Search
  • Follow NativePlanet
Share
» »യാത്രകളിൽ ഹോട്ടൽ ഓണ്‍ലൈനായി തിരഞ്ഞെടുക്കുമ്പോൾ...

യാത്രകളിൽ ഹോട്ടൽ ഓണ്‍ലൈനായി തിരഞ്ഞെടുക്കുമ്പോൾ...

ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും ടെൻഷനും പണച്ചെലവുമുള്ള കാര്യമാണ് താമസത്തിനുള്ള റൂം ബുക്കിങ്ങ്. എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇടമാണോ എന്നു തുടങ്ങി റേറ്റിങ്ങും വാടകയും സുരക്ഷിതത്വവും നോക്കി ഹോട്ടൽ കണ്ടുപിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പണ്ടൊക്കെ യാത്ര പോകുമ്പോൾ ഒരു സ്ഥലത്തെത്തി അവിടെ നേരിട്ട് ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു പതിവ്. എന്നാൽ ഈ സ്മാർട് ലോകത്തിൽ കാര്യങ്ങളെല്ലാം ഇന്‍റർനെറ്റിലുള്ളതുകൊണ്ട് ഒരൊറ്റ ക്ലിക്കിൽ എല്ലാം ശരിയാക്കാം. എന്നാൽ ഇന്‍റർനെറ്റില്‍ കണ്ടു എന്നു കരുതി ആ ഹോട്ടൽ നിങ്ങളുടെ ആവശ്യങ്ങൾക്കു ചേരുന്നത് ആയിരിക്കണം എന്നില്ല. ഇതാ ഓൺലൈനിൽ ഹോട്ടൽ ബുക്ക് ചെയ്യുന്നതിനു മുൻപേ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

എന്താണ് ഏറ്റവും പ്രാധാന്യമെന്ന് കണ്ടെത്തുക

എന്താണ് ഏറ്റവും പ്രാധാന്യമെന്ന് കണ്ടെത്തുക

ഹോട്ടൽ കണ്ടെത്തുവാൻ തുടങ്ങുന്നതിനു മുൻപായി എന്തിനാണ് നിങ്ങൾ പ്രാധാന്യം നല്കുന്നത് എന്നത് ആദ്യം കണ്ടെത്തണം. എങ്കിൽ മാത്രമേ അതിനു യോജിച്ച ഒരു ഹോട്ടൽ തിരഞ്ഞെടുക്കുവാൻ സാധിക്കൂ. ഒരു ഹോട്ടൽ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്, എന്തൊക്കെയാണ് ആവശ്യമായിട്ടുള്ളത് എന്നു ആദ്യം തന്നെ കണ്ടെത്തുക. വലിയ തിരക്കും ബഹളങ്ങളും ഇല്ലാത്ത സാധാരണ ഒരു ഹോട്ടലാണോ അതോ എല്ലാ ആഡംബരങ്ങളും ലഭ്യമായ ഹോട്ടലാണോ വേണ്ടതെന്ന് ആദ്യം തീരുമാനിക്കാം.
എത്ര പണം വരെ യാത്രയിൽ താമസത്തിനായി മാറ്റിവയ്ക്കും എന്നു കണക്കു കൂട്ടിയതിനു ശേഷം ബജറ്റിനനുസരിച്ച് റൂം തിരയാം. യാത്ര പോകുന്ന സ്ഥലവും ഹോട്ടലും തമ്മിലുള്ള ദൂരവും എത്തിച്ചേരാനുള്ള സാധ്യതകളും ഒക്കെ നോക്കി വേണം അവസാന തീരുമാനത്തിലെത്തുവാൻ.

നാലു കാര്യങ്ങൾ

നാലു കാര്യങ്ങൾ

ഹോട്ടൽ ബുക്ക് ചെയ്യുന്നതിനു മുൻപ് നാലു കാര്യങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. മിക്കപ്പോഴും ഹോട്ടലുകാരും ഉപഭോക്താക്കളും തമ്മില്‍ തർക്കത്തിലെത്തുന്ന കാര്യമാണിത്. എസി, പാർക്കിങ്ങ്, വൈഫൈ, ബ്രേക്ഫാസ്റ്റ് എന്നിവയാണ് ആ നാലു കാര്യങ്ങൾ. ഇതിനു പ്രത്യേക ചാർജ് ഈടാക്കുന്നുണ്ടോ എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. മിക്ക ഹോട്ടലുകളിലും ഈ കാര്യങ്ങൾ സൗജന്യമായും അല്ലെങ്കിൽ കുറഞ്ഞ നിരക്കിലും നല്കാറുണ്ട്.

മാത്രമല്ല, ചിലപ്പോൾ ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ചാർജിന്‍റെ കൂടെ ബ്രേക്പാസ്റ്റിനെയും ഉൾപ്പെടുത്താറുണ്ട്. നന്നായി വായിച്ച് നോക്കിയതിനു ശേഷം മാത്രം ബുക്ക് ചെയ്യുക.

വെബ് സൈറ്റിൽ നോക്കാം

വെബ് സൈറ്റിൽ നോക്കാം

സാധാരണ ഹോട്ടൽ റൂമുകളും മറ്റും കുറഞ്ഞ നിരക്കിൽ കാണിക്കുന്ന ബുക്കിങ് സൈറ്റുകളാണ് റൂം ബുക്ക് ചെയ്യുവാനായി തിരഞ്ഞെടുക്കുക. എന്നാൽ അതിനൊപ്പം തന്നെ താല്പര്യമുള്ള ഹോട്ടലുകൾ കണ്ടെത്തി അതിന്‍റെ വിശദാംശങ്ങൾ വായിക്കുവാനും മറക്കരുത്. ഹോട്ടലുകാർ അവരുടെ പോളിസിയിൽ നടത്തുന്ന മാറ്റങ്ങള്‍ ഇത്തരം ബുക്കിങ് സൈറ്റുകളിൽ ആദ്യം തന്നെ എത്തണമെന്നില്ല. ഇത് കൂടാതെ ഹോട്ടലുകൾ നല്കുന്ന ഏറ്റവും മികച്ച സൗകര്യങ്ങളും അവരുടെ തന്നെ സൈറ്റിലായിരിക്കും കാണുക എന്നും ഓർമ്മിക്കുക.

മാപ്പ് നോക്കി ലൊക്കേഷൻ കണ്ടെത്താം

മാപ്പ് നോക്കി ലൊക്കേഷൻ കണ്ടെത്താം

ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിൽ വിശ്രമിക്കുവാനാണല്ലോ ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നത്. വെബ്സൈറ്റുകളിലെ വിശേഷണങ്ങൾ കേട്ട് റൂം തിരഞ്ഞെടുത്ത് പണികിട്ടിയവർ ഒരുപാടുണ്ട്. താജ്മഹലിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം എന്നു കേട്ട് ഹോട്ടൽ ബുക്ക് ചെയ്തിട്ട് മെട്രോയിൽ 15 മിനിട്ടും നടന്ന് പോയാൽ അര മണിക്കൂറും ഒക്കെ അകലെ ബുക്ക് ചെയ്തു പോയവർ ഒരുപാടുണ്ട്. ഹോട്ടലിലെ ബ്രോഷറുകളിലെ എളുപ്പം എന്നത് നമുക്ക് മിക്കപ്പോഴും ഒരു മെട്രോ യാത്രയോ അല്ലെങ്കിൽ ഒരു ട്രാഫിക് ജാമോ ഒക്കെയായിരിക്കും എന്നും ഓർമ്മിക്കുക. അതുകൊണ്ട് ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിനു മുൻപ് മാപ്പിൽ അതിന്‍റെ യഥാർഥ ലൊക്കേഷൻ കണ്ടെത്തുക. നമുക്ക് സന്ദർശിക്കേണ്ട ഇടത്തു നിന്നും എത്രദൂരം ഇവിടേക്ക് ഉണ്ട് എന്നുംകൂടി നോക്കിയിട്ട് വേണം റൂം ബുക്ക് ചെയ്യുവാൻ.

റിവ്യൂ വായിക്കാം

റിവ്യൂ വായിക്കാം

മിക്ക ബുക്കിങ്ങ് സൈറ്റുകളിലും ഓരോ ഹോട്ടലുകളെക്കുറിച്ചും ഉപഭോക്താക്കളുടെ വിലയിരുത്തൽ കൊടുത്തിരിക്കുന്നത് കാണാം. ഗൂഗിളില്‍ തിരഞ്ഞാലും ഇതേ ഫലം കണ്ടെത്താൻ കഴിയും. എന്നാൽ കുറേ വർഷങ്ങൾക്കു മുന്നേയുള്ള റിവ്യൂ വിശ്വസിക്കാതിരിക്കുക. കാലം പോയപ്പോൾ ആ സൗകര്യങ്ങള്‍ക്കും മാറ്റം വന്നു കാണും എന്ന കാര്യം ഓർമ്മയിൽ വയ്ക്കുക. ഏറ്റവും പുതിയ റിവ്യൂ വായിക്കുക. അങ്ങനെയെങ്കിൽ ആ ഹോട്ടൽ തിരഞ്ഞടെുക്കുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കണം എന്ന കാര്യത്തിൽ വലിയ സംശയങ്ങളുണ്ടാവില്ല.

റേറ്റിങ് നോക്കാം

റേറ്റിങ് നോക്കാം

റിവ്യൂ വായിക്കുന്നതിനൊപ്പം തന്നെ ആളുകൾ കൊടുത്തിരിക്കുന്ന റേറ്റിങ്ങും ഇതിനൊപ്പം ശ്രദ്ധിക്കുക. അത് കൂടാതെ ഏറ്റവും അധികം ആളുകൾ പരാതിപ്പെട്ട കാര്യം എന്താണെന്നും നോക്കുക. അതായിരിക്കും അവിടുത്തെ ഏറ്റവും മോശം കാര്യം. പൈപ്പുകൾ ശരിയായി പ്രവർത്തിക്കാത്തതോ, വൈഫൈ പ്രശ്നങ്ങളോ, പാർക്കിങ്ങോ അങ്ങനെ എന്തൊക്കെയാണ് പ്രശ്നങ്ങളെന്ന് നോക്കി അത് നിങ്ങളെ ബാധിക്കില്ല എന്നുണ്ടെങ്കിൽ മാത്രം ബുക്കിങ്ങുമായി മുന്നോട്ട് പോവുക.

ആരാണ് സ്ഥിരം ആളുകളെന്ന് അറിയാം

ആരാണ് സ്ഥിരം ആളുകളെന്ന് അറിയാം

ഓരോ ഹോട്ടലിനും ഓരോ തരത്തിലുള്ള ഉപഭോക്താക്കളായിരിക്കും. കുടുംബവുമായി പോകുവാൻ കഴിയുന്ന ഹോട്ടലുകൾ, ഹണിമൂൺ ഹോട്ടലുകൾ, ഒറ്റയ്ക്ക് യാത്ര പോകുമ്പോൾ തിരഞ്ഞെടുക്കുവാൻ പറ്റിയ ഹോട്ടലുകൾ, എന്നിങ്ങനെ ഒരുപാട് തരത്തിലുള്ള ഹോട്ടലുകളുണ്ട്. കുടുംബവുമൊത്തുള്ള യാത്രയിൽ യുവാക്കൾ മാത്രം എത്തുന്ന ഹോട്ടലിൽ പോകുന്ന കാര്യം മിക്കവരും ആലോചിക്കാറുപോലുമില്ല. അതുകൊണ്ട് ഹോട്ടൽ തിരയുമ്പോൾ ട്രാവലർ ടൈപ്പ് കൂടി നോക്കുക. ശാന്തമായ ഒരു യാത്രയ്ക്കിറങ്ങി ഒരു ബിസിനസ് ഹോട്ടലിൽ എത്തിപ്പെടുന്നതുപോലെയുള്ള അബദ്ധങ്ങൾ ഒഴിവാക്കുവാൻ ഇത് സഹായിക്കും.

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X