Search
  • Follow NativePlanet
Share
» »യാത്രയിലെ ചിലവ് കുറയ്ക്കുവാന്‍ ഈ വഴികള്‍ ധാരാളം

യാത്രയിലെ ചിലവ് കുറയ്ക്കുവാന്‍ ഈ വഴികള്‍ ധാരാളം

യാത്രകളിലെ പ്രധാന വെല്ലുവിളികളിലൊന്നാണ് പണം. ദിവസവും സമയവും ആവശ്യത്തിലധികം കാണുമെങ്കിലും ഇഷ്ടപ്പെ‌ട്ട ഇടം കാണുവാന്‍ ഇതുമാത്രം പോരല്ലോ... ആവശ്യത്തിന് പണവും വേണം. ഹിച്ച് ഹൈക്കിങ് നടത്തിയും നടന്നും പട്ടിണി കിടന്നുമെല്ലാം ചിലര്‍ അവരാഗ്രഹിച്ച ഇടങ്ങളില്‍ എത്താറുണ്ട്. ഇതിലൊന്നും പെടാതെ, സാധാരണ സൗകര്യങ്ങളില്‍ ഒരു യാത്ര പൂര്‍ത്തിയാക്കണമെങ്കില്‍ ബജറ്റ് ഒരു വലിയ ഘടകം തന്നെയാണ്. ഇതാ നമ്മുടെ രാജ്യത്ത് യാത്ര ചെയ്യുമ്പോള്‍ പണം എങ്ങനെയെല്ലാം ലാഭിക്കുവാന്‍ കഴിയും എന്നു നോക്കാം...

കൃത്യമായ പ്ലാനിങ്ങ്

കൃത്യമായ പ്ലാനിങ്ങ്

പെട്ടന്ന് തീരുമാനിച്ച് പോകുന്ന യാത്രകളേക്കാള്‍ നല്ലത് സമയമെ‌‌ടുത്ത് പ്ലാന്‍ ചെയ്യുന്ന യാത്രകളാണ്. എപ്പോള്‍ എങ്ങനെ പോകണമെന്നും എവിടെ താമസിക്കണമെന്നും എവിടെയൊക്കെ കാണമെന്നും ആദ്യമേ തന്നെ തീരുമാനിക്കാം. പോകുന്ന ഇടത്തെക്കുറിച്ച് കൃത്യമായ ധാരണയും ഉണ്ടായിരിക്കണം.

മുന്‍കൂട്ടി ബുക്ക് ചെയ്യാം

മുന്‍കൂട്ടി ബുക്ക് ചെയ്യാം


യാത്രയിലെ ദിവസങ്ങളുടെ എണ്ണം അനുസരിച്ച് ബസ് ‌ടിക്കറ്റുകളും ഹോട്ടലില്‍ റൂമും നേരത്തേ തന്നെ ബുക്ക് ചെയ്യാം. പെട്ടന്നു കയറിച്ചെന്ന് റൂം ആവശ്യപ്പെടുമ്പോള്‍ ചിലപ്പോള്‍ ലഭിച്ചില്ലെന്നു വരാം. ചില സമയങ്ങളില്‍ കൂടുതല്‍ പണം മുടക്കേണ്ടിയുമൊക്കെ വന്നേക്കാം. ഇതൊക്കെ ഒഴിവാക്കുവാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് സഹായിക്കും. ടിക്കറ്റ് ലഭിക്കുമോ, ഹോട്ടയില്‍ മുറി കിട്ടില്ലേ തുടങ്ങിയ അനാവശ്യ ടെന്‍ഷനുകളും ഇവിടെ ഒഴിവാക്കാം.

താമസം ബന്ധുവീട്ടിലാക്കാം

താമസം ബന്ധുവീട്ടിലാക്കാം

ചിലവ് തീര്‍ത്തും കുറച്ചുള്ള യാത്രയാണെങ്കില്‍ താമസത്തിന് ബന്ധു വീടുകള്‍ തിരഞ്ഞെടുക്കാം. മലയാളികള്‍ ലോകത്തെങ്ങുമുണ്ടെന്നു പറയുന്നതുപോലെ ബന്ധുക്കളെ കാണാം. അവര്‍ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കാത്ത രീതിയില്‍ ഒരു ദിവസം തങ്ങുവാന്
അവരെ ആശ്രയിക്കാം. ശ്രദ്ധിക്കുക, വരുന്ന കാര്യം അവരെ മുന്‍കൂട്ടി അറിയിക്കുവാന്‍ മറക്കരുത്. അല്ലാത്ത പക്ഷം, സ്നേഹത്തേക്കാളേറെ ഉപദ്രവമായിട്ടായിരിക്കും അവര്‍ക്ക് അനുഭവപ്പെടുക. അങ്ങനെ ഹോട്ടലില്‍ ക‌ൊ‌ടുക്കേണ്ടി വരുന്ന തുക ലാഭിക്കുകയും ചെയ്യാം.

ഭക്ഷണം കരുതാം

ഭക്ഷണം കരുതാം

യാത്രയില്‍ ഏറ്റവും കൂടുതല്‍ ചിലവ് വരുന്ന ഒരു മേഖല ഭക്ഷണത്തിന്‍റേതാണ്. ഒന്നോ രണ്ടോ ദിവസമുള്ള യാത്രയാണെങ്കില്‍ കേടാകാത്ത തരത്തിലുള്ള അടയും ചപ്പാത്തിയും കൂടെ എടുക്കാം, വാഹനത്തില്‍ വെച്ചും യാത്രയ്ക്കിടയിലും അവിടുത്തെ ഭക്ഷണം ഒഴിവാക്കി വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാം. ഇത് കൂടാതെ അത്യാവശ്യം പലഹാരങ്ങള്‍ കൂടി കരുതിയാല്‍ ഇ‌ടയ്ക്കുള്ള ഭക്ഷണവും ഇങ്ങനെയാക്കാം.
ഒരു കാര്യം മറക്കരുത്, യാത്രകളുടെ ഒരു രസം അതാത് പ്രദേശത്തെ രുചികള്‍ തന്നെയാണ്. എന്നും വീട്ടിലെ ഭക്ഷണം തന്നെ കഴിക്കാതെ ഒരു നേരം എങ്കിലും ആ പ്രദേശത്തെ രുചികള്‍ പരീക്ഷിക്കുവാന്‍ മറക്കരുത്.

വിട്ടുകളയരുത് കോംപ്ലിമെന്ററി മീല്‍

വിട്ടുകളയരുത് കോംപ്ലിമെന്ററി മീല്‍

ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, ചിലര്‍ റൂം നിരക്കിനൊപ്പം കോംപ്ലിമെന്‍ററിയായി ബ്രേക് ഫാസ്റ്റ് തരാറുണ്ട്. അത് ഉപയോഗിച്ചാല്‍ രാവിലത്തെ ഭക്ഷണം പിന്നെ ഓര്‍ക്കേണ്ട. ഭക്ഷണം കഴിക്കുവാനായി ഹോട്ടലില്‍ കയറുമ്പോള്‍ ബുഫ് ഉണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കാം. അണ്‍ലിമിറ്റഡ് ബുഫേ ആയിരിക്കും മിക്കയിടത്തും. വയറു നിറയും എന്നു മാത്രമല്ല, വ്യത്യസ്ത രുചികള്‍ ആവശ്യാനുസരണം പരീക്ഷിക്കുകയും ചെയ്യാം

കാണേണ്ട ഇടത്തിന‌‌ടുത്തുള്ള മുറി

കാണേണ്ട ഇടത്തിന‌‌ടുത്തുള്ള മുറി

ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ കാണാന്‍ പോകുന്ന ഇടത്തിനോട് ചേര്‍ന്നുള്ളത് ബുക്ക് ചെയ്യാം. മിക്കപ്പോഴും ഇത്തരം ഇടങ്ങള്‍ക്ക് ചാര്‍ജ് കൂ‌ടുതലായിരിക്കും. താങ്ങുവാന്‍ കഴിയാത്ത പണമാണെങ്കില്‍ കൂടുതലൊന്നും ആലോചിക്കാതെ അത് ഒഴിവാക്കാം. കഴിവതും റിവ്യൂ നോക്കി ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

സീസണ്‍ ഒഴിവാക്കാം

സീസണ്‍ ഒഴിവാക്കാം

പോകുന്ന ഇടത്തിലെ പീക്ക് സീസണ്‍ ഒഴിവാക്കി യാത്ര പ്ലാന്‍ ചെയ്യാം. പീക്ക് സീസണില്‍ തിരക്ക് കൂടുതലായിരിക്കും എന്നു മാത്രമല്ല, വേണ്ടപോലെ കാഴ്ചകള്‍ കാണാന്‍ സാധിക്കാതെ വരുകയും ചെയ്യും. മാത്രമല്ല, ഹോട്ടലുകളും മറ്റും ഈ സമയത്ത് കൂടുതല്‍ ചാര്‍ജ് ഈടാക്കുകയും ചെയ്യും.

ഹോം സ്റ്റേകള്‍ തിരഞ്ഞെടുക്കാം

ഹോം സ്റ്റേകള്‍ തിരഞ്ഞെടുക്കാം

വലിയ സൗകര്യങ്ങള്‍ നല്കുന്ന ഹോ‌ട്ടുകളേക്കാള്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന വൃത്തിയും സുരക്ഷിതവുമായ ഹോം സ്റ്റേകള്‍ തിരഞ്ഞെടുക്കാം. കുറഞ്ഞ ചിലവ് മാത്രമല്ല, പ്രാദേശികരായ ആളുകളെ പരിചയപ്പെടുവാനും അധികമാര്‍ക്കും അറിയാത്ത ഇടങ്ങള്‍ ഇവരിലൂടെ കണ്ടെത്തുവാനും സാധിക്കും.

ടെന്‍റ് കരുതാം

ടെന്‍റ് കരുതാം

കുറഞ്ഞ ചിലവിലുള്ള യാത്രകള്‍ക്ക് ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യമാണ് ടെന്റുകള്‍ കരുതുക എന്നത്. സുരക്ഷിതമായ ഇടമാണെങ്കില്‍ ഹോട്ടലുകളെ ആശ്രയിക്കാതെ താമസത്തിനായി ‌ടെന്‍റ് ഉപയോഗിക്കാം. പ്രകൃതിയോട് ചേര്‍ന്നുള്ള അനുഭവങ്ങള്‍ സ്വന്തമാക്കാം എന്നതിനൊപ്പം പണം ലാഭിക്കുകയും ചെയ്യാം.

ദൈവങ്ങള്‍ വസിക്കുന്ന നാട്ടിലെ വിശേഷങ്ങള്‍ദൈവങ്ങള്‍ വസിക്കുന്ന നാട്ടിലെ വിശേഷങ്ങള്‍

ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X