Search
  • Follow NativePlanet
Share
» »കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!!

കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!!

അധികം ബുദ്ധിമുട്ടാതെ യാത്രകൾക്കു വേണ്ടുന്ന പണം കണ്ടെത്താനുള്ള ചില വഴികൾ പരിചയപ്പെടാം.

By Mythili

യാത്ര ചെയ്യുവാൻ ഇഷ്ടമില്ലാത്തവർ കാണില്ല. ചിലർ രാത്രിയുടെ താളം തേടി റൈഡുകൾ പോകമ്പോൾ മറ്റു ചിലർക്ക് താല്പര്യം വീക്കെൻഡ് ട്രിപ്പുകളോടാണ്. മറ്റു ചിലർ അവധിക്കാലത്ത് യാത്ര ചെയ്യുമ്പോൾ കുറച്ചാളുകൾ ആ സമയം കുടുംബത്തിനായി നല്കുന്നു. അങ്ങനെ ഏതെങ്കിലും ഒരു വിധത്തിൽ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം.
യാത്രകൾ പോകുവാൻ ആഗ്രഹം കുന്നോളമുണ്ടെങ്കിലും പലരെയും അതിൽ നിന്നും പിന്തിരിപ്പിക്കുന്നത് പണത്തിന്റെ അഭാവം തന്നെയാണ്. എന്നാൽ യാത്രാ ഭ്രാന്തൻമാർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. ഓവർ ഡ്യൂട്ടി ചെയ്തും ഇഷ്ടപ്പെട്ട കാര്യങ്ങൾ മാറ്റി വെച്ചും അവർ യാത്രകൾ ചെയ്തുകൊണ്ടേയിരിക്കും. അത്ര സിംപിൾ അല്ല എങ്കിലും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ യാത്രകൾക്കുള്ള പണം തന്നേ കയ്യിലെത്തും. യാത്രകൾക്കു വേണ്ട പണം സ്വരൂപിക്കുവാൻ വേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

 സാമ്പത്തിക സ്ഥിതി ഒന്നു നോക്കാം

സാമ്പത്തിക സ്ഥിതി ഒന്നു നോക്കാം

യാത്രയ്ക്കുള്ള പണം കണ്ടെത്തുവാനായി ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന് ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതി അറിയുകയാണ്. വരുമാനവും ചിലവും എല്ലാം കൃത്യമായി മനസ്സിലാക്കുക.

യാത്രയ്ക്കു മാത്രമായി മറ്റൊരു അക്കൗണ്ട്

യാത്രയ്ക്കു മാത്രമായി മറ്റൊരു അക്കൗണ്ട്

മറ്റു ആവശ്യങ്ങൾക്കെടുക്കാതെ, യാത്രയ്ക്കായി സൂക്ഷിക്കുന്ന പണം സേവ് ചെയ്യാൻ മാത്രമായി പുതിയൊരു സേവിങ്സ് അക്കൗണ്ട് തുടങ്ങുക. ഇതിൽ നിക്ഷേപിക്കുന്ന പൈസ മറ്റൊരു ആവശ്യത്തിനും എടുക്കില്ല എന്നു ഉറപ്പുവരുത്തുക.

ശരിയായ ബാങ്ക് തിരഞ്ഞെടുക്കുക

ശരിയായ ബാങ്ക് തിരഞ്ഞെടുക്കുക

ചില ബാങ്കുകളിൽ പുതിയ അക്കൗണ്ട് ആരംഭിക്കുമ്പോൾ അവർ പല ഓഫറുകളും നല്കാറുണ്ട്. നിശ്ചിത തുക എല്ലാ മാസവും നിക്ഷേപിക്കുന്ന തരത്തിൽ അക്കൗണ്ട് ആരംഭിച്ചാൽ പല ബോണസുകളും ബാങ്കിൽ നിന്നും ലഭിക്കുവാൻ സാധ്യതയുണ്ട്.

അനാവശ്യ ചിലവുകൾ ഒഴിവാക്കുക

അനാവശ്യ ചിലവുകൾ ഒഴിവാക്കുക

ഓരോ ആഴ്ചയിലും എല്ലാ കാര്യങ്ങൾക്കും ചിലവഴിക്കുവാനായി നിശ്ചിത തുക മാറ്റി വയ്ക്കുക. എല്ലാ ആവശ്യങ്ങളും അതിൽ നിന്നും മാത്രം നടത്താൻ ശ്രദ്ധിക്കുക. ഇതുവഴി അനാവശ്യമായുണ്ടാകുന്ന ചിലവുകൾ കുറയ്ക്കാനും ആ പണം യാത്രാ ആവശ്യങ്ങളിലേക്ക് മാറ്റുവാനും സാധിക്കും.

ക്രെഡിറ്റ് കാർഡ് ഉപേക്ഷിക്കാം

ക്രെഡിറ്റ് കാർഡ് ഉപേക്ഷിക്കാം

ആവശ്യത്തിനും അനാവശ്യത്തിനും ക്രെഡിറ്റ് കാർഡ് വീശുന്നത് ഇപ്പോൾ ശീലത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇത് ഒഴിവാക്കിയാൽ തന്നെ പണം കൃത്യമായി ചിലവഴിക്കുവാൻ സാധിക്കും. എന്നാൽ ക്ര‍െഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ അതിലെ പണം അടച്ച് തീർത്തതിനു ശേഷം മാത്രം യാത്രയ്ക്കായുള്ള പണം മാറ്റിവെയ്ക്കുവാൻ ശ്രദ്ധിക്കുക.

അഅനാവശ്യമായി സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക

അഅനാവശ്യമായി സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക

കൂട്ടുകാരോടൊപ്പം വെറുതെ ഒന്ന് ഷോപ്പിങ്ങിനു പോയാലും കണ്ണിൽ കണ്ടതെല്ലാം വാങ്ങിച്ചു കൂട്ടുന്ന സ്വഭാവക്കാരാണ് നമ്മൾ. പലപ്പോളും ആവശ്യമുണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ വെറുതെ ഒരു തോന്നലിന്റെ പുറത്തായിരിക്കും ഇതൊക്കെ വാങ്ങുക. ഇകക്രം അനാവശ്യ കാര്യങ്ങൾ ഒഴിവാക്കിയാൽ നമുക്ക് പണത്തിൻരെ കാര്യത്തിൽ ഒട്ടേറെ നേട്ടങ്ങളുണ്ടാവും. ഇങ്ങനെ നെ അനാവശ്യമായി ചിലവഴിക്കുന്ന പൈസ യാത്രയ്ക്കായി തുടങ്ങിയിരിക്കുന്ന അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം.

പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കാം

പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കാം

വീട്ടുകാരിൽ നിന്നും മാറി ജോലി ആവശ്യങ്ങൾക്കും മറ്റുമായി തനിച്ച് താമസിക്കുന്നവർക്ക് ഏറ്റവും അധികം ചിലവ് വരിക പുറത്തു നിന്നും കഴിക്കുന്ന ഭക്ഷണത്തിൻറെ കാര്യത്തിലാണ്. പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് കുറച്ച് വീടുകളിൽ തന്നെ കൂടുതൽ പാചകം ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിനും പണം ലാഭിക്കുവാനും സഹായിക്കും.

അല്പം പിശുക്കനാവാം

അല്പം പിശുക്കനാവാം

അനാവശ്യ കാര്യങ്ങൾക്ക് പിശുക്കു കാണിക്കുന്നത് ഒരു തെറ്റ് അല്ല. ധാരാളിത്തത്തിനായി പണം ചിലവഴിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങൾ കഴിവതും ഒഴിവാക്കുവാൻ ശ്രമിക്കുക. വെള്ളത്തിന്റെ കാര്യത്തിലും കറന്‍റിന്റെ കാര്യത്തിലും അല്പം പിശുക്കിയാൽ ചെലവുകളിൽ വലിയ കുറവ് കാണുവാന്‍ കഴിയും.

കൂടുതൽ ഓര്‍ഗനൈസ് ആവാം

കൂടുതൽ ഓര്‍ഗനൈസ് ആവാം

ചെറിയ ചെറിയ കാര്യങ്ങളിലൂടെ പണം കൈയ്യിൽ നിന്നും പോകുന്നത് ഒഴിവാക്കുക. എല്ലാ കാര്യങ്ങൾക്കും കൃത്യം പണം ചിലവഴിക്കുക. അനാവശ്യമായി ഒരു രൂപ പോലും ചിലവാക്കാതിരിക്കുക. ചിലവാക്കേണ്ട കാര്യങ്ങൾ ഇനം തിരിച്ചെഴുതി ചിലവ് നോക്കുന്നത് പിന്നെയും സഹായിക്കും.

എടുക്കുന്ന പണം മാത്രം ചിലവഴിക്കുക

എടുക്കുന്ന പണം മാത്രം ചിലവഴിക്കുക

പണം അനാവശ്യമായി ചിലവഴിക്കാതിരിക്കുവാൻ ചെയ്യേണ്ട ഒരു കാര്യം ഓരോ ആഴ്ചത്തെയും ചിലിവിനായി കുറച്ച് പണം മുന്‍കൂട്ടി എടുക്കുക. കാർഡ് ഇപയോഗിച്ച് പണം കൊടുക്കുന്നതിനു പകരം പണമായി തന്നെ നല്കുക.

സെക്കൻഡ് ഹാൻഡ് സാധനങ്ങൾ

സെക്കൻഡ് ഹാൻഡ് സാധനങ്ങൾ

ഒറ്റത്തവണത്തെ ആവശ്യങ്ങൾക്കായി ചില സാധനങ്ങൾ നമുക്ക് സുഹൃത്തുക്കളിൽ നിന്നും മേടിക്കാം. വലിയ പണം മുടക്കി ആവശ്യമില്ലാതെ വെയ്ക്കുന്നതിലും നല്ലതാണിത്.

എക്സ്ട്രാ വർക്ക്

എക്സ്ട്രാ വർക്ക്

സാധാരണ ജോലി സമയം കഴിഞ്ഞും കയ്യിൽ സമയുണ്ടെങ്കിൽ കുറച്ച് എക്സ്ട്രാ ജോലികൾ ചെയ്യാം. ഓഫീസിൽ നിന്നല്ലാതെ ഫ്രീലാന്‍സിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും സമയം കൊടുത്താൽ ആ വഴിയും കുറച്ച് പണം സമ്പാദിക്കാം.

നോ പറയാൻ പഠിക്കാം

നോ പറയാൻ പഠിക്കാം

പറയേണ്ട സമയങ്ങളിൽ നോ പറയുന്നത് പണം മാത്രമല്ല, ആരോഗ്യവും സംരക്ഷിക്കും.

പണം ചിലവഴിക്കാം ആവശ്യ കാര്യങ്ങൾക്കു മാത്രം

പണം ചിലവഴിക്കാം ആവശ്യ കാര്യങ്ങൾക്കു മാത്രം

ഏതൊരു കാര്യത്തിനും പണം ചിലവാക്കുമ്പോൾ അത് ആവശ്യത്തിനാണോ അല്ലയോ എന്നു മാത്രം ചിന്തിച്ചിട്ട് മുന്നോട്ടിറങ്ങുക. ശരിക്കും അത് വേണം എന്നുണ്ടെങ്കിൽ മാത്രം വാങ്ങു. തോന്നലിന്റെ പുറത്ത് ചെയ്യാതിരിക്കുക.

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക

ചില കാര്യങ്ങൾക്ക് കുറ് പണം ചിലവാക്കിയാലും അതിനുള്ള സംതൃപ്തി നമുക്ക് കിട്ടി എന്നു വരില്ല. കാര്യങ്ങളെ വിവിധ തലങ്ങളിൽ നിന്നു നോക്കി സന്തോഷം കണ്ടെത്തുവാൻ ശ്രമിക്കുക. വലിയ പാർട്ടികൾക്കും മറ്റു പോകുന്നതിനു പകരം വീട്ടിൽ ഒരു ചെറിയ ചായ സത്ക്കാരം നടത്തി എല്ലാവരും കൂടുന്നത് സന്തോഷം വർധിപ്പിക്കുകയും ചിലവ് ചുരുക്കുവാൻ സഹായിക്കുകയും ചെയ്യും.

യാത്ര ഒരു ചാലഞ്ചാക്കുക

യാത്ര ഒരു ചാലഞ്ചാക്കുക

എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്നു പറഞ്ഞ് ഈ യാത്ര ഒരു ചാലഞ്ചായി ഏറ്റെടുക്കുക. ഒരു തരത്തിലും സ്വയം തോൽക്കുവാൻ അനുവദിക്കാതിരിക്കുക. കാര്യങ്ങൾ ഒരു വെല്ലുവിളിയായി ഏറ്റെടുത്താൻ അതിൽ ജയിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഓരോ മാസവും ഓരോ ചെലവ് ചുരുക്കൽ

ഓരോ മാസവും ഓരോ ചെലവ് ചുരുക്കൽ

ഓരോ മാസവും വ്യത്യസ്തങ്ങളായ കാര്യങ്ങൾക്ക് ചിലവ് ചുരുക്കുന്നത് യാത്രാ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ മൂല്യം വര്‍ധിപ്പിക്കും. ഒരു മാസം ഡ്രസ് മേടക്കുന്നതും അടുത്ത മാസം പുറത്ത്പോയി ഭക്ഷണം കഴിക്കുന്നതുമെല്ലാം ഒഴിവാക്കിയാൽ ഒരു വലിയ സംഖ്യ തന്നെ ഈ ഇനത്തിൽ സൂക്ഷിക്കുവാൻ കഴിയും.

Read more about: travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X