Search
  • Follow NativePlanet
Share
» »ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

ഇതാ ഇന്‍സ്റ്റഗ്രാമിലേക്കായി നല്ല കിടുക്കന്‍ ചിത്രങ്ങള്‍ യാത്രയ്ക്കിടയില്‍ എങ്ങനെ പകര്‍ത്താം എന്നു നോക്കാം...

ഫോട്ടോഗ്രഫിയെന്നാല്‍ ഇപ്പോള്‍ ഏറെക്കുറെ ഇന്‍സ്റ്റഗ്രാം എന്നായി മാറിയിട്ടുണ്ട്. കണ്‍മുന്നില്‍ എന്തുസംഭവിച്ചാലും അത് ഇന്‍സ്റ്റഗ്രാം ഫോട്ടോയായോ സ്റ്റോറിയായോ ഇട്ടില്ലെങ്കില്‍ ആകെ മൊത്തം രസമില്ല എന്ന അവസ്ഥയാണ്. ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങളും വ്യത്യസ്ത ചിത്രങ്ങളുമൊക്കെ കാണുവാന്‍ ഇന്‍സ്റ്റഗ്രാം തുറന്നാല്‍ മതി. യാത്ര ചെയ്യുമ്പോള്‍ ഫോട്ടോകളെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ഇടാത്തവര്‍ കുറവായിരിക്കും. ഇതാ ഇന്‍സ്റ്റഗ്രാമിലേക്കായി നല്ല കിടുക്കന്‍ ചിത്രങ്ങള്‍ യാത്രയ്ക്കിടയില്‍ എങ്ങനെ പകര്‍ത്താം എന്നു നോക്കാം...

 ഹൊറിസോണ്ടല്‍ ഷോട്ടുകള്‍

ഹൊറിസോണ്ടല്‍ ഷോട്ടുകള്‍

ഇന്‍സ്റ്റഗ്രാമിലേക്കായി ചിത്രങ്ങളെടുക്കുമ്പോള്‍ ഹൊറിസോണ്ടല്‍ അഥവാ തിരശ്ചീനമായി ചിത്രങ്ങളെടുക്കുവാന്‍ ശ്രദ്ധിക്കുക.ലാന്‍ഡ്സ്കേപ്പുകള്‍ പകര്‍ത്തുമ്പോള്‍ കൂടുതല്‍ ഭാഗം ഫോട്ടോയില്‍ പതിയുവാന്‍ ഇത് സഹായിക്കും. പോസ്റ്റ് ചെയ്യുമ്പോള്‍ ആവശ്യമില്ലാത്ത ഭാഗം കട്ട് ചെയ്തു കളയുകയും ചെയ്യാം. സൂം ചെയ്യുന്നതിനേക്കാള്‍ നല്ലത് ക്രോപ്പ് ചെയ്യുന്നതാണ്. ഇത് ഫോട്ടോയുടെ വ്യക്തത കുറയാതിരിക്കുവാന്‍ സഹായിക്കും.

സബ്ജക്ട് ഫോക്കസ് ചെയ്യാം

സബ്ജക്ട് ഫോക്കസ് ചെയ്യാം

ഫോട്ടോഗ്രഫിയിലെ ആദ്യ നിയമങ്ങളിലൊന്നാണ് ഫോട്ടോയുടെ സബ്ജക്ട് ഷാര്‍പ് ആയിരിക്കണം എന്നത്, മിക്കവാറും എല്ലാ സ്മാര്‍ട് ഫോണുകളിലും സബ്ജക്ടിലേക്ക് ഓ‌ട്ടോ ഫോക്കസ് കൊണ്ടുവരുവാനുള്ള സംവിധാനം ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ സബ്ജക്ട് വളരെ കൃത്യമായി ലഭിക്കും എന്നു മാത്രമല്ല, ബാക്ക് ഗ്രൗണ്ട് അതോടൊപ്പം ബ്സര്‍ ആവുകയും ചെയ്യും.

വെളിച്ചം

വെളിച്ചം


മികച്ച ഒരു ഫോട്ടോയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് നല്ല ലൈറ്റിങ്ങാണ്. എത്രയൊക്കെ ആപ്പ് ഉപയോഗിച്ച് എഡിറ്റിങ് നടത്തിയാലും ലൈറ്റിങ് കുറവാണെങ്കില്‍ അത് ഫോട്ടോയില്‍ മുഴച്ചു നില്‍ക്കുക തന്നെ ചെയ്യും. പുലര്‍ച്ചെയോ ഉച്ചകഴിഞ്ഞോ ഫോട്ടോ എടുക്കുന്നതാണ് ലൈറ്റിങ്ങിന്‍റെ കാര്യത്തില്‍ ഏറ്റവും നല്ലത്. മങ്ങിയ വെളിച്ചമാണുള്ളതെങ്കില്‍ അത് ഫോട്ടോയില്‍ കൂടുതല്‍ ഗ്രെയിന്‍സ് ഉണ്ടാക്കും. മികച്ച ലൈറ്റുള്ളപ്പോള്‍ ഫോട്ടോ എ‌ടുക്കുന്നതാണ് ഏറ്റവും നല്ലത്.

കുറേ ചിത്രങ്ങളെടുക്കാം

കുറേ ചിത്രങ്ങളെടുക്കാം


ഒറ്റ ടേക്കില്‍ ഏറ്റവും മികച്ച ഫോട്ടോ ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. എത്ര പരിചയസമ്പന്നനായ ആള്‍ക്കു പോലും ചിലപ്പോള്‍ രണ്ടോ മൂന്നോ അതിലധികമോ ക്ലിക്ക് വേണ്ടി വരും മികച്ച ഫോട്ടോയ്ക്കായി. ഇന്‍സ്റ്റഗ്രാമിലേക്കായി ഫോട്ടോ എ‌ടുക്കുമ്പോള്‍ ഒരിടത്തിന്‍റെ കുറഞ്ഞത് 5 ഫോട്ടോയെങ്കിലും എടുക്കാം. അതില്‍ ഏതാണ് ഏറ്റവും മികച്ചതെന്നു നോക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമാകാം.

ജ്യോമെ‌ട്രിക് പാറ്റേണ്‍ നോക്കാം

ജ്യോമെ‌ട്രിക് പാറ്റേണ്‍ നോക്കാം


എല്ലായ്പ്പോഴും സ്ഥിരം രീതികളില്‍ നോക്കാതെ വ്യത്യസ്തമായ ആംഗിളുകളും ഫോട്ടോയ്ക്ക് പരീക്ഷിക്കാം. കെട്ടിടങ്ങളുടെയും മറ്റും നിഴല്‍ സൃഷ്ടിക്കുന്ന പാറ്റേണ്‍ ചിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു വ്യത്യസ്തത പകരും.

ഡിഎസ്എല്‍ആര്‍ ക്യാമറ ഉപയോഗിക്കാം

ഡിഎസ്എല്‍ആര്‍ ക്യാമറ ഉപയോഗിക്കാം

കയ്യില്‍ ഡിഎസ്എല്‍ആര്‍ ഉണ്ടെങ്കില്‍ ഫോട്ടോയ്ക്കായി അതുപയോഗിക്കാം. മികച്ച ക്വാളിറ്റിയിലും ഫോക്കസിലും ഫോട്ടോ ലഭിക്കുവാന്‍ ഡിഎസ്എല്‍ആര്‍ ക്യാമറ. റോ ഇമേജുകളായി സേവ് ചെയ്യുന്നതിനാല്‍ ക്വാളിറ്റിയുള്ള ഇമേജായിരിക്കും ലഭിക്കുക. കൂടാതെ ആവശ്യാനുസരണം ഫോണിലേക്ക് മാറ്റി ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിക്കുകയുമാവാം.

വ്യത്യസ്ത ആംഗിളുകള്‍

വ്യത്യസ്ത ആംഗിളുകള്‍

ഫോട്ടോ എടുക്കുന്നതിനു മുന്‍പായി ചുറ്റുപാടും നല്ല രീതിയില്‍ നിരീക്ഷിക്കുക. ഏറ്റവും നല്ല ലെന്‍സ് നമ്മുടെ കണ്ണ് തന്നെയാണ്. എടുക്കുവാന്‍ ഉദ്ദേശിക്കുന്ന ഇതത്തിന്റെ വ്യത്യസ്ത ആംഗിളുകള്‍ പരീക്ഷിച്ചാല്‍ കിടിലന്‍ ഫോട്ടോകള്‍ കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഉയരത്തില്‍ നിന്നും ഫോട്ടോ എടുക്കുന്നത് ഫോട്ടോയ്ക്ക് മറ്റൊരു സ്വഭാവം നല്കും. മുകളില്‍ നിന്നുള്ള ആംഗിള്‍ ക്രിയേറ്റീവ് ഫോട്ടോഗ്രഫിക്ക് പരീക്ഷിക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നാണ്.

ക്ലോസ് ഷോട്ടുകള്‍

ക്ലോസ് ഷോട്ടുകള്‍

വ്യത്യസ്ത ലെന്‍സുകള്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കുന്നതാണ് മറ്റൊരു പരീക്ഷണം. ക്ലോസ് ഷോട്ടുകള്‍ എ‌ടുക്കുന്നത് ഫോട്ടോയ്ക്ക് കൂടുതല്‍ വ്യക്തത കൊണ്ടുവരും. പോര്‍‌ട്രെയിറ്റുകള്‍ക്കും അങ്ങനെ വ്യത്യസ് ഫോട്ടോകള്‍ നല്കുവാന്‍ സാധിക്കും. മിക്കപ്പോഴും പോര്‍ട്രയിറ്റ് ഫോട്ടോകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മാക്രോ മോഡ് ഓണ്‍ ചെയ്ത് ഫോട്ടോ ഷൂ‌ട്ട് ചെയ്യാം.

ലളിതമായി എഡിറ്റ് ചെയ്യാം

ലളിതമായി എഡിറ്റ് ചെയ്യാം

ഫോട്ടോ എഡിറ്റ് ചെയ്യുമ്പോള്‍ ഏറ്റവും സിംപിലായി എഡിറ്റ് ചെയ്യുവാന്‍ ശ്രദ്ധിക്കുക. അധികം ഫില്‍ട്ടറുകള്‍ ഒന്നും ഉപയോഗിക്കാതെ, വേണ്ടാത്ത ഭാഗം ക്രോപ് ചെയ്ത് സബ്ജക്ടിനെ ഫോക്കസ് ചെയ്ത് വേണം എഡിറ്റ് ചെയ്യുവാന്‍. അനാവശ്യമായി നിറങ്ങള്‍ കൂട്ടിച്ചേര്‍ക്കാതിരിക്കുക. ചിലപ്പോള്‍ ഒരൊറ്റ ഫില്‍ട്ടര്‍ മാത്രം മതിയായിരിക്കും ഫോട്ടോയുടെ ആകെ മൂഡ് മാറ്റുവാന്‍.

ഫോട്ടോഗ്രാഫറാണോ? നഷ്‌ടമാക്കരുത് ഈ ആഘോഷങ്ങള്‍ഫോട്ടോഗ്രാഫറാണോ? നഷ്‌ടമാക്കരുത് ഈ ആഘോഷങ്ങള്‍

സ്മാര്‍ട് ഫോണിലെ ലാന്‍ഡ്സ്കേപ്പ് ഫോട്ടോഗ്രഫിസ്മാര്‍ട് ഫോണിലെ ലാന്‍ഡ്സ്കേപ്പ് ഫോട്ടോഗ്രഫി

ചരിത്രത്തെ ഫ്രെയിമിലാക്കുവാനാണോ യാത്ര? ഫോക്കസ് മാത്രമല്ല..ഇതും കൂടി നോക്കാം<br />ചരിത്രത്തെ ഫ്രെയിമിലാക്കുവാനാണോ യാത്ര? ഫോക്കസ് മാത്രമല്ല..ഇതും കൂടി നോക്കാം

ഇതൊക്കെ അറിയാതെ ഒരു ട്രാവൽ ഫോട്ടോഗ്രാഫറാവില്ല!!ഇതൊക്കെ അറിയാതെ ഒരു ട്രാവൽ ഫോട്ടോഗ്രാഫറാവില്ല!!

Read more about: photography travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X