Search
  • Follow NativePlanet
Share
» »തിരക്കിട്ടുള്ള യാത്രയാണോ? ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാം

തിരക്കിട്ടുള്ള യാത്രയാണോ? ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാം

ഇതാ ഓരോ യാത്രകളിലും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നുനോക്കാം.

യാത്ര പുറപ്പെടുന്നതിനു മുന്‍പ് ശ്രദ്ധിക്കുവാന്‍ പല കാര്യങ്ങളുണ്ടെങ്കിലും അവസാന നിമിഷം ഓടിപ്പിടിച്ച് തീര്‍ക്കുന്നതിനോടാണ് മിക്കവര്‍ക്കും താല്പര്യം. എല്ലാം കൃത്യമായി ചെയ്യുവാനും ബാഗ് പാക്ക് ചെയ്യുവാനും ആഗ്രഹമുണ്ടെങ്കിലും മടിയും സമയക്കുറവും മിക്കവരെയും അനുവദിച്ചെന്നും വരില്ല. എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രകളില്‍ സമയം ലാഭിക്കുവാനും അവസാന നിമിഷത്തെ ഓട്ടം ഒഴിവാക്കുവാനും സാധിക്കും. ഇതാ ഓരോ യാത്രകളിലും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നുനോക്കാം.

ബാഗ് ടാഗ്

ബാഗ് ടാഗ്

വിലപിടിപ്പുള്ള സാധനങ്ങള്‍ പലതും ബാഗില്‍ സൂക്ഷിക്കുമെങ്കിലും ബാഗുകളുടെ സുരക്ഷ പലര്‍ക്കും പ്രധാനം പോലുമല്ല. വലിയ ബാഗുകളൊക്കെയാമെങ്കില്‍ എയര്‍പോര്‍‌ട്ടിലെ ലഗേജില്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച് ആലോചിക്കുന്നവര്‍ പോലും ചുരുക്കമാണ്. നിരന്തരം യാത്ര നടത്തുന്നവരാണെങ്കില്‍ ഓരോ യാത്രയിലും ബാഗില്‍ പുതിയ ടാഗുകള്‍ സൂക്ഷിക്കുവാനും പഴയ ടാഗുകള്‍ മാറ്റുവാനും ശ്രദ്ധിക്കണം. പേരും വിവരങ്ങളും കൃത്യമായി കാണുന്ന രീതിയില്‍ തന്നെ വയ്ക്കണം. എയര്‍പോര്‍ട്ടില്‍ വെച്ച് ബാഗ് നഷ്‌ടമായാല്‍ കണ്ടെത്തുന്നതിന് ഇത് ഒരു പരിധി വരെ സഹായിക്കും.

കൃത്യമായി ഭക്ഷണം കഴിക്കാം

കൃത്യമായി ഭക്ഷണം കഴിക്കാം

യാത്രയിലെ ഓട്ടത്തിനിടയില്‍ മിക്കവരും വി‌ട്ടുപോകുന്ന ഒന്നാണ് യാത്രയ്ക്കിടയിലെ ഭക്ഷണം. പിന്നീട് കഴിക്കാം എന്നു പറഞ്ഞ് മാറ്റിവെക്കുമെങ്കിലും മിക്കപ്പോഴും യാത്രയിലെ തിരക്കില്‍ അതുനടന്നെന്നു വരില്ല. കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് യാത്രയില്‍ മാത്രമല്ല, എല്ലായ്പ്പോഴും ആരോഗ്യം നിലനിര്‍ത്തുവാനും സഹായിക്കും. ഭക്ഷണം ഒഴിവാക്കുന്നത് പ്രതിരോധശക്തി കുറയ്ക്കുന്നതിനും ക്ഷീണത്തിനും കാരണമാവുകയും ചെയ്യും. അതുകൊണ്ടു തന്നെ യാത്രയില്‍ കൃത്യസമയത്ത് വൃത്തിയുള്ള ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക.

അമിതമായി ബാഗ് പാക്ക് ചെയ്യാതിരിക്കുക

അമിതമായി ബാഗ് പാക്ക് ചെയ്യാതിരിക്കുക

ബാഗ് പാക്ക് ചെയ്യുമ്പോള്‍ കൃത്യമായി ആവശ്യമുള്ള സാധനങ്ങള്‍ മാത്രം പാക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കുക. അനാവശ്യമായി സാധനങ്ങള്‍ വാരിവലിച്ച് കൊണ്ടുപോകുന്നത് ഒഴിവാക്കാം. കൃത്യമായ ഒരു ലിസ്റ്റുണ്ടാക്കി അതനുസരിച്ച് മാത്രം പാക്ക് ചെയ്യുന്നതായിരിക്കും നല്ലത്.

വിദേശ നാണയം കരുതാം

വിദേശ നാണയം കരുതാം

വിദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നു തന്നെ കയ്യില്‍ കുറച്ച് അവിടുത്തെ പണവും കരുതുവാന്‍ ശ്രദ്ധിക്കണം. അവിടെയെത്തി പണം വിനിമയം ചെയ്യുവാന്‍ എല്ലായ്പ്പോഴും പെട്ടന്നു സാധിച്ചുവെന്നു വരില്ല. ഇതുമുന്‍കൂട്ടി കണ്ടു ആവശ്യമായ കാര്യങ്ങള്‍ ചെയ്യാം.

ഫോട്ടോയും ഡോക്യുമെന്‍റുകളും

ഫോട്ടോയും ഡോക്യുമെന്‍റുകളും

യാത്രയില്‍ അത്യാവശ്യം വേണ്ടുന്ന ആളുകളു‌‌ടെ ഫോണ്‍ നമ്പറുകളും മറ്റും എഴുതി തന്നെ സൂക്ഷിക്കുക. പോകേണ്ട ഹോട്ടലിന്റെ അഡ്രസ്. താമസ സ്ഥലം തു‌‌‌‌‌‌ടങ്ങിയവയു‌‌ടെ പേരും എഴുതി തന്നെ സൂക്ഷിക്കുക. ഫോണ്‍ ഓഫ് ആവുകയേ മറ്റോ ചെയ്താല്‍ മറ്റു മാര്‍ഗ്ഗളില്ലാതാകുമ്പോള്‍ ഇതുപയോഗിക്കാം. ഇത് കൂടാതെ പാസ്പോര്‍‌ട്ടിന്റെയും ഫോട്ടോയു‌ടെയും കോപ്പികളും കുറച്ചധികം കരുതാം. മിക്ക എയര്‍പോര്‍ട്ടുകളിലും പ്രത്യേകിച്ച് വിസ ഓണ്‍ അറൈവല്‍ ഉള്ള എയര്‍പോര്‍ട്ടുകളില്‍ ഇത് ആവശ്യമായി വന്നേക്കാം.

സഹായക്കാരെ ശ്രദ്ധിക്കുക

സഹായക്കാരെ ശ്രദ്ധിക്കുക

എയര്‍പോര്‍ട്ടിലും മറ്റും എന്തു ചെയ്യണമെന്ന് അറിയാതെയോ ആരെങ്കിലും പ്രതീക്ഷിച്ചോ ഒക്കെ നില്‍ക്കുമ്പോള്‍ സഹായവുമായി വരുന്നവരെ പ്രത്യേകം സൂക്ഷിക്കുക. ആളുകളിടെ നിസഹായവസ്ഥ മുതലെടുത്ത് സഹായിച്ച് തട്ടിപ്പു നടത്തുന്ന ഒരുപാട് കേസുകള്‍ മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തി‌ട്ടുണ്ട്. അവരില്‍ നിന്നും പരമാവധി അകലം പാലിക്കുക. മാത്രമല്ല, എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ അപരിചിതരോട് ആവശ്യപ്പെടാതിരിക്കുകയും പകരം ഉത്തവാദിത്വപ്പെട്ട ആളുകളോട് സംസാരിക്കുകയും ചെയ്യാം.

പണം സൂക്ഷിക്കാം

പണം സൂക്ഷിക്കാം

എല്ലാ പണവും രേഖകളും കാര്‍ഡുമെല്ലാം ഹാന്‍ഡ് ബാഗില്‍ മാത്രമായിരിക്കും സൂക്ഷിക്കുക. സ്ത്രീകളാണ് ഇങ്ങനെ പൊതുവേ പണം സൂക്ഷിക്കുന്നവര്‍. ഇതിനു പകരം കുറച്ചു പണം മറ്റൊരു പഴ്സിലാക്കി പോക്കറ്റിലോ അല്ലെങ്കില്‍ വെയ്സ്റ്റ് പൗച്ചിലോ സൂക്ഷിക്കുക. ഹാന്‍ഡ് ബാദില്‍ പണം സൂക്ഷിക്കുമ്പോള്‍ ഉള്ളിലെ സിബ്ബിനകത്ത് വയ്ക്കുക. എളുപ്പത്തില്‍ ലഭിക്കുന്നിടത്ത് പണം വയ്ക്കാതിരിക്കുക.

ഭാഷ അറിയില്ലെങ്കിലും പേടിക്കേണ്ട

ഭാഷ അറിയില്ലെങ്കിലും പേടിക്കേണ്ട


വിദേശ രാജ്യത്തും മറ്റും പോകുമ്പോള്‍ ഭാഷ ഒരു വലിയ പ്രശ്നമായി കാണേണ്ടതില്ല. ഇംഗ്ലീഷ് പ്രധാന ഭാഷയായി സംസാരിക്കാത്ത ഇടങ്ങളിലായിരിക്കുംഈ പ്രശ്നമുണ്ടാവുക. ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് മുതലായ ആപ്പുകള്‍ ഉപയോഗിച്ചാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാം. കൂടാതെ റോഡിലും മറ്റും സ്ഥാപിച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ വഴി കണ്ടു പിടിക്കുവാനും യാത്ര ചെയ്യുവാനും ഏറെ സഹായിക്കും.

ചിത്രങ്ങള്‍ സൂക്ഷിക്കാം

ചിത്രങ്ങള്‍ സൂക്ഷിക്കാം

തീര്‍ത്തും അപരിചിതമായ നാ‌ട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ വഴി കണ്ടുപിടിക്കുവാനും ബുദ്ധിമു‌‌ട്ടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെയുള്ളപ്പോള്‍ പോകേണ്ട സ്ഥലങ്ങുടെയും വാങ്ങേണ്ട സാധനങ്ങളുടെയും മറ്റും ഫോട്ടോ ഫോണില്‍ സൂക്ഷിച്ചാല്‍ ആളുകളുമായി എളുപ്പത്തില്‍ ഇടപെടുവാനും കാര്യങ്ങള്‍ നടക്കുവാനും സഹായിക്കും.

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാംയാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

യാത്ര സാഹസികമാണെങ്കിൽ ഇതുകൂടി പാക്ക് ചെയ്യാം...യാത്ര സാഹസികമാണെങ്കിൽ ഇതുകൂടി പാക്ക് ചെയ്യാം...

പെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാംപെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X