Search
  • Follow NativePlanet
Share
» »വിന്‍റർ ട്രിപ് അടിച്ചുപൊളിക്കാൻ ഈ ടിപ്സുകൾ

വിന്‍റർ ട്രിപ് അടിച്ചുപൊളിക്കാൻ ഈ ടിപ്സുകൾ

ഇതാ വിന്‍റർ യാത്രയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം....

വീട്ടില്‍ നിന്നും ഓഫീസിലേക്ക്...തിരികെ വൈകിട്ട് ഓഫീസിൽ നിന്നും വീട്ടിലേക്ക്... ആഴ്ചാവസാനങ്ങളിലെ ചെറിയ ചെറിയ കറക്കങ്ങൾ.... ശരാശരി ഒരാളുടെ യാത്രകൾ ഇതൊക്കെയാണ്. ഇങ്ങനെയുള്ള യാത്രകൾ യാതൊരു ബുദ്ധിമുട്ടും കൂടാതെയങ്ങ് കടന്നു പോകും. എന്നാൽ പ്ലാൻ ചെയ്തൊരു ട്രിപ്പ് അങ്ങനെയങ്ങ് പോകുവാനാവില്ലല്ലോ....പ്രത്യേകിച്ച് മഞ്ഞുകാല യാത്രകൾ...പോകേണ്ട യാത്രയും സഞ്ചരിക്കേണ്ട ദൂരവും ഒക്കെ നോക്കി വണ്ടിയറക്കുന്നതിനു മുന്നേ അറിഞ്ഞിരിക്കേണ്ടതും ചെയ്തിരിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ബാറ്ററി മുതൽ വൈപ്പർ വരെയും ലൈറ്റും ബ്രേക്കും ഒക്കെ ഒകെയാണെങ്കിൽ മാത്രമേ യാത്രയ്ക്ക് ഇറങ്ങാവൂ.

tips for a perfect winter road trip

മൊത്തത്തിലൊരു ചെക്കപ്പ്
യാത്ര പ്ലാൻ ചെയ്യുന്നകൂടെ തന്നെ ചെയ്യേണ്ട ഒന്നാണ് കൊണ്ടുപോകുന്ന വാഹനത്തിന്‍റെ മുഴുവനായുള്ള ഒരു ചെക് അപ്പ്. വണ്ടി പുൾ കണ്ടീഷനിലാണ് എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമേ യാത്ര പ്ലാൻ ചെയ്യാവൂ. വൈപ്പറുകളുടെ പ്രവർത്തനവും വണ്ടിയുടെ ഫ്ലൂയിഡ് ലെവലും എപ്പോഴും ഒകെയാണെന്ന് ഉറപ്പു വരുത്തുക. ഇവയൊക്കെ സ്വയം പരിശോധിക്കുന്നതിനും നല്ലത് അനുഭവ സമ്പത്തുള്ള ഒരു മെക്കാനിക്കിനെ സമീപിക്കുന്നതായിരിക്കും.

ടയറുകൾ ശ്രദ്ധിക്കാം
ഓഫ് റോഡ് യാത്രയാണെങ്കിലും വിന്‍റർ യാത്രയാണെങ്കിലും ആദ്യം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് ടയറുകളാണ്. പോകുന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്ക് യോജിച്ച രീതിയിലാണോ ടയർ എന്നുറപ്പു വരുത്തുക.ഓയിൽ ചേഞ്ചും മറ്റു കാര്യങ്ങളും കൃത്യമായി ചെയ്യുക.

winter road trip

ബ്രേക്ക് കിട്ടുമോ?
ചില സമയത്ത് വളരെ അവിചാരിതമായിട്ടായിരിക്കും വണ്ടിയുടെ ബ്രേക്ക് പോയി എന്നറിയുക. ചിലപ്പോൾ എത്രയേറെ ശ്രദ്ധിച്ചുവെന്നു പറഞ്ഞാലും പണി വരുന്നത് അറിയണമെന്നില്ല. അതിനാൽ യാത്രാ തുടങ്ങുന്നതികു മുന്‍പും സർവ്വീസിങ്ങിന്റെ സമയത്തും ബ്രേക്കിന് പ്രത്യേകം ശ്രദ്ധ കൊടുക്കുക.

എയർ ഫിൽട്ടർ
ഒരുപാടാ നാളായി എയർ ഫിൽട്ടർ മാറിയിട്ട് എന്നുണ്ടെങ്കിൽ യാത്രയ്ക്കു മുൻപായി അതും ചെയ്യാം. അല്ലാത്ത പക്ഷം അത് വണ്ടിയുടെ പവറിനെയും ബാധിക്കും.

Read more about: travel guide winter trips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X