Search
  • Follow NativePlanet
Share
» »മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

കാഴ്ചയിൽ അത്രയധികം സാദൃശ്യങ്ങൾ ഒന്നുമില്ലെങ്കിലും രണ്ടാം താജ്മഹൽ എന്നറിയപ്പെടുന്ന അത്ഭുത നിർമ്മിതിയുടെ വിശേഷങ്ങളിലേക്ക്!!

രണ്ടാം താജ്മഹൽ...ശരിക്കുമുള് താജ്മഹലിന്റെ വിശേഷം പോലും ഇതുവരെയും പറഞ്ഞു തീർന്നിട്ടില്ല.അതിനു മുൻപേയാണേ ഈ രണ്ടാം താജ്മഹൽ എന്നല്ലേ മനസ്സിൽ തോന്നിയത്. എന്തായാലും ഇതും മറ്റൊരു സത്യമാണ്. യഥാർഥ താജ്മഹൽ കൂടാതെ ഒരു രണ്ടാം താജ്മഹൽ കൂടി നമ്മുടെ നാട്ടിലുണ്ട്. തന്റെ പ്രിയ പത്നിക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമ്മിച്ച അത്ഭുത സ്മാരകത്തിനൊപ്പം നിൽക്കുന്ന വേറൊരു നിർമ്മിതി. കാഴ്ചയിൽ അത്രയധികം സാദൃശ്യങ്ങൾ ഒന്നുമില്ലെങ്കിലും രണ്ടാം താജ്മഹൽ എന്നറിയപ്പെടുന്ന അത്ഭുത നിർമ്മിതിയുടെ വിശേഷങ്ങളിലേക്ക്!!

എവിടെയാണിത്?

എവിടെയാണിത്?

ബീഹാറിലെ ഗ്രാൻഡ് ട്രങ്ക് റോഡിൽ സാസാരാം എന്ന ഗ്രാമത്തിലാണ് ഇന്ത്യയിലെ രണ്ടാമത്തെ താജ്മഹൽ എന്നറിയപ്പെടുന്ന ഷേർ ഷാ സൂരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

PC:Sudhir.rbi

രണ്ടാം താജ്മഹൽ

രണ്ടാം താജ്മഹൽ

മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമ്മിച്ച താജ്മഹലിനോട് ചില സമാനതകൾ ഉള്ളതിനാലാണ് ഇവിടം രണ്ടാം താജ്മഹൽ എന്നറിയപ്പെടുന്നത്. അവ രണ്ടും ശവകുടീരങ്ങളാണ് എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഒരു കൃത്രിമ തടാകത്തിനു നടുവിലായാണ് ഷേർ ഷാ സൂരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

PC:Chetan Siddhartha

ആരാണ് ഷേർ ഷാ സൂരി

ആരാണ് ഷേർ ഷാ സൂരി

ഉത്തരേന്ത്യയിലെ പ്രശസ്ത രാജവംശമായിരുന്ന സൂരി വംശത്തിന്റെ സ്ഥാപകനാണ് ഷേർ ഷാ സൂരി. ഷേർ ഷാ എന്നും ഷേർ ഖാൻ എന്നുമൊക്കെ അറിയപ്പെടുന്ന ഷേർ ഷാ സൂരി ഭാരതത്തിന്റെ പ്രധാനപ്പെട്ട ഭരണാധികാരികളിൽ ഒരാൾ കൂടിയാണ്.

PC:Ustad Abdul Ghafur Breshna

മുഗൾ ചക്രവർത്തിമാരെ തുരത്തിയ രാജാവ്

മുഗൾ ചക്രവർത്തിമാരെ തുരത്തിയ രാജാവ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്ന ഷേർ ഷാ സൂരിയ്ക്ക് 15 വർഷം മാത്രമേ ഭരിയ്ക്കാനായൊള്ളു. എങ്കിലും ഭരണ രംഗത്ത് നിരവധി മാറ്റങ്ങൾക്കു തുടക്കമിട്ട ഒരാൾ കൂടിയായിരുന്നു അദ്ദേഹം. മുഗൾ ചക്രവർത്തിയായ ഹുമയൂണിനെ പരാജയപ്പെടുത്തിയ ആൾ കൂടിയാണ് അദ്ദേഹം. അങ്ങനെയാണ് അദ്ദേഹം ഉത്തരേന്ത്യയിൽ സൂരി സാമ്രാജ്യം സ്ഥാപിക്കുന്നത്.

PC:Apleeo

തടാകത്തിനു നടുവിലെ താജ്മഹൽ

തടാകത്തിനു നടുവിലെ താജ്മഹൽ

ഇന്‍ഡോ-ഇസ്ലാമിക് വാസ്തു വിദ്യയിൽ ഒരു കൃത്രിമ തടാകത്തിനു നടുവിൽ നിർമ്മിച്ചിരിക്കുന്ന ശവകുടീരമാണ് ഷേർ ഷാ സൂരിയുടേത്. മിർ മുഹമ്മദ് അലിവാൾ ഖാൻ എന്ന ശില്പിയാണ് 1540 നും 1545 നും ഇടയിലായി ഇത് നിർമ്മിച്ചത്.

PC:Apleeo

 122 അടി ഉയരം

122 അടി ഉയരം

ചുവന്ന മണൽക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഈ ശവകുടീരത്തിന് 122 അടി ഉയരമാണുള്ള്. തടാകത്തിനു നടുവിൽ ചതുരാകൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ശവകുടീരത്തിന്റെ നാലു വശങ്ങളിലുമായി നാലു ഛത്രികൾ കൂടി കാണാം. കൂടാതെ തടാകത്തിലേക്ക് ഇറങ്ങുവാനെന്ന പോലെ നാലു വശങ്ങളിലും പടികളും നിർമ്മിച്ചിട്ടുണ്ട്.

PC:Chetan Siddhartha

അഷ്ടഭുജാകൃതി

അഷ്ടഭുജാകൃതി

അഷ്ടഭുജാകൃതിയിലാണ് പ്രധാന ശവകൂടീരം പണിതീർത്തിരിക്കുന്നത്. കൂടാതെ അതിനു ചുറ്റും വേറെയും മിനാരങ്ങൾ കാണുവാൻ കഴിയും.

PC:Kunalrsinha

 മരിക്കുന്നതിനു മുന്‍പേ നിർമ്മിച്ച ശവകുടീരം

മരിക്കുന്നതിനു മുന്‍പേ നിർമ്മിച്ച ശവകുടീരം

ചരിത്ര രേഖകൾ പറയുന്നതനുസരിച്ച് ഷേർ ഷാ സൂരിയുടെ ജീവിത കാലത്തു തന്നെ ഈ ശവകുടീരത്തിന്റെ നിർമ്മാണം ആരംഭിച്ചിരുന്നു എന്നാണ്. അദ്ദേഹം രാജഭരണത്തിൽ നിന്നും ഒഴിഞ്ഞ് മകനായ ഇസ്ലാം ഷാ ഭരിക്കുമ്പോഴായിരുന്നു ഇതിന്റെ നിർമ്മാണം നടന്നത്. എന്നാൽ അദ്ദേഹം മരിച്ച് പിന്നെയും മൂന്നു മാസങ്ങൾക്കു ശേഷമാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ സാധിച്ചത്. അതായത് ശവകുടീരം പണിതീർന്നത് 1545 ഓഗസ്റ്റ് 16 നാണ്.

 സാസാരാം

സാസാരാം

ബീഹാറിലെ ഗ്രാൻഡ് ട്രങ്ക് റോജിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് സാസാരം. വാരണാസിയ്ക്കും ഗയയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടമാണ് ഷേർ ഷാ സൂരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നിടത്തെ പ്രധാന പട്ടണം.

PC:PP Yoonus

ഹസൻ സൂർ ഖാന്റെ ശവകുടീരം

ഹസൻ സൂർ ഖാന്റെ ശവകുടീരം

‌‌ഷേർ ഷാ സൂരിയുടെ ശവകൂടീരം സ്ഥിതി ചെയ്യുന്നിടത്തു നിന്നും കുറച്ച് മാറി അദ്ദേഹത്തിന്‍റെ പിതാവിൻറെ ശവകുടീരവും സ്ഥിതി ചെയ്യുന്നു. ഹസൻ സൂർ ഖാന്റെ ശവകുടീരം 1535 ൽ ആണ് ഇവിടെ നിർമ്മിക്കുന്നത്. ഇന്നൊരു സംരക്ഷിത സ്മാരകം കൂടിയാണിത്.

PC:Kunalrsinha

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

വാരണാസിയിൽ നിന്നുമാണ് സാധാരണയായി സഞ്ചാരികൾ ഇവിടെ എത്തിച്ചേരുക. സാസാരാം, മുഗൾ സരായ് സ്റ്റേഷൻ എന്നിവയാണ് ഇവിടുത്തെ രണ്ടു റെയിൽവേ സ്റ്റേഷനുകൾ. സാസാരാം, ഗയാ, പാട്ന, വാരണാസി തുടങ്ങിയ നഗരങ്ങളിൽ നിന്നും ഇവിടേക്ക് നിരന്തരം ബസ് സർവ്വീസുകൾ ലഭ്യമാണ്. പാട്നയിൽ നിന്നും ഇവിടേക്ക് 148 കിലോമീറ്റര്‍ ദൂരമാണുള്ളത്.

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

വാരണാസിക്ക് കൂടുതല്‍ വിശേഷണങ്ങള്‍ വേണ്ട. കാശിയെന്ന പേരില്‍ പ്രസിദ്ധമായ വാരണാസിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ലോകത്തിലെ തന്നെ പുരാതനനഗരമായ വാരണാസിയിലെ അതിപുരാതനമായ കാഴ്ചകള്‍ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കപ്പെടുത്തുന്ന ഒന്നായിരിക്കും.

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

മുഗൾ ചക്രവർത്തിയെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

എന്നത്തെയും പോലെ ഊട്ടിയും വാഗമണ്ണും മൂന്നാറും കമ്പവും ബെംഗളരുവും ഒക്കെ കാണുന്ന യാത്രയിൽ നിന്നും ഒരു മാറ്റം ഒക്കെ വേണ്ടെ? 28 സംസ്ഥാനങ്ങളിലായി കിടക്കുന്ന ഭാരതത്തിൽ കാണാനുള്ള സ്ഥലങ്ങള്‍ക്ക് ഒരു കുറവുമില്ല!! പുത്തൻ സ്ഥലങ്ങൾ തിരഞ്ഞിറങ്ങുന്ന യാത്രകളിൽ ഉള്‍പ്പെടുത്തുവാൻ പറ്റുന്ന കുറ്ചച് കിടിലൻ ഇടങ്ങൾ പരിചയപ്പെടാം... യാത്രയുടെ മൂഡ് മൊത്തത്തില്‍ മാറ്റി മറിക്കുന്ന കുറച്ച് സ്ഥലങ്ങൾ...

വർഷത്തിൽ പകുതി വെള്ളത്തിനടിയിൽ കിടക്കുന്ന ദേവാലയം മുതൽ മഞ്ഞുമരുഭൂമി വരെ!! ഇനി പോകേണ്ട ഇടങ്ങൾ ഇതാണ് വർഷത്തിൽ പകുതി വെള്ളത്തിനടിയിൽ കിടക്കുന്ന ദേവാലയം മുതൽ മഞ്ഞുമരുഭൂമി വരെ!! ഇനി പോകേണ്ട ഇടങ്ങൾ ഇതാണ്

ഇന്ത്യക്കാരനാണോ..കുറഞ്ഞപക്ഷം ഇതെങ്കിലും അറിഞ്ഞിരിക്കണം!!

ഇന്ത്യക്കാരനാണോ..കുറഞ്ഞപക്ഷം ഇതെങ്കിലും അറിഞ്ഞിരിക്കണം!!

നമ്മുടെ രാജ്യത്തെ എത്രയൊക്കെ അറിയാമെന്നു പറഞ്ഞാലും ഇനിയും പറഞ്ഞു തീരാത്ത വിശേഷങ്ങൾ ഭാരതത്തിനുണ്ട്. തടാകത്തിലെ ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ് മുതൽ ശിവക്ഷേത്രമായിരുന്നു എന്നു വിശ്വസിക്കുന്ന താജ്മഹൽ വരെ ഇവിടുത്തെ പ്രത്യേകതയാണ്. ഇന്ത്യക്കാർക്കു പോലും അപരിചിതമായ ഇന്ത്യയിലെ കുറച്ച് വിചിത്രമായ വിശേഷങ്ങൾ അറിയാം....

ഇന്ത്യക്കാരനാണോ..കുറഞ്ഞപക്ഷം ഇതെങ്കിലും അറിഞ്ഞിരിക്കണം!! ഇന്ത്യക്കാരനാണോ..കുറഞ്ഞപക്ഷം ഇതെങ്കിലും അറിഞ്ഞിരിക്കണം!!

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!!

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!!

മയവും പണവും യാത്ര ചെയ്യാന്‍ മനസ്സും ഉള്ളവര്‍ കുളുവും മണാലിയും കാശ്മീരും ഒക്ക അടിച്ചുപൊളിക്കുവാന്‍ പോകുമ്പോള്‍ ഇത്തിരി മാത്രം സമയമുള്ളവര്‍ എന്ത് ചെയ്യും? തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം എന്നല്ലാതെ മറ്റൊരു വഴി അവര്‍ക്കില്ല. ഇതാ വേനലിലെ ചൂടിനെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്തു നിന്നും സമീപ ജില്ലകളില്‍ നിന്നും വളരെ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം...

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X