Search
  • Follow NativePlanet
Share
» »ചരിത്രത്തെ ഫ്രെയിമിലാക്കുവാനാണോ യാത്ര? ഫോക്കസ് മാത്രമല്ല..ഇതും കൂടി നോക്കാം

ചരിത്രത്തെ ഫ്രെയിമിലാക്കുവാനാണോ യാത്ര? ഫോക്കസ് മാത്രമല്ല..ഇതും കൂടി നോക്കാം

രു ചരിത്ര സ്മാരകത്തിന്റെ ഫോട്ടോ പകർത്തുവാനാണ് പോയിരിക്കുന്നതെങ്കിൽ കുറച്ച് കാര്യങ്ങൾകൂടി മനസ്സിലാക്കേണ്ടതുണ്ട്.

എവിടെ പോയി ഫോട്ടോ എടുത്താലും അറിഞ്ഞിരിക്കേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്. ക്യാമറയുടെ മേന്മയെക്കാൾ അധികമായി അറിഞ്ഞിരിക്കേണ്ട പ്രായോഗികമായ കാര്യങ്ങൾ. ലൈറ്റിങ്ങിൽ തുടങ്ങി ഉപയോഗിക്കേണ്ട മോഡ് വരെ ഇവിടെ ശ്രദ്ധിച്ചേ മതിയാവൂ. എന്നാൽ ഒരു ചരിത്ര സ്മാരകത്തിന്റെ ഫോട്ടോ പകർത്തുവാനാണ് പോയിരിക്കുന്നതെങ്കിൽ കുറച്ച് കാര്യങ്ങൾകൂടി മനസ്സിലാക്കേണ്ടതുണ്ട്. ആളുകളുടെ തിക്കും തിരക്കും കാരണം പലപ്പോളും മനസ്സിലുദ്ദേശിച്ച ആംഗിൾ നഷ്മാകാതിരിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

 ചരിത്ര സ്മാരകങ്ങളിൽ ചെന്നാൽ

ചരിത്ര സ്മാരകങ്ങളിൽ ചെന്നാൽ

ചരിത്ര ഇടങ്ങള്‍, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഫോട്ടോഗ്രാഫർമാർക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന സ്ഥലങ്ങളാണ്. മുൻപ് എടുത്ത ഫോട്ടോകളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കിട്ടണം എന്നതായിരിക്കും ഇവിടുത്തെ ആദ്യ പ്രതിസന്ധി. ആളുകളുടെ തിരക്കും അനാവശ്യമായി ഫ്രെയിമിൽ കയറിപ്പോകുന്ന ജനങ്ങളും ഈ ബുദ്ധിമുട്ട് വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

 ഒരുങ്ങിയിരിക്കാം

ഒരുങ്ങിയിരിക്കാം

എവിടേക്കാണ് യാത്ര പോകുന്നത്, ഏത് ചരിത്ര സ്മാരകമാണ് സന്ദർശിക്കുന്നത് എന്ന് തീരുമാനിച്ചതിനു ശേഷം കൊണ്ടുപോകേണ്ട ഉപകരണങ്ങള്‍ തിരഞ്ഞെടുക്കണം. സ്മാരകത്തെ അതിൻറെ എല്ലാ ആഢ്യത്വത്തിലും എടുക്കണമെങ്കിൽ കയ്യിൽ വൈഡ് ആംഗിൾ ലെൻസ് കരുതാം.
സൂക്ഷ്മമായ കാര്യങ്ങളിലാണ് ശ്രദ്ധ കൊടുക്കുന്നതെങ്കിൽ ടെലസ്കോപ് ലെൻസായിരിക്കും ഉചിതം. വെയിലു കൂടിയ,ചൂടുള്ള ദിവസങ്ങളിലാണ് സന്ദര്‍ശനമെങ്കിൽ പോളറൈസിങ് ഫിൽട്ടർ കൂടി ബാഗിൽ കരുതാം. ഫോട്ടോ ഷൂട്ടിന് പോകുമ്പോൾ ട്രൈപോഡ് കരുതണമെന്ന ഓർമ്മിപ്പിക്കേണ്ട കാര്യമില്ലല്ലോ. ആർകിടെക്റ്റ് പരമായ സൂക്ഷ്മതയിലേക്ക് കടക്കുന്നുണ്ടെങ്കിൽ കുറഞ്ഞ അപ്പർച്ചറിലും ചിത്രങ്ങൾ പരീക്ഷിക്കാവുന്നതാണ്.

അതിരാവിലെ ഉണരാം

അതിരാവിലെ ഉണരാം

ഒരു റിഫ്രഷ്മെന്‍റിനായി പോകുന്ന യാത്രകളിൽ ആരും അതിരാവിലെ എണീക്കുന്ന കാര്യം ആലോചിക്കാറുപോലുമില്ല. എന്നാൽ ഫോട്ടോഗ്രാഫേഴ്സിനെ സംബന്ധിച്ച് സുവർണ്ണ മണിക്കൂറുകളാണ് പുലർച്ചെയുള്ള സമയം. ആളുകൾ അധികം എത്തിച്ചേരുന്നതിനു മുൻപ്, തിക്കിലും തിരക്കിലും പെടാതെ, നല്ല ലൈറ്റിങ്ങിൽ കുറച്ചധികം പടങ്ങള്‍ എടുക്കുവാൻ സാധിക്കും.

വ്യത്യസ്ത സമയത്തെ ഫോട്ടോകൾ

വ്യത്യസ്ത സമയത്തെ ഫോട്ടോകൾ

ഓരോ സ്മാരകത്തിനും യോജിക്കുന്ന ചില ആംബിയൻസുകളും സമയങ്ങളുമുണ്ട്. ഉദാഹരണത്തിന് പുലർച്ചെയും വൈകുന്നേരവുമാണ് താജ് മഹലിനെ ക്യാമറയിലാക്കുവാൻ പറ്റിയത്. ഒരു പള്ളിയുടെയ ചിത്രമാണെങ്കിൽ അല്പം മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും നല്ലത്. അതുകൊണ്ടു ത്നനെ ഒരു സമയത്തു മാത്രം ഫോട്ടോ എടുക്കാതെ വ്യത്യസ്ത സമയങ്ങളിൽ ഫോട്ടോ പകർത്തി ഏതാണ് മെച്ചപ്പെട്ടതെന്നു നോക്കുക. മഞ്ഞു കാലത്ത്, സൂര്യാസ്തമയ സമയത്ത് പകർത്തുന്ന ചിത്രങ്ങൾക്കായിരിക്കും കൂടുതൽ ഭംഗി.

ചരിത്രം പഠിക്കാം

ചരിത്രം പഠിക്കാം

ഒരു ബാഗും പാക്ക് ചെയ്ത് പെട്ടന്ന് യാത്ര പുറപ്പെടാതെ പോകുന്ന ഇടത്തെക്കുറിച്ചും സന്ദര്‍ശിക്കുന്ന ചരിത്ര സ്മാരകത്തെക്കുറിച്ചും അത്യാവശ്യം ചരിത്രം മനസ്സിലാക്കി യാത്ര പോവുക.ചരിത്രം അറിഞ്ഞാൽ മാത്രം വിലയുണ്ടാകുന്ന ഫോട്ടോ സാധ്യതകൾ ഒരു സ്മാരകത്തില്‍ ഒരുപാട് ഉണ്ടായിരിക്കും. മാത്രമല്ല, ഡോക്യുമെന്ററിക്കും മറ്റുമായി പകർത്തുമ്പോൾ അതിന്റെ ചെറിയ ചരിത്രം പോലും അറിഞ്ഞിരിക്കണം.

കോംപോസിഷൻ പഠിക്കാം

കോംപോസിഷൻ പഠിക്കാം

ഫോക്കസ് എന്തായിരിക്കണം, എവിടെയാണ് ഒബ്ജക്ട് വരേണ്ടത് എന്നിങ്ങനെ കുറേ കാര്യങ്ങൾ മനസ്സിലോർമ്മിച്ചു വേണം ഓരോ ക്ലിക്കും ചെയ്യുവാൻ. അതിനായി കുറച്ചധികം നിയമങ്ങൾ ഓർമ്മയിൽ വെണം. കെട്ടിടങ്ങളെയും മറ്റും പകർത്തുമ്പോൾ സിമട്രിയിൽ ശ്രദ്ധിക്കുക. ജലോപരിതലത്തിലെ കെട്ടിടത്തിന്റെ പ്രതിഫലനം, 2 ഡയമെൻഷനിൽ വരുന്ന പരീക്ഷണ ചിത്രങ്ങൾ, സ്റ്റെയർകേസുകളുടെ ചുരുൾ, തുടങ്ങി കെട്ടിടങ്ങളുടെയും സ്മാരകങ്ങളുടെയും ഫോട്ടോയിൽ പരീക്ഷിക്കുവാൻ പറ്റിയ കാര്യങ്ങൾ കുറേയുണ്ട്.

പരീക്ഷണങ്ങൾ നടത്താം

പരീക്ഷണങ്ങൾ നടത്താം

കണ്ടു മടുത്ത ആംഗിളുകൾ പിന്നെയും എടുക്കാതെ പരീക്ഷണ ചിത്രങ്ങളെടുക്കാം. മറ്റാരും ശ്രദ്ധിക്കാതെ കിടക്കുന്ന ആംഗിളുകളിലുള്ള പരീക്ഷണം മിക്കപ്പോഴും വിജയിക്കുകയും ചെയ്യും.
ആളുകളുടെ എതിർവശത്തു നിന്നുള്ള ചിത്രങ്ങളും ആകാശത്തെ പോയിന്റെ ചെയ്തുള്ള ആംഗിളുംപ്രധാന ഒബ്ജക്ടിനെ ബ്ലർ ചെയ്ത് മറ്റെന്തെങ്കിലും ഫോക്കസ് ചെയ്തു കൊണ്ടുള്ള ഫോട്ടോകളും കാഴ്ചയിൽ വ്യത്യസസ്ത കൊണ്ടു വരും.

ആവശ്യത്തിനു സമയമെടുക്കാം

ആവശ്യത്തിനു സമയമെടുക്കാം

ഫോട്ടോ എടുക്കുവാനായി പോകുമ്പോൾ ആവശ്യത്തിനു സമയം മാറ്റി വയ്ക്കുക. തിരക്കിട്ടു പോയി എടുത്തു വന്നാൽ പ്രതീക്ഷിക്കുന്ന ഫലമായിരിക്കില്ല ലഭിക്കുന്നത്. ആവശ്യത്തിനു ചിത്രം ആകുന്നതുവരെ, അല്ലെങ്കിൽ മനസ്സിലാഗ്രഹിച്ച ഫ്രെയിം ലഭിക്കുന്നതു വരെ കാത്തിരിക്കുക.

വീശുന്ന കാറ്റിൽ മരണവും ഭയവും മാത്രം!പേടിപ്പിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്വീശുന്ന കാറ്റിൽ മരണവും ഭയവും മാത്രം!പേടിപ്പിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്

തണുത്തുറഞ്ഞ നദിയിലൂടെ ജീവൻ പണയംവെച്ചൊരു യാത്രതണുത്തുറഞ്ഞ നദിയിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X