Search
  • Follow NativePlanet
Share
» »ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെ‌ട്ടൂരപ്പന്‍ അത്ഭുതമാണ്

ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശില,തിരുനെ‌ട്ടൂരപ്പന്‍ അത്ഭുതമാണ്

തിരുനെ‌ട്ടൂരപ്പന്‍...എറണാകുളംകാര്‍ക്ക് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല തിരുനെട്ടുരപ്പെക്കുറിച്ച് പറയുമ്പോള്‍. അപൂര്‍വ്വമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള തിരുനെട്ടൂർ മഹാദേവക്ഷേത്രം ജില്ലയിലെ പൗരാണിക ക്ഷേത്രങ്ങളില്‍ ഒന്നാണ്. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെ‌ടുന്ന , തുല്യപ്രാധാന്യത്തോ‌ടെ ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്ന ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഐതിഹ്യങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ക്കൊണ്ടും അത്ഭുതപ്പെ‌ടുത്തുന്ന നെട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്ക്

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം

പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി അറിയപ്പെ‌ടുന്ന തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. മഹാ ക്ഷേത്രമാണെങ്കില്‍ക്കൂടിയും സാധാരണ ക്ഷേത്രങ്ങളില്‍ പരിചിതമല്ലാത്ത പല കാര്യങ്ങളും ഇവി‌‌ടെ കാണാം. ത്രേതായുഗത്തിൽ പരശുരാമന്‍ പ്രതിഷ്ഠ ന‌ടത്തിയ ഇവി‌ടുത്തെ വാവുബലിയും പ്രസിദ്ധമാണ്.

ശിവനും വിഷ്ണുവും

ശിവനും വിഷ്ണുവും


ശിവന്‍റെ പേരില്‍ അറിയപ്പെ‌ടുന്ന ക്ഷേത്രമാണെങ്കിലും അതേ പ്രാധാന്യത്തില്‍ തന്നെ ഇവി‌ടെ വിഷ്ണുവിനെയും ആരാധിക്കുന്നു. എന്നാല്‍ ശിവനും വിഷ്ണുവിനും രണ്ട് പ്രത്യേക ശ്രീകോവിലുകളാണ് ഇവിടെയുള്ളത്. രണ്ട് പ്രതിഷ്ഠകള്‍ക്കുമായി വെവ്വേറെ കൊടിമരങ്ങളും ബലിക്കല്‍പുരകളും പൂജാ കാര്യങ്ങള്‍ക്കായി രണ്ടു തന്ത്രിമാരും ഇവിടെയുണ്ട്.

 അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ

അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ

തേത്രായുഗത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയതാണ് ഇവിടുത്തെ ശിവനെ.അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ പ്രതിഷ്ഠിക്കപ്പെ‌ട്ടിരിക്കുന്ന ശിവസ്വരൂപം കിഴക്ക് ദിശയിലേക്കാണ് ദര്‍ശനമുള്ളത്.
ശിവക്ഷേത്രം നിര്‍മ്മിച്ചതിനു ശേഷം പിന്നീ‌ടാണ് ഇവി‌ടെ വിഷ്ണു ക്ഷേത്രം വരുന്നത്. ഒരിക്കല്‍ വില്വാമംഗലം സ്വാമി തന്‍റെ ജ്ഞാനദൃഷ്ടിയില്‍ ഇവി‌ടെ വിഷ്ണുവിന്‍റെ സാന്നിധ്യം മനസ്സിലാക്കുകയും ശേഷം ഇവി‌ടെ വിഷ്ണു ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു. അതിനൊപ്പം തന്നെ അദ്ദേഹം വാവുബലിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

അഞ്ചരയേക്കറിലെ ക്ഷേത്രം

അഞ്ചരയേക്കറിലെ ക്ഷേത്രം

ഏകദേശം അഞ്ചരയേക്കറോളം സ്ഥലത്തായി മഹാക്ഷേത്രത്തിനു വേണ്ട രൂപത്തിലും ഭാവത്തിലുമാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റമതില്‍ക്കെട്ടിനുള്ളില്‍ കാണുന്ന രണ്ടു ശ്രീകോവിലുകളും രണ്ട് ബലിക്കല്‍പുരകളും രണ്ട് ക‌ൊ‌ടിമരങ്ങളും തന്നെയാണ് ക്ഷേത്രത്തിന്റെ പ്രത്യേകതയും ആകര്‍ഷണവും. രണ്ടു ശ്രീകോവിലുകളും വൃത്താകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിലെ ചുറ്റമ്പലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും വിഷ്ണു ക്ഷേത്രത്തില്‍ ഇതിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. തനികേരളീയ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വട്ടശ്രീകോവിലിന്‌ 45 മീറ്റർ ചുറ്റളവും, 60 കഴുക്കോലുകളുടെ മേൽക്കൂരയുമാണുള്ളത്

സ്വയംഭൂ

സ്വയംഭൂ


ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ശിവന്റെ സ്വയംഭൂ ശിലയാണ്. ശ്രീകോവിലിന്റെ വ‌ടക്കുകിഴക്കു ഭാഗത്തായാണ് ഈ ശില കാണുവാന്‍ സാധിക്കുക. അത് ഓരോ ദിനവും വളരുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്, സുബ്രഹ്മണ്യൻ, സരസ്വതി, ഗണപതി, ദക്ഷിണാമൂർത്തി എന്നീ ദേവതകളെ ഇവിടെ ശ്രീലകത്തിന്റെ തെക്കേ വാതിലില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്

 കര്‍ക്കിടകവാവ്

കര്‍ക്കിടകവാവ്

വില്വാമംഗലം സ്വാമി വിഷ്ണു ക്ഷേത്രം നിര്‍മ്മിച്ചതിനു ശേഷം ഇവിടെ കർക്കിടകമാസത്തിലെ വാവുബലിക്ക് തുടക്കം കുറിച്ചിരുന്നു. അന്നു മുതല്‍ ഇവിടുത്തെ വാവുബലി ഏറെ പ്രസിദ്ധമാണ്. വടാതേവർ' എന്ന നാമത്തിൽ പിതൃക്കളുടെ മോക്ഷദായകനായിട്ടാണ്‌ മഹാവിഷ്ണു ഇവിടെ കുടികൊള്ളുന്നത്‌. ശംഖ്‌, ചക്രം, ഗദാ, പത്മത്തോടുകൂടിയ നാലു തൃക്കൈകളുള്ള ചതുർബാഹുവായ വിഷ്ണുവാണ് ഇവി‌ടെ വില്വാമംഗലം സ്വാമി പ്രതിഷ്ഠിച്ചിട്ടുള്ളത്. ഏതുമഹാപാപവും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ മാറുമെന്നും പിതൃമോക്ഷം സാധ്യമാകുമെന്ന വിശ്വാസവുമാണ് ഇവിടേക്ക് തീര്‍ത്ഥാ‌ടകരെ എത്തിക്കുന്നത്, തിലോദകസമ്പ്രദായത്തിലല്ലാതെ ബലിതർപ്പണം നടക്കുന്ന അപൂര്‍വ്വ ക്ഷേത്രം കൂടിയാണ്. എല്ലാ ദിവസവും ഇവിടെ പിതൃകര്‍മ്മങ്ങള്‍ നടക്കാറുണ്ട്. തുലാമാസത്തിലും വാവുബലി നടത്തുന്നു

 ഉത്സവങ്ങള്‍

ഉത്സവങ്ങള്‍

വിഷ്ണുവിനും ശിവനും തുല്യപ്രാധാന്യമുള്ള ക്ഷേത്രമായതിനാല്‍ രണ്ടു ദൈവങ്ങളുടെയും ഉത്സവങ്ങള്‍ ഇവി‌ടെ ക‌‍ൊണ്ടാ‌ടുന്നു. ധനുമാസത്തിലാണ് ഇവിടുത്തെ ആണ്ടുത്സവം നടക്കുന്നത്. ശിവന് എട്ടു ദിവസവും വിഷ്ണുവിന് ഏഴു ദിവസവും നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം,. ശിവരാത്രിയും അഷ്ടമി രോഹിണിയും വലിയ രീതിയില്‍ ഇവിടെ കൊണ്ടാ‌ടുന്നു.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

എറണാകുളം ജില്ലയിൽ മരട് മുനിസിപ്പാലിറ്റിയിലെ രം മാറി നെട്ടൂർ എന്ന സ്ഥലത്താണ് തിരുനെട്ടൂർ മഹാദേവക്ഷേത്രം
സ്ഥിതി ചെയ്യുന്നത്. വൈറ്റില ജംഗ്ഷനിൽ നിന്നും അരൂർ റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

ഇവിടുത്തെ പുഷ്പാജ്ഞലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!ഇവിടുത്തെ പുഷ്പാജ്ഞലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

അപൂർവ്വമായ ആരാധന സമ്പ്രദായങ്ങൾ കൊണ്ടും വിശ്വാസങ്ങൾ കൊണ്ടും അറിയപ്പെടുന്ന കേരളത്തിലെ ശിവക്ഷേത്രങ്ങൾഅപൂർവ്വമായ ആരാധന സമ്പ്രദായങ്ങൾ കൊണ്ടും വിശ്വാസങ്ങൾ കൊണ്ടും അറിയപ്പെടുന്ന കേരളത്തിലെ ശിവക്ഷേത്രങ്ങൾ

PC:RajeshUnuppally

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X