Search
  • Follow NativePlanet
Share
» »സ്മാര്‍ട് ഫോണിലെ ലാന്‍ഡ്സ്കേപ്പ് ഫോട്ടോഗ്രഫി

സ്മാര്‍ട് ഫോണിലെ ലാന്‍ഡ്സ്കേപ്പ് ഫോട്ടോഗ്രഫി

പ്രകൃതിയിലെ ദൃശ്യങ്ങളും ലാന്‍ഡ്സ്കേപ്പുകളും സ്മാര്‍ട് ഫോണില്‍ പകര്‍ത്തുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം.

മനോഹരമായ സൂര്യോദയം കണ്ടാലും യാത്രയ്ക്കിടയില്‍ ഒരു കിടിലന്‍ കാഴ്ച കണ്ടാലും ആദ്യം കൈ ചെല്ലുക പോക്കറ്റിലെ ഫോണിലേക്കു തന്നെയാണ്. ചാഞ്ഞും ചാഞ്ഞും ചെരിഞ്ഞും നിന്ന് കണ്ട ഫോട്ടോ ഫോണില്‍ പകര്‍ത്തിയില്ലെങ്കില്‍ ആകെ ഒരു സുഖക്കുറവ് തന്നെയായിരിക്കും. എന്നാല്‍ വെറുതേയൊരു ഫോട്ടോ എടുത്താല്‍ മതിയോ? പോര.. കണ്‍മുന്നില്‍ കണ്ടയത്രയും ഭംഗിയില്‍ പകര്‍ത്തുവാന്‍ ആയില്ലെങ്കിലും കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അടിപൊളി ഫോട്ടോ തന്നെ ഫോണിലെടുക്കാം. ഇതാ പ്രകൃതിയിലെ ദൃശ്യങ്ങളും ലാന്‍ഡ്സ്കേപ്പുകളും സ്മാര്‍ട് ഫോണില്‍ പകര്‍ത്തുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം.

ലൊക്കേഷന്‍

ലൊക്കേഷന്‍

ലാന്‍ഡ്സ്കേപ്പ് ഫോട്ടോഗ്രഫിയിലെ ഏറ്റവും പ്രധാന കാര്യം ഫോട്ടോ എടുക്കുന്ന ലൊക്കേഷന്‍ തന്നെയാണ്. പ്ലാന്‍ ചെയ്ത് പോവുകയാണെങ്കില്‍ ഫോ‌‌ട്ടോ എടുക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ നേരത്തെ തന്നെ ഉണ്ടായിരിക്കണം. ആവശ്യമെങ്കില്‍ ആ സ്ഥലത്തിന്റെ മുന്‍പ് എടുത്തിട്ടുള്ള ചിത്രങ്ങള്‍ ഒര റെഫറന്‍സ് ആയി ഉപയോഗിക്കുകയും ചെയ്യാം.

ക്ഷമയുള്ളവരായിരിക്കാം

ക്ഷമയുള്ളവരായിരിക്കാം

ഫോട്ടോഗ്രഫിയില്‍ ഏറ്റവും വേണ്ട കഴിവുകളിലൊന്ന് ക്ഷമയാണ്. പലപ്പോഴും എണ്ണമില്ലാത്തത്രയും ഷോട്ടുകളെടുത്താല്‍ മാത്രമേ ഏറ്റവും മികച്ചതില്‍ എത്തിച്ചേരുവാന്‍ സാധിക്കു. മാത്രമല്, പ്രകൃതിയു‌ടെ ദൃശ്യങ്ങളാണ് പകര്‍ത്തുന്നത് എന്നതിനാല്‍ പ്രകൃതിയെകൂടി പരിഗണിക്കേണ്ടതുണ്ട്. എപ്പോള് വേണമെങ്കിലും കാലാവസ്ഥ മാറ്റം വരുന്ന അവസ്ഥയില്‍ ഫോട്ടോയ്ക്ക് യോജിച്ച സമയം വരെ ക്ഷമയോടെ ഇരിക്കുവാനും തയ്യാറാവണം. കാലാവസ്ഥ മുന്നറിയിപ്പുകള്‍ നോക്കിയിറങ്ങുന്നത് മിക്കപ്പോഴും സമയം ലാഭിക്കുവാന്‍ നല്ലതായിരിക്കും.

മടി വേണ്ട

മടി വേണ്ട

ലാന്‍ഡ്സ്കേപ്പ് ഫോട്ടോകള്‍ എല്ലായ്പ്പോഴും ഏറ്റവും അത്ഭുതപ്പെടുത്തുന്നതിനു പിന്നിലെ കാരണം അതിന്‍റെ ആംഗിള്‍ തന്നെയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ലൈറ്റിങ്ങും ആംഗിളും വന്നാല്‍ തന്നെ ഫോട്ടോ ശ്രദ്ധിക്കപ്പെടും എന്നതില്‍ സംശയം വേണ്ട. മാത്രമല്ല, എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭിക്കുന്ന ആംഗിളുകള്‍ പരമാവധി ഒഴിവാക്കുക. ഒരു കുന്നിന്റെ ഏറ്റവും മുകളില്‍ കയറിയെടുക്കുന്ന ഫോട്ടോ തരുന്ന ഫീല്‍ ആയിരിക്കില്ല, ഏറ്റവും താഴെ എല്ലാവരും എത്തുന്ന ഇടത്തുനിന്നും ലഭിക്കുന്ന ഫോട്ടോയ്ക്കുണ്ടാവുക. മടി കാണിക്കാതെ വ്യത്യസ്ത ഫോട്ടോകള്‍ക്കായി ശ്രമിക്കാം.

ലെന്‍സ് വൃത്തിയായിരിക്കണം

ലെന്‍സ് വൃത്തിയായിരിക്കണം

ഇനി സ്മാര്‍ട്ഫോണ്‍ ഫോട്ടോഗ്രഫിയിലേക്ക് വരാം. ഫോണ്‍ ലെന്‍സിലെ പൊടിയും അഴുക്കും അത് എത്ര ചെറുതാണെങ്കിലും ഫോ‌ട്ടോയു‌‌‌ടെ മേന്മയെ ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫോട്ടോ എടുത്തുന്നതിനു തൊട്ടു മുന്‍പായി ഫോണ്‍ലൈന്‍സ് വൃത്തിയാക്കുക. നേര്‍മ്മയുള്ള തുണി ഉപയോഗിച്ച് വേണം ഫോണ്‍ ക്ലീന്‍ ചെയ്യുവാന്‍. ലെന്‍സില്‍ പാട് വരുന്ന തരത്തിലുള്ള തുണികള്‍ ഒഴിവാക്കുക.

ഫോക്കസ് അ‍ഡ്ജസ്റ്റ് ചെയ്യാം

ഫോക്കസ് അ‍ഡ്ജസ്റ്റ് ചെയ്യാം

സ്മാര്‍ട് ഫോണില്‍ ലാന്‍ഡ് സ്കേപ്പ് ഫോട്ടോഗ്രഫി നടത്തുമ്പോള്‍ സബ്ജക്‌ട് എല്ലായ്പ്പോഴും ഫോക്കസ് ചെയ്യുവാന്‍ ശ്രദ്ധിക്കുക. സബ്ജക്ടിന്റെ ഏത് ഭാഗമാണോ ഫോക്കസ് ചെയ്യേണ്ടത്, അവിടെ ചെറുതായി വിരല്‍കൊണ്ട് തട്ടിയാല്‍ ഫോക്കസ് അവിടേക്ക് മാറും. ഇങ്ങനെ ഫോക്കസ് അഡ്ജസ്റ്റ് ചെയ്യാം.

ആവശ്യമില്ലെങ്കില്‍ സൂം ഒഴിവാക്കാം

ആവശ്യമില്ലെങ്കില്‍ സൂം ഒഴിവാക്കാം

ചിത്രത്തിന്റെ ഗുണമേന്മ കളയുന്ന കാര്യങ്ങളിലൊന്നാണ് സൂം. സ്മാര്‍ട് ഫോണുകളില്‍ ഒരു പരിധിയിലധികം സൂം ചെയ്ത് ഫോട്ടോ എടുത്താല്‍ പിക്സല്‍ തെളിഞ്ഞു കാണുകയും അത് ഫോട്ടോയുടെ മേന്മയെ മോശമായി ബാധിക്കുകയും ചെയ്യും. ആവശ്യമെങ്കില്‍ സബ്ജക്ടിനടുത്തേയ്ക്ക് കുറച്ചുകൂടി അടുത്തു നിന്ന് ഫോട്ടോ എടുത്ത് സൂം ചെയ്യുന്നത് പരമാവധി ഒഴിവാക്കാം.

ഫില്‍ട്ടര്‍ വേണ്ട

ഫില്‍ട്ടര്‍ വേണ്ട

ഫോ‌ട്ടോകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ മിക്കവരും ഫില്‍ട്ടറുകള്‍ ഉപയോഗിക്കാറുണ്ട്. പ്രകൃതി ഫോട്ടോകള്‍ അതിന്റെ യഥാര്‍ഥ ഭംഗിയില്‍ ലഭിക്കണമെങ്കില്‍ പരമാവധി ഫില്‍‌‌ട്ടറുകള്‍ ഒഴിവാക്കാം. പിന്നീട് ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം.

ക്യാമറാ ആപ്പുകള്‍ ഉപയോഗിക്കാം

ക്യാമറാ ആപ്പുകള്‍ ഉപയോഗിക്കാം


ഫോണിലെ ക്യാമറ ഉപയോഗിക്കുമ്പോള്‍ അതില്‍ കൊടുത്തിരിക്കുന്ന ഫീച്ചറുകള്‍ മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കൂ. എന്നാല്‍ മറ്റൊരു ക്യാമറ ആപ്പ് വഴിയാണെങ്കില്‍ വ്യത്യസ്തങ്ങളായ പല രീതികളിലും ക്യാമറ ഉപയോഗിക്കാം. വൈല്‍ഡ് ആംഗിള്‍ ഫോട്ടോ മുതല്‍ പോര്‍ട്രയിറ്റ് മോഡ് വരെ പരീക്ഷിക്കുവാന്‍ പറ്റിയ ആപ്പുകള്‍ പലതുണ്ട്.

Read more about: photography travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X