Search
  • Follow NativePlanet
Share
» »എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എയർപോർട്ട് സെക്യൂരിറ്റി ചെക്കിങ്ങ് വളരെ എളുപ്പത്തിൽ കടക്കാം...

താമസിച്ചിറങ്ങി പോയ ബസിനെ പിറകെ ചെന്നു പിടിക്കുന്നതിന്റെ രസം ഒന്നു വേറെതന്നെയാണ്.. കാര്യം കുറച്ചു ചീത്ത കേൾക്കുമെങ്കിലും പറഞ്ഞാൽ കാത്തു നിൽക്കാതിരിക്കില്ല. എന്നാൽ പണി കിട്ടുന്നത് ഫ്ലൈറ്റിന്റെ കാര്യത്തിലാണ്. പോകാൻ ഒരു സമയമുണ്ടെങ്കിൽ ആളു പറന്നിരിക്കും. കാത്തു നിൽക്കുന്നതോ നിർത്തിക്കുന്നതോ ആയ പരിപാടിയൊന്നും ഇവിടെയില്ല... എന്നാല്‌ കുറച്ച് ലേറ്റായി എയർപോർട്ടിൽ എത്തിയാലും ഫ്ലൈറ്റ് പിടിക്കാമെന്നു വിചാരിച്ചാലും നടക്കില്ല...കാരണം സുരക്ഷാ പരിശോധനകൾ തന്നെ.... ബോർഡിങ് പാസ് കിട്ടിക്കഴിഞ്ഞുള്ള സെക്യൂരിറ്റി ചെക്കിങ്ങിലാണ് സമയം മുഴുവനും പോകുന്നത്. ഇനി നേരത്തെ എത്തിയാലും ഇവിടെ സമയം പോകുമെന്ന കാര്യം ഉറപ്പാണ്... എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എയർപോർട്ട് സെക്യൂരിറ്റി ചെക്കിങ്ങ് വളരെ എളുപ്പത്തിൽ കടക്കാം...

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

വേണ്ടാത്ത കാര്യങ്ങൾ ഒഴിവാക്കുക

വേണ്ടാത്ത കാര്യങ്ങൾ ഒഴിവാക്കുക

വിമാന യാത്രയിൽ കൊണ്ടു പോകുവാനും കയ്യിൽ കരുതാനും പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്. അതേ അതേപടി അനുസരിച്ചാല്‍ പകുതി കാര്യങ്ങൾ എളുപ്പമായി. എന്നാൽ ചിലത് ചെക്ക്ഡ് ലഗേജിൽ കൊണ്ടുപോകുവാനും സാധിക്കും. അവ കൃത്യമായി ഏതെന്നു മനസ്സിലാക്കി വെവ്വേറെ ക്യാരി ഓണ്‍ ബാഗിലും ചെക്ക്ഡ് ലഗേജിലും വയ്ക്കുവാൻ ശ്രദ്ധിക്കുക.കയ്യിൽ കരുതുന്ന ബാഗിൽ കത്തി, ഇലക്ട്രോണിക് ലൈറ്റർ, സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങിയവ വയ്ക്കുവാൻ അനുവാദമില്ല.

മെറ്റലുകളും ലോഹങ്ങളും മാറ്റാം

മെറ്റലുകളും ലോഹങ്ങളും മാറ്റാം

എയർപോർട്ടിലെ സുരക്ഷാ പരിശോധനയിലൂടെ എളുപ്പത്തിൽ കടന്നു പോകുവാൻ വേണ്ട ഒന്നാണ് ശരീരത്തിലെ മെറ്റലുകളും ലോഹങ്ങളും കുറയ്ക്കുക അല്ലെങ്കിൽ മാറ്റുക എന്നത്. ബെൽറ്റും ആഭരണങ്ങളും വരെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം. കൂടാതെ, വലിയ ആഭരണങ്ങളും മറ്റും ധരിക്കുന്നില്ല, പകരം ക്യാരി ബാഗിൽ സൂക്ഷിക്കുവാനാണ് താല്പര്യമെങ്കിൽ അതും ചെയ്യാം,. ശ്രദ്ധിക്കുക, ചെക്ഡ് ഇൻ ബാഗിൽ അല്ല ഇത് സൂക്ഷിക്കേണ്ടത്.

നിരീക്ഷണം

നിരീക്ഷണം

തിരക്കിട്ട് പോകുമ്പോൾ ഏത് ലൈനിലാണ് സെക്യൂരിറ്റി ചെക്കിങ്ങിനായി കയറേണ്ടത് എന്നൊനു സംശയം സ്വാഭാവീകം. ചെറിയ ക്യൂ എന്നാൽ പെട്ടന്ന് തീരുന്ന ക്യൂ എന്നർഥമില്ല. ആദ്യം ഏതു തരത്തിലുള്ള ആളുകളാണ് ക്യൂവിൽ നിൽക്കുന്നത് എന്നു നോക്കുക. കുട്ടികളുമായി എത്തിയിട്ടുള്ള രണ്ടു കുടുംബങ്ങൾ പോകുന്നതിനേക്കാൾ വേഗത്തിൽ ഒരു ഡസൺ ബിസിനസുകാർ നിൽക്കുന്ന ക്യൂ കഴിയും. സാധാരണ നാല് യാത്രക്കാരെ കടത്തി വിടുന്ന സമയം വേണം ഒരു കുട്ടിയെ ചെക്ക് ചെയ്ത് വിടാൻ എന്നാണ് ഈ മേഘലയിലുള്ളവർ പറയുന്നത്.
മാത്രമല്ല, സെക്യൂരിറ്റി ചെക്കിനു പോകുമ്പോൾ ഏറ്റവും വലത്തേ അറ്റത്തുള്ളതോ അല്ലെങ്കിൽ ഏറ്റവും ഇടത്തേ അറ്റത്തുള്ളതോ ആയ ക്യൂവിലേക്ക് പോവുക. സാധാരണയായി ആദ്യമായി ഫ്ലൈറ്റ് കയറാൻ വരുന്നവരും സാധാരണക്കാരും നേരെ മുന്നിൽ കാണുന്ന ക്യൂവിലേക്ക് കയറുവാനാണ് നോക്കുക. അത് ഒരുപാട് നേരം കാത്തിരിക്കുന്നതിന് കാരണമാക്കും.

രേഖകൾ സൂക്ഷിക്കുക

രേഖകൾ സൂക്ഷിക്കുക

തിരിച്ചറിയൽ രേഖകളും പാസ്പോർട്ടും ബോർഡിങ് പാസും കയ്യെത്തുന്ന വിധത്തിൽ സൂക്ഷിക്കുക. നിങ്ങളുടെ പുറകിൽ ക്യൂവിൽ നിൽക്കുന്ന ആളുകൾ ക്ഷമയുള്ളവരായിക്കൊള്ളണം എന്നില്ല. അതുകൊണ്ടു ത്നനെ ബോർഡിങ് പാസ് കയ്യിൽ കിട്ടുമ്പോൾ ബാഗിന്റെ അടിയിലേക്ക് വയ്ക്കാതെ, എളുപ്പത്തിൽ എടുക്കുവാൻ പറ്റുന്ന രീതിയിൽ വയ്ക്കുവാൻ നോക്കുക.

അൺപാക്കിങ്ങിനായി പാക്ക് ചെയ്യുക

അൺപാക്കിങ്ങിനായി പാക്ക് ചെയ്യുക

എത്ര കൃത്യമായി വൃത്തിയിൽ അടുക്കി വെച്ചാലും സെക്യൂരിറ്റി ചെക്കിങ്ങിൽ എല്ലാം പുറത്തെടുത്തിടേണ്ടി വരും. അതുകൊണ്ട് അതിനു കണക്കായ രീതിയിൽ എളുപ്പത്തിൽ പാക്ക് ചെയ്യാനും അൺപാക്ക് ചെയ്യാനും പറ്റുന്നതുപോലെ ആദ്യം തന്നെ പാക്ക് ചെയ്യുക. ഒരു സെൽഫോണിലും വലുപ്പമുള്ള എല്ലാ ഇലക്ടട്രോണിക് ഉപകരണങ്ങളും സെക്യൂരിറ്റി ചെക്കിങ്ങിനായി നല്കേണ്ടി വരും. അതുകൊണ്ട് ക്യാമറയും ലാപ്ടോപ്പും ഒക്കെ ബാഗിന്റെ ഏറ്റവുെ അടിയിലായി വയ്ക്കാതിരിക്കുക. അല്ലാത്ത പക്ഷം അത് പുറത്തെടുക്കുവാനും തിരിച്ച് വയ്ക്കുവാനും ഒക്കെ ഏറെ സമയം ചിലവഴിക്കേണ്ടി വരും.

ടിഎസ്എ ഫ്രണ്ട്ലി ചെക്പോയന്റ് -ഫ്രണ്ട്ലി ലാപ്ടോപ്പ് ബാഗ്

ടിഎസ്എ ഫ്രണ്ട്ലി ചെക്പോയന്റ് -ഫ്രണ്ട്ലി ലാപ്ടോപ്പ് ബാഗ്

എല്ലായ്പ്പോഴും ലാപ്ടോപ്പുമായി യാത്ര ചെയ്യുന്നവരാണെങ്കിൽ ടിഎസ്എ ഫ്രണ്ട്ലി ചെക്പോയന്റ് -ഫ്രണ്ട്ലി ലാപ്ടോപ്പ് ബാഗ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ചിത്രശലഭത്തിന്റെ ആകൃതിയിൽ മൂന്നു മടക്കുകളായുള്ള ഈ ബാഗിന് ലാപ്ടോപ്പിനായി പ്രത്യേകമായി ഡിസൈൻ ചെയ്ത ഭാഗമാണുള്ളത്. എക്സ്റേ മെഷിന്റെ ബെൽറ്റിൽ ചെക്കിങ്ങിനു സൗകര്യമായ രീതിയിൽ നിൽക്കുന്നതിനാൽ അതിനായി വേറെ സമയം കളയേണ്ടി വരില്ല.

സമയം കൂടി നോക്കാം

സമയം കൂടി നോക്കാം

എല്ലാ സമയത്തും സാധിക്കില്ലെങ്കിലും പീക്ക് സമയങ്ങൾ പരമാവധി ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. പീക്ക് എയർപോർട്ട് സമയം എന്നു പറയുന്നത് രാവിലെ 6.30 മുതല്ഡ 9.30 വരെയുള്ള സമയവും വൈകിട്ട് 3.30 മുതൽ 7.30 വരെയുള്ള സമയവുമാണ്. ഈ സമയത്ത് എയർപോർട്ടിലെത്തുന്നത് കൂടുതൽ നേരത്തെ കാത്തിരിപ്പിനു കാരണമാവും. അതുകൊണ്ട് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തിരക്ക് കുറഞ്ഞ സമയത്തുള്ളവ ബുക്ക് ചെയ്യുവാൻ ശ്രമിക്കുക.

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾകുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!.. വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..

സ്വര്‍ഗ്ഗത്തിലേക്ക് വാതില്‍ തുറക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് വാതില്‍ തുറക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍

PC:Yolanda Sun

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X