Search
  • Follow NativePlanet
Share
» »യാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

യാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

വളരെ കുറച്ചു കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍ യാത്രകളിലെ ഫോ‌ട്ടോഗ്രഫി അടിപൊളിയാക്കാം...

ചുറ്റിക്കറങ്ങുന്ന നാടിനെ മനസ്സിനൊപ്പം ഫ്രെയിമിലും സൂക്ഷിക്കുവാനാഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാവില്ല,
യാത്രകളോടൊപ്പം തന്നെ ആസ്വദിക്കപ്പെടുന്നവയാണ് യാത്രയ്ക്കിടയിലെ ഫോട്ടോഗ്രഫിയും. വിലകൂടിയ ക്യാമറകളോ ഫോണോ ഒന്നുമില്ലെങ്കില്‍ പോലും മുന്നില്‍ കാണുന്ന ദൃശ്യങ്ങള്‍ കയ്യിലുള്ളതില്‍ പകര്‍ത്തുവാന്‍ മടികാണിക്കില്ല സഞ്ചാരികള്‍. കഴിഞ്ഞ യാത്രകളെ ഓര്‍മ്മിക്കുന്നതിനും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതിനിമൊക്ക യാത്രയിലെ ഫോട്ടോകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മനോഹരങ്ങളായ ചില ഇടങ്ങള്‍ ഒറ്റ ക്ലിക്കില്‍ അല്ലെങ്കില്‍ വലിയ ആയാസമില്ലാതെ ആര്‍ക്കും ഫ്രെയിമിലാക്കാം. എന്നാല്‍ ചില സ്ഥലങ്ങളെ ഫ്രെയിമില്‍പെടുത്തുവാന്‍ അല്പം ഫോട്ടോഗ്രഫി അറിഞ്ഞിരിക്കണം. എന്നാല്‍ അതത്ര പാടുള്ള പണിയേ അല്ല. വളരെ കുറച്ചു കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍ യാത്രകളിലെ ഫോ‌ട്ടോഗ്രഫി അടിപൊളിയാക്കാം...

നല്ല ലൈറ്റിംഗ് കണ്ടെത്താം

നല്ല ലൈറ്റിംഗ് കണ്ടെത്താം

ഫോട്ടോ എടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് ലൈറ്റിംഗാണ്.ലൈറ്റിന്റെ വ്യത്യാസമനുസരിച്ച് ഓറോ ഫോട്ടോയുടെയും സ്വഭാവം മാറിമറിയും. സൂര്യോദയത്തിന്‍റെ ഫോ‌ട്ടോയാണ് വേണ്ടതെങ്കില്‍ അതിരാവിലെ തന്നെ പോകാം. പ്രകൃതിയുടെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളാണ് വേണ്ടതെങ്കില്‍ അതിരാവിലെ അതിനായി പരിശ്രമിക്കുന്നതായിരിക്കും ഉചിതം. അതുപോലെ തന്നെ ഫോട്ടോ എടുക്കുമ്പോള്‍ സൂര്യന്‍ എവിടെ നില്‍ക്കുന്നു എന്നതുകൂടി മനസ്സില്‍ കണ്ടുവേണം ചിത്രങ്ങളെടുക്കുവാന്‍.

റൂള്‍ ഓഫ് തേര്‍ഡ്സ്

റൂള്‍ ഓഫ് തേര്‍ഡ്സ്

ഫോട്ടോഗ്രഫിയിലെ സുവര്‍ണ്ണ നിയമങ്ങളിലൊന്നാണ് റൂള്‍ ഓഫ് തേര്‍ഡ്സ്. നമ്മള്‍ എടുക്കുവാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തെ തിരശ്ചീനമായ രണ്ട് ലേഖകളും ലംബമായ രണ്ടു രേഖകളും 9 ഭാഗങ്ങളായി വിഭജിക്കുകയാണ് റൂള്‍ ഓഫ് തേര്‍ഡില്‍ ചെയ്യുക. എടുക്കുന്ന ഫോട്ടോയിലെ ഏറ്റവും പ്രധാന ഭാഗത്തെ ഈ വരികളിലോ അല്ലെങ്കില്‍ അവ യോജിക്കുന്ന ഇടങ്ങളിലോ വെച്ച് ഫോട്ടോ എടുക്കുന്നു. ആളുകളുടെ ചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളും ഏറ്റവും മികച്ച രീതിയില്‍ പകര്‍ത്തുവാന്‍ ഇത് സഹായിക്കും. മിക്ക ഫോണുകളിലും ക്യാമറകളിലും ഈ ഗ്രിഡ് ഓണ്‍ ചെയ്തിടുവാനുള്ള സൗകര്യമുണ്ട്.

PC:Kreuzschnabel

ദൃശ്യം നോക്കി തിരഞ്ഞെടുക്കാം

ദൃശ്യം നോക്കി തിരഞ്ഞെടുക്കാം

നിറങ്ങളിലെ തീവ്രത നോക്കി ഫോട്ടോഗ്രഫിയുടെ സബ്ജക്ട് തിരഞ്ഞെ‌ടുക്കാം. എതിര്‍സ്വഭാവങ്ങള്‍ ആകര്‍ഷിക്കപ്പെടും എന്നു പറ‍ഞ്ഞതുപോലെ തന്നെയാണ് ഫോട്ടോഗ്രഫിയുടെ നിറങ്ങളുടെ കാര്യവും. കടുംനിറത്തിലുള്ല ജാക്കറ്റ് ധരിച്ച ആള്‍ തെളിഞ്ഞ നിറത്തിലുള്ള ഭിത്തിയോട് ചേര്‍ന്നു നില്‍ക്കുന്നതും ക‌‌‌‌‌ടും നിറത്തില്‍ തിളങ്ങി നില്‍ക്കുന്ന ഇമേജ് കൊടുക്കുന്നതും മികച്ച ഫലമാണ് ഫോ‌‌ട്ടോഗ്രഫിയില്‍ സൃഷ്ടിക്കുക.

കാന്‍ഡിഡ് എടുക്കാം

കാന്‍ഡിഡ് എടുക്കാം

ട്രാവല്‍ ഫോട്ടോകളില്‍ ഏറ്റവും ആകര്‍ഷകമായതാണ് കാന്‍ഡിഡ് ഫോട്ടോകള്‍. യാത്രകളിലെ ചിത്രങ്ങള്‍ എല്ലായ്പ്പോഴും ജീവനോടെ തോന്നിപ്പിക്കുന്നതിന്‍റെ പ്രധാന കാരണം അതിന്‍റെ പ്രത്യേകതകള്‍ തന്നെയാണ്. പ്രത്യേകിച്ച് പോസ് ചെയ്യാതെ, ആളുകള്‍ എങ്ങനെയായിരിക്കുന്നുവോ അതേ രീതിയില്‍ ചിത്രത്തില്‍ പകര്‍ത്തുന്നത് ആ ചിത്രത്തിന്റെ യഥാര്‍ഥ ആസ്വാദനത്തിന് വഴിവയ്ക്കും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലായ്പ്പോഴും കണ്ണുകള്‍ തുറന്നുവെച്ചാല്‍ മാത്രമേ ഇത്തരം ചിത്രങ്ങള്‍ ലഭിക്കുകയുള്ളൂ. ദൈന്യംദിന ജീവിതത്തിലെ ഏറ്റവും മികച്ച സന്ദര്‍ഭങ്ങളാണ് ക്യാന്‍ഡിഡ് ഫോ‌ട്ടോയില്‍ ലഭിക്കുക.

ഹലോ പറയുവാന്‍ പഠിക്കാം

ഹലോ പറയുവാന്‍ പഠിക്കാം

കാന്‍ഡിഡ് ഫോട്ടോകളില്‍ ഏറ്റവും രസകരമായ ഒന്നാണ് പ്രാദേശിക ഭാഷകളില്‍ അവിടുത്തെ പ്രദേശ വാസികളോട് ഹലോ പറയുന്നതും അവരുടെ പ്രതികരണം പകര്‍ത്തുന്നതും. ഒരു വലിയ ചിരിയോടെ നമ്മള്‍ പറയുന്ന ഹലോയ്ക്കോ അല്ലെങ്കില്‍ ആശംസയ്ക്കോ വിടര്‍ന്ന കണ്ണുകളായിരിക്കും പകരം ലഭിക്കുക. അവരുടെ അനുമതിയോടുകൂടി മാത്രം ഫോട്ടോ എടുക്കുവാന്‍ ശ്രദ്ധിക്കുക.

ട്രൈപ്പോഡ് കൊണ്ടുപോകാം

ട്രൈപ്പോഡ് കൊണ്ടുപോകാം

ഫോ‌ട്ടോഗ്രഫിയില്‍ താല്പര്യവും പരീക്ഷണങ്ങള്‍ നടത്തുവാന്‍ ഇഷ്‌പ്പെ‌‌ടുന്ന ഒരാളുമാണെങ്കില്‍ ‌ട്രൈപ്പോഡ് കൊണ്ടുപോകാം. ബാഗില്‍ ചെറുതായി മടക്കി വയ്ക്കുവാന്‍ സാധിക്കുന്ന ട്രൈപോഡുകള്‍ മുതല്‍ വലിയ സൗകര്യങ്ങളുള്ളവ വരെ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. വളരെ രസകരമായ ചിത്രങ്ങള്‍ ട്രൈപോഡ് ഉപയോഗിച്ച് പകര്‍ത്താം. ലോങ് എക്സ്പോഷര്‍, നിറങ്ങളിലെ വ്യത്യാസം, ഒക്കെ പകര്‍ത്തുവാന്‍ ട്രൈപോഡ് സഹായിക്കും. സെല്‍ഫി എടുക്കുവാനും ‌ടൈമര്‍ വെച്ച് ഫോ‌‌ട്ടോ എടുക്കുവാനും ‌ട്രൈപോഡ് ഉപയോഗിക്കാം.

വ്യത്യസ്ത ആംഗിളുകള്‍ പരീക്ഷിക്കാം

വ്യത്യസ്ത ആംഗിളുകള്‍ പരീക്ഷിക്കാം

മിക്ക സ്ഥലങ്ങള്‍ക്കും സ്ഥിരം പാറ്റേണിലുള്ള ഒരു ഫോട്ടോ ഉണ്ടായിരിക്കും. മിക്ക സ‍ഞ്ചാരികളും യാത്രകളില്‍ ഇതേ തരത്തിലുള്ള ഫ്രെയിമുകളായിരിക്കും പരീക്ഷിക്കുക. എന്നാല്‍ വ്യത്യസ്ഥത ആഗ്രഹിക്കുന്നവര്‍ക്ക് വിചിത്രമെന്നു തോന്നുന്ന ആംഗിളുകള്‍ പരീക്ഷിക്കാം. മറ്റാരും പരീക്ഷിക്കാത്ത തരത്തിലുള്ള ആംഗിളുകള്‍ വന്‍ വിജയമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ...

അസാധാരണ കാഴ്ചകളില്‍ ഫോക്കസ് ചെയ്യാം

അസാധാരണ കാഴ്ചകളില്‍ ഫോക്കസ് ചെയ്യാം

സ്ഥിരം കാഴ്ചകളില്‍ നിന്നും ദൃശ്യങ്ങളില്‍ നിന്നും മാറി അധികം കാണാത്ത തരത്തിലുള്ള കാഴ്ചകളിലേക്ക് ഫോക്കസ് ചെയ്യാം. നമുക്ക് ചുറ്റും കാണുന്ന രസകരമായ കാഴ്ചകളെ ഇങ്ങനെ ഫ്രെയിമിലാക്കുന്നത് പിന്നീ‌ട് നോക്കുമ്പോള്‍ വളരെ രസകരമായി അനുഭവപ്പെടും.

എല്ലായ്പ്പോഴും തയ്യാറായിരിക്കുക

എല്ലായ്പ്പോഴും തയ്യാറായിരിക്കുക

ഒരു നല്ല ഫോട്ടോഗ്രാഫര്‍ എല്ലായ്പ്പോഴും മുന്നില്‍ വരുവാന്‍ പോകുന്ന ദൃശ്യത്തിനായി കാത്തിരിക്കേണ്ട ആളായിരിക്കണം. പ്രത്യേകിച്ച് ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍. യാത്രയ്ക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും മികച്ച ദൃശ്യങ്ങള്‍ കണ്‍മുന്നില്‍ കടന്നുവരാം.

ഫോ‌ട്ടോ എഡിറ്റ് ചെയ്യാം

ഫോ‌ട്ടോ എഡിറ്റ് ചെയ്യാം

ഒരു ഫോട്ടോഗ്രാഫര്‍ എല്ലായ്പ്പോഴും അടിസ്ഥാനപരമായ എഡിറ്റിങ് കൂടി അറിഞ്ഞിരിക്കണം. ചിത്രത്തിന്‍റെ ഏറ്റവും വേണ്ട ഭാഗം മാത്രം തിരഞ്ഞെ‌‌ടുക്കുവാനും അതിനെ മനോഹരമാക്കുവാനും മാത്രമല്ല, വേണ്ടാത്ത ഇടങ്ങള്‍ കളയുവാനും ഫോ‌‌ട്ടോ എഡിറ്റിങ്ങിലുള്ള അറിവ് സഹായിക്കും. അത് മാത്രമല്ല, ഫോട്ടോകളില്‍ ചെറിയ തരത്തില്‍ നിറങ്ങള്‍ എഡിറ്റ് ചെയ്യുന്നത് ഫോ‌‌ട്ടോ‌‌യു‌ടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കും.

സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍

വിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രംവിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X