Search
  • Follow NativePlanet
Share
» »വൈകല്യങ്ങൾ തടസ്സമാവില്ല...യാത്രയിൽ ശ്രദ്ധിക്കാൻ ഇക്കാര്യങ്ങൾ

വൈകല്യങ്ങൾ തടസ്സമാവില്ല...യാത്രയിൽ ശ്രദ്ധിക്കാൻ ഇക്കാര്യങ്ങൾ

യാത്ര ചെയ്യുവാനും പുതിയ അനുഭവങ്ങൾ തേടുവാനും താല്പര്യമില്ലാത്തരില്ല. എന്നാൽ ആഗ്രഹങ്ങൾക്കുമപ്പുറം ചിലർക്കൊക്കെ ഇതിനൊരു തടസ്സമായി നിൽക്കുന്നത് ശാരീരകമായ പരിമിതകളാണ്. സഞ്ചാര ശേഷിയെ തളർത്തുന്ന വൈകല്യങ്ങൾ യാത്രാ മോഹങ്ങളെ അപ്പാടെ തളച്ചിടും. വീൽച്ചെയറിലുള്ള ജീവിതവും നടക്കുവാനുള്ള ബുദ്ധിമുട്ടും ഒക്കെ ചേരുന്ന പരിമിതികളെ മാറ്റിവെച്ച് യാത്ര ചെയ്യുന്നവരും നമ്മുടെ ഇടയിലുണ്ട്. കുംടുംബത്തിന്റെയും സൗഹൃദങ്ങളുടെയും സഹായത്താൽ അന്യമെന്നു കരുതിയിരുന്ന കാഴ്ചകൾ കൺമുന്നിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. യാത്രയ്ക്കു പോകുന്ന സ്ഥലവും ടിക്കറ്റുമടക്കം ഒരു നൂറുകൂട്ടം കാര്യങ്ങൾ. ഇതാ ഇത്തരം യാത്രകളിൽ, മറക്കാതെ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ അറിയാം...

മുൻകൂട്ടി പ്ലാൻ ചെയ്യാം

മുൻകൂട്ടി പ്ലാൻ ചെയ്യാം

പലപ്പോഴും ഒരു തോന്നലിൽ ബാഗുമെടുത്ത് പോകുവാൻ പറ്റുന്ന അവസ്ഥയിലായിരിക്കില്ല ശാരീരിക വൈകല്യങ്ങൾ നേരിടുന്നവർ. അതുകൊണ്ടുതന്നെ യാത്രകൾ എപ്പോഴും മുൻകൂട്ടി പ്ലാൻ ചെയ്യണം. എവിടെയാണോ പോകുന്നത് അവിടം ശാരീരിക വൈകല്യങ്ങളുള്ളവരുടെ യാത്രയെ ഉൾക്കൊള്ളുന്ന ഇടമാണോ എന്ന് ആദ്യം നോക്കുക. ചിലയിടങ്ങളിൽ വീൽചെയർ കൊണ്ടുപോകുവാൻ തീരെ സൗകര്യമില്ലായിരിക്കും. അവിടെ വരെ പോയി കാഴ്ചകള്ഡ കാണാനാവാതെ തിരിച്ചുവരുന്നതിലും നല്ലത് ഇത്തരത്തിലുള്ള സൗകര്യങ്ങൾ നല്കുന്ന ഇടം കണ്ടെത്തി പോവുക എന്നതായിരിക്കും.

ട്രാവൽ ഏജന്‍റിൽ നിന്നുള്ള സഹായം

ട്രാവൽ ഏജന്‍റിൽ നിന്നുള്ള സഹായം

യാത്രകൾക്ക് നിർബന്ധമായും വിശ്വസനീയമായ ഒരു ട്രാവൽ ഏജൻസി വഴി നടത്തുക. യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല,ഓപോ ഇടങ്ങളിലും ലഭിക്കുന്ന സൗകര്യങ്ങളും സേവനങ്ങളും വ്യക്തമായി അറിയുവാൻ സാധിക്കും. മുൻപ് ഇങ്ങനെയുള്ള ആളുകളുമായി യാത്രകൾ നടത്തിയിട്ടുള്ള ഏജന്‍റാണ് എങ്കിൽ അയാളുടെ അനുഭവ സമ്പത്തും യാത്രകളിൽ ഒരു മുതൽക്കൂട്ടായിരിക്കും.

ഇന്ത്യയിലെ മിക്ക ഇടങ്ങളും ഒന്നു മനസ്സു വെച്ചാൽ ആർക്കും പോയിവരുവാൻ സാധിക്കുന്നവയാണ്. ഏതു തരത്തിലുള്ള യാത്രയാണ് പ്ലാൻ ചെയ്യുന്നതെന്ന് ആദ്യം തന്നെ ട്രാവൽ ഏജന്റിനോട് വിശദീകരിക്കുക. അതിനനുസരിച്ച് ഒരു പ്ലാൻ തയ്യാറാക്കി മുന്നോട്ടു നീങ്ങാം. ബസ്/ഫ്ലൈറ്റ്d/ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ്, റൂം സൗകര്യം, താമസം, ഭക്ഷണം, തുടങ്ങിയവയെല്ലാം ട്രാവൽ ഏജന്‍റ് വഴി നോക്കാം

കണക്ഷന്‌ ഫ്ലൈറ്റുകൾ ഒഴിവാക്കാം

കണക്ഷന്‌ ഫ്ലൈറ്റുകൾ ഒഴിവാക്കാം

വിമാന യാത്രയാണ് ശാരീരിക പരിമിതികളുള്ളവരുടെ യാത്രകളിലെ പ്രധാന വില്ലൻ. എന്നാൽ കൃത്യമായ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും നടത്തിയാൽ ഇത് എളുപ്പമാവുകയും ചെയ്യും. ദീര്‍ഘ സമയമെടുക്കുന്ന യാത്രകളിലും നല്ലത് കുറഞ്ഞ സമയത്തിൽ എത്തുന്ന ഇടങ്ങളായിരിക്കും. അല്ലാത്തപക്ഷം കുറേയധികം സമയം ഒരേതരത്തിൽ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ കഴിയുമെങ്കില്‍ കണക്ഷൻ ഫ്ലൈറ്റുകൾ കൂടി ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. ഇറങ്ങുന്നതും കയറുന്നതും വളരെയധികം ബുദ്ധിമുട്ടാകുവാൻ സാധ്യതയുള്ളതിനാലാണിത്. ഡയറക്ട് ഫ്ലൈറ്റ് ആണെങ്കിൽ അനാവശ്യമായ തിരക്കും ഒഴിവാക്കാം.ഇനി ചെറിയ യാത്രകളാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ രണ്ടു ഫ്ലൈറ്റുകൾ തമ്മിലുള്ള വ്യത്യാസം കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലുമാകുവാൻ ശ്രദ്ധിക്കുക.

സുരക്ഷാ പരിശോധനകൾ

സുരക്ഷാ പരിശോധനകൾ

എല്ലാ എയർപോർട്ടുകളിലും എല്ലാ തരത്തിലുമുള്ള യാത്രികരും സുരക്ഷാ പരിശോധനകൾ നടത്തിയിരിക്കണം. വീൽ ചെയറിലാണെങ്കിൽ പോലും ഇതിൽനിന്നും ഒഴിവാകുവാൻ സാധിക്കില്ല. എയർപോർട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനെ മുൻകൂട്ടി ബന്ധപ്പെട്ടാൽ കൂടുതൽ വിവിരങ്ങളറിയാം. ചികിത്സയിലുള്ള ആളോ, മരുന്നുപയോഗിക്കുന്ന ആളോ ആണെങ്കിൽ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാ തരത്തിലുള്ള മരുന്നുകളും കൃത്യമായി ലേബൽ ചെയ്തത് ആയിരിക്കണം. എന്തിനാണ് ആ മരുന്ന് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് ഡോക്ടറുടെ ഒരു സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ പ്രിസ്ക്രിപ്ഷൻ ലെറ്റർ കരുതുക. ദ്രാവക രൂപത്തിലുള്ള സാധനങ്ങൾ പരമാവധി 100 മില്ലി ലിറ്റർ വരെ വിമാനത്തിൽ കൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ. കൂടാതെ മരുന്നുകൾ എല്ലാം മറ്റൊരു സുരക്ഷാ പരിശോധനയിൽകൂടി കടന്നു പോകേണ്ടതിനാൽ പ്രിസ്ക്രിപ്ഷൻ ലെറ്ററടക്കം ഒരുമിച്ച് ഒരു ബാഗിൽ സൂക്ഷിക്കുക. യാത്രകളിൽ കൊണ്ടുപോകാവുന്ന ഗുളികകള്‍ക്ക് പ്രത്യേക നിബന്ധന ഇല്ലെങ്കിലും ഡോക്ടറുടെ നിർദ്ദേശം ഉണ്ടായിരിക്കണം.

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

താമസ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം

താമസ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം

താമസ സൗകര്യം സ്ഥലത്ത് എത്തിയ ശേഷം മാത്രം നോക്കുന്നവരാണ് മിക്കവരും. എന്നാൽ ഇത്തരം യാത്രകളിൽ താമസ സൗകര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. എല്ലാ സൗകര്യങ്ങളും ലഭ്യമായിട്ടുള്ള ഇടങ്ങളിൽ മുറിയെടുക്കുക. പണം കുറച്ച് അധികം മുടക്കേണ്ടി വന്നാലും വീൽചെയറിന് പോകുവാൻ സാധിക്കുന്ന പാതയും മറ്റ് പ്രത്യേക സൗകര്യങ്ങളുമുള്ളയിടം തന്നെ തിരഞ്ഞെടുക്കുക.

ട്രാവൽ ഇൻഷുറൻസ്

ട്രാവൽ ഇൻഷുറൻസ്

വിദേശത്തേക്കുള്ള യാത്രകളില്‍ ട്രാവൽ ഇൻഷുറൻസ് നിർബന്ധമാണ്. എന്നാൽ അതിൽ മെഡിക്കൽ വിഭാഗം പലപ്പോഴും പലരും ഒഴിവാക്കുന്നതായി കാണാം. എല്ലാവരും ശ്രദ്ധിക്കണമെങ്കിലും എന്നാൽ ശാരീരിക പരിമിതിയുള്ളവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഇൻഷുറൻസ് എടുക്കുമ്പോൾ അതിൽ മെഡിക്കൽ കൂടി ഉൾപ്പെടുത്തുക. വിദേശത്ത് വച്ച് ചികിത്സയ്ക്കും മറ്റും വിധേയമാകേണ്ടി വന്നാലുള്ള ചിലവ് ആലോചിച്ചാൽ തന്നെ പോളിസി എടുത്തു പോകും. അങ്ങനെ നോക്കുമ്പോൾ ശ്രദ്ധയോടു കൂടി വേണം മെഡിക്കൽ പോളിസി എടുക്കുവാൻ. പ്രായം, രോഗാവസ്ഥ, നിലവിലെ ആരോഗ്യം തുടങ്ങിയവ ഒക്കെ നോക്കിയാണ് പോളിസി എടുക്കുവാൻ സാധിക്കുക.

യാത്രയ്ക്ക് യോജിച്ച ട്രാവൽ ഇൻഷുറൻസ് എടുക്കേണ്ടത് ഇങ്ങനെ!

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

Read more about: travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more