Search
  • Follow NativePlanet
Share
» »കൊറോണ കാലത്തിന് ശേഷമുള്ള യാത്രകള്‍ സുരക്ഷിതമാക്കാം

കൊറോണ കാലത്തിന് ശേഷമുള്ള യാത്രകള്‍ സുരക്ഷിതമാക്കാം

തോന്നുമ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്ന യാത്രകള്‍ ശ്രദ്ധിച്ചു മാത്രം പുറത്തിറങ്ങാവുന്ന തരത്തിലേക്ക് മാറുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. ബുക്ക് ചെയ്ത യാത്രകള്‍ റദ്ദാക്കിയും കുറഞ്ഞത് വരുന്ന ഒരു വര്‍ഷത്തേക്കെങ്കിലും വലിയ യാത്രകള്‍ വേണ്ടായെന്നു വയ്ക്കേണ്ടി വന്നതും പലര്‍ക്കും ഉള്‍ക്കൊള്ളുവാന്‍ പോലുമായിട്ടില്ല. എന്നാല്‍ വായിച്ചും അറിഞ്ഞും അനുഭവിച്ചുമൊക്കെ കൊറോണ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. ഇത് അംഗീകരിച്ച്, അതിനുവേണ്ട മുന്‍കരുതലുകളും സുരക്ഷാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ച് വേണം ഇനിയുള്ള യാത്രകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുവാന്‍. എന്തുയാത്രകളാണെങ്കിലും ഇനിയുളള കാലത്ത് സുരക്ഷാ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. ഇതാ കോവിഡിനു ശേഷമുള്ള യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം

കാര്യങ്ങള്‍ അറിഞ്ഞ് പഠിച്ച് യാത്ര ച‌െയ്യാം

കാര്യങ്ങള്‍ അറിഞ്ഞ് പഠിച്ച് യാത്ര ച‌െയ്യാം

മുന്‍പൊക്കെ യാത്രപോവുക എന്നാല്‍ പ്രത്യേകിച്ച് കാര്യകാരണങ്ങളോ ഒരുക്കങ്ങളോ ഒന്നും വേണ്ടിയിരുന്നില്ല. എന്നാല്‍ ഇനി മുതലുള്ള യാത്രകള്‍ക്ക് പ്രത്യേകം ഒരുക്കങ്ങളും പ്ലാനിങ്ങുകളും മുന്‍കരുതലുകളുമെല്ലാം വേണ്ടിവരും. ഇനി ഒരു സ്ഥലത്തേയ്ക്ക് യാത്ര പോകുമ്പോള്‍ ആ സ്ഥലത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും മാത്രമല്ല കൊറോണ വൈറസ് ബാധയുണ്ടായിരുന്ന സ്ഥലമാണോ എന്നു കൂടി അന്വേഷിക്കണം. വൈറസ് ബാധയുള്ള ഇടമാണെങ്കിലും അല്ലെങ്കിലും ലോകാരോഗ്യ സംഘടനയും മറ്റും പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും സ്വീകരിക്കുവാന്‍ മടി കാണിക്കരുത്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം വിലയ്ക്കെടുക്കുക.

ആരോഗ്യസേതു ആപ്പ് ഉപയോഗിക്കാം

ആരോഗ്യസേതു ആപ്പ് ഉപയോഗിക്കാം

കോവിഡ്-19 വ്യാപനം മുന്‍കരുതലുകളിലൂട‌െ തടയുക എന്ന ലക്ഷ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്പാണ് ആരോഗ്യ സേതു. മൊബൈല്‍ ഫോണിലെ ബ്ലൂ ടൂത്തും ലൊക്കേഷന്‍ സര്‍വ്വീസും ഉപയോഗിച്ച് രോഗിയെയും രോഗബാധയുള്ള ഇടങ്ങളെയും നിരീക്ഷിക്കുവാന്‍ ഈ ആപ്പ് സഹായിക്കുന്നു. കോവിഡ്-10 ബാധിച്ച ആളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോ എന്നും താമസിക്കുന്ന പ്രദേശത്തിന്‍റെ സുരക്ഷിതത്വവും ഇതിലൂടെ അറിയാം. ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ കോണ്‍ടാക്റ്റുകള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് രോഗം വന്നാലും അറിയുവാന്‍ സാധിക്കും.

യാത്രകള്‍ ഉത്തരവാദിത്വത്തോടെ

യാത്രകള്‍ ഉത്തരവാദിത്വത്തോടെ

കൊറോണയ്ക്ക് ശേഷമുള്ള യാത്രകള്‍ മുന്‍പത്തേക്കാള്‍ അധികം ഉത്തരവാദിത്വം നിറ‍ഞ്ഞതായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല, ഇത് നമുക്ക് മാത്രമല്ല, നമ്മുടെ കൂടെയുള്ള ആളുകളുടെയും സുരക്ഷിതത്വത്തിനു വേണ്ടുക്കൂടിയാണ്. എന്തെങ്കിലും രോഗ ബാധയോ രോഗ ലക്ഷണങ്ങളോ കാണിക്കുകയാണെങ്കില്‍ യാത്രകള്‍ ചെയ്യാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം. പകരുവാന്‍ എളുപ്പമായതിനാല്‍ തന്നെ മുന്‍കരുതലുകളെടുക്കുക എന്നതാണ് പ്രധാനം.

മാസ്ക്

മാസ്ക്

യാത്രയ്ക്കായും അല്ലാതെയും പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുവാന്‍ ശ്രദ്ധിക്കുക. മാസ്ക് ധരിക്കാതിരിക്കുവാന്‍ പല കാരണങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കുമെങ്കിലും ധരിക്കുവാന്‍ കോവിഡ് അല്ലെങ്കില്‍ കൊറോണ വൈറസ് എന്ന ഒരൊറ്റ കാരണം മാത്രം മതി. തിരക്കേറി ഇടത്തേയ്ക്കല്ല പോകുന്നതെങ്കിലും പുറത്തിറങ്ങിയാല്‍ മാസ്ക് വയ്ക്കുന്നത് ഒരു ശീലമാക്കി മാറ്റുക.

ചരിത്രസ്മാരകങ്ങളല്ല, പ്രകൃതി

ചരിത്രസ്മാരകങ്ങളല്ല, പ്രകൃതി

യാത്രകള്‍ക്കും ഡെസ്റ്റിനേഷനുകള്‍ക്കും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുവാന്‍ പോകുന്ന സമയം കൂടിയാണിത്. യാത്രകളില‍െ മുന്‍ഗണനകളും രീതകളുമെല്ലാം മാറിമറിയും. തിരക്ക് കൂടിയ യാത്രാ ഇടങ്ങള്‍ ഇനി പരമാവധി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക. പ്രകൃതിയിലേക്ക് മടങ്ങിപ്പോവുക എന്നതായിരിക്കും ഇനിയുള്ള യാത്രകളിലെ പ്രധാന കാര്യം.

രാജ്യം കാണാം

രാജ്യം കാണാം

അന്താരാഷ്ട്ര വിനോദ സഞ്ചാരത്തിന് അധികെ ആളുകള്‍ ഇറങ്ങിപ്പുറപ്പെടാത്ത സമയമായിരിക്കും ഇനിയുള്ള കുറച്ച് നാളുകള്‍. യാത്രകള്‍ ഒഴിവാക്കുവാന്‍ പറ്റാത്തവര്‍ക്ക് സ്വന്തം രാജ്യത്തിന്റെ മുക്കും മൂലയും കണ്ടുതീര്‍ക്കുവാന്‍ പറ്റിയ അവസരമാണിത്. നാനാത്വത്തില്‍ ഏകത്വമുള്ള ഭാരതം വൈവിധ്യമുള്ള കാഴ്ചകള്‍ക്കും പേരുകേട്ട ഇടമാണ്. പ്രാദേശിക ടൂറിസത്തിന് വളരുവാന്‍ അനുയോജ്യമായ ഒരു അന്തരീക്ഷമാണ് ഇവിടെ വളര്‍ന്നു വരുന്നത്.

ചെറിയ യാത്രകള്‍

ചെറിയ യാത്രകള്‍

സുരക്ഷിതത്വത്തിന്‍റെ കാര്യം പരിഗണിക്കുമ്പോള്‍ ഇനിയുള്ള കാലത്തിന് ഏറ്റവും യോജിച്ചത് കുറഞ്ഞ ദിവസത്തെ യാത്രകളാണ്. രോഗവ്യാപനം എളുപ്പത്തില്‍ നടക്കുമെന്നിനാല്‍ സുരക്ഷ കൂടി മുന്‍നിര്‍ത്തി വേണം യാത്രകള്‍ ചെയ്യുവാന്‍. .എന്തെങ്കിലും സാഹചര്യത്തില്‍ യാത്രകള്‍ റദ്ദാക്കേണ്ടി വന്നാലും ചെറിയ രീതിയില്‍ പ്ലാന്‍ ചെയ്ത യാത്രയാണെങ്കില്‍ അത് കൂടുതല്‍ ഗുണകരമായിരിക്കും.

പൊതുഗതാഗതം

പൊതുഗതാഗതം

മിക്കവരും വീ‌‌ടിന് അധികം അകലെയല്ലാത്ത ഇടങ്ങളായിരിക്കും ഇനിയുള്ള കുറച്ചു കാലത്തേക്കെങ്കിലും യാത്രകള്‍ക്കായി തിരഞ്ഞെടുക്കുക. അതില്‍ തന്നെ സുരക്ഷിതത്വം പരിഗണിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുവാന്‍ ആളുകള്‍ മടിക്കുകയും ചെയ്യും. അങ്ങനെയാണെങ്കില്‍ റോഡ് ട്രിപ്പുകള്‍ മ‌ടങ്ങിവരുവാന്‍ പോകുന്ന സമയം കൂടിയാണിത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ കാര്യങ്ങള്‍ അനുസരിച്ചുമെല്ലാം യാത്ര ചെയ്യുവാന്‍ ഏറ്റവും നല്ലത് സ്വന്തം വാഹനങ്ങള്‍ തന്നെയാണ്.

കുറഞ്ഞ ചിലവ് ഇനിയില്ല

കുറഞ്ഞ ചിലവ് ഇനിയില്ല

വളരെ കുറഞ്ഞ ചിലവില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍ പറ്റാത്ത സമയമാണ് ഇനി വരുന്നത്. ശുചിത്വം ഏറെ ആവശ്യമുള്ള സംഗതികളില‌‌ൊന്നാകയാല്‍ യാത്രകള്‍ ചിലവേറിയതായി മാറും. എന്നാല്‍ സുരക്ഷിതത്വത്തിന്റെ കാര്യമായതിനാല്‍ തന്നെ അല്പം പണം മുടക്കുന്നതില്‍ തെറ്റുമില്ല.

ഭക്ഷണം

ഭക്ഷണം

യാത്രകളില്‍ വെല്ലുവിളിയാകുവാന്‍ പോകുന്ന വിഭാഗങ്ങളിലൊന്ന് ഭക്ഷണമാണ്. വഴിയില്‍ നിന്നെവിടുന്നെങ്കിലും വാങ്ങിക്കഴിക്കുക എന്നത് അത്ര സുരക്ഷിതമായ തീരുമാനം ആയിരിക്കില്ല. ശുചിത്വക്കുറവ് തന്നെയാണ് പ്രധാന വില്ലന്‍. അതിനാല്‍ വൃത്തിയുണ്ട്. സുരക്ഷിതമാണ് എന്നു തോന്നുന ഇ‌ടങ്ങള്‍ ഭക്ഷണത്തിനായി തിരഞ്ഞെടുക്കാം.

പ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമംപ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമം

അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയുംഅന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും

ഈഫല്‍ ‌ടവറും ഉടന്‍ തുറക്കും! പോകാം, പക്ഷേ, രാത്രിയില്‍ ഫോട്ടോ എടുക്കരുത്!!ഈഫല്‍ ‌ടവറും ഉടന്‍ തുറക്കും! പോകാം, പക്ഷേ, രാത്രിയില്‍ ഫോട്ടോ എടുക്കരുത്!!

കോവിഡിനു ശേഷമുള്ള യാത്രകള്‍- ന്യൂ നോര്‍മല്‍ ഇങ്ങനെ!!കോവിഡിനു ശേഷമുള്ള യാത്രകള്‍- ന്യൂ നോര്‍മല്‍ ഇങ്ങനെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X