Search
  • Follow NativePlanet
Share
» »നാട്ടില്‍ തന്നെ കറങ്ങാം...അല്പം ശ്രദ്ധിച്ചാല്‍ അടിപൊളിയാക്കാം ഓരോ യാത്രയും

നാട്ടില്‍ തന്നെ കറങ്ങാം...അല്പം ശ്രദ്ധിച്ചാല്‍ അടിപൊളിയാക്കാം ഓരോ യാത്രയും

കൊവിഡിന്‍റെ ഈ കാലത്ത് രാജ്യം കടന്നുള്ല യാത്രകളേക്കാള്‍ സുരക്ഷിതം എന്തുകൊണ്ടും നമ്മുടം നാട്ടിലെ കാഴ്ചകള്‍ തന്നെയാണ്. ഭയമില്ലാതെ യാത്ര ചെയ്യാം എന്നതു മാത്രമല്ല, സുരക്ഷിതത്വവും നാടിന്റെ ധൈര്യവും വീടിനോട് ചേര്‍ന്നു തന്നെ എന്ന തോന്നലും യാത്രകളെ കൂടുതല്‍ സന്തോഷമുള്ളതാക്കും. ഈ അടുത്ത കാല്തതു നടന്ന യാത്രകളുടെ കണക്കെടുത്താല്‍ തന്നെ സഞ്ചാരികളധികവും തിരഞ്ഞെടുത്തത് വിദേശരാജ്യങ്ങളേക്കാളും നമ്മുടെ നാടിന്റെ ഹരിതാഭയും പച്ചപ്പും തന്നെയായിരുന്നു എന്നും കാണാം. നമ്മുടെ മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ സഞ്ചാരികളെ കൃത്യമായ നിര്‍ദ്ദേശങ്ങളോടെ സ്വീകരിക്കുന്നുണ്ട്.ഇതാ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആ നാടിനെയും സംസ്കാരത്തെയും മുഴുവനായും മനസ്സിലാക്കുവാനും ആ നാട്ടുകാരിലൊരാളായി അവിടെ കറങ്ങുവാനും എന്തൊക്കെ ചെയ്യണമെന്നും ശ്രദ്ധിക്കണമെന്നും വായിക്കാം....

താമസിക്കാന്‍ വ്യത്യസ്തമായ ഒരിടം തിരഞ്ഞെടുക്കാം

താമസിക്കാന്‍ വ്യത്യസ്തമായ ഒരിടം തിരഞ്ഞെടുക്കാം

ഇപ്പോഴത്തെ യാത്രകളിലെ താരം ബൊട്ടീക് സ്റ്റേകളാണ്. പകുതിയിലധികം യാത്രക്കാരും യാത്രകളിലെ താമസം തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമാക്കി മാറ്റുവാനാണ് ആഗ്രഹിക്കുന്നത്. ഹോട്ടലുകളും ഹോം സ്റ്റേകളും തിരഞ്ഞെടുക്കുന്നവരും കുറവാണ്. പകരം വീടുകള്‍, ഹോളിഡേ ഹോംസ്, വില്ല, ബീച്ച് ഹോം, ബോട്ട് ഹൗസ് തുടങ്ങിയവയാണ് സഞ്ചാരികള്‍ക്കിടയിലെ ട്രെന്‍ഡ്.
പോകുന്ന പ്രദേശത്തെ തീര്‍ത്തും വ്യത്യസ്തമായ കണ്ണിലൂടെ നോക്കണമെങ്കില്‍ അവിടുത്തെ ഏറ്റവും അതുല്യമായ ഇടം വേണം തിരഞ്ഞെടുക്കുവാന്‍. ഉദാഹരണത്തിന് തേക്കടിയിലേക്കാണ് പോകുന്നതെങ്കില്‍ അവിടെ കാടിനു നടുവിലെ കോട്ടേജ് ബുക്ക് ചെയ്യാം, ഏറു മാടങ്ങളും സ്റ്റോണ്‍ ഹൗസുകളുമെല്ലാം ഇത്തരക്കാരെ ഉദ്ദേശിച്ചുള്ളവയാണ്.

യാത്ര മാത്രം പോരാ.. സുഖവും വേണം!!

യാത്ര മാത്രം പോരാ.. സുഖവും വേണം!!

യാത്ര എന്നാല്‍ കുറേ സ്ഥലങ്ങള്‍ കണ്ടുതീര്‍ക്കുക എന്ന വളരെ പഴയ ചിന്താഗതിക്ക് ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നമ്മുടെ തിരക്കില്‍ നിന്നെല്ലാം മാറി ശാന്തമായി, നമ്മെ പുനരുജ്ജിവിപ്പിക്കുക എന്ന ലക്ഷ്യം കൂടി യാത്രകള്‍ക്കിപ്പോള്‍ കൈവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ ലക്ഷ്യത്തിലും യാത്രകള്‍ ആവാം. മനസ്സിന്റെയും ശരീരത്തിന്‍റെയും സമാദാനം മാത്രം നോക്കിയുള്ള യാത്ര. ആശ്രമങ്ങളും വിസ്രമിക്കുവാനുള്ള ഇടങ്ങളും ആയുര്‍വ്വേദ ചികിത്സയും മസാജിങ്ങും ഒക്കെ ഇത്തരം യാത്രകളില്‍ കണ്ടെത്തി മൊത്തത്തില്‍ ശരീരത്തെയും മനസ്സിനെയും ചാര്‍ജ് ചെയ്യാം. ആഴ്ചാവസാനങ്ങളെ, അല്ലെങ്കില്‍ ഏതെങ്കിലും രണ്ടു ദിവസമോ മാത്രം മതി ഇതിനായി. പ്രത്യേകിച്ച് ആലോചനകളും കണക്കുകൂട്ടലുകളും ഒന്നുമില്ലാതെ പ്രകൃതിയോട് ചേര്‍ന്ന് ഈ ദിനം ചിലവഴിക്കാം. താല്പര്യമുള്ളവര്‍ക്ക് ക്ഷേത്ര ദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാത്രയില്‍ കൂട്ടിച്ചേര്‍ക്കാം. വര്‍ക്കലയും ഗോകര്‍ണ്ണയും ഋഷികേശും എല്ലാം ഈ തരത്തിലുള്ള യാത്രയ്ക്ക് യോജിച്ച ഇടമാണ്.

ഗ്രാമത്തിനുള്ളിലെ മാര്‍ക്കറ്റുകളിലേക്ക്

ഗ്രാമത്തിനുള്ളിലെ മാര്‍ക്കറ്റുകളിലേക്ക്

രസകരമായ ചരിത്രവും കൗതുകമുണര്‍ത്തുന്ന കഥകളുമുള്ള മാര്‍ക്കറ്റുകള്‍ നമ്മുടെ രാജ്യത്തി്‍റെ പ്രത്യേകതയാണ്. എന്നാല്‍ യാത്രകളില്‍ പലപ്പോഴും കേട്ടറിഞ്ഞു പ്രസിദ്ധമായ മാര്‍ക്കറ്റുകളാണ് സ‍ഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റുക. മിക്ക സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ നൂറുകണക്കിന് മാര്‍ക്കറ്റുകള്‍ കാണാം. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ നോക്കിയാല്‍ ഓരോ പ്രധാന ഗ്രാമങ്ങള്‍ക്കും കാണും ഇത്തരത്തിലുള്ല മാര്‍ക്കറ്റുകള്‍. ചില പ്രത്യേക ഉത്പന്നങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളത് മുതല്‍ എന്തും ഏതും വരെ ലഭിക്കുന്ന മാര്‍ക്കറ്റുകളും ഇവിടെ കാണാം. കടല്‍ത്തീരങ്ങള്‍ക്കു സമീപത്തു പോയാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ മത്സ്യം ലഭിക്കുന്ന മാര്‍ക്കറ്റുകള്‍ പരിചയപ്പെടാം.

അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!

കാലങ്ങള്‍ പിന്നിലേക്ക് പോകാം

കാലങ്ങള്‍ പിന്നിലേക്ക് പോകാം

ചില നാടുകളിലെ ചില സ്ഥലങ്ങള്‍ നമ്മെ കാലങ്ങള്‍ പിന്നിലേക്ക് നയിക്കുന്ന ഇടങ്ങളാണ്. ചുറ്റും വലിയ നഗരത്തിന്റെ പകിട്ടും പത്രാസും കണ്ടാലും ഉള്ളിലെ ഈ ഇടങ്ങള്‍ ചിലപ്പോള്‍ പതിറ്റാണ്ടുകള്‍ തന്നെ പുറകിലായിരിക്കും. അവിടുത്തെ കെട്ടിടങ്ങള്‍ക്കും ചുവരുകളിലെ ചായത്തിനും എന്തിനധികം അവിടുത്തെ ആളുകള്‍ക്കു വരെ ഈ കാലപ്പഴക്കം നമുക്കു കാണാം. ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം എന്നതിലുപരിയായി പല കഥകളും ഇവിടെ അനാവരണം ചെയ്യപ്പെട്ടേക്കാം. കേരളത്തില്‍ മട്ടാഞ്ചേരിയിയെ ജൂ ടൗണും പരദേശി സിനഗോഗും എല്ലാം ഇതിനുദാഹരണമാണ്. മാത്രമല്ല, പഴയ സധനങ്ങള്‍ വില്ക്കുന്ന കടകള്‍ ഇവിടുത്തെ എടുത്തുപറയേണ്ട ആകര്‍ഷണം തന്നെയാണ്. ശേഷിപ്പുകളുടെ ഇത്തരം കടകള്‍ തുറന്നിടുന്നത് ചരിത്രത്തിലേക്കുള്ള വാതിലാണ്. പഴമയില്‍ താല്പര്യമുള്ലവര്‍ക്ക് ഈ വിധത്തിലുള്ള യാത്രകളും പരിഗണിക്കാം.

 ഉദ്യാനങ്ങള്‍ കണ്ടെത്താം

ഉദ്യാനങ്ങള്‍ കണ്ടെത്താം

കേരളം ഉദ്യാനങ്ങള്‍ക്ക് അത്ര പ്രസിദ്ധമല്ലെങ്കില്‍ പോലും ബാക്കിയുള്ള മിക്ക സംസ്ഥാനങ്ങളിലും പ്രസിദ്ധമായ ഉദ്യാനങ്ങള്‍ കണ്ടെത്താം. ചരിത്രത്തിന്റെ ഭാഗമായതും നഗരനിര്‍മ്മിതിയുടെ ഭാഗമായി നിര്‍മ്മിച്ചവയും ഒക്കെയായി തരാതരം ഉദ്യാനങ്ങള്‍ ഇവിടെയുണ്ട്. ബാംഗ്ലൂരിനെ ഉദാഹരണമാക്കിയാല്‍ ഇവിടം അറിയപ്പെടുന്നത് തന്നെ ഉദ്യാനങ്ങളുടെ നഗരം എന്നാണ്. മുക്കിലും മൂലയിലും ഇവിടെ ഇത്തരത്തിലുള്ള പച്ചത്തുരുത്തുകള്‍ കണ്ടെത്താം.
ഇത് കൂടാതെ പോകുന്ന ഇടത്തെ പച്ചപ്പുകളെ തേടിപ്പോകാം. ഇതില്‍ ട്രക്കിങ് ഇ‌ടങ്ങളും കാടും എല്ലാം ഉള്‍പ്പെടുത്താം.

ഒരു ടൂറിസ്റ്റ് ആവാം

ഒരു ടൂറിസ്റ്റ് ആവാം

യാത്രയില്‍ മുഴുവനായും ഒരു ടൂറിസ്റ്റ് ആയി തന്നെ ജീവിക്കുക. ആദയം തന്നെ ലോക്കല്‍ ഇന്‍ഫോര്‍മെഷന്‍ സെന്ററില്‍ പോയി ആ സ്ഥലത്തെ മൊത്തത്തില്‍ ഒന്നു മനസ്സിലാക്കാം. പോകേണ്ട ഇടങ്ങളും കാണേണ്ട കാഴ്ചകളും മറക്കാതെ കുറിച്ചു വയ്ക്കാം. മ്യൂസിയവും ചരിത്ര ഇടങ്ങളും ഉണ്ടെങ്കില് മാറി നില്‍ക്കാത പോകാം.

സൈന്യമില്ലാത്ത രാജ്യം, സന്തോഷമുള്ള ജനങ്ങള്‍..പിന്നെ കണ്ടാലും തീരാത്ത കാഴ്ചകളുംസൈന്യമില്ലാത്ത രാജ്യം, സന്തോഷമുള്ള ജനങ്ങള്‍..പിന്നെ കണ്ടാലും തീരാത്ത കാഴ്ചകളും

മഴവില്ലഴകോടെ കാഴ്ചകള്‍... കൊതിതീരെ കാണുവാന്‍ ഈ ഇടങ്ങള്‍മഴവില്ലഴകോടെ കാഴ്ചകള്‍... കൊതിതീരെ കാണുവാന്‍ ഈ ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X