Search
  • Follow NativePlanet
Share
» »മലരിക്കലില്‍ മാത്രമല്ല, തിരൂരങ്ങാടിയിലും പൂക്കും ഈ ആമ്പല്‍

മലരിക്കലില്‍ മാത്രമല്ല, തിരൂരങ്ങാടിയിലും പൂക്കും ഈ ആമ്പല്‍

കോട്ടയത്തെ വെല്ലുന്ന ആമ്പല്‍ക്കാഴ്ചകളാണ് മലപ്പുറം തിരൂരങ്ങാടിയിലെ തിരൂരങ്ങാടി വെഞ്ചാലി വയല്‍ പാടത്തു പൂത്തിരിക്കുന്നത്

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കേരളത്തിലെ ഏറ്റവും ജനപ്രിയ കാഴ്ച ഏതാണെന്ന് ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ. അത് കോട്ടയം മലരിക്കലിലെ ആമ്പല്‍ പാടമാണ്. ഏക്കറുകണക്കിന് പാടത്ത് പൂത്തുലഞ്ഞു കിടക്കുന്ന ആമ്പല്‍പൂക്കളുടെ കാഴ്ച കാണാത്തവരായി ആരുമുണ്ടായിരുന്നില്ല. കോട്ടയത്തിന്റെ പുതുപുത്തന്‍ നിറമായി ഈ ആമ്പല്‍ക്കാഴ്ച മാറിയതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെ സഞ്ചാരികളും എത്തിയിരുന്നു.

 Tirurangadi in Malappuram Witness Water Lily Blooming

എന്നാല്‍ കോട്ടയത്തെ വെല്ലുന്ന ആമ്പല്‍ക്കാഴ്ചകളാണ് മലപ്പുറം തിരൂരങ്ങാടിയിലെ തിരൂരങ്ങാടി വെഞ്ചാലി വയല്‍ പാടത്തു പൂത്തിരിക്കുന്നത്. മലരിക്കലിന്‍റെയും അമ്പാട്ടുകടവിന്‍റെയും ആമ്പല്‍കുത്തക തകര്‍ത്ത് തിരൂരങ്ങാടിയും സഞ്ചാരികളുടെ ലിസ്റ്റിലേക്ക് കയറിയിരിക്കുകയാണ്. നൂറ് ഏക്കറിലധികം വരുന്ന സ്ഥലത്തായാണ് ആമ്പല്‍ പൂത്തു നില്‍ക്കുന്നത്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി പാടശേഖരത്തിലാണീ അതിമനോഹരമായ കാഴ്ചയുള്ളത്. കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷമായി ഇവിടെ ആമ്പലുകള്‍ പൂത്തുലയാറുണ്ടെങ്കിലും ഈ വര്‍ഷമാണ് സഞ്ചാരികള്‍ക്കിടയില്‍ ഈ കാഴ്ച പ്രസിദ്ധമായത്.

അതിരാവിലെ സൂര്യാസ്മയ കാഴ്ചകളോടെ ആമ്പല്‍പ്പാടം കാണുന്നതാണ് ഏറ്റവും മനോഹരം. പുലര്‍ച്ചെ 5 മണി മുതല്‍ 9 മണി വരെയാണ് ഇവിടെ ആളുകളെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകളെടുത്തുവേണം ഇവിടെ സന്ദര്‍ശിക്കുവാന്‍.

ലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസംലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസം

നെഫർറ്റിറ്റി വീണ്ടും കടലിലേക്ക്...യാത്രയില്‍ ലോഞ്ച് ബാറും നക്ഷത്ര സൗകര്യങ്ങളുംനെഫർറ്റിറ്റി വീണ്ടും കടലിലേക്ക്...യാത്രയില്‍ ലോഞ്ച് ബാറും നക്ഷത്ര സൗകര്യങ്ങളും

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

ഇവിടെ മുഴുവന്‍ വെറൈറ്റിയാണ്!മീന്‍ പി‌‌ടിക്കാം, കഴിക്കാം, അല്പം സാഹസികരാകാംഇവിടെ മുഴുവന്‍ വെറൈറ്റിയാണ്!മീന്‍ പി‌‌ടിക്കാം, കഴിക്കാം, അല്പം സാഹസികരാകാം

Read more about: malappuram travel news village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X