Search
  • Follow NativePlanet
Share
» »വിന്‍റർ ട്രക്കിങ്ങിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വിന്‍റർ ട്രക്കിങ്ങിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ധരിക്കുന്ന വസ്ത്രം മുതൽ പാക്ക് ചെയ്യുന്ന ബാഗ് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട് ഓരോ വിന്റർ ട്രക്കിങ്ങിലും.

യാത്രകൾ പലതരത്തിലുണ്ടെങ്കിലും അതിൽ ഏറ്റവും രസം തരുന്നത് ട്രക്കിങ്ങുകളാണ്. മഞ്ഞു മലകളും കാടുകളും കയറിയിറങ്ങി പോകുന്ന യാത്രകൾ എങ്ങനെയാണ് ഇഷ്ടപ്പെടാതിരിക്കുക. ഇനിയുള്ള സമയം വിന്‍ർ ട്രക്കുകളുടേതാണ്. ഒക്ടോബർ പകുതി മുതൽ ഏപ്രിൽ വരെ മിക്കയിടങ്ങളും തിരക്കിലായിരിക്കും. എന്നാൽ ഒരു സ്ഥലം തീരുമാനിച്ച് പോകുവാൻ ശ്രമിച്ചാൽ അതൊരു അബദ്ധത്തിലായിരിക്കും ചെന്നു നിൽക്കുക. ധരിക്കുന്ന വസ്ത്രം മുതൽ പാക്ക് ചെയ്യുന്ന ബാഗ് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട് ഓരോ വിന്റർ ട്രക്കിങ്ങിലും.
കൂടുതലറിയുവാനായി വായിക്കാം...

വസ്ത്രം ഉള്ളിപോലെ

വസ്ത്രം ഉള്ളിപോലെ

വസ്ത്രം ഉള്ളിപോയെ ആയിരിക്കണം എന്നാണ് വിന്റർ ട്രക്കിങ്ങിനു ചേർന്ന വസ്ത്രങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ആദ്യം കിട്ടുന്ന ഉത്തരം. ഓരോ ലെയറുകളായി വസ്ത്രങ്ങൾ ഇടുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുക. പ്രത്യേകിച്ച് തണുപ്പു സമയങ്ങളില്‍ ഇങ്ങനെ ലെയറുകളായി വസ്ത്രം ധരിക്കുമ്പോൾ ശരീരം പെട്ടന്ന് ചൂടാവുകയും അത് നിലനിർത്തുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ തണുപ്പ് നോക്കി വേണം ഓരോ വസ്ത്രങ്ങളും ധരിക്കുവാൻ. ഏറ്റവും ആദ്യം ഇതിനായി ധരിക്കേണ്ടത് തെർമൽ വസ്ത്രങ്ങളാണ്. അതിനു മുകളില്‍ അതായത് നടുവിലെ ലെയറിൽ ഫ്ലീ ജാക്കറ്റുകൾ പോലുള്ളവ ഇടാം. ഏറ്റവും പുറത്തായി വാട്ടർ അല്ലെങ്കിൽ വീൻഡ് പ്രൂഫ് ആണ് ധരിക്കേണ്ടത്. തൊപ്പി, ഗ്ലൗസ്,സോക്സ്, വാട്ടർപ്രൂഫ് ബൂട്ട്, കണ്ണും മൂക്കും മാത്രം വെളിയിൽ കാണുന്ന രീതിയിൽ മുഖം മറക്കുന്ന തൊപ്പിയും ഇതിനൊപ്പം ധരിക്കാം.

ശരിയായ ഉപകരണങ്ങൾ മാത്രം

ശരിയായ ഉപകരണങ്ങൾ മാത്രം

ഓരോ യാത്രയ്ക്കും വേണ്ട ഗിയറുകൾ വ്യത്യസ്ത തരത്തിലുള്ളവയാണ്. വിന്റർ ട്രക്കിങ്ങിനു പോകുമ്പോൾ അതിനനുസരിച്ചുള്ളത് തിരഞ്ഞെടുക്കുക. മഞ്ഞിലൂടെ യാത്ര ചെയ്യുമ്പോൾ അതിനു യോജിച്ച സ്നോ ഷൂസ് തിരഞ്ഞെടുക്കുക. അവിടെ സ്പോർട്സ് ഷൂവിന് സ്ഥാനമില്ല. മാത്രമല്ല, കനത്ത മഞ്ഞിനെ പ്രതിരോധിക്കുവാൻ പോന്ന ടെന്റുകൾ വേണം യാത്രയ്ക്കെടുക്കുവാൻ.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

വിന്‍റർ ട്രക്കിങ്ങുകളിൽ ഏറ്റവും അവസാനഘട്ടത്തില്‍ മാത്രം ആളുകൾ ആലോചിക്കുന്ന കാര്യമാണ് വെള്ളം കുടിക്കുന്നത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക എന്നത്. ധാരാളം വെള്ളം കുടിക്കുന്ന കാര്യത്തിൽ വിന്റർ ട്രക്കിങ്ങുകളിൽ ഒരു മുടക്കവും വരുത്തരുത്.

കാലാവസ്ഥ ശ്രദ്ധിക്കുക

കാലാവസ്ഥ ശ്രദ്ധിക്കുക

കാലാവസ്ഥ എങ്ങനെയെന്ന് ഒരുപരിധിയിൽ കൂടുതൽ മുൻകൂട്ടി പ്രവചിക്കുവാൻ ആർക്കും സാധിക്കില്ല. എങ്കിലും യാത്ര ചെയ്യുന്ന സമയം മുഴുവനും ആ പ്രദേശത്തെ കാലാവസ്ഥാ അപ്ഡേറ്റുകളിൽ മുഴുവൻ ശ്രദ്ധയും കൊടുക്കണം.

ആരോഗ്യം

ആരോഗ്യം

വെള്ളം കുടിക്കുന്നതും സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതും കൂടാതെ ട്രക്കിങ്ങിനിടയിലും ആവശ്യത്തിന് ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക. നട്സ്, ചോക്ലേറ്റ്, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങിയ കയ്യിൽ കരുതുകയും യാത്രയ്ക്കിടയിൽ കഴിക്കുകയും ചെയ്യാം.

ഒറ്റക്കുള്ള യാത്ര ഒഴിവാക്കുക

ഒറ്റക്കുള്ള യാത്ര ഒഴിവാക്കുക

ഏതു തരത്തിലുള്ള യാത്രയാണെങ്കിലും ഒറ്റയ്ക്ക് സഞ്ചരിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. വിന്‌‍റർ ട്രക്കിങ്ങുകളിലാണെങ്കിൽ കുറഞ്ഞത് കൂടെ ഒരാളെയെങ്കിലും കൂട്ടുക. കഴിവതും ഒരു ഗ്രൂപ്പിനൊപ്പം ഗൈഡുമൊത്തുള്ള യാത്രയായിരിക്കും ഏറ്റവും മികച്ചത്.

ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങുംഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും

ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങുംഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും

Read more about: trekking winter travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X