Search
  • Follow NativePlanet
Share
» »റോഡ് യാത്രകള്‍ സുരക്ഷിതമോ?! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

റോഡ് യാത്രകള്‍ സുരക്ഷിതമോ?! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഈ മഹാമാരിയുടെ കാലത്തെ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ഏതെല്ലാം മുന്‍കതുതലുകള്‍ യാത്രകളില്‍ സ്വീകരിക്കണമെന്നും നോക്കാം.

കൊറോണക്കാലം സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ പറ്റിയ സമയമല്ലെങ്കില്‍ കൂടിയും ചെറിയ ചെറിയ യാത്രകള്‍ മനസ്സിനു തരുന്ന സന്തോഷം വലുതാണ്. വേണ്ടത്ര മുന്‍കരുതലുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിച്ച് വളരെ ചെറിയ യാത്രകള്‍ പോകുന്നവര്‍ നിരവധിയുണ്ട്. മറ്റുള്ളവര്‍ക്കും നമുക്കും ദോഷം വരാത്ത വിധത്തില്‍ പോകുന്നതില്‍ തെറ്റില്ലായെങ്കിലും അത് ഉറപ്പു വരുത്തേണ്ടത് ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ്. ഈ മഹാമാരിയുടെ കാലത്തെ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ഏതെല്ലാം മുന്‍കതുതലുകള്‍ യാത്രകളില്‍ സ്വീകരിക്കണമെന്നും നോക്കാം.

ഏറ്റവും സുരക്ഷിതമായ യാത്രാ മാര്‍ഗ്ഗം ഇത്

ഏറ്റവും സുരക്ഷിതമായ യാത്രാ മാര്‍ഗ്ഗം ഇത്

ഈ കാലത്ത് ഏറ്റവും സുരക്ഷിതമായ കാര്യം പുറത്തിറങ്ങാത്തത് തന്നെയാണ്. എങ്കില്‍ത്തന്നെയും യാത്ര ചെയ്യുമ്പോള്‍ റോഡ് ട്രിപ്പ് അല്ലെങ്കില്‍ ഒറ്റയ്ക്കുള്ള യാത്രകളായിരിക്കും ഏറ്റവും അഭികാമ്യം. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പിന്തുണയ്ക്കുന്നതും റോഡ് ട്രിപ്പിനെയും സോളോ ട്രാവലിനെയും തന്നെയാണ്. മറ്റുള്ളവരോട് അധിതം സമ്പര്‍ക്കത്തില്‍ വരാതെ പോകുവാനും യാത്ര ചെയ്യുവാനുമെല്ലാം ഇത് തന്നെയാണ് നല്ലത്.

ഉറപ്പാക്കണം സുരക്ഷിതത്വം

ഉറപ്പാക്കണം സുരക്ഷിതത്വം

എത്ര ചെറിയ യാത്രയാണെങ്കില്‍ കൂടിയും പൂര്‍ണ്ണമായും സുരക്ഷിതത്വം ഉറപ്പു വരുത്തി വേണം യാത്ര ചെയ്യുവാന്‍. സാമൂഹിക അകലം പാലിക്കല്‍ ഒരു മ‌ടിയും കൂടാതെ ചെയ്യേണ്ട കാര്യമാണ്. റോഡിലൂ‌‌ടെ നടക്കുമ്പോഴും വണ്ടിയില്‍ നിന്നു പുറത്തിറങ്ങുമ്പോഴുമെല്ലാം സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. സാനിറ്റൈസര്‍ ഉപയോഗിക്കുന്ന കാര്യവും ഓര്‍ത്തിരുന്ന് ചെയ്യേണ്ടതാണ്.

പോസ്റ്റ് ലോക്ഡൗണ്‍ യാത്രകള്‍

പോസ്റ്റ് ലോക്ഡൗണ്‍ യാത്രകള്‍

പോസ്റ്റ് ലോക്ഡൗണ്‍ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷ തന്നെയാണ് അതില്‍ പ്രധാനം. മാസ്ക് യാത്രയിലുടനീളം ധരിക്കുവാന്‍ ശ്രദ്ധിക്കുക. വീണ്ടും വീണ്ടും ഉപയോഗിക്കുവാന്‍ കഴിയുന്ന മാസ്ക് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. അല്ലാത്ത പക്ഷം യാത്രയില്‍ ഉപയോഗിച്ച മാസ്കുകള്‍ കളയുന്നത് ഒരു പ്രശ്നമായി മാറും. മാസ്കുകള്‍ കഴുകി ഉപയോഗിക്കുന്നത് യാത്രയില്‍ അത്രയും പ്രായോഗികം അല്ലാത്തതിനാല്‍ കുറച്ചധികം മാസ്കുകളും കരുതാം.

സാനിറ്റൈസര്‍

സാനിറ്റൈസര്‍

ഇനിയുള്ള യാത്രകളില്‍ നിര്‍ബന്ധമായും കരുതിയിരിക്കേണ്ട കാര്യമാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തു‌ടങ്ങിയവ. പുറത്തിറങ്ങുന്നതിനു മുന്‍പും ശേഷവും ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക. ഒപ്പം ഗ്ലൗസുകളും ശ്രദ്ധിക്കുക. സുരക്ഷിതമല്ലാത്ത പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലെ പ്രശ്നങ്ങളില്‍ നിന്നും ഇത് രക്ഷിക്കും. കൂടുതല്‍ ആളുകളുള്ള ഇടങ്ങളിലേക്ക് പോകുമ്പോള്‍ ഹാന്‍ഡ് ഫേസ് ഷീല്‍ഡും ഉപയോഗിക്കാം.

ശരീരം മുഴുവന്‍ മൂടാം

ശരീരം മുഴുവന്‍ മൂടാം

ഇനിയുള്ള യാത്രകളില്‍ ശരീരം മുഴുവന്‍ മൂടുന്നതുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കാം. യാത്രകളില്‍ സ്റ്റൈലിനേക്കാള്‍ സുരക്ഷയ്ക്കാണ് ഇനിയുള്ള സമയത്ത് മുന്‍കരുതല്‍ നല്കേണ്ടത്. ശരീരം മുഴുവന്‍ കവര്‍ ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് അണുബാധയേല്‍ക്കുന്നതില്‍ നിന്നും തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചെറിയ ഒരു ബാഗ് കരുതാം

ചെറിയ ഒരു ബാഗ് കരുതാം

യാത്രകളില്‍ ഉപയോഗിച്ച വസ്ത്രങ്ങളും കവറുകളും എല്ലാം സൂക്ഷിക്കുവാന്‍ ഒരു ചെറിയ കവര്‍ കരുതാം. ഉപയോഗിച്ച സാധനങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കാതിരിക്കുവാന്‍ പരമാവധി ശ്രദ്ധിക്കുക. എല്ലാം ചെറിയ കവറിലാക്കി സൂക്ഷിക്കുവാന്‍ ശ്രമിക്കുക.

ഫസ്റ്റ് എയ്ഡ് ബോക്സ് കരുതാം

ഫസ്റ്റ് എയ്ഡ് ബോക്സ് കരുതാം

വണ്ടിയില്‍ നിര്‍ബന്ധമായും കരുതേണ്ട കാര്യങ്ങളിലൊന്നാണ് ഫസ്റ്റ് എയ്ഡ് ബോക്സ്. അത്യാവശ്യം വേണ്ടുന്ന മരുന്നുകളോടും ബാന്‍ഡേജുകളോടുമൊപ്പം ഇനി മുതല്‍ ഒരു തെര്‍മോ മീറ്റര്‍ കൂടി കരുതാം. പെയിന്‍ കില്ലറുകള്‍, കത്രിക, അലര്‍ജിക്കുള്ള മരുന്നുകള്‍, തെര്‍മോ മീറ്റര്‍ തുടങ്ങിയവയും കരുതുവാന്‍ ശ്രദ്ധിക്കുക.

എമര്‍ജന്‍സി കിറ്റ്

എമര്‍ജന്‍സി കിറ്റ്

കാര്‍ യാത്രയാണെങ്കില്‍ ഒരു കാര്‍ എമര്‍ജന്‍സി കിറ്റ് കരുതുന്നത് നല്ലതായിരിക്കും. അത്യവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട കാര്യങ്ങളായ പഞ്ചര്‍ റിപ്പയര്‍ കിറ്റ്, ജമ്പര്‍ കേബിള്‍, ഫ്യൂസ്, ടോര്‍ച്ച്, കാര്‍ ജാക്ക് തുടങ്ങിയവ കിറ്റില്‍ ഉള്‍പ്പെടുത്താം. ഓണ്‍ലൈനില്‍ ഈ കിറ്റ് മിതമായ വിലയില്‍ ലഭ്യമാകും.

അത്യാവശ്യം വേണ്ടതെല്ലാം

അത്യാവശ്യം വേണ്ടതെല്ലാം

യാത്രയില്‍ അത്യാവശ്യം വേണ്ടുന്ന വെള്ളവും സ്നാക്സുകളും എല്ലാം മുന്‍കൂട്ടി കരുതുവാന്‍ ശ്രമിക്കുക. പറത്തിറങ്ങി വാങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X