Search
  • Follow NativePlanet
Share
» »മഴക്കാലത്ത് വണ്ടി‌യെ‌ടുക്കുമ്പോള്‍

മഴക്കാലത്ത് വണ്ടി‌യെ‌ടുക്കുമ്പോള്‍

ഇതാ മഴക്കാലത്ത് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം

ജൂണ്‍ മാസം തുടങ്ങിയതോടെ കേരളത്തില്‍ കാലവര്‍ഷം വരവറിയിച്ചു കഴിഞ്ഞു. ഇനി കുറച്ച് നാള്‍ മഴ തന്നെയാണ്. മഴയില്‍ എത്ര പുറത്തിറങ്ങേണ്ട എന്നു വിചാരിച്ചാലും ചില ഘട്ടങ്ങളില്‍ പുറത്തിറങ്ങേണ്ടതായി വരും. സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കാണെങ്കില്‍ പുറത്തിറങ്ങാതിരിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. മഴക്കാലത്തോളം പ്രകൃതി മനോഹരിയാകുന്ന മറ്റൊരു സമയമില്ല. എങ്ങും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും വഴിയരുകിലെ വെള്ളച്ചാട്ടങ്ങളും എപ്പോള്‍ വേണമെങ്കിലും പെയ്തിറങ്ങുന്ന മഴയും എല്ലാം ചേരുമ്പോള്‍ എങ്ങനെയാണ് വീ‌‌ട്ടിലിരിക്കുക. എന്നാല്‍ വെള്ളത്തില്‍ തെന്നിക്കിടക്കുന്ന റോഡിലൂടെയുള്ള യാത്ര എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ്. ഇതാ മഴക്കാലത്ത് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം

ഗ്രിപ്പ് നോക്കാം

ഗ്രിപ്പ് നോക്കാം

മഴക്കാലത്ത് വണ്ടിയുമെടുത്ത് പുറത്തിറങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് വണ്ടിയുടെ ‌ടയറുകളുടെ ഗ്രിപ്പ് ആണ്. ഓ‌‌ടിത്തേഞ്ഞ ടയറുകള്‍ കഴിവതും മഴക്കാലമാകുമ്പോഴേയ്ക്കും മാറ്റിയിടുവാന്‍ ശ്രദ്ധിക്കുക.അല്ലാത്തപക്ഷം നനഞ്ഞു തെന്നിക്കിടക്കുന്ന റോഡിലൂടെ പോകുമ്പോള്‍ പെട്ടന്ന് ബ്രേക്കി‌ടേണ്ടി വന്നാല്‍ ഗ്രിപ്പ് കി‌‌ട്ടിയെന്നു വരില്ല.

റൈഡിങ് ഗിയറുകള്‍

റൈഡിങ് ഗിയറുകള്‍

ബൈക്കിലും മറ്റും മഴയാത്രയ്ക്ക് പോകുമ്പോള്‍ കയ്യിലുള്ള റൈഡിങ് ഗിയറുകള്‍ മഴക്കാലത്തും ഉപയോഗിക്കുവാന്‍ കഴിയുന്നതായിരിക്കണം എന്നുറപ്പു വരുത്തുക. ഹെല്‍മറ്റും മികച്ച ഗുണനിലവാരമുള്ളത് തന്നെ തിരഞ്ഞെടുക്കുക. മഴ പെയ്യുമ്പോഴും തലയ്ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം നല്കുന്നതായിരിക്കണം ഹെല്‍മറ്റ്. മഞ്ഞിനെ തടുക്കുന്നതായിരിക്കണം ഗ്ലാസുകള്‍ , അതായത് യാത്രയില്‍ മഞ്ഞുണ്ടായാലും അതിലും കാഴ്ച സാധ്യമായിരിക്കണം.

കുഴിയിലിറങ്ങരുത്

കുഴിയിലിറങ്ങരുത്

മഴക്കാലത്ത് മിക്കവാറും റോഡേതാണ് കുഴിയേതാണ് എന്നു തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടായിരിക്കും പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍. അതുകൊണ്ട് തന്നെ മഴപെയ്ത് വെള്ളം കെട്ടിക്കി‌ടക്കുന്ന റോഡിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. റോഡിലൂടെ മാത്രം മൂന്നോട്ട് പോവുക. എളുപ്പം നോക്കി പോകുമ്പോള്‍ മിക്കപ്പോഴും ചെന്നു ചാ‌‌ടുക സമീപത്തെ കുഴികളിലായിരിക്കും

മെല്ലെ പോകാം

മെല്ലെ പോകാം

മഴ പെയ്യുമ്പോള്‍ എത്രയും പെ‌ട്ടന്ന് ലക്ഷ്യ സ്ഥാനത്തെത്തുവാന്‍ വണ്ടി പറപ്പിക്കുന്നിടത്തോളം മണ്ടത്തരം വേറെയില്ല. മഴ പെയ്യുമ്പോള്‍ കഴിവതും യാത്ര ഒഴിവാക്കുക തന്നെയാണ് ഏറ്റവും മെച്ചം. യാത്ര ചെയ്യുമ്പോഴാണ് മഴ പെയ്യുന്നതെങ്കില്‍ കഴിവതും പറ്റിയ ഒരി‌ടത്ത് വണ്ടി നിര്‍ത്തിയിട്ട് പുറത്ത് മഴകൊള്ളാത്ത രീതിയില്‍ കയറി നില്‍ക്കുക. അല്ലങ്കില്‍ വളരെ പതിയെ മാത്രം വണ്ടി ഓടിക്കുക.. ഒരിക്കലും മഴയില്‍ വണ്ടി വേഗത്തില്‍ ഓ‌ടിക്കുവാന്‍ ശ്രമിക്കരുത്.

ലൈറ്റ് ഓണ്‍ ചെയ്യാം

ലൈറ്റ് ഓണ്‍ ചെയ്യാം

മഴയില്‍ അല്ലെങ്കില്‍ തണുപ്പത്ത് വണ്ടി ഓടിക്കുമ്പോള്‍ നേരി‌ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ആവശ്യത്തിന് കാണുവാന്‍ സാധിക്കാക്കതാണ്. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയെങ്കിലും മുന്നോട്ട് പോകാതെ ലൈറ്റ് ഓണ്‍ ചെയ്ത് ആവശ്യത്തിന് വെളിച്ചം ഉണ്ട് എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം യാത്ര തു‌‌ടരുക.

അറിഞ്ഞിരിക്കണം എപ്പോള്‍ നിര്‍ത്തണമെന്ന്

അറിഞ്ഞിരിക്കണം എപ്പോള്‍ നിര്‍ത്തണമെന്ന്

മിക്കപ്പോഴും ആസ്വദിച്ച് മഴയത്ത് വണ്ടിയോ‌ടിക്കുമ്പോള്‍ നിര്‍ത്തുന്ന കാര്യം പലരും മറന്നു പോകും. കാഴ്ച കുറഞ്ഞാലും മുന്നില്‍ മഞ്ഞുണ്ടെങ്കിലും മഴ പെയ്താലും ആസ്വദിച്ച് ചിലര്‍ മുന്നോട്ട് പോകും. വണ്ടി ഓടിക്കുന്നതോടൊപ്പം തന്നെ അറിയേണ്ടതാണ് എപ്പോള്‍ നിര്‍ത്തണമെന്നുള്ളതും. നഗരങ്ങളിലെ റോഡുകളിലൂ‌ടെ സുഗമമായി ഓ‌ടിക്കുവാന്‍ സാധിക്കുമെങ്കിലും ഗ്രാമത്തിലേക്ക് ക‌ടക്കുമ്പോള്‍ വഴിയുടെ വിധം മാറും. അങ്ങനെയുള്ളപ്പോള്‍ മഴ മാറിയിട്ട് മുന്നോ‌ട്ട് പോകുന്നതായിരിക്കും ഏറ്റവും നല്ലത്.

റോളര്‍ കോസ്റ്ററില്‍ കയറാം... പക്ഷേ നിലവിളിക്കരുത്!!റോളര്‍ കോസ്റ്ററില്‍ കയറാം... പക്ഷേ നിലവിളിക്കരുത്!!

വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!

Read more about: monsoon travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X