Search
  • Follow NativePlanet
Share
» »ഊട്ടിക്കാഴ്ചകളിലെ വൈവിധ്യങ്ങളുമായി ടൈഗര്‍ ഹില്‍

ഊട്ടിക്കാഴ്ചകളിലെ വൈവിധ്യങ്ങളുമായി ടൈഗര്‍ ഹില്‍

മലയാളികളു‌ടെ യാത്രാ നൊസ്റ്റാള്‍ജിയകളില്‍ നിന്നും ഒരിക്കലും മാറ്റിനിര്‍ത്തുവാന്‍ പറ്റാത്ത ഒരിടമാണ് ഊട്ടി. എത്ര കണ്ടാലും തീരാത്ത ഊട്ടിപ്പണവും ഊട്ടിക്കാഴ്ചകളും എന്നും പ്രത്യേകതയുള്ള കുറേ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഊട്ടിയിലെ സ്ഥിരം കണ്ട സ്ഥലങ്ങള്‍ തേടി പിന്നെയും പിന്നെയും പോകുമ്പോഴും പലരും അറിയാതെയെങ്കിലും മറക്കുന്ന ഒരു കാര്യം ഇനിയും ഇവിടെ കണ്ടുതീര്‍ക്കുവാനുള്ള കുറേ ഇ‌ടങ്ങളാണ്.
അത്തരത്തില്‍ ഒരു പക്ഷേ, ഊട്ടിയേക്കാള്‍ കിടിലന്‍ കാഴ്ചകളുമായി കാത്തിരിക്കുന്ന നാ‌ടാണ് ഊട്ടിക്കു തൊ‌ട്ടടുത്തു തന്നെയുള്ള ടൈഗര്‍ ഹില്‍.

ടൈഗര്‍ ഹില്‍

ടൈഗര്‍ ഹില്‍

ഊ‌ട്ടിക്കാഴ്ചകളിലേക്ക് ആഴത്തില്‍ തിര‍ഞ്ഞിറങ്ങുന്നവരു‌ടെ മുന്നില്‍മാത്രം വെളിപ്പെടുന്ന ഇടമാണ് ടൈഗര്‍ ഹില്‍. മഞ്ഞു തണുപ്പും കിടിലന്‍ പ്രക‍ൃതി ദൃശ്യങ്ങളുമായി ഊട്ടിയെത്തന്നെ വെല്ലുവിളിക്കുന്ന നാട്. കുന്നുകളും പുല്‍മേടുകളും താഴ്വരകളും ചേര്‍ന്ന് ഒരുക്കുന്ന കാഴ്ചകളാണ് ടൈഗര്‍ ഹില്ലിനെ ഹൈലൈറ്റ്.

തിരക്കില്‍ നിന്നും രക്ഷപെ‌ടുവാന്‍

തിരക്കില്‍ നിന്നും രക്ഷപെ‌ടുവാന്‍

ഊട്ടിയോട് ചേര്‍ത്തു വായിക്കുവാന്‍ പറ്റുന്ന വാക്കാണ് തിരക്ക് എന്നത്. കേരളത്തില്‍ നിന്നും കര്‍ണ്ണാ‌‌‌ടകയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാമുള്ള യാത്രക്കാരു‌ടെ പട്ടികയില്‍ ഊട്ടി എല്ലായ്പ്പോഴും ഇടം നേടുന്നതിനാല്‍ എന്നും ഊട്ടി സ‍ഞ്ചാരികളാല്‍ നിറ‍ഞ്ഞായിരിക്കും. അതുകൊണ്ടു തന്നെ സമാധാനത്തില്‍ നാടു കണ്ടുള്ള യാത്ര ഊട്ടിയില്‍ എല്ലായ്പ്പോഴും സാധ്യമാകണമെന്നില്ല. ഈ സമയത്താണ് ടൈഗര്‍ ഹില്‍ ഒരു അനുഗ്രഹമായി മാറുന്നത്.

 വെറും ആറു കിലോമീറ്റര്‍ അകലെ

വെറും ആറു കിലോമീറ്റര്‍ അകലെ

തിരക്കില്‍ നിന്നെല്ലാം മാറി ഊട്ടിയില്‍ നിന്നും ആറു കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി ടൈഗര്‍ ഹില്ലിലേക്ക്. ബൈക്ക് യാത്രികര്‍ക്ക് വളരെ എളുപ്പത്തില്‍ ഇവിടെ എത്താം. മികച്ച താമസ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

ഇംഗ്ലീഷ് ടൗണ്‍ പോലെ

ഇംഗ്ലീഷ് ടൗണ്‍ പോലെ

ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നതിനാല്‍ നഗരത്തിന് ഒരു ബ്രിട്ടീഷ് ടച്ച് കാണുവാന്‍ സാധിക്കും.. പഴയ ബ്രിട്ടീഷ് മാതൃകയിലുള്ള കെട്ടിടങ്ങളും ദേവാലയങ്ങളും സെമിത്തേരിയും എല്ലാം ഇവിടെയുണ്ട്. ഊട്ടിയിലെ ദൊഡ്ഡബേ‌ട്ടാ കൊടുമുടിയുടെ താഴ്വാരത്തിലാണ് ടൈഗര്‍ ഹില്‍ നീണ്ടു നിവര്‍ന്നു കി‌ടക്കുന്നത്.

എപ്പോള്‍ വന്നാലും

എപ്പോള്‍ വന്നാലും

ദിവസത്തില്‍ ഏതു സമയത്തു വന്നാലും ടൈഗര്‍ ഹില്‍ നല്കുന്നത് അതിമനോഹരമായ കുറേ കാഴ്ചകളാണ്. അതിരാവിലേയുള്ള സൂര്യോദയവും മലമ‌‌ടത്തിലൂടെ ഉദിച്ചുയരുന്ന സൂര്യനും പ്രകൃതി ഭംഗിയും വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ചകളും എല്ലാം ഈ യാത്രയെ അവിസ്മരണീയമാക്കുന്നു. കൂടാതെ ഇവിടേക്കുള്ള ട്രക്കിങ് ഊട്ടിയാത്രയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഓര്‍മ്മകളായിരിക്കും നല്കുക.

ടൈഗര്‍ ഹില്‍സ് സെമിത്തേരി

ടൈഗര്‍ ഹില്‍സ് സെമിത്തേരി

കാഴ്ചകള്‍ ഒരുപാ‌‌‌ടുണ്ടെങ്കിലും ഇവിടെ ഏറ്റവും ത്രില്ലടിപ്പിക്കുന്നതും പേടിപ്പിക്കുന്നതും ഇവിടുത്തെ പുരാതന കല്ലറകളു‌ടെ കാഴ്ചയാണ്. 1905ലാണ് ബ്രിട്ടീഷുകാര്‍ ഇവിടെ കല്ലറ നിര്‍മ്മിക്കുന്നത്. കാടിനോട് ചേര്‍ന്നു കിടക്കുന്ന ഈ സെമിത്തേരി എത്ര ധീരനേയും കുറച്ചെങ്കിലും ഭയപ്പെ‌ടുത്തും എന്നതില്‍ സംശയം വേണ്ട. ആഴത്തിലുള്ള നിശബ്ദതയും കാടു മൂടിയ അന്തരീക്ഷവും ഒറ്റപ്പെട്ട ഭൂപ്രകൃതിയും ചേരുമ്പോള്‍ പിന്നെ പേടിക്കാതെ തരമില്ല. മുന്നറിയിപ്പില്ലാതെ കാട്ടുമൃഗങ്ങള്‍ എത്തിച്ചേരുന്നതിനാല്‍ അല്പം അപകടകാരി കൂ‌‌ടിയാണ് ഇവിടം.

ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

ലോകാവസാനത്തിന്റെ സൂചന നൽകുന്ന വടക്കും നാഥ ക്ഷേത്രത്തിലെ കലിശിലലോകാവസാനത്തിന്റെ സൂചന നൽകുന്ന വടക്കും നാഥ ക്ഷേത്രത്തിലെ കലിശില

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

Read more about: ooty villages hills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X