കാട്ടില് zwj; പോകണമെന്നും കടുവയെ കാണണമെന്നും ആഗ്രഹിക്കാത്തവര് zwj; കുറവായിരിക്കും... എന്നാല് zwj; 48 ഓളം കടുവകളുള്ള ഒരു കാട്ടിലൂടെ രാവും പകലും സഞ്ചരിക്കാന് zwj; അനുവാദം കിട്ടിയാല് zwj; പോകാന് zwj; ചങ്കുറപ്പുള്ളവര് zwj; അധികം കാണില്ല. ചങ്കുറപ്പും ധൈര്യവും ഉള്ള ധീരന് zwj;മാര് zwj;ക്കുവേണ്ടി കേരള സര് zwj;ക്കാരും വനംവകുപ്പും ചേര് zwj;ന്നൊരുക്കിയിരിക്കുന്ന ഒരു കിടില് zwj; ട്രക്കിങ്ങുണ്ട്. ടൈഗര് zwj; ട്രക്കിങ്ങ് എന്ന പേരില് zwj; തേക്കടിയില് zwj; നടത്തിവരുന്ന ടൂര് zwj; പാക്കേജിന്റെ വിശേഷങ്ങള് zwj;... ഇടുക്കി പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ തേക്കടിയിലാണ് കേരള സര്‍ക്കാര്‍ വനം വകുപ്പുമായി ചേര്‍ന്ന് ടൈഗര്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്. കടുവകളെ അതിന്റെ ആവാസവ്യവസ്ഥയില്‍ പോയി കാണാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.PC:Vi1618 ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 48 കടുവകളാണ് ഇവിടെയുള്ളത്. 26 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയുടെ ഭാഗമായി നടക്കേണ്ടത്.PC:Rahulsharma photography കാട്ടിലേക്കുള്ള യാത്രയ്ക്കായി മൂന്നു പാക്കേജുകളാണ് ഇവിടെയുള്ളത്. ആദ്യ പാക്കേജ് തിങ്കളാഴ്ച രാവിലെ തുടങ്ങി ബുധനാഴ്ച അവസാനിക്കും. രണ്ടാമത്തെ പാക്കേജും ഇതുപോലെ ഒരു രാത്രിയു രണ്ട് പകലുമടങ്ങുന്നതാണ്. അതായത് ബുധനാഴ്ച തുടങ്ങി വെള്ളിയാഴ്ച അവസാനിക്കുന്ന രീതി.PC:Nebu George മൂന്നാമത്തെ പാക്കേജാണ് കാട്ടില്‍ നടക്കാനും സമയം ഒരുപാട് ചെലവഴിക്കാനും താല്പര്യമുള്ളവര്‍ക്ക് ബെസ്റ്റ്. ഇതില്‍ വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്നവര്‍ക്ക് രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നില്‍ക്കുന്ന യാത്രയാണ് ലഭിക്കുക.PC:WIikipedia കാടിനെ സ് നേഹിക്കുന്നവര്‍ക്ക് കാടിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സഹായിക്കുന്ന അപൂര്‍വ്വം ടൂര്‍ പാക്കേജുകളില്‍ ഒന്നാണിത്. എന്നാല്‍ ആ യാത്രയ്ക്ക് ചെല്ലുന്നവരുടെ എണ്ണം വളരെ കുറവാണ്. പ്രത്യേകിച്ച് കേരളീയരുടെ..PC:Sibyperiyar ഒരു പാക്കേജില്‍ വെറും ആറു പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.PC: Bernard Gagnon ഒരു പാക്കേജില്‍ ആറു പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ബുക്ക് ചെയ്തവര്‍ രാവിലെ 8.45 ന് തേക്കടിയിലെ ഓഫീസില്‍ ഫീസ് അടയ് ക്കേണ്ടതാണ്.PC: Wikipedia രാവിലെ 9.30 നാണ് യാത്ര ആരംഭിക്കുന്നത്. 26 കിലോമീറ്റര്‍ ദൂരമാണ് നടക്കേണ്ടത്.പാക്കേജിന്റെ ഭാഗമായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ലഭ്യമാവുകയുള്ളൂ.PC:Eric Kilby താരതമ്യേന നെറ്റ് വര്‍ക്ക് കുറവുള്ള സ്ഥലമാണ് തേക്കടി. ഇവിടുത്തെ താമസ സ്ഥലത്ത് ബിഎസ്എന്‍എല്‍, ജിയോ ഐഡിയ, വൊഡാഫോണ്‍ എന്നിവയ്ക്കു മാത്രമേ റേഞ്ച് ലഭിക്കുകയുള്ളൂ. ഏറ്റവും സുരക്ഷിതവും വിശ്വസിക്കാവുന്നതും ബിഎസ്എന്‍എല്‍ ആണ്.PC:Pratheesh mishra രണ്ടു മാര്‍ഗ്ഗങ്ങളാണ് ഈ ട്രക്കിങ്ങ് ബുക്ക് ചെയ്യാനുള്ളത്. ആദ്യത്തേത് 8547603066എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യുന്നതാണ്. periyarfoundation.online എന്ന സൈറ്റ് വഴിയും ട്രക്ക് ബുക്ക് ചെയ്യാം.PC:Simeen23 വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യത്യസ്ത ഫീസാണ് ഇവിടെ നിന്നും ഈടാക്കുന്നത്. ഇന്ത്യക്കാര്‍ക്ക് 33 രൂപയും വിദേശികള്‍ക്ക് 450 രൂപയുമാണ് ഫീസ്.PC:Simeen23 12 വയസ്സില്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഈ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.PC: Anand2202 കടുവകളെ മാത്രമല്ല ഈ യാത്രയില്‍ കാണാന്‍ സാധിക്കുക. കരടി, കാട്ടുപോത്ത്, ആന, മ്ലാവ്, പുല തുടങ്ങിയവയെയും യാത്രകളില്‍ കാണാന്‍ സാധിക്കും. തേക്കടിയുടെ ആരും കാണാത്ത മേഖലകളിലൂടെ കാല്‍നടയായി പോകാന്‍ പറ്റിയ സുവര്‍ണ്ണാവസരമാണിത്.PC:Ben3john കടുവയെ കാണാന്‍ പോകുന്ന യാത്ര എത്ര മാത്രം സുരക്ഷിതമായിരിക്കും എന്ന സംശയം ഉണ്ടാവുക സ്വാഭാവീകമാണ്. എന്നാല്‍ പൂര്‍ണ്ണമായും സുരക്ഷിതമായ യാത്രയാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.PC:AshishU സെപ്റ്റംബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് തേക്കടി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.PC:Prakash Damodaran