Search
  • Follow NativePlanet
Share
» »തീസ്വാഡി... ഗോവയിലെ ഇനിയും അറിയപ്പെടാത്ത നാട്

തീസ്വാഡി... ഗോവയിലെ ഇനിയും അറിയപ്പെടാത്ത നാട്

ഗോവയിലെ അധികം അറിയപ്പെടാത്ത തിസ്വാഡിയെക്കുറിച്ച് അറിയാം

ഗോവയിലെത്തുന്ന സ‍ഞ്ചാരികൾക്ക് തീരെ അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് തീസ്വാഡി. പാശ്ചാത്യ സ്വാധീനമുള്ള സാധാരണ ഗോവൻ സ്ഥലപേരുകളിൽ നിന്നും വ്യത്യസ്തമായുള്ള സ്ഥലനാമവും ചരിത്രവും ഒക്കെക്കൊണ്ട് ഗോവയിലെ മറ്റിടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തീസ്വാഡി. ഒരു കാലത്ത് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇവിടം ഗൗഡ സാരസ്വ ബ്രാഹ്മണർ അധിവസിക്കുന്ന ഇടം എന്ന നിലയിലാണ് ഇന്ന് പ്രശസ്തമായിരിക്കുന്നത്. തീസ്വാഡിയുടെ പ്രത്യേകതകളും ഇവിടെ എത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളും പരിചയപ്പെടാം...

തീസ്വാഡി എന്നാൽ

തീസ്വാഡി എന്നാൽ

തീസ്വാഡി എന്നത് ഗോവയിലെ പ്രധാനപ്പെട്ട ദ്വീപിൻറെ പേരാണ്. നോർത്ത് ഗോവയിലെ ഉപജില്ലയായ തിസ്വാഡി മുപ്പത് അധിനിവേശ പ്രദേശങ്ങൾ എന്നാണ് തീസ്വാഡി എന്ന വാക്കിനർഥം. ഗൗഡ സാരസ്വ ബ്രാഹ്മണർ ഗോവയിലേക്ക് കുടിയേറ്റം നടത്തിയപ്പോൾ പാർക്കുവാൻ തിരഞ്ഞെടുത്ത പ്രദേശമായാണ് ഇവിടം അറിയപ്പെടുന്നത്. മണ്ഡോവി നദിയിൽ രൂപപ്പെട്ടിരിക്കുന്ന ഒരു ദ്വീപു കൂടിയാണിത്.

PC:Shreyank Gupta

വിജയനഗരയിൽ തുടങ്ങി

വിജയനഗരയിൽ തുടങ്ങി

തീസ്വാഡിയുടെ ചരിത്രം പരിശോധിച്ചാൽ വിജയനഗദരസാമ്രാജ്യമായിരുന്നു ഇവിടെ ആദ്യം ഭരിച്ചിരുന്നത് എന്നു കാണാം. പതിനാലാം നൂറ്റാണ്ടിലായിരുന്നു ഇത്. പിന്നീട് ആദിൽ ഷഹി ഗോവ കീഴടക്കിയപ്പോൾ ഇവിടവും മുസ്ലീം ഭരണത്തിനു കീഴിലായി. പിന്നീട് വന്നത് പോർച്ചുഗീസുകാരായിരുന്നു. കാലങ്ങളോളം അവരുടെ കീഴിലായിരുന്നു തീസ്വാഡി ഉണ്ടായിരുന്നത്. അതിനുശേഷം ക്രിസ്ത്യൻ മിഷനറിമാരുടെ കീഴിലും ഈ പ്രദേശം പതിറ്റാണ്ടുകളോളം ഉണ്ടായിരുന്നു. ആ കായളവിലാണ് ഇവിടെ ക്രിസ്ത്യൻ ദേവാലയങ്ങള്‍ നിർമ്മിക്കപ്പെടുന്നതും കൂടുതൽ ആളുകൾ ഈ മതത്തിലേക്ക് ആകർഷിക്കപ്പെടുന്നതും. അതിനു മുൻപ് തന്നെ ഇവിടെ എത്തിച്ചേർന്ന കൊങ്കിണി ഹൈന്ദവർ പോർച്ചുഗീസുകാരിൽ നിന്നും അനുമതി വാങ്ങി ഇവിടെ നശിപ്പിക്കപ്പെട്ട നിലയിലുണ്ടായിരുന്ന ഒരു ക്ഷേത്രം പുനർ നിർമ്മിച്ചിരുന്നു.

PC:Deepak Patil

നിരാശപ്പെടുത്താത്ത നാട്

നിരാശപ്പെടുത്താത്ത നാട്

ഗോവയുടെ കാണാകാഴ്ചകൾ തേടി എത്തുന്ന സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഇടമാണ് തിസ്വാഡി. ബീച്ചുകളും മറ്റൊരിടത്തും കാണാത്ത ഭക്ഷണ രീതികളും സംസ്കാരവും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:Tanya Dedyukhina

പനാജി

പനാജി

തിസ്വാഡിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് പനാജി. ഗോവയുടെ പാർട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം ഗോവയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ്. പുരാതനമായ ദേവാലയങ്ങളും പൗരാണിക കെട്ടിടങ്ങളും ഒക്കെയായി ഏതൊരു യാത്രകനെയും ആകർഷിക്കുന്ന ഒരിടമാണിത്.

 സിരിഡാവോ

സിരിഡാവോ

തിസ്വാഡിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു ചെറിയ ഗ്രാമമാണ് സിരിഡാവോ. ബീച്ച്, ഗുഹകൾ, ജീസസ് ഓഫ് നസ്രത്ത് ചാപ്പൽ എന്നിവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ഗ്രാമത്തിലേക്കുള്ള കവാടത്തിനടുത്ത് സംഗീതോപകരണങ്ങൾ വായിക്കുന്ന മൂന്നു പ്രതിമകളും ഇവിടുത്തെ കഴ്ചയാണ്.

PC:abcdz2000

ഓൾഡ് ഗോവ

ഓൾഡ് ഗോവ

പനാജിയിൽ നിന്നും 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഓൾഡ് ഗോവയാണ് തിസ്വാഡിയിൽ നിന്നും പോയി കാണാൻ പറ്റിയ മറ്റൊരിടം. ബീജാപ്പൂർ സുൽത്താൻമാർ നിർമ്മിച്ച ഇവിടം പോർച്ചുഗീസുകാർ ഇവിടെയുണ്ടായിരുന്ന സമയത്ത് ഇവിടമായിരുന്നു അവരുടെ തലസ്ഥാനം. ഇന്ന് യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നു കൂടിയാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയങ്ങളാണ് ഈ നാടിന്റെ പ്രത്യേകത.

PC:Yulan Libram D'Costa

 ബസലിക്ക ഓഫി ബോം ജീസസ്

ബസലിക്ക ഓഫി ബോം ജീസസ്

ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണ് ബസലിക്ക ഓഫ് ബോം ജീസസ്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നായ ഇവിടെയാണ് ഭാരതത്തിൽ സുവിശേഷ പ്രഘോഷണത്തിനായി വന്ന ഫ്രാൻസീസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. ഉണ്ണിയേശുവിനായി സമർപ്പിച്ചിരിക്കുന്ന ഈ ദേവായലം ഇന്ത്യയിലെ ആദ്യകാലങ്ങളിലെ ബസലിക്കകളിൽ ഒന്നുകൂടിയാണ്.

PC:Shruti Dada

ഫ്രാൻസീസ് ഓഫ് അസീസി ചർച്ച് ഗോവ

ഫ്രാൻസീസ് ഓഫ് അസീസി ചർച്ച് ഗോവ

1661 ൽ പോർച്ചുദീസുകാർ നിർമ്മിച്ച ദേവാലയങ്ങളിലൊന്നാണ്
ഫ്രാൻസീസ് ഓഫ് അസീസി ചർച്ച് ഗോവ. 1517 ൽ ഇവിടെ എത്തിയ എട്ടു പോർച്ചുഗീസ് പുരോഹിതൻമാരുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട ദേവാലയങ്ങളിലൊന്നു കൂടിയാണിത്. ഇതിനോട് ചേർന്ന് ഒരു മഠവും സ്ഥിതി ചെയ്യുന്നു.

PC:Aaron C

ഡോണാ പൗല ബീച്ച്

ഡോണാ പൗല ബീച്ച്

പനാജിയിൽ നിന്നും ഏഴു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡോണാ പൗല ബീച്ചാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഗോവയിലെ മറ്റു സ്ഥലങ്ങളെ വെച്ച് നഗരത്തോട് ചേർന്നാണ് കിടക്കുന്നതെങ്കിലും തീരെ തിരക്കു കുറഞ്ഞ് ശാന്തമായ നാടാണിത്.

കാറ്റിലും പ്രണയമുള്ള ഡോണ പൗല ബീച്ച് കാറ്റിലും പ്രണയമുള്ള ഡോണ പൗല ബീച്ച്

PC:Himanshu Nagar

തിസ്വാഡിയിൽ എത്തിച്ചേരാൻ

തിസ്വാഡിയിൽ എത്തിച്ചേരാൻ

തിസ്വാഡിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രണ്ട് റെയിൽവേ സ്റ്റേഷനുകളാണുള്ളത്. ഡബോലിമും ശങ്ക്വാൽ റെയിൽവേ സ്റ്റേഷനും. വാസ്കോഡ ഗാമ റെയിൽവേ സ്റ്റേഷൻ തിസ്വാഡിയിൽ നിന്നും വെറും പത്ത് കിലോമീറ്റർ മാത്രം ദൂരത്തിലാണ്.
15 കിലോമീറ്റർ അകലെയുള്ള ഡബോളിനിലാണ് അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
പനാജിയിൽ നിന്നും ഇവിടേക്ക് 13 കിലോമീറ്ററാണുള്ളത്.

തലക്കാവേരിയുടെ കവാടമായ ബാഗമണ്ഡല തലക്കാവേരിയുടെ കവാടമായ ബാഗമണ്ഡല

മണ്ണിലെ സുഖചികിത്സ കഴിഞ്ഞു നിൽക്കുന്ന താജ്മഹലിന്റെ വിശേഷങ്ങൾ മണ്ണിലെ സുഖചികിത്സ കഴിഞ്ഞു നിൽക്കുന്ന താജ്മഹലിന്റെ വിശേഷങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X