Search
  • Follow NativePlanet
Share
» »യാത്രകളില്‍ ചിലവ് കുറയ്ക്കുവാന്‍ ഇങ്ങനെയും വഴികളുണ്ട്

യാത്രകളില്‍ ചിലവ് കുറയ്ക്കുവാന്‍ ഇങ്ങനെയും വഴികളുണ്ട്

യാത്ര ചെയ്യുമ്പോൾ പണം ലാഭിക്കാനുള്ള വഴികള്‍ എന്തൊക്കെയാണ് എന്നു നോക്കാം

യാത്രകളില്‍ മിക്കപ്പോഴും പിടിവിട്ട് പായുന്നത് ചിലവുകളാണ്. പ്രതീക്ഷിച്ചും പ്രതീക്ഷിക്കാത്തതും അടക്കം മിക്കപ്പോഴും വലിയ ബാധ്യത തന്നെ ചില യാത്രകള്‍ വരുത്തിവയ്ക്കും. എന്നാല്‍ കൃത്യമായ പ്ലാനിങ്ങുകളുണ്ടെങ്കില്‍ ചിലവിനെ െരു പരിധി വരെ വിജയിക്കുവാന്‍ സാധിക്കും, ഇത് പരീക്ഷിച്ചുറിഞ്ഞ നിരവധി ആളുകളും നമുക്കിടയിലുണ്ട്. കൂടാതെ ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നത് യാത്രകളുടെ ചിലവിനെ കുറയ്ക്കും. യാത്ര ചെയ്യുമ്പോൾ പണം ലാഭിക്കാനുള്ള വഴികള്‍ എന്തൊക്കെയാണ് എന്നു നോക്കാം

മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം

മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം

യാത്രകളില്‍ ചിലവ് കുറയ്ക്കുവാനുള്ള ഏറ്റവും മികച്ച വഴി മുന്‍കൂട്ടിയുള്ള പ്ലാനിങ് തന്നെയാണ്. ഉദാഹരണത്തിന് ഡിസംബര്‍ മാസത്തില്‍ നിങ്ങള്‍ ഒരു യാത്ര പോകുമെങ്കില്‍ അതിനുള്ള ഒരുക്കങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ തുടങ്ങാം. യാത്രയ്ക്കാവശ്യമായ ബജറ്റ് എത്രയെന്നു കണക്കു കൂട്ടി അതിനെ അ‍ഞ്ചായി വിഭജിച്ച് ഓരോ മാസവും കൃത്യം തുക വീതം യാത്രയ്ക്കായി ഒരു അക്കൗണ്ടിലേക്ക് മാറ്റാം. ഇത് യാത്രയ്ക്കായുള്ള പണം കണ്ടെത്തുന്ന പണി കുറയ്ക്കുകയും അവസാന നിമിഷത്തിലെ ഓട്ടം ഒഴിവാക്കുകയും ചെയ്യും. അവസാന നിമിഷവും പണം ശരിയായില്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളില്‍ നിന്നും കടം മേടിക്കാം. എന്നാല്‍ പെട്ടന്നു കൊടുത്തു തീര്‍ക്കുവാന്‍ തരത്തിലുള്ള കുറഞ്‍ തുക മേടിക്കുവാന്‍ ശ്രദ്ധിക്കുക.

 ബജറ്റ് സെറ്റ് ചെയ്യാം

ബജറ്റ് സെറ്റ് ചെയ്യാം

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ പോകുന്ന സ്ഥലത്തിനും കാഴ്ചകള്‍ക്കും നമ്മുടെ പണത്തിനും അനുസരിച്ച് ഒരു ബജറ്റ് സെറ്റ് ചെയ്യുന്നത് നല്ലതായിരിക്കും. അതിനനുസരിച്ചുള്ള ടിക്കറ്റുകളും താമസവും ബുക്ക് ചെയ്താല്‍ മതിയാകും. യാത്ര പോകുന്നതല്ലെ ആഘോഷമാക്കാം എന്നു കരുതി വലിച്ചുവാരി ചിലവഴിക്കാതിരുന്നാല്‍ തന്നെ യാത്ര പകുതിയും ശരിയായി എന്നു പറയാം.

ക്യാബിന്‍ ലഗേജ് മാത്രമാക്കാം

ക്യാബിന്‍ ലഗേജ് മാത്രമാക്കാം

വിമാന യാത്രകളില്‍ പൊതുവേ മൂന്ന് തരത്തിലുള്ള ബാഗുകളാണുള്ളത്. ക്യാബിൻ ലഗേജ് എന്നത് വിമാനത്തിനുള്ളിൽ നിങ്ങളെ കൊണ്ടുപോകാൻ അനുവദിച്ചിരിക്കുന്നു, ചെറിയ ഹാൻഡ്‌ബാഗ് അല്ലെങ്കിൽ ബാക്ക്പാക്ക് പോലുള്ള ബാഗ് ആണ്.
ചെക്ക് ഇന്‍ ബാഗ്- ചെക്ക് ഇന്‍ പൂര്‍ത്തിയാകുമ്പോള്‍ കൗണ്ടറില്‍ കൊടുത്തുവരുന്ന കുറച്ചു കൂടി വലിയ ബാഗാണിത്. ചില എയര്‍ലൈനുകളില്‍ ചെക്ക് ഇന്‍ ബാഗ് ഒഴിവാക്കുകയാണെങ്കില്‍ ഫ്ലൈറ്റ് ടിക്കറ്റില്‍ നിശ്ചിത ഇളവ് ലഭിക്കും,
കുറഞ്ഞ ലഗേജു മതിയായ യാത്രയാണെങ്കില്‍ ഈ ഓഫര്‍ ഉപയോഗപ്പെടുത്താം.

സീറോ ഇന്‍ററസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് ഇപയോഗിക്കാം

സീറോ ഇന്‍ററസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് ഇപയോഗിക്കാം

ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവയിൽ നിങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നതിനുപകരം യാത്രയ്ക്കു മാത്രമായി ചിലവഴിക്കാം. നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് പണമടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, ഇഎംഐ ആയി അടയ്ക്കുവാനുള്ള സൗകര്യം ലഭ്യമാണ്. എന്നാല്‍ ഓര്‍ക്കുക. എല്ലായ്പ്പോഴും പലിശ രഹിത ഇഎംഐ ആയിരിക്കില്ല വരുന്നത്. നിബന്ധനകള്‍ വായിച്ചതിനു ‌ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ.

ചെറിയ യാത്രകളില്‍

ചെറിയ യാത്രകളില്‍

ചെറിയ യാത്രകളാണെങ്കില്‍ അത്യാവശ്യം സ്നാക്സും വെള്ളവുമെല്ലാം കരുതാം. വഴിയില്‍ നിന്നും ഇടയ്ക്കിടെ വാങ്ങുന്നത് ആരോഗ്യത്തിനും പോക്കറ്റിനും ഒരുപോലെ നല്ലതല്ലാത്തതിനാല്‍ എളുപ്പം കേടുവരാത്ത ഭക്ഷണ സാധനങ്ങളും സ്നാക്സും യാത്രയില്‍ കരുതാം. ആവശ്യത്തിനു വെള്ളവും എടുക്കാം.

ഓഫ് സീസണില്‍ പോകാം

ഓഫ് സീസണില്‍ പോകാം

സുഹൃത്തുക്കളുമൊന്നിച്ച് പ്ലാന്‍ ചെയ്തു പോകുന്ന യാത്രയാണെങ്കില്‍ ഓഫ് സീസണ്‍ തന്നെ തിരഞ്ഞെടുക്കാം. ടൂറിസ്റ്റ് ആക്റ്റിവിറ്റികള്‍ക്കും താമസത്തിനും എല്ലാം ഓഫ് സീസണില്‍ വലിയ ഡിസ്കൗണ്ടുകളുണ്ടായിരിക്കും. ഇത്തരം ഓഫറുകള്‍ പരമാവധി ഉപയോഗപ്പെടുത്താം. കൂടുതല്‍ ആളുകള്‍ ചേര്‍ന്നു പോകുന്നതിനാല്‍ ചിലവ് കുറയുകയും പരമാവധി അടിച്ചു പൊളിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു. ഫ്ലൈറ്റ് ടിക്കറ്റുകളിലും വലിയ കുറവ് ഈ സമയത്തുണ്ടാവും.

 ടിക്കറ്റ് താരതമ്യം ചെയ്ത് യാത്ര ഷെഡ്യൂള്‍ ചെയ്യാം

ടിക്കറ്റ് താരതമ്യം ചെയ്ത് യാത്ര ഷെഡ്യൂള്‍ ചെയ്യാം

മിക്കപ്പോഴും ഒന്നോ രണ്ടോ ആഴ്ചത്തെ വ്യത്യാസത്തില്‍ ഫ്ലൈറ്റ് ടിക്കറ്റില്‍ ആയിരങ്ങളുടെ കുറവ് ഉണ്ടാകും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താലും നിരക്ക് കുറഞ്ഞാല്‍ ഷെഡ്യൂള്‍ ചെയ്യുവാന്‍ ചില കമ്പനികള്‍ അനുവദിക്കാറുണ്ട്. അല്ലാത്ത പക്ഷം ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്ത് ഏറ്റവും കുറവ് വരുന്ന സമയത്തേന് ബുക്ക് ചെയ്യാം. ഞായര്‍ തിങ്കള്‍, ശനി, വെള്ളി ദിവസങ്ങളില്‍ കഴിവതും വിമാനയാത്ര ഒഴിവാക്കാം. ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുന്ന സമയമാണിത്. പകരം ബുധന്‍, വ്യാഴം പോലുള്ല ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. താരതമ്യേന ഈ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറവായിരിക്കും.

ഹോസ്റ്റലുകളില്‍ താമസിക്കാം

ഹോസ്റ്റലുകളില്‍ താമസിക്കാം

പുത്തന്‍ യാത്രാ രീതികള്‍ക്കൊപ്പം മാറിവന്ന സംസ്കാരമാണ് ഹോസ്റ്റലുകള്‍. യാത്ര ചെയ്യുവാന്‍ ആഗ്രഹമുള്ള നിരവധി ആളുകള്‍ക്കൊപ്പം കുറഞ്ഞ ചിലവില്‍ താമസിക്കാം എന്നതു തന്നെയാണ് ഹോസ്റ്റലുകളുടെ ആകര്‍ഷണം. പുതിയ ആളുകളെ പരിചയപ്പെടുവാനും യാത്രകളുടെ പുതിയ മാനങ്ങള്‍ മനസ്സിലാക്കുവാനും പുതിയ സുഹൃത്തുക്കളെ ലഭിക്കുവാനുമെല്ലാം ഹോസ്റ്റലുകള്‍ സഹായിക്കും. ഡോര്‍മിട്രി പോലുള്ള സൗകര്യമാണ് മിക്ക ഹോസ്റ്റലുകളും നല്കുന്നത്.

ഷോപ്പിങ് കുറയ്ക്കാം

ഷോപ്പിങ് കുറയ്ക്കാം

യാത്രകളില് ഷോപ്പിങ് കുറച്ചാല്‍ ചിലവ് വലിയൊരു അളവ് വരെ കുറയ്ക്കാം.യാത്രയുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും വാങ്ങാം എന്നല്ലാതെ മാര്‍ക്കറ്റില്‍ കാണുന്നതെല്ലാം ബാഗിലാക്കുന്ന ശീലം ഉപേക്ഷിക്കാം. പകരം കാണുന്ന കാഴ്ചകളെയെല്ലാം മനോഹരമായി ക്യാമറയില്‍ പകര്‍ത്താം.

പാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസംപാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസം

വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ലവളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല

കസോള്‍ മുതല്‍ പാലക്കയംതട്ട് വരെ...ഡിസംബറിലെ ചിലവ് കുറഞ്ഞ യാത്രകള്‍ ഇവിടേക്ക്കസോള്‍ മുതല്‍ പാലക്കയംതട്ട് വരെ...ഡിസംബറിലെ ചിലവ് കുറഞ്ഞ യാത്രകള്‍ ഇവിടേക്ക്

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X