Search
  • Follow NativePlanet
Share
» »തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇതാ തിരുപ്പതി ദർശനത്തിന് എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകളെന്നും വായിക്കാം...

ജീവിതത്തിലൊരിക്കലെങ്കിലും തിരുപ്പതി വെങ്കിടേശ്വരന്‍റെ ദർശനം നേടാന്‍ സാധിക്കുന്നിടത്തോളം പുണ്യം വിശ്വാസികൾക്കു മറ്റൊന്നില്ല. ഏകദേശം ഒരു ലക്ഷത്തോളം ഭക്തര്‍ ദിവസേന എത്തിച്ചേരുന്ന ഈ ക്ഷേത്രം ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി വിചിത്രങ്ങളായ ആചാരങ്ങളും ചുരുളഴിയാത്ത രഹസ്യങ്ങളും ഈ ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തിനു മുന്നിലെ കെടാവിളക്കും തിരുപ്പതി ബാലാജിയുടെ വിഗ്രഹത്തിലെ യഥാർഥത്തിലുള്ള മുടിയും എന്നും വിശ്വാസികൾക്ക് കൗതുകമാണ്. ഈ അത്ഭുതങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിക്കുവാനാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തുന്നത്.
എന്നാൽ, ഇവിടെ എത്തുന്നതുപോലെ ഒരിക്കലും എളുപ്പമാവില്ല, തിരുപ്പതി ബാലാജിയെ ദർശിക്കുന്നത്. ഇവിടെ എത്തി എങ്ങനെയെങ്കിലും ദർശനം നടത്താം എന്നുവെച്ചാൽ അതിനെടുക്കുന്ന സമയം എത്രയെന്ന് മുൻകൂട്ടി പറയുവാനാവില്ല. പകരം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ വലിയ ക്യൂവിലൊന്നും പെടാതെ എളുപ്പത്തിൽ ദർശനം നടത്തി തിരികെ പോകാം. ഇതാ തിരുപ്പതി ദർശനത്തിന് എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകളെന്നും വായിക്കാം...

തിരുമല തിരുപ്പതി ദേവസ്ഥാനം

തിരുമല തിരുപ്പതി ദേവസ്ഥാനം

തിരുപ്പതി വെങ്കിടേശ്വരനെ മഹാവിഷ്ണുവിന്‍റെ അവതാരമായാണ് വിശ്വാസികൾ കാണുന്നത്. പ്രാർഥിക്കാനെത്തുന്ന ആളുടെ യോഗ്യതയ്ക്കും മനസ്സിന്റെ ശുദ്ധിക്കും അനുസരിച്ചാണത്രെ തിരുപ്പതി വെങ്കിടേശ്വരൻ അനുഗ്രഹം നല്കുന്നത് എന്നുമൊരു വിശ്വാസമുണ്ട്. വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. പൂർവ്വഘട്ടത്തിന്റെ ഭാഗമായ തിരുമലയിലെ ഏഴുകുന്നുകളിൽ ഏറ്റവും അവസാനത്തെ കുന്നായ വെങ്കിടാദ്രിയിലാണ് തിരുമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം

ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം


ലോകത്തിലെ ഏറ്റവും കുടൂതൽ വരുമാനമുള്ള ക്ഷേത്രമായാണ് തിരുപ്പതി ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ എത്തി തിരുപ്പതി ബാലാജിയോട് പ്രാർഥിച്ചാല്‍ മോക്ഷ ഭാഗ്യവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഒരൊറ്റത്തവണ ഇവിടെയെത്തി പ്രാർഥിച്ചാൽ വിവിധ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച് പ്രാർഥിക്കുന്നതിന്റെ പുണ്യം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

തിരുപ്പതി ദർശനം

തിരുപ്പതി ദർശനം

ഒരു ലക്ഷത്തോളം ആളുകൾ സാധാരണ ദിവസങ്ങളിൽ മാത്രം എത്തിച്ചേരുന്ന ഇവിടെ ഭഗവാനെ ദർശിച്ചിറങ്ങുന്നത് അല്പം പണി തന്നെയാണ്. രണ്ടു തരത്തിലുള്ള ദർശനമാണ് തിരുപ്പതിയിൽ ഒരുക്കിയിരിക്കുന്നത്. സർവ്വ ദർശവനും സ്പെഷ്യൽ എൻട്രി ദർശനവും. രണ്ടു ദർശനങ്ങൾക്കും രണ്ടു തരത്തിലുള്ള വഴികളാണ്.

സർവ്വ ദർശനം

സർവ്വ ദർശനം

പ്രത്യേകിച്ച് പണം മുടക്കാതെ സാധാരണ പോലെ ക്യൂവിൽ നിന്നുള്ള ദർശനമാണ് സർവ്വ ദർശനം. തിരക്കുള്ള ദിവസങ്ങളാണെങ്കിൽ മണിക്കൂറുകൾ ദർശനത്തിനായുള്ള ക്യൂവിൽ നിൽക്കേണ്ടി വരും. ഈ സമയത്താണ് ഓൺലൈനായുള്ള സ്പെഷ്യൽ എൻട്രി ദർശനം സഹായകമാവുക. വൈകുണ്ഡം കോംപ്ലക്സിലെ ക്യൂവാണ് സർവ്വ ദർശനത്തിനായുള്ളത്. ചിലപ്പോൾ ദിവസം മുഴുവൻ ക്യൂ നിൽക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ധർമ്മ ദർശനം എന്നും ഇതിനു പേരുണ്ട്.

സ്പെഷ്യൽ എൻട്രി ദർശനം

സ്പെഷ്യൽ എൻട്രി ദർശനം

തിരുപ്പതി ദർശനം ഓൺലൈൻ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന രീതിയാണിത്. സാധാരണ ദർശനം പോലെ വലിയ ക്യൂവും സമയ നഷ്ടവുമില്ലാതെ ദർശനം നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. 300 രൂപയാണ് സ്പെഷ്യൽ എൻട്രി ദർശനത്തിന്‍റെ തുക.

ഓൺലൈൻ ബുക്കിങ്

ഓൺലൈൻ ബുക്കിങ്

തിരുപ്പതി ദർശനം മുൻകൂട്ടി ബുക്ക് ചെയ്യുവാനായി
https://ttdsevaonline.com എന്ന സൈറ്റാണ് ഉപയോഗിക്കേണ്ടത്. ടൈം സ്ലോട്ടും ഒഴിവും അനുസരിച്ച് മൂന്നു മാസം മുതൽ മൂന്ന് മണിക്കൂർ വരെ മുൻകൂട്ടി ബുക്കിങ് അനുവദനീയമാണ്.

ബുക്ക് ചെയ്യുവാൻ

ബുക്ക് ചെയ്യുവാൻ


https://ttdsevaonline.com എന്ന സൈറ്റില്‍ കയറി ഒരു അക്കൗണ്ട് സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. വ്യക്തി വിവരങ്ങൾ, ഫോട്ടോ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ എന്നിവ അതിൽ കൂട്ടിച്ചേർക്കുക. ശേഷം എങ്ങനെയാണ് പണം നല്കുവാൻ ഉദ്ദേശിക്കുന്നത് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്) തുടങ്ങിയ കാര്യങ്ങൾ ചേർത്ത് നല്കുക. അതിനു ശേഷം ഏത് തരത്തിലുള്ള ദർശനമാണ്, അല്ലെങ്കിൽ സേവയാണ് വേണ്ടത് എത്തു തിരഞ്ഞെടുത്ത് ടൈം സ്ലോട്ടും ദര്‍ശനവും ദര്‍ശനം നടത്തുന്ന ആളുകളുടെ എണ്ണവും നല്കുക. അടുത്തതായി കൂടെ വരുന്ന ആളുകളുടെ വിശദാംശങ്ങൾ നല്കുക. പണമടക്കുക. തിരഞ്ഞെടുത്ത തിയ്യതി മാറ്റുവാനോ, ടിക്കറ്റ് കൈമാറ്റം നടത്തുവാനോ ക്യാൻസൽ ചെയ്യുവാനോ റീഫണ്ട് ചെയ്യുവാനോ അനുവാദമില്ല.

ബുക്ക് ചെയ്യുമ്പോൾ

ബുക്ക് ചെയ്യുമ്പോൾ

തിരുപ്പതി ദർശനം ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഒരാള്‍ക്ക് പരമാവധി പത്ത് ടിക്കറ്റുകളാണ് ബുക്ക് ചെയ്യുവാൻ സാധിക്കുക. സേവയ്ക്കാണ് ബുക്ക് ചെയ്യുന്നതെങ്കിൽ പരമാവധി രണ്ടു ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ദര്‍ശനത്തിനും സേവായ്ക്കും പത്ത് പേരിൽ അധികമുള്ള ഗ്രൂപ്പ് ബുക്കിങ് തിരുപ്പതി ദേവസ്ഥാനം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ താമസ സൗകര്യം ഗ്രൂപ്പായി ബുക്ക് ചെയ്യാം.

സേവകൾ

സേവകൾ

തിരുപ്പതി സ്പെഷ്യൽ ദർശനം ബുക്ക് ചെയ്യുമ്പോൾ അതോടൊപ്പം സേവാ ബുക്കിങ് കൂടി നടത്താം. അത് ഏതൊക്കെയാണ് എന്നു നോക്കാം
സ്പെഷ്യൽ ദർശനം ടാം സ്ലോട്ട് അനുസരിച്ച് സമയം മാറി വരും. 300 രൂപയാണ് ഒരാൾക്കുളള നിരക്ക്, 25 രൂപ അധികം വേണ്ടി വരുന്ന ലജുവിന് നല്കണം. വസന്തോത്സവം ദിവസവും 2.30 മുതൽ 3.00 മണിവരെയാണ് നടക്കുക, 300 രൂപയാണ് ഇതിനുള്ള ചിലവ്. സഹസ്ര ദീപാലങ്കാര സേവ വൈകിട്ട് 5.00 മുതല്‍ 5.30 വരെ നടക്കും. 200 രൂപയാണ് ഫീസ്. അർജിത ബ്രഹ്മോത്സവം ഉച്ചയ്ക്ക് 12.30 മുതൽ 2.00 വരെ നടക്കും, ഫീസ് 200 രൂപ. രാവിലെ 10.00 മുതൽ 12.00 വരെ നടക്കുന്ന കല്യാണോത്സവം സേവയ്ക്ക് ആയിരം രൂപയാണ് ഒരാൾക്കുള്ള ഫീസ്.

തിരുമലയിലെത്തുവാൻ

തിരുമലയിലെത്തുവാൻ

കേരളത്തിൽ നിന്നും പാലക്കാട്‌-ഈറോഡ്-സേലം വഴി ട്രെയിൻ മാർഗ്ഗമോ റോഡ് വഴിയോ തിരുമലയിലെത്താം. ബാംഗ്ലൂരിൽ നിന്നും 291 കിലോമീറ്ററും ഹൈദരാബാദിൽ നിന്നും 572 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. ചെന്നൈയില്‍ നിന്നും 132.5 കിലോമീറ്റര്‍ അകലെയാണ് തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ബസ് മാര്‍ഗ്ഗം പോകുന്നവര്‍ക്ക് തിരുപ്പതിയിലിറങ്ങി തിരുമലയിലേക്ക് ഇവിടുത്തെ ബസിൽ പോകാം. ഓരോ രണ്ട് മിനിട്ട് ഇടവേളയിലും തിരുമലയിലേക്ക് ബസ് സൗകര്യം ലഭ്യമാണ്. തിരുപ്പതി ക്ഷേത്രത്തിൽ നിന്നും 39 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ റെനിഗുണ്ടെ സ്ഥിതി ചെയ്യുന്നത്.

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥംശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

ഫോട്ടോ കടപ്പാട്- തിരുപ്പതി ദേവസ്ഥാനം വെബ്സൈറ്റ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X