Search
  • Follow NativePlanet
Share
» » വേനലിനെ തോല്‍പ്പിക്കാന്‍ ബാംഗ്ലൂരിലെ തേക്ക് കൊട്ടാരം

വേനലിനെ തോല്‍പ്പിക്കാന്‍ ബാംഗ്ലൂരിലെ തേക്ക് കൊട്ടാരം

By Maneesh

പൂര്‍ണമായും തേക്ക് കൊണ്ട് നിര്‍മ്മിച്ച ഒരു കൊട്ടാരമുണ്ട് ബാംഗ്ലൂരില്‍. ടിപ്പുവിന്റെ സമ്മര്‍ പാലസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ബാംഗ്ലൂരിലെ കെ ആര്‍ മാര്‍ക്കറ്റിന് സമീപത്തായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ടിപ്പു തന്റെ വേനല്‍ക്കാലം ചിലവിട്ടുരുന്നത് ഈ കൊട്ടാരത്തിലായിരുന്നു.

ബാംഗ്ലൂരില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ ഈ കൊട്ടാരം സന്ദര്‍ശിക്കാന്‍ നിരവധി ആളുകളാണ് എത്താറുള്ളത്. 200 വര്‍ഷം പഴക്കമുള്ള ഈ രണ്ട് നില കൊട്ടാരം പൂര്‍ണമായും തേക്കില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്‍ഡോ ഇസ്ലാമിക് വാസ്തുശൈലിയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരത്തിലെ കൊത്തുപണികളും ഏറെ ആകര്‍ഷണീയമാണ്.

Photo Courtesy: Bilal Jefri

ടിപ്പുവിന്റെ കൊട്ടാരം

ടിപ്പുവിന്റെ കൊട്ടാരം

കെ ആർ മാർക്കറ്റിന് സമീപത്തായാണ് ടിപ്പുവിന്റെ വേനൽക്കാല വസതിയായ സമ്മർ പാലസ് സ്ഥിതി ചെയ്യുന്നത്. മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

ഹൈദരാലി തുടങ്ങി ടിപ്പു തീർത്തു!

ഹൈദരാലി തുടങ്ങി ടിപ്പു തീർത്തു!

1781ൽ ടിപ്പുവിന്റെ പിതാവ് സുൽത്താൻ ഹൈദരാലിയാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണം ആരംഭിച്ചതെങ്കിലും 1791ൽ ടിപ്പു സുൽത്താനാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

തേക്ക് കൊട്ടാരം

തേക്ക് കൊട്ടാരം

പൂർണമായും തേക്ക് ഉരുപ്പടികൊണ്ടാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ വുഡൺ പാലസ് എന്നും ഈ കൊട്ടാരം അറിയപ്പെടുന്നുണ്ട്.

200 വർഷത്തെ പഴക്കം

200 വർഷത്തെ പഴക്കം

ഈ കൊട്ടാരത്തിന് 200 വർഷത്തെ പഴക്കമുണ്ട്. വേനൽക്കാലത്ത് ടിപ്പു സുൽത്താൻ ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

രണ്ടു നില

രണ്ടു നില

രണ്ടു നിലകളിലായാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.

കൊത്തുപണികൾ

കൊത്തുപണികൾ

വാതിലുകളും ജനാലകളും ബാൽക്കണികളും കൊത്തുപണികൾ ചെയ്ത് അലങ്കരിച്ചിട്ടുണ്ട്

കവാടങ്ങൾ

കവാടങ്ങൾ

മുഗൾ ശൈലിയിൽ കൊത്തിയെടുത്ത കവാടങ്ങളാണ് കൊട്ടാരത്തിലെ ആകർഷണങ്ങളിൽ മറ്റൊന്ന്.

കവാടങ്ങൾ

കവാടങ്ങൾ

പൂർണമായും തേക്കിലാണ് സുന്ദരമായ ഈ കവാടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

കവാടങ്ങൾ

കവാടങ്ങൾ

കൊട്ടരത്തിന് ഉള്ളിൽ നിന്ന് പുറത്തേക്കുള്ള ഒരു ദൃശ്യം.

ബാൽക്കണി

ബാൽക്കണി

കൊട്ടാരത്തിലെ ബാൽക്കണിയുടെ ഒരു ദൃശ്യം

ശില്പഭംഗി

ശില്പഭംഗി

കൊട്ടാരത്തിനുള്ളിലെ കൊത്തുപണികൾ

തൂണുകൾ

തൂണുകൾ

കൊട്ടാരത്തിലെ തൂണുകളാണ് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം

അകത്തളം

അകത്തളം

കൊട്ടാരത്തിലെ പ്രധാന ഹാൾ

ഇ‌ൻഡോ ഇസ്ലാമിക്

ഇ‌ൻഡോ ഇസ്ലാമിക്

ഇ‌ൻഡോ ഇസ്ലാമിക് ആർക്കിടെക്ചറിനുള്ള ഉത്തമ ഉദാഹരണമാണ് ഈ കൊട്ടാരം

ബ്രിട്ടീഷുകാർ

ബ്രിട്ടീഷുകാർ

ടിപ്പുവിന്റെ ഭരണത്തിന് ശേഷം ഈ കോട്ട പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കുറച്ചുകാലം അവരുടെ ഭരണ നിർവഹണ കാര്യാലയമായി ഈ കൊട്ടാരത്തെ മാറ്റിയിരുന്നു.

മ്യൂസിയം

മ്യൂസിയം

ഈ കൊട്ടാരത്തിന്റെ താഴത്തെ നില ഇപ്പോൾ മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്.

മ്യൂസിയം

മ്യൂസിയം

ഈ കൊട്ടാരത്തിന്റെ താഴത്തെ നില ഇപ്പോൾ മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്.

ചുമരുകൾ

ചുമരുകൾ

സുന്ദരമായ അലങ്കാരപ്പണികൾ ചെയ്തവയാണ് ഈ കൊട്ടാരത്തിന്റെ ചുമരുക

ദർബാർ

ദർബാർ

ഈ ബാൽക്കണിയിൽ നിന്നാണ് ടിപ്പു സുൽത്താൻ ജനങ്ങളുടെ പാരതികേട്ടിരുന്നത് എന്നാണ് പറയപ്പെടുന്നത്.

കൊട്ടാരം

കൊട്ടാരം

ടിപ്പുവിന്റെ സമ്മർ പാലസിനുള്ളിലെ ഒരു ദൃശ്യം

ഉദ്യാനം

ഉദ്യാനം

ഈ കൊട്ടാരത്തിന് പുറത്തായി സുന്ദരമായ ഒരു ഉദ്യാനവും ടിപ്പു നിർമ്മിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X