Search
  • Follow NativePlanet
Share
» »യാത്രയ്ക്ക് യോജിച്ച ട്രാവൽ ഇൻഷുറൻസ് എടുക്കേണ്ടത് ഇങ്ങനെ!

യാത്രയ്ക്ക് യോജിച്ച ട്രാവൽ ഇൻഷുറൻസ് എടുക്കേണ്ടത് ഇങ്ങനെ!

ട്രാവൽ ഇൻഷുറൻസ് എങ്ങനെ തിരഞ്ഞെടുക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വായിക്കാം.

വിദേശ യാത്രകളിൽ അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളും ആരോഗ്യങ്ങളും സഞ്ചാരികളെ തെല്ലൊന്നുമല്ല വലയ്ക്കാറുള്ളത്. പരിചയമില്ലാത്ത നാടും അവിടുത്തെ കൈപൊള്ളിക്കുന്ന ചികിത്സയും വരുത്തിവയ്ക്കുന്ന സാമ്പത്തിക നഷ്ടം ചെറുതായിരിക്കില്ല. ഇനി യാത്രയ്ക്കിടയിൽ ബാഗും മറ്റും നഷ്ടപ്പെട്ടാലോ... പറഞ്ഞറിയിക്കാനാവാത്ത ബുദ്ധിമുട്ടുകളായിരിക്കും ഇതിന്റെ ഫലം... ഇങ്ങനെ യാത്രകളിൽ എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ഏറ്റവും അധികം ഉപകാരിയായി മാറുക മിക്കപ്പോഴും മാറ്റിനിർത്തിയിരുന്ന ട്രാവൽ ഇൻഷുറൻസ് ആയിരിക്കും. യാത്രകൾ ഒരു പേടിയും കൂടാതെ ആസ്വദിക്കുവാൻ സഹായിക്കുന്ന ട്രാവൽ ഇൻഷുറൻസ് എങ്ങനെ തിരഞ്ഞെടുക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വായിക്കാം...

ട്രാവൽ ഇൻഷുറൻസ്

ട്രാവൽ ഇൻഷുറൻസ്

യാത്രയിൽ വസ്തുക്കളുടെയും ലഗേജിന്റെയും നമ്മുടെ സ്വന്തം ആരോഗ്യത്തിന്‍റെയും സംരക്ഷണമാണ് ട്രാവൽ ഇൻഷുറന്‍സ് നല്കുന്നത്.അവിചാരിതമായി സംഭവിക്കുന്ന അപകടങ്ങളും മോഷണങ്ങളും ചികിത്സയും ഒക്കെ ട്രാവൽ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാൽ നഷ്ടക്കണക്ക് ഒഴിവാക്കാം എന്നതാണ് ഇതിന്റെ മെച്ചം.

 ഇൻഷുറൻസ് എടുക്കുമ്പോൾ

ഇൻഷുറൻസ് എടുക്കുമ്പോൾ

മിക്കപ്പോഴും ആളുകൾ സൗകര്യപൂർവ്വം ട്രാവൽ ഇൻഷുറൻസിനെ ഒഴിവാക്കാറുണ്ട്. കാര്യമില്ലാത്ത കാര്യം എന്നുപറഞ്ഞ് അവഗണിക്കുമ്പോളും ഇതു കൊണ്ടുള്ള ഫലങ്ങൾ മറക്കരുത്. എന്നാൽ യാത്രയുടെ സ്വഭാവവും പോകുന്ന ഇടത്തിന്റെ പ്രത്യേകതകളും ആ രാജ്യത്തിന്റെ നിയമങ്ങളും ഒക്കെ നോക്കി മാത്രമേ അനുയോജ്യമായ ഒരു പോളിസി തിരഞ്ഞെടുക്കാവൂ. പോളിസി എടുക്കേക്കാം എന്നു കരുതി ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നതിൽ ഒരു അർഥവുമില്ല. ഇതാ ട്രാവൽ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ.

 അടിസ്ഥാന സൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ

സാധാരണയായി 14 ദിവസത്തോളം ഉപഭോക്താക്കൾക്ക് പോളിസിയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി കമ്പനികൾ കൂളിങ് ഓഫ് സമയം അനുവദിക്കാറുണ്ട്. ആ സമയത്ത് എന്തൊക്കെയാണ് പോളിസിയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കി തിരഞ്ഞെടുക്കാം.

മെഡിക്കൽ കവറേജ്

ഇൻഷുറൻസ് എടുക്കുമ്പോൾ ആദ്യം നോക്കേണ് കാര്യമാണ് മെഡിക്കൽ കവർ. വിദേശത്ത് വച്ച് ചികിത്സയ്ക്കും മറ്റും വിധേയമാകേണ്ടി വന്നാലുള്ള ചിലവ് ആലോചിച്ചാൽ തന്നെ പോളിസി എടുത്തു പോകും. അങ്ങനെ നോക്കുമ്പോൾ ശ്രദ്ധയോടു കൂടി വേണം മെഡിക്കൽ പോളിസി എടുക്കുവാൻ.
പ്രായം, രോഗാവസ്ഥ, നിലവിലെ ആരോഗ്യം തുടങ്ങിയവ ഒക്കെ നോക്കിയാണ് പോളിസി എടുക്കുവാൻ സാധിക്കുക.

ലഗേജും പേഴ്സണൽ സാധനങ്ങളും
കൊണ്ടുപോകുന്ന ബാഗും ആഭരണങ്ങളും മറ്റും ഇൻഷുറൻസിന്റെ പരിധിയിൽ പെടുമോ എന്നതും ശ്രദ്ധിക്കണം. ലഗേജ് മോഷണം പോയാൽ എത്ര വരെ കിട്ടുമെന്നും ആദ്യം തന്നെ വായിച്ച് മനസ്സിലാക്കിയിരിക്കണം.

ക്യാൻലേഷൻ
പോളിസി പോളിസി ക്യാൻസൽ ചെയ്യുമ്പോൾ എന്തു സംഭവിക്കുമെന്നും എന്തു നഷ്ടമാണ് ഉപഭോക്താവിന് ഉണ്ടാകുന്നതെന്നും ശ്രദ്ധിക്കുക.

 ഒരു യാത്രയാണോ അതോ

ഒരു യാത്രയാണോ അതോ

പോളിസി എടുക്കുമ്പോൾ ചെയ്യുന്ന യാത്രകളുടെ എണ്ണം കൂടി നോക്കാം. ഒരു വർഷം മൂന്നിലധികം വലിയ യാത്രകൾ ചെയ്യുന്നുണ്ടെങ്കിൽ മൾട്ടി ട്രിപ്പ് പോളിസി എടുക്കുന്നതായിരിക്കും ലാഭകരം. ഒരു യാത്ര മാത്രമാണെങ്കിൽ സിംഗിൾ പോളിസി മതി. മൾട്ടി ട്രിപ് പോളിസി എടുക്കുകയാണെങ്കിൽ അതിൽ ഓരോ യാത്രയിലും ചെലവഴിക്കുവാൻ പറ്റുന്ന സമയവും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ടാവും. അതും ശ്രദ്ധിക്കാം.

പോകുന്ന സ്ഥലം

പോകുന്ന സ്ഥലം

അപകടം പിടിച്ച ചില ഇടങ്ങൾ മിക്കപ്പോഴും ഒരു പോളിസിയുടെയും കീഴിൽ വരാറില്ല. സാഹസികർ അതവരുടെ സ്വന്തം റിസ്കിൽ പോയി വരുകയാണ് ചെയ്യുക. എന്നാൽ പോളിസി എടുക്കുമ്പോൾ നിങ്ങൾ യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഇടം പോളിസിയിൽ ഉൾപ്പെടുന്നുണ്ട് എന്നു ഉറപ്പു വരുത്തണം. വേൾഡ് വൈഡ് പോളിസികളിൽ യുഎസും കരീബിയനും ഉൾപ്പെടുന്നില്ല എന്നതും യൂറോപ്യൻ പോളിസിയിൽ ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോയും ഈജിപ്തും ഉൾപ്പെടുന്നുണ്ട് എന്നതും ഓർത്തിരിക്കുക.

 യാത്രയിൽ

യാത്രയിൽ

ട്രാവൽ ഇൻഷുറൻസ് എടുത്തു ഇനി എല്ലാം സേഫ് എന്നു വിചാരിച്ച് എന്തും ചെയ്യാം എന്നു കരുതേണ്ട. നിങ്ങൾ എടുത്തിരിക്കുന്ന ആ പ്രത്യേക പോളിസി അനുസരിച്ച് അതിൽ പറയുന്നുണ്ട് നിങ്ങൾക്ക് ചെയ്യുവാൻ പറ്റിയ സാഹിക കാര്യങ്ങളും മറ്റും. അതിനു പുറത്ത് ചെയ്യുന്ന കാര്യങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമല്ല എന്നു ഓർമ്മിക്കുക.

യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X