Search
  • Follow NativePlanet
Share
» »ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ഇതാ യാത്രകളെയും ഭക്ഷണത്തെയും ഒരുപോലെ സ്നേഹിക്കുന്ന ഒരാള്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം...

യാത്രകളു‌ടെ കൂടെ പരീക്ഷിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച കോംബോകളിലൊന്നാണ് ഭക്ഷണം. യാത്ര പോകുന്ന ഓരോ ഇടങ്ങളിലെയും രുചികള്‍ പരീക്ഷിക്കുവാന്‍ താല്പര്യമുള്ളവരാണ് ഓരോ സഞ്ചാരികളും. ചിലരാകട്ടെ, യാത്രകളെക്കാളുപരി ഭക്ഷണത്തെ പ്രണയിക്കുന്നവരും. ഇഷ്ടഭക്ഷണം തേടി അലയുവാന്‍ ഇവര്‍ക്ക് ദൂരങ്ങള്‍ ഒരിക്കലും പരിധിയാവില്ല. ഭക്ഷണം തേടിയുള്ള യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. ഇതാ യാത്രകളെയും ഭക്ഷണത്തെയും ഒരുപോലെ സ്നേഹിക്കുന്ന ഒരാള്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം...

പരമാവധി ഗവേഷണം നടത്താം

പരമാവധി ഗവേഷണം നടത്താം

ഓരോ യാത്രകളിലും പോകുന്ന പ്രദേശത്തെ ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും കണ്ടെത്തുക. ഇതിനായി മുന്‍പ് അവിടെ പോയിട്ടുള്ള സ‍ഞ്ചാരികളുടെയും ഇന്‍റര്‍നെറ്റിന്‍റെയും സഹായം തേടാം. ഗൂഗിള്‍ സേര്‍ച്ചില്‍ പരമാവധഝി ലോക്കല്‍ ബ്ലോഗുകളെ ആശ്രയിക്കുന്നതായിരിക്കും നല്ലത്. പ്രത്യേകതയുള്ള ഫൂഡ് ഫെസ്റ്റിവലുകള്‍ നടക്കുന്ന സമയം യാത്രയ്ക്ക് തിരഞ്ഞെടുക്കുകയാണെങ്കില്‍ വ്യത്യസ്ത ഭക്ഷണങ്ങളുടെ ലോകത്തേയ്ക്ക് പോവുകയും ചെയ്യാം.

പ്രാദേശിക ഭക്ഷണങ്ങള്‍ കണ്ടെത്താം

പ്രാദേശിക ഭക്ഷണങ്ങള്‍ കണ്ടെത്താം


ഒരു ഫൂഡി യാത്രയില്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ടത് അവിടുത്തെ പ്രാദേശിക വിഭവങ്ങളാണ്. മിക്ക ഇടങ്ങളിലും തെരുവുകളിലും റോഡിന്‍റെ വശങ്ങളിലുമായിരിക്കും ഇത്തരം ഭക്ഷണങ്ങള്‍ കൂടുതല്‍ കണ്ടെത്തുവാന്‍ സാധിക്കുക. കൂടാതെ സ്ട്രീറ്റ് ഫൂഡിനു മാത്രമായി മിക്ക നഗരങ്ങളിലും ഒരു പ്രത്യേക പ്രദേശം തന്നെ ഉണ്ടാകും. ഇത്തരം ഇടങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി യാത്രയില്‍ അവിടവും ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

ഫൂഡ് മാര്‍ക്കറ്റ്

ഫൂഡ് മാര്‍ക്കറ്റ്

മിക്ക ഇന്ത്യന്‍ നഗരങ്ങളിലും കുറഞ്ഞ് ഒരു തെരുവ് എങ്കിലും ഭക്ഷണത്തിനായി മാറ്റിവയ്ക്കാറുണ്ട്. ബാംഗ്ലൂരിലും ഹൈദരാബാദിലും കൊല്‍ക്കത്തയിലും കോഴിക്കോടും ഒക്കെ ഇത്തരം ഇ‌ടങ്ങള്‍ കാണുവാന്‍ സാധിക്കും. ഇവിടെയുള്ളവരോട് സംസാരിച്ചാല്‍ രുചികരമായ ഇത്തരം വിഭവങ്ങള്‍ ലഭിക്കുന്ന മറ്റിടങ്ങളെയും കുറിച്ച് അറിയുവാന്‍ കഴിയുകയും ചെയ്യും.

ഒപ്പമിരുന്നു കഴിക്കാം

ഒപ്പമിരുന്നു കഴിക്കാം


പോകുന്ന പ്രദേശത്തെ ആളുകള്‍ക്കൊപ്പം ഇരുന്ന് കഴിക്കുന്നത് സഞ്ചാരികള്‍ക്കിടയില്‍ ഇന്നു വളര്‍ന്നുവന്ന പുതിയ ട്രെന്‍ഡാണ്. അവരോടൊപ്പം ഇരുന്ന് അവരുടെ കഥകള്‍ കേട്ട് കഴിക്കുന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും

ഫൂഡ് ടൂറിനു പോകാം

ഫൂഡ് ടൂറിനു പോകാം

ഒരു നഗരത്തിലെ ഏറ്റവും മികച്ച ഭക്ഷണ രീതികളെ അ‌‌ടുത്തറിയുന്നതിന് പറ്റിയ വഴി ഫൂഡ് ടൂറാണ്. ഇന്ന് മിക്ക നഗരങ്ങളിലും അതിനുള്ള സൗകര്യം ലഭ്യമാണ്. ടൂര്‍ ഏജന്‍സികള്‍ തന്നെ ഇത്തരത്തിലുള്ള യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതു മുതല്‍ കഴിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ ഇതില്‍ കടന്നുപോകും.

പാചക ക്ലാസിനു ചേരാം

പാചക ക്ലാസിനു ചേരാം

ഭക്ഷണ പ്രിയര്‍ക്ക് യാത്രകളില്‍ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യമാണ് പാചക ക്ലാസുകള്‍. ഓരോ നാടിന്റെയും വ്യത്യസ്ത രുചികള്‍ നല്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ ഇവിടെ നിരവധിയുണ്ട്. ഒരു നാടിന്‍റെ സംസ്കാരത്തെയും പാരമ്പര്യത്തെയും ഇത്രയും മികച്ച രീതിയില്‍ പാചകത്തോളം അടുത്തറിയുവാന്‍ മറ്റൊന്നും സഹായിക്കില്ല.

ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ

ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!<br />ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

തലശ്ശേരി ബിരിയാണി മുതൽ ലക്കോട്ടപ്പം വരെ! കണ്ണൂർ രുചികൾ തേടിയൊരു യാത്രതലശ്ശേരി ബിരിയാണി മുതൽ ലക്കോട്ടപ്പം വരെ! കണ്ണൂർ രുചികൾ തേടിയൊരു യാത്ര

യാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാംയാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാം

Read more about: travel food travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X