Search
  • Follow NativePlanet
Share
» »മൗഗ്ലിയുടെ കൂട്ടുകാരെ കാണാന്‍ ഇന്ത്യയിലെ 10 മൃഗശാലകള്‍

മൗഗ്ലിയുടെ കൂട്ടുകാരെ കാണാന്‍ ഇന്ത്യയിലെ 10 മൃഗശാലകള്‍

By Maneesh

കൂട്ടിലടച്ച സിംഹത്തേയും കടുവയേയും തൊട്ടടുത്ത് നിന്ന് കാണുക എന്നത് വളരെ കൗതുകമുള്ള കാര്യമാണ്. അതുപോലെ തന്നെ സുന്ദരവും വിചിത്രവുമായ പക്ഷികളെ വളരെ അടുത്ത് നിന്ന് കാണുക. മൃഗശാലകളിൽ പോയാൽ ഇതിനൊക്കെ അവസ‌രം കിട്ടും.

വാരന്ത്യങ്ങളിൽ കുട്ടികളോടൊപ്പം പോകാവുന്ന നിരവധി മൃഗശാലകള്‍ ഇന്ത്യയിൽ ഉണ്ട്. കുട്ടികള്‍ക്ക് മാനസികോല്ലാസം ലഭിക്കുന്നതിനോടൊപ്പം മൃഗങ്ങളേക്കുറിച്ച് കൂടുതൽ അ‌റിവും ലഭിക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങളിലൂടെ സാധ്യതമാകുന്നു.

കുട്ടികളോടൊപ്പം പോകാവുന്ന ഇന്ത്യയിലെ 10 മൃഗശാലകള്‍ നമുക്ക് പരിചയപ്പെടാം

01. ഡാര്‍ജിലിംഗ് സൂ, പശ്ചിമ ബംഗാള്‍

01. ഡാര്‍ജിലിംഗ് സൂ, പശ്ചിമ ബംഗാള്‍

ഇന്ത്യയിലെ തന്നെ പ്രശസ്തമായ മൃഗശാലയായ ഡാര്‍ജിലിംഗ് സൂ സ്ഥിതി ചെയ്യുന്നത് ജവഹര്‍ പര്‍വതത്തിന്റെ ഭാഗമായ ഒരു കു‌ന്നിന്‍ ചെരുവിലാണ്. പദ്മജ നായിഡു ഹിമാലയന്‍ സോവോളജിക്കൽ പാര്‍ക്ക് എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. സൈബീരിയന്‍ കടുവ, ടിബറ്റന്‍ ചെന്നായ്, ഹിമ പുലി തുടങ്ങിയ അപൂര്‍വയിനം മൃഗങ്ങളെ ഇവിടെ കാണാന്‍ കഴിയും. ഡാര്‍ജിലിംഗിലേക്ക് യാത്ര പോകാം

Photo Courtesy: Pramanick
02. ഡൽഹി സൂ, ഡൽഹി

02. ഡൽഹി സൂ, ഡൽഹി

ഡ‌ൽഹി സൂ എന്ന് അറിയപ്പെടുന്ന നാഷണൽ സുവോളജിക്കല്‍ പാര്‍ക്ക് ഡൽഹിയിലെ ഓള്‍ഡ് ഫോര്‍ട്ട് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. 214 ഏക്കറിലായിട്ടാണ് ഈ പാര്‍ക്ക് പരന്നുകിടക്കുന്നത്. മൃഗശാലയില്‍ 130ഓളം ഇനങ്ങളില്‍പ്പെടുന്ന 1350 ത്തില്‍പ്പെട്ട മൃഗങ്ങളും പക്ഷികളുമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Santosh Namby Chandran
03. മൈസൂര്‍ സൂ, കര്‍ണാടക

03. മൈസൂര്‍ സൂ, കര്‍ണാടക

1892 ല്‍ മഹാരാജ ചാമരാജ വോഡയാറുടെ കാലത്ത് നിര്‍മിക്കപ്പെട്ട ഇന്ത്യയിലെ തന്നെ പുരാതനമായ മൃഗശാലകളിൽ ഒന്നാണ് മൈസൂരിലേത്. മൈസൂരിലെത്തുന്ന സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ്. മൈസൂര്‍ കൊട്ടാരത്തിനു സമീപത്തുള്ള 245 ഏക്കര്‍ സ്ഥലത്താണ് കാഴ്ചബംഗ്ലാവ് പരന്നുകിടക്കുന്നത്. വിവിധയിനം പക്ഷികള്‍ ഉള്‍പ്പെടെ 1420 ഇനങ്ങളില്‍പ്പെട്ട പക്ഷിമൃഗാദികളാണ് ഇവിടെയുള്ളത്. വിശദമായി വായിക്കാം

Photo Courtesy: Punithsureshgowda
04. തിരുവനന്തപുരം സൂ, കേരളം

04. തിരുവനന്തപുരം സൂ, കേരളം

ഇന്ത്യയിലെ സുവോളജിക്കല്‍ പാര്‍ക്കുകളില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്തെ സുവോളജിക്കല്‍ പാര്‍ക്. 1857 ല്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് ഇത് പണികഴിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയുമായി 75 തരത്തിലധികം പക്ഷികളെയും മൃഗങ്ങളെയും കാണാന്‍ സാധിക്കും സുവോളജിക്കല്‍ പാര്‍ക്കില്‍. വിശദമായി വായിക്കാം

Photo Courtesy: Maheshsudhakar
05. ഹൈദരബാദ് സൂ, തെലങ്കാന

05. ഹൈദരബാദ് സൂ, തെലങ്കാന

നെഹ്രു സുവോളജിക്കൽ പാര്‍ക്ക് എന്നാണ് ഈ പാര്‍ക്കിന്റെ ഔദ്യോഗിക നാമം. ഹൈദരാബാദ് -ബാംഗ്ളൂര്‍ ഹൈവേയിലെ മിര്‍ ആലം ടാങ്ക് കൃത്രിമതടാകത്തോട് ചേര്‍ന്നാണ് നെഹ്റുസുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ് നഗരത്തിലെ മൂന്ന് പ്രമുഖ ആകര്‍ഷണീയ കേന്ദ്രങ്ങളിലൊന്നായാണ് പാര്‍ക്കിനെ വിലയിരുത്തുന്നത്. വിശദമായി വായിക്കാം

Photo Courtesy: Cephas 405 at en.wikipedia)
06. നന്ദന്‍കാനന്‍ സൂ, ഒഡീഷ

06. നന്ദന്‍കാനന്‍ സൂ, ഒഡീഷ

നാനൂറ്‌ ഹെക്‌ടര്‍ സ്ഥാലത്ത്‌ വ്യാപിച്ച്‌ കിടക്കുന്ന നന്ദന്‍ കാനന്‍ സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡനും കാഴ്‌ചബംഗ്ലാവും ചേര്‍ന്നതാണ്‌. 1979 ലാണ്‌ ഈ സൂ പൊതു ജനങ്ങള്‍ക്കായി തുറക്കുന്നത്‌. ഭുവനേശ്വറിലെ ഏറെ തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണിത്‌. കുട്ടികളുമായാണ്‌ എത്തുന്നതെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്‌. ചന്ദക-ദംപാര വന്യജീവിസങ്കേതത്തിലെ ഹരിത വനത്തിനും കാന്‍ജിയ തടാകത്തിനും ഇടായിലായാണ്‌ നന്ദന്‍കാനന്‍ സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Anubhav Sarangi
07. വണ്ടലൂര്‍ സൂ, തമിഴ്നാട്

07. വണ്ടലൂര്‍ സൂ, തമിഴ്നാട്

ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കൽ പാര്‍ക്കാണ് വണ്ടലൂര്‍ സൂ. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റര്‍ അകലെയായാണ് വണ്ടലൂര്‍ മൃഗശാല സ്ഥിതി ചെയ്യുന്നത്. അരിജ്ഞര്‍ അണ്ണാ സുവോളജിക്കൽ പാര്‍ക്ക് എന്നാണ് ഈ മൃഗശാലയുടെ പേര്. സൗത്ത് ഏഷ്യയിലെ തന്നെ വലിയ സുവോളജിക്കൽ പാര്‍ക്കാണ് അരിജ്ഞര്‍ അണ്ണാ സുവോളിക്കൽ പാര്‍ക്ക്. വിശദമായി വായിക്കാം

Photo Courtesy: Aravindan Shanmugasundaram
08. ജുനാഗഡ് സൂ, ഗുജറാത്ത്

08. ജുനാഗഡ് സൂ, ഗുജറാത്ത്

200 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന ഈ മൃഗശാല 1863 ലാണ് പണിതൊരുക്കിയത്. വംശനാശത്തെ അഭിമുഖീകരിക്കുന്ന ഏഷ്യാറ്റിക് സിംഹം പോലുള്ള ജന്തുക്കളുടെ പ്രജനനവും സംരക്ഷണവുമാണ് ഈ മൃഗശാലയുടെ മുഖ്യലക്‍ഷ്യം. കാട്ടുപോത്ത്, മലബാര്‍ ജയന്‍റ് സ്കിറള്‍ എന്ന അപൂര്‍വ്വമായ അണ്ണാനുകള്‍, തേവാങ്കുകള്‍, ഫെസന്‍റുകള്‍ എന്നിവയും ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Alpsdake
09. ഗുവാഹത്തി സൂ, അസാം

09. ഗുവാഹത്തി സൂ, അസാം

ഗുഹാവതി ടൂറിസത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ആസാം സ്റ്റേറ്റ് സൂവും ബൊട്ടാണിക്കല്‍ ഗാര്‍ഡനും. 130 ഹെക്ടറോളം പരന്നു കിടക്കുന്ന ജൈവോദ്യാനങ്ങള്‍ അപൂര്‍വയിനം സസ്യ ജന്തു ജാലങ്ങളുടെ കലവറയാണ്. വനത്തില്‍ സ്ഥിതി ചെയ്യുന്ന മൃഗശാലയും ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Tridib Sarma
10. നൈനിറ്റാൽ സൂ, ഉത്തരാഖണ്ഡ്

10. നൈനിറ്റാൽ സൂ, ഉത്തരാഖണ്ഡ്

സമുദ്രനിരപ്പില്‍ നിന്ന്‌ 2100 മീറ്റര്‍ ഉയരത്തിലാണ്‌ മൃഗശാല സ്ഥിതി ചെയ്യുന്നത്‌. നൈനിറ്റാള്‍ ബസ്‌ സ്റ്റോപ്പില്‍ നിന്ന്‌ ഒരുകിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ മൃഗശാലയില്‍ എത്താന്‍ കഴിയും. ഹിമാലയന്‍ കരടികള്‍, കുരങ്ങന്മാര്‍, സൈബീരിയന്‍ കടുവകള്‍, പുള്ളിപ്പുലികള്‍, ചെന്നായ്‌ക്കള്‍, പാം സിവെറ്റ്‌ ക്യാറ്റുകള്‍, റോസ്‌ റിംഗ്‌ഡ്‌ പാരകീറ്റ്‌സ്‌, ഹില്‍ ഫോക്‌സ്‌, ഖൊരാലുകള്‍, സമ്പാറുകള്‍, ബാര്‍ക്കിംഗ്‌ ഡിയറുകള്‍ തുടങ്ങിയ മൃഗങ്ങള്‍ ഇവിടെയുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Varanya Prakash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X