Search
  • Follow NativePlanet
Share
» »കീശ കാലിയാക്കാതെ ഗോവയിലെ ന്യൂ ഇയർ... ഇക്കാര്യങ്ങളറിഞ്ഞാൽ പൈസ പോക്കറ്റിലിരിക്കും!

കീശ കാലിയാക്കാതെ ഗോവയിലെ ന്യൂ ഇയർ... ഇക്കാര്യങ്ങളറിഞ്ഞാൽ പൈസ പോക്കറ്റിലിരിക്കും!

പുതുവർഷം ആഘോഷിക്കുവാൻ എത്ര പ്ലാന്‍ ചെയ്താലും അവസാനം എത്തി നിൽക്കുക ഗോവയിലായിരിക്കും. ഏതു നാട്ടിൽ പോയി എത്ര ദിവസം ആഘോഷിച്ചാലും കിട്ടാത്ത അനുഭവങ്ങളായിരിക്കും ഗോവയിലെ ഒറ്റ ദിവസത്തെ ആഘോഷങ്ങൾക്ക് നല്കുവാൻ സാധിക്കുക. അതുകൊണ്ടു തന്നെയാണ് ന്യൂ ഇയർ പ്ലാനിൽ ആദ്യാവസാനം ഗോവ കടന്നു വരുന്നതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്ന വ്യത്യസ്തമായ പുതുവർഷാഘോഷങ്ങൾ ഗോവയുടെ മുക്കിലും മൂലയിലും കാണാം. പബ്ബുകളും ഡാൻസ് പാർട്ടികളും ഷോപ്പിങ്ങും രാത്രിയിലെ ആഘോഷങ്ങളും എല്ലാമായി ക്രിസ്മസ് കാലം മുതൽ ഗോവ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. എന്നാൽ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കുവാൻ ഗോവയിലേക്ക് പുറപ്പെടും മുൻപ് കയ്യിലുള്ള പൈസയുടെ കനവും ഒന്നു നോക്കുന്നതു നല്ലതായിരിക്കും. സീസണായതിനാൽ തന്നെ കഴുത്തറക്കുന്ന പണമാണ് ഹോട്ടലുകൾക്കും ഭക്ഷണത്തിനും താമസത്തിനും ഒക്കെ. പക്ഷേ, യാത്ര കുറച്ച് മുൻകൂട്ടി പ്ലാൻ ചെയ്യുകയാണെങ്കിൽ അധികം പൈസയിറക്കാതെ രക്ഷപെടാം...എങ്ങനെയെന്നല്ലേ.... വായിക്കാം...

ഗോവയിലെ ന്യൂ ഇയർ

ഗോവയിലെ ന്യൂ ഇയർ

ഉറക്കമില്ലാത്ത ഒരു രാത്രി... ചുറ്റിലും കൊടുമ്പിരി കൊള്ളുന്ന ആഘോഷം... ഓര നിമിഷവും മനസ്സ് തുറന്ന് ആസ്വദിക്കുന്ന ആളുകൾ.. ഗോവയിലെ ഒരോ പുതുവർഷവും ഇങ്ങനെയാണ്. ഇതൊക്കെ കാണാനായി ഗോവയിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കുറേക്കാര്യങ്ങളുണ്ട്.

 മുൻകൂട്ടി ബുക്ക് ചെയ്യാം

മുൻകൂട്ടി ബുക്ക് ചെയ്യാം

സീസണായാൽ കണ്ണിൽ കാണുന്നതെല്ലാം പൊള്ളുന്ന ഇടമാണ് ഗോവ. വഴിയരുകിൽ നിന്നും വെള്ളം കുടിക്കുന്നതു മുതൽ റസ്റ്റോറന്റിലെ റൂമിനു വരെ തീപിടിച്ച വില കൊടുക്കേണ്ട സമയം. എന്നാൽ ഇതിൽ നിന്നും രക്ഷപെടുവാൻ ഒരു വഴിയുണ്ട്. ന്യൂ ഇയർ ആഘോഷങ്ങള്‍ മുൻകൂട്ടി പ്ലാൻ ചെയ്യുക. ഗോവയിലേക്കാണ് യാത്രയെങ്കിൽ എത്ര ദിവസം എവിടെയൊക്കെ പോകുന്നു എന്നും എവിടെയൊക്കെ താമസിക്കുന്നുവെന്നും പ്ലാൻ ചെയ്ത് റൂം ബുക്ക് ചെയ്യുക. ന്യൂ ഇയർ അടുത്താൽ ഹോട്ടലുകളിൽ റൂം കിട്ടുവാൻ മാത്രമല്ല, അതിന്റ വാടകയും പേടിപ്പിക്കുന്നതായിരിക്കും. ഇതിനാൽ റൂമും മറ്റും മുൻകൂട്ടി ബുക്ക് ചെയ്യുക.

ടാക്സി ബുക്ക് ചെയ്യാം

ടാക്സി ബുക്ക് ചെയ്യാം

കുടിവെള്ളത്തേക്കാൾ വില ക്കുറവാണ് ഗോവയിലെ 'വെള്ളത്തിന്'. മിക്കപ്പോഴും കുടിച്ച് മറിഞ്ഞ് ആഹ്ലാദിക്കുക എന്ന ലക്ഷ്യത്തിലാണ് ഗോവയെ മിക്കവരും തിരഞ്ഞെടുക്കുന്നത്. എന്നാൽ ന്യൂ ഇയർ ആഘോഷങ്ങൾക്കൊക്കെ പോയി എല്ലാ ആഘോഷവും കഴിഞ്ഞ് വരുമ്പോൾ ടാക്സി വിളിക്കുകയാണ് ഏറ്റവും നല്ല വഴി. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ് എന്നു മാത്രമല്ല, അത് മറ്റുള്ളവർക്കും നിങ്ങൾക്കും അപകടം കൂടിയാണ്. അതുകൊണ്ടു തന്നെ ഒരു ടാക്സി ബുക്ക് ചെയ്തു വേണം ആഘോഷങ്ങൾ കഴിഞ്ഞ് തിരികെ വരുവാൻ. ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.

നേരത്തേ ഇറങ്ങാം

നേരത്തേ ഇറങ്ങാം

ഓരോ മുക്കിലും മൂലയിലും വരെ ആഘോഷങ്ങൾ കൊടുമ്പിരി കൊള്ളുന്ന സമയമാണ് ഗോവിലെ ക്രിസ്മസും പുതുവത്സരവും. അതുകൊണ്ടു തന്നെ വാഹനങ്ങൾ ഒരിഞ്ച് മുന്നോട്ടു പോകണമെങ്കിൽ വഴിയിൽ കാത്തു കിടക്കേണ്ടി വരുന്ന സമയം ആലോചിക്കുവാൻ പോലുമാകില്ല. അങ്ങനെയുള്ളപ്പോൾ, പാർട്ടികളും മറ്റും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റവും നല്ല വഴി കുറച്ച് നേരത്തേ ഇറങ്ങുക എന്നതാണ്. താമസിച്ച് പോയാൽ ചിലപ്പോൾ പുതുവർഷം പുലർന്നാലും ട്രാഫിക് ബ്ലോക്കിൽ നിന്നും രക്ഷപെടുവാൻ സാധിക്കില്ല.

 ബൈക്ക് റെന്റിനെടുക്കാം

ബൈക്ക് റെന്റിനെടുക്കാം

ഗോവയിലെത്തിയൽ പൊതുഗതാഗത മാർഗ്ഗങ്ങളെ ആശ്രയിക്കുന്നതിനും നല്ലത് ബൈക്ക് റെന്റിനെടുക്കുന്നതാണ്. കുറഞ്ഞ ചിലവിൽ ഗോവ ചുറ്റിയടിക്കുവാൻ ഇതിലും മികച്ച മാർഗ്ഗം വേറെയില്ല. കാർ വാടകയ്ക്ക് എടുക്കുന്നതിലും കൂടുതൽ ആളുകൾ താല്പര്യം കാണിക്കുന്നത് ഇരു ചക്ര വാഹനങ്ങളോടാണ്. ട്രാഫിക്കിലും എളുപ്പത്തിൽ കയറി പോകുവാൻ സാധിക്കും എന്നത് തന്നെയാണ് കാരണം.

പാപ്പാഞ്ഞിയെ കത്തിക്കുന്ന കാർണിവൽ മുതൽ ഒഴുകുന്ന കോട്ടേജ് വരെ..ന്യൂ ഇയർ ആഘോഷിക്കുവാൻ ഈ വഴികൾ

ക്രിസ്മസ് ആഘോഷങ്ങൾ കണ്ടറിഞ്ഞൊരു യാത്ര

കേക്കും നക്ഷത്രവും മാത്രമല്ല...ക്രിസ്തുമസ് ഷോപ്പിങ്ങെന്നാൽ ഇതൊക്കെയാണ്...!!

Read more about: new year goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X