്ധിക്കുന്നതിന് ഓൾ ഇന്ത്യാ ബോഡീസിലെ ഡെലിഗേറ്റുകൾ, ബാംഗ്ലൂർ സേവാ ദൽ പ്രവർത്തകർക്ക് ക്യാംപ്, മീറ്റിങ്ങ്, റാലി തുടങ്ങിയ ആവശ്യങ്ങൾക്ക് സഞ്ചരിക്കുന്നതിന്, സർവ്വീസ് സിവില്‍ ഇന്‍റർനാഷണലിലെ വോളണ്ടിയേഴ്സ്, പഠന യാത്രകൾക്കു പോകുന്ന പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി അധ്യാപകർ, ആംബുലന്‍സ് ക്യാംപുകൾക്കും മറ്റും പോകുന്നതിന് കൊൽക്കത്ത സെന്‍റ് ജോൺ ആംബുലന്‍സ് ബ്രിഗേഡ് ആൻഡ് റിലീഫ് വെൽഫെയർ ആംബുലന്‍സ് കോര്‍പ്സിലെ അംഗങ്ങൾ തുടങ്ങിയവർക്ക് സെക്കൻ ക്ലാസ്, സ്ലീപ്പർ എന്നിവയിൽ 25 ശതമാനം ഇളവും ലഭ്യമാണ്.

ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!

ഇന്ത്യയിലെ മനോഹരമായ റെയിൽവേ സ്റ്റേഷനുകൾ ഇതാണ്ഇന്ത്യയിലെ മനോഹരമായ റെയിൽവേ സ്റ്റേഷനുകൾ ഇതാണ്

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

Read more about: train travel guide travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X