Search
  • Follow NativePlanet
Share
» »മഴക്കാല യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടും മുൻപ്!

മഴക്കാല യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടും മുൻപ്!

മഴക്കാലം പൊതുവെ മടിപിടിച്ച സമയമാണ്. എന്നാലും ചില യാത്രകൾ ഒഴിവാക്കാൻ പറ്റാത്തതായി വരും. മഴക്കാല യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

By Elizabath Joseph

മഴയുടെ രൗദ്രഭാവത്തിനു സാക്ഷികളായ കുറേ ദിവസങ്ങളാണ് നമ്മുടെ മുന്നിലൂടെ കടന്നു പോയത്. അണമുറിയാതെ പെയ്യുന്ന മഴയും ആകാശത്തെ മറയ്ക്കുന്ന കാർമേഘങ്ങളും പേടിപ്പെടുത്തുന്ന ഇടിയും ഒക്കെയായി ദിവസങ്ങൾ പോവുകയാണ്. മഴയുടെ സംഹാര താണ്ഡവം മൂടിപ്പുതച്ച് വീട്ടിലിരിക്കാമെന്ന മോഹവും നടത്തില്ല. പുറത്തിറങ്ങുന്ന കാര്യത്തില്‍ നിവർത്തിയില്ലാതെ വരുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മഴക്കാലത്ത് വീടിനു വെളിയിലിറങ്ങുമ്പോഴും, വാഹനങ്ങളിൽ സഞ്ചരിക്കേണ്ടി വരുമ്പോളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

വാഹനങ്ങൾക്ക് മൺസൂർ സർവ്വീസിങ്ങ് നടത്തുക

വാഹനങ്ങൾക്ക് മൺസൂർ സർവ്വീസിങ്ങ് നടത്തുക

മഴക്കാലങ്ങളിൽ നനഞ്ഞു തെന്നി കുതിർന്നു കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുക എന്നത് ഇത്തിരി കടുപ്പമുള്ള കാര്യമാണ്. ഇപ്പോൾ മിക്ക വാഹന സർവ്വീസിങ്ങ് സെന്ററുകളിലും ലഭ്യമായിട്ടുള്ള കാര്യമാണ് മൺസൂർ സർവ്വീസിങ്ങ്. മഴയിൽ വാഹനമിറക്കുന്നതിനു മുൻപ് മൺസൂർ സർവ്വീസിങ്ങ് നടത്തുന്നത് സുരക്ഷ വളരെയധികം വർധിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. ബ്രേക്ക്, ടയർ, വൈപ്പർ, ഹെഡ് ലൈറ്റ്, മറ്റു ലൈറ്റുകൾ, ഹോൺ തുടങ്ങിയവയെല്ലാം മികച്ച കണ്ടീഷനിലാണെന്ന് ഇതിലൂടെ ഉറപ്പു വരുത്താം.

കനത്ത മഴയുള്ളപ്പോൾ വാഹനം ഉപയോഗിക്കാതിരിക്കുക

കനത്ത മഴയുള്ളപ്പോൾ വാഹനം ഉപയോഗിക്കാതിരിക്കുക

കനത്ത മഴ പെയ്യുന്ന അവസരങ്ങളിൽ വാഹനം പരമാവധി ഓടിക്കാതിരിക്കുകയാണ് നല്ലത്. ഇങ്ങനെ മഴ പെയ്യുമ്പോള്‍ മുന്നില്‍ കാണുവാൻ സാധിക്കുന്ന സ്ഥലത്തിന്റെ പരിധി കുറയുന്നത് എതിരെ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാതാക്കുകയും അപകടത്തിന് കാരണമാവുകയും ചെയ്യും. ഇത്തരം അവസരങ്ങളിൽ കഴിവതും വാഹനം ഓഫ് ചെയ്തിടുകയും മഴ കുറഞ്ഞതിനു ശേഷം യാത്ര തുടരുകയും ചെയ്യുന്നതാണ് ഉത്തമം. മാത്രമല്ല, വെള്ളത്തിൽ കൂടിയുള്ള യാത്ര വാഹനത്തിന്റെ എന്ഡ‍ജിൻ പ്രവർത്തനത്തെ മോശമായി ബാധിക്കുകയും ചെയ്യും.

മിതമായ വേഗത

മിതമായ വേഗത

മിതമായ വേഗതയിൽ വാഹനം പോകുന്നതാണ് എല്ലായ്പ്പോഴും നല്ലത്. മഴക്കാലങ്ങളിൽ പ്രത്യേകിച്ച്, റോഡുകളും മറ്റും നനഞ്ഞും തെന്നിയും കിടക്കുമ്പോൾ വളരെ പതുക്കെ മാത്രം ഡ്രൈവ് ചെയ്യുവാൻ ശ്രദ്ധിക്കുക. മാത്രമല്ല, തൊട്ടുമുന്നിൽ പോകുന്ന വാഹനവുമായി കൃത്യമായ അകലം പാലിക്കുവാനും ശ്രദ്ധിക്കുക.മാത്രമല്ല, വെള്ളക്കെട്ടുള്ള ഇടങ്ങളിലൂടെ പോകുമ്പോൾ വിൻഡോ ഉയർത്തി വെയ്ക്കുവാനും എയർ കണ്ടീഷനർ ഓഫ് ചെയ്തു വയ്ക്കുവാനും ഓർമ്മിക്കുക.

എമർജെൻസി നമ്പറുകൾ സൂക്ഷിക്കുക

എമർജെൻസി നമ്പറുകൾ സൂക്ഷിക്കുക

മഴക്കാലത്തുള്ള യാത്രകൾ എപ്പോൾ വേണമെങ്കിലും അപകടം വിളിച്ചുവരുത്താവുന്ന ഒന്നാണ്. അതിനാൽ ഫോണുകളിൽ എപ്പോളും കാണത്തക്ക രീതിയില്ഡ‍ എമർജൻസി നമ്പറുകൾ സേവ് ചെയ്ത് വെയ്ക്കുക

 ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുക

ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുക

വാഹനങ്ങളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് കരുതേണ്ടത് നിർബന്ധമായ ഒരു കാര്യമാണ്. കയ്യെത്തുന്ന ദൂരത്തില്‍ അത്യാവശ്യം വേണ്ടുന്ന എല്ലാമായി ര ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുവാൻ ശ്രദ്ധിക്കുക. മാത്രമല്ല, എങ്ങനെയാണ് അപകട ഘട്ടങ്ങളിൽ ഇത് ഉപയോഗിക്കുക എന്നും തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

നല്ല സമരിയാക്കാരനായിരിക്കുക

നല്ല സമരിയാക്കാരനായിരിക്കുക

യാത്രയിൽ അപകടത്തിൽ കിടക്കുന്ന ഒരാളെ കണ്ടാൽ മാറിപ്പോകാതെ സഹായിക്കുവാൻ ശ്രമിക്കുക. നിങ്ങളില്‍ ഒരാളുടെ സഹായം ചിലപ്പോൾ രക്ഷിക്കുന്നത് ഒരു ജീവനെ തന്നെയായിരിക്കും എന്നു ഓർമ്മിക്കുക. രക്ഷിക്കുവാൻ പറ്റുന്ന സാഹചര്യമല്ലെങ്കിൽ പോലും പോലീസിലും മറ്റ് എമർജൻസി നമ്പറിലും വിളിച്ച് കാര്യം അറിയിക്കുക.

റോഡിനെക്കുറിച്ച് അറിവുണ്ടായിരിക്കുക

റോഡിനെക്കുറിച്ച് അറിവുണ്ടായിരിക്കുക

യാത്ര ചെയ്യുന്ന റോഡിനെക്കുറിച്ച് അറിയുന്നത് മിക്കപ്പോളും അപകടങ്ങൾ കുറയ്ക്കുവാൻ സഹായിക്കും. മാത്രമല്ല, അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തു പോകുന്നവരിൽ നിന്നും മാറി യാത്ര ചെയ്യുവാനും ശ്രദ്ധിക്കുക.

 ലഘുഭക്ഷണം കയ്യിൽ കരുതുക

ലഘുഭക്ഷണം കയ്യിൽ കരുതുക

മഴക്കാലങ്ങളിൽ ദീർഘദൂര യാത്രകൾ ചെയ്യേണ്ടി വന്നാൽ ലഘുഭക്ഷണം കയ്യിൽ കരുതുവാൻ ശ്രമിക്കുക. അപ്രതീക്ഷിതമായുണ്ടാവുന്ന കാലാവസ്ഥാ മാറ്റങ്ങളിൽ എത്രനേരം വഴിയിൽ കിടക്കേണ്ടി വരുമെന്ന് അറിയാത്തതിനാൽ ഇത്തരം ചെറിയ കാര്യങ്ങൾ ചെറുതല്ലാത്ത സഹായമാണ് ചെയ്യുക.

 സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കുക

സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കുക

മഴയിൽ പുറത്തിറങ്ങേണ്ടി വരുന്ന സന്ദർഭങ്ങളിൽ കൂടുതലും സിന്തറ്റിക് മെറ്റീരിയലിൽ തീർത്ത വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക. പെട്ടന്നു ഉണങ്ങിയെടുക്കാൻ സാധിക്കുന്നതിനാൽ കോട്ടൺ വസ്ത്രങ്ങളെക്കാളും ഇതായിരിക്കും മഴക്കാലങ്ങളിൽ ഉപകാരപ്പെടുക.

 കാലാവസ്ഥ റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യുക

കാലാവസ്ഥ റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യുക

മഴക്കാലങ്ങളിലും മറ്റ് അപകട സാധ്യത ഉള്ള സമയങ്ങളിലും കാലാവസ്ഥ റിപ്പോർട്ട അപ്ഡേറ്റ് ചെയ്യുവാൻ ശ്രദ്ധിക്കുക. വലിയ മഴയുള്ള സമയങ്ങളിൽ മലമുകളുകളിൽ ഉരുൾപ്പൊട്ടലും മറ്റുമുണ്ടാകുവാനുള്ള സാധ്യത വളരെയധികമാണ്.

മഴയിൽ ഒലിച്ചിറങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾമഴയിൽ ഒലിച്ചിറങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ

ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!!ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!!

Read more about: travel rain adventure travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X