Search
  • Follow NativePlanet
Share
» »യാത്രകളില്‍ സ്റ്റൈല്‍ ആകുവാന്‍ ഈ കാര്യങ്ങള്‍

യാത്രകളില്‍ സ്റ്റൈല്‍ ആകുവാന്‍ ഈ കാര്യങ്ങള്‍

പോകുന്ന ഓരോ സ്ഥലത്തും സ്റ്റാര്‍ ആയി മാറുവാന്‍ പറ്റുന്ന തരത്തില്‍ സ്റ്റൈലായി മാത്രം പോകുന്നവര്‍. യാത്രാ സംഘത്തില്‍ ഫാഷനനബിള്‍ ട്രാവലര്‍ ഇവരാണെന്നു പ്രത്യകം പറയേണ്ടതില്ലല്ലേ....

യാത്രയ്ക്കൊരു ബാഗ് പാക്ക് ചെയ്യുക എന്നത് പലര്‍ക്കും ഒരു ബാലികേലാ മലയാണ്. എത്രയൊക്കെ നോക്കി പാക്ക് ചെയ്താലും എന്തെങ്കിലും ഒക്കെ മറക്കുന്ന അനുഭവം ഇല്ലാത്തവര്‍ കുറവായിരിക്കും.

സാധാരണ ആളുകള്‍ യാത്രയ്ക്കുവേണ്ടുന്ന അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ മാത്രം ഒരു ബാഗില്‍ കൊണ്ടുപോകുമ്പോള്‍ വേറൊരു കൂട്ടര്‍ മറ്റൊരു ലെവലിലാണ് പാക്ക് ചെയ്യുക. പോകുന്ന ഓരോ സ്ഥലത്തും സ്റ്റാര്‍ ആയി മാറുവാന്‍ പറ്റുന്ന തരത്തില്‍ സ്റ്റൈലായി മാത്രം പോകുന്നവര്‍. യാത്രാ സംഘത്തില്‍ ഫാഷനനബിള്‍ ട്രാവലര്‍ ഇവരാണെന്നു പ്രത്യകം പറയേണ്ടതില്ലല്ലേ.... ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അതിനനുസരിച്ച് ഏറ്റവും സ്റ്റൈലിഷായി നടക്കുന്ന ഇവരെ അറിയാതെ പോലും ശ്രദ്ധിച്ചുപോകും. എന്നാല്‍ അടുത്ത യാത്രയില്‍ ഒന്നു ഫാഷനബിള്‍ ആയാലോ? എന്തൊക്കെ ചെയ്തലാണ് ഒരു ഫാഷനബിള്‍ ട്രാവലര്‍ ആകുവാന്‍ സാധിക്കുക എന്നു നോക്കാം...

ടൂറിസ്റ്റിനെ പോലെ വേണ്ട

ടൂറിസ്റ്റിനെ പോലെ വേണ്ട

ഓരോ സ്ഥലത്തു പോകുമ്പോഴും അവിടുത്തെ ഒരാളായി നടക്കുവാന്‍ ശ്രദ്ധിക്കുക. പോകുന്ന നാടിനു യോജിച്ച തരത്തില്‍ ഏറ്റവും ഫാഷനബിളയായ വസ്ത്രം ധരിക്കാം. തികച്ചും സാധാരണക്കാരായ ആളുകള്‍ വസിക്കുന്ന ഇടത്ത് ഒരു സഞ്ചാരിയെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ പോയാല്‍ പോക്കറിടക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തങ്ങളില്‍ ഒരാളല്ല എന്നു തോന്നിയാല്‍ ആളുകള്‍ തീര്‍ത്തും വ്യത്യസ്ഥമായ രീതിയിലായിരിക്കും പെരുമാറുക. ആഢംബരം കാണിക്കാതെ സാധാരണ പോലെ തന്നെ ആളുകളോട് ഇടപെടുവാനും ശ്രദ്ധിക്കുക.

 സ്ഥലം നോക്കി‌

സ്ഥലം നോക്കി‌

ഫാഷനബിള്‍ പാക്കിങ്ങിനു മുന്‍പായി പോകുന്ന സ്ഥലത്തെക്കുറിച്ച് പഠിക്കുക. അവിടുത്തെ ആളുകളും അവരുടെ പെരുമാറ്റ രീതികളും നേരത്തെ മനസ്സിലാക്കുക. എന്നിട്ടു മാത്രമേ ബാഗില്‍ എന്തൊക്കെ വേണം എന്നു തീരുമാനിക്കാവൂ. അവരു‌ടെ സംസ്കാരത്തിനും കാലാവസ്ഥയ്ക്കും അനുസരിത്ത് വേണം വസ്ത്രങ്ങളും മറ്റ് ഔ‌ട്ട് ഫിറ്റുകളും തിരഞ്ഞെടുക്കുവാന്‍.
ലക്ഷ്വറിയസ് യാത്രയാണ് പോകുന്നതെങ്കില്‍ മിക്കവാറും ബീച്ചായിരിക്കും തിരഞ്ഞെടുക്കുക. ഏറ്റവും ഫാശനബിള്‍ ഔട്ട് ഫിറ്റുകളുമായിയാത്ര പോകുവാന്‍ പറ്റിയ ഇ‌ടമാണ് ബീച്ചുകള്‍, സ്കര്‍‌ട്ട്, ട്രൗസറുകള്‍, ഹാറ്റ്, കൂളിംഗ് ഗ്ലാസ്, യോജിച്ച പാദരക്ഷകള്‍ എന്നിവ പാക്ക് ചെയ്യുവാന്‍ മറക്കേണ്ട. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു മുന്‍പ് അവിടുത്തെ കാലാവസ്ഥ നോക്കുവാന്‍ മറക്കേണ്ട.

എവിടെയും യോജിക്കുന്ന വസ്ത്രങ്ങള്‍

എവിടെയും യോജിക്കുന്ന വസ്ത്രങ്ങള്‍

എവിടെയും യോജിക്കുന്ന വസ്ത്രങ്ങള്‍ എടുക്കാം
അത്യാവശ്യമെന്നു തോന്നുന്ന സാധനങ്ങള്‍ ഒക്കെ പാക്കു ചെയ്ത ശേഷം മിക്കവാറും വേണ്ട സാധനങ്ങള്‍ ബാഗിനു വെളിയിലായിരിക്കും. അങ്ങനെയുളേള അവസരങ്ങളില്‍ ഏതു സന്ദര്‍ഭത്തിലും ധരിക്കുവാന്‍ യോജിച്ച വസ്ത്രങ്ങള്‍ എടുക്കാം. അത് നിങ്ങളെ ഫാഷനബിള്‍ ആക്കുമെന്ന് മാത്രമല്ല, വേറിട്ടു നിര്‍ത്തുകയും ചെയ്യും. ഈ ലിസ്റ്റില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടീ ഷര്‍ട്ട്, ഒരു ജോഡി ജീന്‍സ്,സ്വെറ്റര്‍, മിഡി തു‌ടങ്ങിയവ ഉള്‍പ്പെടുത്താം.

ആക്സസറീസ്

ആക്സസറീസ്

ആക്സസറീസാണ് ഈകാലത്ത് വസ്ത്രങ്ങളെക്കാളും ആളുകള്‍ ശ്രദ്ധിക്കുന്നത്. ഒറ്റ ആഭരണം കൊണ്ടു തന്നെ സൗന്ദര്യ സങ്കല്പം മുഴുവനും മാറിമറിയുമെന്നു മാത്രമല്ല, യാത്രകളില്‍ ആളുകളുടെ ശ്രദ്ധാകേന്ദ്രമായി മാറുവാനും സാധിക്കും. ചിലപ്പോള്‍, ഷൂ, ഹാറ്റ്, സ്കാര്‍ഫ്, ചിലപ്പോള്‍ ഒരു ബെല്‍റ്റ്, മാല എന്നിവയൊക്കെ മാത്രം മതി ലുക്ക് മാറ്റിമറിക്കുവാന്‍. യുവാക്കള്‍ക്ക് കൂളിംഗ് ഗ്ലാസ്, ബെല്‍റ്റ്,ഷൂ തുടങ്ങിയവയിലും പരീക്ഷണം നടത്താം

ബാഗില്‍ കുറച്ച് സ്ഥലം മാറ്റിവയ്ക്കാം

ബാഗില്‍ കുറച്ച് സ്ഥലം മാറ്റിവയ്ക്കാം


ബാഗ് പാക്ക് ചെയ്യുമ്പോള്‍ കുറച്ചു സ്ഥലം മാറ്റിവയ്ക്കുവാന്‍ ശ്രദ്ധിക്കുക. പോകുന്ന സ്ഥലത്തു ഷോപ്പിങ് നടത്തുമ്പോള്‍ ബാഗില്‍ വേറെ സ്ഥലം കണ്ടെത്തേണ്ടി വരുന്ന അവസ്ഥ ഇങ്ങനെ ചെയ്താല്‍ ഒഴിവാക്കാം.

പാക്ക് ചെയ്യുമ്പോള്‍

പാക്ക് ചെയ്യുമ്പോള്‍

ഇപ്പോള്‍ പോകുന്ന സ്ഥലത്തെക്കുറിച്ചും എന്തൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടതെന്നൂം ഔട്ട് ഫിറ്റുകളെക്കുറിച്ചും ഒരു ധാരണയായല്ലോ. അപ്പോള്‍ പാക്ക് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ ശ്രദ്ധിക്കാം. യാത്ര പോകുന്ന ദിവസങ്ങള്‍, സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവ അനുസരിച്ചു മാത്രം പാക്ക് ചെയ്യാം.

പാദരക്ഷകള്‍

പാദരക്ഷകള്‍

ധരിക്കുന്ന വസ്ത്രത്തിനും പോകുന്ന സ്ഥലത്തിനും അനുസരിച്ച് പാദരക്ഷ തിരഞ്ഞ‌െടുക്കാം. സാധാരണക്കാരായ സഞ്ചാരികള്‍ ഒരു ഷൂ മാത്രമായിരിക്കും പാക്ക് ചെയ്യുക. സ്റ്റൈലിഷ് യാത്രകളില്‍ ഓരോ വസ്ത്രത്തിനും യോജിച്ചത്, അല്ലെങ്കില്‍ എല്ലാത്തിനും യോജിച്ചത് എന്നിങ്ങനെ തിരഞ്ഞെടുക്കാം.

മുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതംമുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതം

ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!

13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X